ഹൊണ്ടൂറസിലെ പട്ടാള ഭരണകൂടം പുറത്താക്കിയ പ്രസിഡന്റിനെ തിരികെ വരാന്‍ അനുവദിക്കുന്നില്ല

Andres Conteris സംസാരിക്കുന്നു:

ഹൊണ്ടൂറസില്‍ പുറത്താക്കിയ പ്രസിഡന്റായ മാനുവല്‍ സലായാ(Manuel Zelaya)യെ തിരികെ വരാന്‍ അനുവദിക്കാതെ സൈനിക അട്ടിമറി നടന്ന് ഒരാഴ്ചക്ക് ശേഷവും പട്ടാളവും കലാപ പോലീസും(riot police) വിമാനത്താവളത്തില്‍ വളഞ്ഞിരിക്കുകയാണ്. പുറത്താക്കപ്പെട്ട പ്രസിഡന്റിനെ തിരികെ വരവേല്‍ക്കാനായി രാജ്യത്തിന്റെ പല ഭാഗത്തുനിന്ന് എത്തിച്ചേര്‍ന്ന പതിനായിരത്തിലധികമുള്ള നിരായുധരായ ജനക്കൂട്ടത്തെ പിരിച്ച് വിടാന്‍ പട്ടാളം കണ്ണീര്‍വാതകവും യന്ത്രത്തോക്കും ഉപയോഗിക്കുന്നു. രണ്ട് പേര്‍ മരിക്കുകയും ധാരാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Tegucigalpa വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള പല ശ്രമങ്ങള്‍ക്ക് ശേഷം Zelaya യുടെ വിമാനം നികരാഗ്വയിലേക്ക് പറന്നു. അവിടെ അദ്ദേഹം പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയെ (Daniel Ortega) കാണ്ടു. ഐക്യരാഷ്ട്ര പൊതു സഭയുടെ പ്രസിഡന്റായ Miguel d’Escoto Brockmannയും അദ്ദേഹത്തെ ആ വിമാനത്തില്‍ അനുഗമിക്കുന്നുണ്ട്. സലായാ പിന്നീട് എല്‍ സാല്‍വഡോറിലേക്ക് പോയി. അവിടെ അദ്ദേഹം Organization of American States ന്റെ തലവന്‍മാരായ അര്‍ജന്റീന, ഇക്വഡോര്‍, പരാഗ്വേ തുടങ്ങിയ രാജ്യങ്ങളിലെ പ്രസിഡന്റുമാരെ കാണം.

ശനിയാഴ്ച OAS ഹൊണ്ടോറസിന്റെ അംഗത്വം റദ്ദാക്കി. 45 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു അംഗരാജ്യത്തെ ഈ സംഘടന റദ്ദാക്കുന്നത്.

സമാധാനപരമായ പ്രകടനങ്ങളുടെ ദിവസമായിരുന്നു അത്. Tegucigalpa വിമാനത്താവളത്തിലേക്കുള്ള വഴിയിലെ പ്രകടനത്തില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തു. പോലീസ് പ്രകടനത്തെ തടഞ്ഞു. പിന്നീട് ഒരോ അരമണിക്കൂറിലും അവര്‍ പിന്‍വാങ്ങി. അതിനാല്‍ പ്രടനത്തിന് ഇടക്കിടെ തടസമുണ്ടായി. എന്നിരുന്നാലും രണ്ട് പക്ഷത്തും സമാധാനത്തിന്റെ ബോധമുണ്ടായിരുന്നു. ദിവസത്തിന്റെ കൂടുതല്‍ സമയവും പ്രശ്നങ്ങളൊന്നുമില്ലായിരുന്നു.

ഉച്ചക്ക് ശേഷം അക്രമം പൊട്ടിപ്പുറപ്പെട്ടു. വിമാനത്താവളത്തിന്റെ കവാടത്തില്‍ഒരു പ്രതിഷേധക്കാരന്റെ മരണത്തിന് കാരണക്കാരനായത് ഒരു sharpshooter ആണ് എന്നത് വ്യക്തമാണ്.

ആഴ്ചയുടെ അവസാനം കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഒന്നാമതായി പ്രസിഡന്റ് സലായാ വ്യാഴാഴ്ച വരുന്നു എന്ന വിവരം. പിന്നീട്, ഭരണഘടനപരമായ സ്ഥിരതയുണ്ടാവാനും അദ്ദേഹത്തിന് അധികാരത്തില്‍ തിരിച്ചെത്താനും ഹൊണ്ടോറസിന് കുറച്ചുകൂടി സമയം വേണം എന്ന് OAS പറഞ്ഞു. OAS ഹൊണ്ടോറസിലെ അധികാരികള്‍ക്ക് മൂന്ന് ദിവസം കൊടുത്തു. ശനിയാഴ്ച അദ്ദേഹം വരും എന്ന് പറഞ്ഞു. പിന്നീട് അത് ഞായറാഴ്ചയിലേക്ക് മാറ്റിവെച്ചു.

ഈ സമയമൊക്കെയും രാജ്യത്തെ അടിച്ചമര്‍ത്തല്‍ കൂടി കൂടി വന്നു. രാജ്യത്തു നിന്ന് മൊത്തം ആളുകള്‍ പ്രസിഡന്റിനോടുള്ള പിന്‍തുണ പ്രകടിപ്പിക്കാനായി തലസ്ഥാനത്തേക്ക് വരാനായി ശ്രമിച്ചുകൊണ്ടിരുന്നു. ഡസന്‍ കണക്കിന് ബസ്സുകളെ തലസ്ഥാനത്തേക്ക് പ്രവേശിപ്പിച്ചില്ല. ഒരു ബസിന്റെ ടയറുകള്‍ യന്ത്രത്തോക്കുപയോഗിച്ച് വെടിവെച്ച് തകര്‍ത്തു. തലസ്ഥാനത്തേക്ക് വരാന്‍ ശ്രമിച്ച Olancho ല്‍ നിന്നുള്ള Father Andrés Tamayo നേയും മറ്റുള്ളവരേയും മര്‍ദ്ദിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തരെ, പ്രത്യേകിച്ച് പട്ടാള അട്ടിമറിക്കെതിരെയുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തിക്കാന്‍ പത്രപ്രവര്‍ത്തരെ ഒക്കെ പേടിപ്പിക്കുകയും ഭീഷണിതന്ത്രങ്ങള്‍ പ്രയോഗിക്കുകയും ചെയ്യുന്നു.

ഒരു പ്രഭുവംശമാണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. അവര്‍ ഈ പട്ടാള അട്ടിമറിയെ അനുകൂലിക്കുന്നു. അതുകൊണ്ട് അവര്‍ ഈ സംഭവങ്ങള്‍ പുറത്ത് വരാതിരിക്കാനേ ശ്രമിക്കുകയുള്ളു. Roberto Micheletti അനുകൂലിച്ച് ചില പ്രകടങ്ങള്‍ കഴിഞ്ഞ ആഴ്ച നടന്നിരുന്നു. അവയും മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു.

എന്നാല്‍ രണ്ട് വശത്തിനും തുല്യമായ പ്രാധാന്യം നല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്ക് നേരെ അടിച്ചമര്‍ത്തലുണ്ടാകുന്നു. വടക്ക് San Juan Pueblo യില്‍ ഒരു Radio America മാധ്യമ പ്രവര്‍ത്തകനെ ജോലി സ്ഥലത്ത് നിന്ന് തിരികെ വരുമ്പോള്‍ കൊല ചെയ്തു. രണ്ട് മാധ്യമപ്രവര്‍ത്തകര്‍ ഒളിവിലാണ്. അതിലൊരാള്‍ Channel 36 ന്റെ തലവനാണ്. മറ്റയാള്‍ Radio Globo ന്റെ ഡയറക്റ്ററും. തൊഴില്‍ തുടരുന്ന മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വധഭീഷണികള്‍ വരുന്നു. ഭീഷണിപ്പെടുത്തുന്നു. അട്ടിമറി നടന്ന ദിവസം Radio Globo യിലെ ഒരു മാധ്യമപ്രവര്‍ത്തകനെ അന്വേഷിച്ച് പട്ടാളം വന്നപ്പോള്‍ അദ്ദേഹം മൂന്നാം നിലയില്‍ നിന്ന് പുറത്തേക്ക് ചാടി. ’80കളില്‍ പീഡനങ്ങള്‍ സഹിച്ച വ്യക്തിയായതിനാലാണ് അദ്ദേഹം അങ്ങനെ ചെയ്തത്. ഇനിയും അങ്ങനെ സംഭവിക്കും എന്ന് അദ്ദേഹം ഭയപ്പെട്ടിരിക്കണം. അദ്ദേഹത്തിന്റെ തോള്‍ എല്ല് പൊട്ടി. മറ്റൊരു മാധ്യമപ്രവര്‍ത്തകന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി. അതിന് രണ്ട് ദിവസം മുമ്പ് അദ്ദേഹത്തിന്റെ രണ്ട് മക്കളെ കാറില്‍ വന്നആളുകള്‍ തോക്കുചൂണ്ടി പേടിപ്പിച്ചു.

അത് സംഭവിച്ചത് 9:30 p.m. ന് ആണ്. ഏതെങ്കിലും ഒരു സ്ഥാപനത്തിന് വെച്ച ആദ്യത്തെ ബോംബായിരുന്നു അത്. അതുണ്ടാക്കിയ തകര്‍ച്ച വളരെ വലുതായിരുന്നു. ആര്‍ക്കും ഉപദ്രവമുണ്ടായില്ല. എന്നാല്‍ Channel 11. പട്ടാളഭരണകൂടത്തിനെതിരെ പക്ഷം പിടിച്ച് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഒരു മാധ്യമമായിരുന്നില്ല അവര്‍. രണ്ട് പക്ഷത്തിനും തുല്യത നല്‍കുന്ന ഒരു മാധ്യമ പ്രവര്‍ത്തനമായിരുന്നു അവരുടേത്. അക്കാരണത്താലാണ് അവരെ ബോംബ് വെച്ച് തകര്‍ത്തത്. മറ്റ് ചാലനലുകള്‍ അടച്ചു. Channel 36 ഉം Channel 45 ഉം.

റേഡിയോയുടെ കാര്യത്തില്‍, Tegucigalpa ലെ Radio Globo ആണ് ഏറ്റവും അധികം ആക്രമണം നേരിടുന്നത്. ഒരാള്‍ മൂന്നാം നിലയില്‍ നിന്ന് ചാടിയ കാര്യം ഞാന്‍ പറഞ്ഞില്ലേ. കൂടാതെ ഡയറക്റ്റര്‍ ഒളിവിലാണ്. മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വധഭീഷണിയുണ്ട്. മറ്റൊരു റേഡിയോ ആയ Radio Progreso അടച്ചുപൂട്ടി. വളരെ വളരെ പുരോഗമനപരമായ റേഡിയോയാരുന്നു Jesuit സമൂഹം പ്രവര്‍ത്തിപ്പിച്ചിരുന്ന ആ റേഡിയോ സ്റ്റേഷന്‍. Democracy Now! ലെ തലക്കെട്ട് വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്ന Tegucigalpa ലെ മറ്റൊരു സ്റ്റേഷനോട് ഇനി അങ്ങനെ ചെയ്യരുതെന്ന് മുന്നറീപ്പ് കൊടുത്തു. കാരണം Democracy Now! ലെ തലക്കെട്ടില്‍ പട്ടാള അട്ടിമറിയെക്കുറിച്ച് വാര്‍ത്ത വന്നിരുന്നു. അതുകൊണ്ട് മാധ്യമങ്ങളുടെ സെന്‍സര്‍ഷിപ്പ് വളരെ വളരെ അധികമാണ്. അതിന്റെ കൂടെ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

പട്ടാള അട്ടിമറി നടന്നതിന് ശേഷം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജൂണ്‍ 28 ഞാറാഴ്ച രാവിലെയാണ് അട്ടിമറി നടന്നത്. അന്ന് രാത്രി 9:00 p.m. മുതല്‍ 6:00 a.m വരെ നിരോധനാജ്ഞയായിരുന്നു. പിന്നീട് അടുത്ത ദിവസങ്ങളിലേക്ക് അത് വ്യാപിപ്പിച്ചു. പിന്നീട് നിരോധനാജ്ഞ വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസ് നിയമം പാസാക്കി. അത് മാത്രമല്ല, ഒത്തു ചേരാനുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യം ഇല്ലാതെയാക്കി. അതായത് പ്രതിഷേധം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതെയാക്കി. ഈ സമയത്തെല്ലാം ഏത് വീടും റെയിഡ് ചെയ്യാം, പൌരന്റെ എല്ലാവിധ ഭരണഘടനാപരമായ സുരക്ഷയും റദ്ദാക്കി.

അന്തര്‍ദേശീയ മാധ്യമങ്ങളേയും ഭീഷണിപ്പെടുത്തി. അട്ടിമറിക്കെതിരെ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടന്‍ രാജ്യം വിട്ടേക്കണം എന്നാണ് അധികാരികള്‍ പറഞ്ഞത്. പ്രത്യേകിച്ച് Telesur യും വെനസ്വലയില്‍ നിന്നുള്ള മറ്റ് മാധ്യമങ്ങളോടും.

ഹൊണ്ടോറസിനോടുള്ള അമേരിക്കയുടെ നയം ചരിത്രപരമായി തന്നെ നിയന്ത്രണത്തെ സംബന്ധിച്ചുള്ളതാണ്. ഇപ്പോഴും അങ്ങനെതന്നെ തുടരുന്നു. ലാറ്റിനമേരിക്കയില്‍ മാത്രമല്ല ലോകം മൊത്തത്തില്‍ അമേരിക്കയുടെ നയം അങ്ങനെയാണ്. എന്നാലും അമേരിക്ക അമേരിക്കയുടെ തന്നെ നിയമങ്ങള്‍ പാലിക്കുന്നില്ല. ഒരു രാജ്യത്തില്‍ സൈനിക അട്ടിമറി നടന്നു കഴിഞ്ഞാല്‍ ആ രാജ്യത്തിന് സൈനികമോ സാമ്പത്തികമോ ആയ സഹായങ്ങളൊന്നും ചെയ്യാന്‍ പാടില്ല എന്നാണ് അമേരിക്കയുടെ ഭരണഘടനയിലെ നിയമം. സൈനിക അട്ടിമറി നടന്നു എന്ന് ഒബാമയും ഹിലറി ക്ലിന്റണും പറയുന്നുണ്ട്. എന്നാല്‍ നിയമപരമായി അത് പ്രഖ്യാപിക്കുന്നില്ല. അതായത് സഹായങ്ങള്‍ തുടരും. അതുകൊണ്ട് സൈനിക ഭരണകൂടത്തെ പിന്‍തുണക്കുന്നത് വഴി അമേരിക്ക അവരുടെ തന്നെ നിയമങ്ങള്‍ ലംഘിക്കുകയാണ്.

ഈ രാജ്യത്ത് അടിച്ചമര്‍ത്തലിനെക്കുറിച്ചുള്ളതാണ് അമേരിക്കയുടെ ചരിത്രം. School of the Americas യില്‍ നിന്ന് പഠിച്ചിറങ്ങയ നേതാവാണ് ഇവിടെ ആ ജനറലാണ് ഇപ്പോള്‍ അധികാരത്തില്‍. Billy Joya യും Battalion 3-16 മായി ബന്ധപ്പെട്ടിരിക്കുന്നു. നെഗ്രൊപോണ്ടിയുടെ (John Dimitri Negroponte) കാലത്ത് സൃഷ്ടിച്ച ഒരു മരണ സംഘമാണ്(death squad) Battalion 3-16. പ്രസിഡന്റെന്ന് പറയുന്ന Roberto Micheletti യുടെ പ്രധാന സുരക്ഷാ ഉപദേശിയായിരുന്നു Billy Joya. അമേരിക്കയുടമായുള്ള ബന്ധം തുടരുകയും അത് വിനാശം വിതക്കുകയും ചെയ്യുന്നു. പ്രശ്നം പരിഹരിക്കാന്‍ അമേരിക്ക ശക്തമായി ഇടപെടുന്നില്ല.

Andres Conteris, Program on the Americas director for Nonviolence International. He is in Honduras as part of the Emergency Delegation to Honduras. He worked as a human rights advocate in Honduras from 1994 to 1999 and is a co-producer of Hidden in Plain Sight, a documentary film about US policy in Latin America and the School of the Americas. He also works at Democracy Now! en Español.

— സ്രോതസ്സ് democracynow.org

[ആ നെഗ്രൊപോണ്ടിയുടെ ശിഷ്യനായ ജയിംസ് സ്റ്റീലാണ് ഇറാഖിലെ മരണസംഘങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്.]

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )