ഇന്റര്‍നെറ്റിലെ ഹരിത തിരയല്‍ യന്ത്രവും ഹരിത ഇ-കത്തും

ഹരിത തിരയല്‍ യന്ത്രവും (Green search engines) എന്നാല്‍ പുനരുത്പാദിതോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതോ കാര്‍ബണ്‍ off-set ഉപയോഗിക്കുന്നതോ വരുമാനത്തിന്റെ നല്ലൊരു ഭാഗം സുസ്ഥിര പരിപാടികള്‍ക്ക് വിനിയോഗിക്കുന്നതോ ആയ തിരയല്‍ യന്ത്രമാണ്. അത്തരത്തിലുള്ള ആദ്യത്തേ തിരയല്‍ യന്ത്രം ആയ Treehoo.com ഇപ്പോള്‍ ഹരിത ഇ-കത്ത് സംവിധാനവും തുടങ്ങി.

സ്വീഡനിലെ കമ്പനിയായ ഇവര്‍ ഓരോ ഉപയോക്താവും അയക്കുന്ന 20 ഇ-കത്തിന് ഒരു മരം വെച്ചുപിടിപ്പിക്കും. ഗവേഷണ വിദ്യാര്‍ത്ഥിയായ Pedro Bentancour Garin ആണ് ഇതിന്റെ സ്ഥാപകന്‍. ഇപ്പോള്‍ അവര്‍ക്ക് 100 രാജ്യങ്ങളില്‍ അധികം ഉപയോക്താക്കളുണ്ട്.

– from earthtechling.com

മറ്റൊരു ഹരിത തിരയല്‍ യന്ത്രമാണ് Ecosia.com ബര്‍ലിനിലാണ് Ecosia ആസ്ഥാനം. World Wildlife Fund (WWF) ന്റെ പരിസ്ഥിതി സംരക്ഷണ പ്രൊജക്റ്റുകള്‍ക്കാണ് Ecosia പണം നല്‍കുന്നത്. ഓരോ തിരയലും സ്പോണ്‍സര്‍ ലിങ്കിലെ ക്ലിക്കും രണ്ട് ചതുരശ്രമീറ്റര്‍ മഴക്കാടുകള്‍ സംരക്ഷിക്കുമെന്ന് അവര്‍ പറയുന്നു.

– from earthtechling.com

ഒരു അഭിപ്രായം ഇടൂ