ആഫ്രിക്കയുടെ വിഭവങ്ങളിലും ഭൂമിയിലുമുള്ള അമേരിക്കന്‍ കോര്‍പ്പറേറ്റ് താല്‍പര്യം കാരണം അവിടുത്തെ വികസനം തടസപ്പെടുന്നു

Secretary of State ഹിലറി ക്ലിന്റണ്‍ നൈജീരിയയിലെത്തി. ഈ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ എണ്ണ രാജ്യങ്ങളായ നൈജീരിയ, അംഗോള ഉള്‍പ്പടെ 7 രാജ്യങ്ങളിലൂടെയുള്ള സന്ദര്‍ശനമാണ് അവര്‍ നടത്തുന്നത് ആഫ്രിക്കന്‍ എണ്ണയില്‍ ചൈനയുമായുള്ള മല്‍സരത്തിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം എന്ന ആരോപണത്തെ Assistant Secretary of State for African Affairs ആയ Johnnie Carson തള്ളിക്കളഞ്ഞു.

അമേരിക്കയിലെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായ ഷെവ്രോണും (Chevron), USAID യോടും കൂടിച്ചേര്‍ന്ന് $60 ലക്ഷം ഡോളര്‍ അംഗോളയുടെ കാര്‍ഷിക രംഗത്ത് നിക്ഷേപിക്കും എന്ന് ‍ഞായറാഴ്ച ക്ലിന്റണ്‍ വാഗ്ദാനം ചെയ്തു. “പ്രകൃതിവിഭവങ്ങളുള്ള രാജ്യങ്ങള്‍ക്ക് അവയുടെ നേട്ടം തിരിച്ച് കൊടുക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കിയ” ഷെവ്രോണിന് അവര്‍ നന്ദി പറഞ്ഞു.

ശതകോടിക്കണക്കിന് ഡോളര്‍ എണ്ണയില്‍ നിന്ന് നേടിയ സമ്പത്തുണ്ടായിട്ടും അംഗോള ഇപ്പോഴും ലോകത്തെ ഏറ്റവും താഴെയുള്ള ദരിദ്ര രാജ്യമാണ്. “അഴിമതി എല്ലായിടത്തേയും പ്രശ്നമാണ്. സുതാര്യത വര്‍ദ്ധിപ്പിക്കാനുള്ള നടപടി അംഗോള എടുത്തു തുടങ്ങി എന്നത് നല്ല കാര്യമാണ്” എന്ന് ക്ലിന്റണ്‍ പറഞ്ഞു.

അംഗോളയിലെ പൊതുമേഖലാ എണ്ണ കമ്പനി സ്വകാര്യ കമ്പനികള്‍ക്ക് എണ്ണ ഖനനത്തിനുള്ള അനുമതി കൊടുക്കുന്നു എന്ന രഹസ്യം അഴിമതി നിരീക്ഷണ സംഘമായ Global Witness മുമ്പ് പ്രസിദ്ധപ്പെടുത്തിയ കാര്യമാണ്. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ഈ സ്വകാര്യ കമ്പനികളുടെ ഓഹരി ഉടമകള്‍.

Amy Barry സംസാരിക്കുന്നു:

സെക്രട്ടറി ക്ലിന്റണിന്റെ സന്ദര്‍ശന പരിപാടിയുടെ itinerary ഞങ്ങള്‍ കണ്ടു. വിഭവ ശാപം എന്ന് പറയുന്ന അവസ്ഥ അനുഭവിക്കുന്ന രാജ്യങ്ങളാണ് അതെല്ലാം. എണ്ണ, ധാതുക്കള്‍, തടി തുടങ്ങിയ പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ രാജ്യങ്ങള്‍ അവരുടെ ദാരിദ്ര്യം കുറച്ച് കൊണ്ടുവരുന്നതിന് പകരം കൂടുതല്‍ ദരിദ്രരാകുന്നതോ ആഭ്യന്തര കലാപത്തില്‍ അകപ്പെടുന്നതോ സമ്പന്നരാല്‍ അഴിമതിയില്‍ അകപ്പെടുന്നതോ ആയ അവസ്ഥയാണത്.

അംഗോളയുടെ കാര്യത്തില്‍ Global Witness ധാരാളം വര്‍ഷങ്ങളായി അവിടെ എണ്ണ വ്യവായത്തിലെ അഴിമതിയെക്കുറിച്ചും എണ്ണ സമ്പത്തിന്റെ mismanagement നെക്കുറിച്ചും പഠിക്കുന്നുണ്ട്. ക്ലിന്റണ്‍ അവിടെ പോകുന്നു എന്ന് ഞങ്ങള്‍ അറിഞ്ഞപ്പോള്‍, എണ്ണ വ്യവസായത്തില്‍ സുതാര്യത വര്‍ദ്ധിപ്പിക്കണം എന്നും സമ്പത്തിന്റെ ഗുണം ചെറിയ ന്യൂന പക്ഷത്തിന് പകരം ദരിദ്ര ജനങ്ങളിലെത്തിക്കണമെന്നും ഒക്കെ പ്രസിഡന്റിനോട് അവര്‍ ആവശ്യപ്പെടുമെന്നാണ് ഞങ്ങള്‍ കരുതിയത്.

Democratic Republic of Congo(DRC) എന്ന കോംഗോയെക്കുറിച്ച് Global Witness അടുത്ത കാലത്ത് “Faced with a Gun, What Can You Do?” എന്ന പേരില്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിരുന്നു. 12 വര്‍ഷത്തെ പ്രശ്നത്തിന്റെ അടിസ്ഥാന കാരണം ധാതുക്കളാണെന്ന് അതില്‍ വിശകലനം ചെയ്യുന്നു. ധാതുക്കളാല്‍ DRC വളരെ സമ്പന്നമാണ്. കോള്‍ടാന്‍, തകരത്തിന്റെ(tin) അയിരായ cassiterite, wolframite പോലുള്ള ധാരാളം ധാതുക്കള്‍ അവിടെയുണ്ട്. അതില്‍ മിക്കതും അവസാനം നാം നമ്മുടെ ദൈനം ദിന ജീവിതത്തിലുപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണത്തില്‍ എത്തും.

കോംഗോയ്ക്കുള്ള വലിയ വിഭവ സമ്പത്ത് ദരിദ്രരായ ജനങ്ങള്‍ക്ക് ഗുണകരമല്ല. അതിന് പകരം അത് തര്‍ക്കങ്ങളെ പ്രോല്‍സാഹിപ്പിക്കാനായാണ് സഹായിക്കുന്നത്. വര്‍ഷങ്ങളായി തുടരുന്ന ആ തര്‍ക്കങ്ങള്‍ക്ക് തീപിടിപ്പിക്കാനുള്ള ധനസഹായമായി അത് വര്‍ത്തിക്കുന്നു. ഞങ്ങളുടെ റിപ്പോര്‍ട്ടില്‍ അത് ഞങ്ങള്‍ വ്യക്തമാക്കിയിരുന്നു. DRC യില്‍ തുടരുന്ന തര്‍ക്കങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള സായുധരായ സംഘങ്ങള്‍ ഖനികളും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. നിയമ വിരുദ്ധമായി ധാതു സമ്പത്ത് കയറ്റിയച്ച് ഈ തര്‍ക്കങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നു.

Congo Conflict Minerals Act, Extractive Industries Transparency Disclosure Act എന്ന നിയമങ്ങള്‍ അമേരിക്കന്‍ സെനറ്റില്‍ കൊണ്ടുവന്നിട്ടുണ്ട്. Securities and Exchange Commission (SEC) ല്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനികള്‍ അവരുടെ സാമ്പത്തിക വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനോടൊപ്പം തര്‍ക്കങ്ങളെ പിന്‍തുണക്കുന്ന ഇത്തരം ധാതുക്കള്‍ ഉപയോഗിക്കുന്നില്ല എന്നതിന്റെ റിപ്പോര്‍ട്ടും കൂടി നല്‍കണം എന്നാണ് ആ നിയമങ്ങള്‍ പറയുന്നത്.

ഈ ബില്ലുകളിലേതെങ്കിലുമൊന്ന് നിയമമായാല്‍ ഞങ്ങള്‍ക്ക് സന്തോഷമായി. രണ്ടാമത്തെ നിയമം, Extractive Industries നിയമം വളരെ നല്ലതാണ്. ഈ രാജ്യങ്ങളില്‍ നിന്ന് കിട്ടുന്ന പണത്തിന്റേയും കൊടുക്കുന്ന പണത്തിന്റെയും കണക്ക് പ്രസിദ്ധപ്പെടുത്തണം എന്നാണ് ആ നിയമം നര്‍ബന്ധിക്കുന്നത്. തത്വത്തില്‍ അത് സുതാര്യത വര്‍ദ്ധിപ്പിക്കും. ആയുധമേന്തിയ സംഘങ്ങളിലോ അഴിമതിക്കാരായ രാഷ്ട്രീയക്കാരിലോ പണം എത്തുന്നത് കുറക്കും. കോംഗോയില്‍ മാത്രമല്ല ഈ പ്രശ്നമുള്ളത് വിഭവസമ്പന്നമായ എല്ലാ രാജ്യങ്ങളിലും ഈ പ്രശ്നമുണ്ട്. അതുകൊണ്ട് അവ നിയമമായി പാസാക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്.

സെക്രട്ടറി ക്ലിന്റണിന്റെ ഷെവ്രോണുമായുള്ള memo of understanding(MOU): അംഗോളയിലെ രാഷ്ട്രീയക്കാരോട് സുതാര്യത ആവശ്യപ്പെടുന്നതോടൊപ്പം സെക്രട്ടറി ക്ലിന്റണിന്‍ അമേരിക്കന്‍ കമ്പനികളോടും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടണം.

തങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളില്‍ സുതാര്യത നടപ്പാക്കുന്നതില്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വലിയ പങ്ക് വഹിക്കാനാവും. അംഗോളയിലെ അഴിമതിക്കെതിരെ ക്ലിന്റണ്‍ ശബ്ദമുയര്‍ത്തുകയും വ്യാകുലത പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ വ്യാകുലതയുടെ വാചാടോപപരമായ പ്രസ്ഥാവനകള്‍ക്കപ്പുറം തങ്ങളുടെ സ്വന്തം കമ്പനികളെ ഉത്തരവാദികളാക്കുന്ന വ്യക്തമായ നടപടികള്‍ എടുക്കാന്‍ അമേരിക്ക തയ്യാറാവുമോ എന്നതാണ് അംഗോളയിലെ ജനങ്ങളും ലോകവും നോക്കുന്നത്.

Amy Barry, Head of Communications at Global Witness, an anti-corruption watchdog that focuses on natural resources.

— സ്രോതസ്സ് democracynow.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )