1880 മുതല്‍ക്കുള്ള രേഖകള്‍ പ്രകാരം കടലിന്റേയും കരയുടേയും മൊത്തത്തിലുള്ള ആഗോള ഉപരിതല താപനില രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി എന്ന് National Climatic Data Center നടത്തിയ വിശകലത്തില്‍ കണ്ടെത്തി.
കരയുടെ താപനിലയുടെ ശരാശരി രണ്ടാം സ്ഥാനത്താണ്. 2005 ല്‍ ആയിരുന്നു ഏറ്റവും കൂടിയത് രേഖപ്പെടുത്തിയത്. ആഗോള സമുദ്രോപരിതല റിക്കോഡനുസരിച്ച് അഞ്ചാം സ്ഥാനത്തും വന്നു.
ആഗോള താപനിലയുടെ പ്രസക്ത ഭാഗങ്ങള്‍
- 20 ആം നൂറ്റാണ്ടിലെ ഏറ്റവും കൂടിയ ശരാശരി താരനിലയായ 15 ഡിഗ്രിയേക്കാള്‍ ആഗോള കരകടല്‍ ഉപരിതല താപനില -17 (1.12F) ഡിഗ്രി ഉയര്‍ന്നു. കരയുടെ താപനില 20 ആം നൂറ്റാണ്ടിലെ ശരാശരിയായ 12 ഡിഗ്രിയില്‍ നിന്ന് -16.8 (1.75 F) ഡിഗ്രി ഉയര്‍ന്നു.
- ശരാശരിയില്‍ കൂടിയ താപനില ലോകത്തെ കരയിലാണ് ഈ മാസം കാണപ്പെട്ടത്. ഏറ്റവും കൂടിയ ചൂട് ക്യാനഡയിലും വടക്കും പടിഞ്ഞാറും അമേരിക്കയിലുമാണ്. സാധാരണയില്‍ കൂടിയ ചൂട് യൂറോപ്പിലും ഏഷ്യയിലും ആസ്ട്രേലിയയിലും ഉണ്ടായി.
മറ്റ് വിവരങ്ങള്‍
- ആര്‍ക്ടിക്കിലെ മഞ്ഞ് പാളി സെപ്റ്റംബറില്‍ ശരാശരി 21 ലക്ഷം ചതുരശ്ര മൈലായിരുന്നു. കണക്കെടുപ്പ് തുടങ്ങിയ 1979 മുതല്‍ കുറവില്‍ മൂന്നാമത്തെ സെപ്റ്റംബര്‍ ആയിരുന്നു ഇത്. 1979-2000 കാലത്തേക്കാള്‍ 23.8% കുറവ്. കുറവ് മഞ്ഞുള്ള 13 ആമത്തെ സെപ്റ്റംബര്‍.
- 1979-2000 കാലത്തേക്കാള്‍ 2.2% കുറവായിരുന്നു അന്റാര്‍ക്ടിക്കയിലെ മഞ്ഞ്. ഏറ്റവും കുറവ് വന്ന മൂന്നാമത്തെ സെപ്റ്റംബറായിരുന്നു ഇത്.
- ഇതുവരെയുള്ളതിലും 2009 ലെ Typhoon Ketsana ആയിരുന്നു ഏറ്റവും അപകടകാരി. Philippines, Cambodia, Laos, Vietnam എന്നിവിടങ്ങളില്‍ നിന്നും 500 പേര്‍ മരിച്ചു. മനിലയുടെ 80% വെള്ളത്തിനടിയിലായി..
— സ്രോതസ്സ് noaanews.noaa.gov