വെള്ളവും ഊര്‍ജ്ജവും

ഊര്‍ജ്ജവും വെള്ളവും തമ്മിലുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതും സങ്കീര്‍ണ്ണവുമാണ്. ശുദ്ധ ജലം ശേഖരിക്കാനും, നീക്കാനും, ശുദ്ധീകരിക്കാനും, ഉപയോഗിക്കാനും ഒക്കെ ധാരാളം ഊര്‍ജ്ജം ഉപയോഗിക്കുന്നു. അതുപോലെ നാം ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ വേണ്ടി നടത്തുന്ന ഖനനം, കുഴിക്കല്‍, ഫോസില്‍, ആണവ ഇന്ധന ശുദ്ധീകരണം, നിലയം തണുപ്പിക്കാന്‍ തുടങ്ങിയവക്കായി ധാരാളം ജലവും ഉപയോഗിക്കുന്നു. ധാരാളം ജലം ഉപയോഗിക്കുന്ന once-through cooling systems (OTC) എന്ന സാങ്കേതിക വിദ്യ വലിയ പാരിസ്ഥിതിക ആഘാതവും, ജലത്തിലെ ജീവജാലങ്ങളേയും മത്സ്യങ്ങളേയും സാരമായി ബാധിക്കുന്നു.

OTC ലളിതമായ ഒന്നാണ്. വലിയ ഊര്‍ജ്ജ നിലയങ്ങള്‍ പ്രത്യേകിച്ച് കല്‍ക്കരി, എണ്ണ, വാതക, ആണവ നിലയങ്ങള്‍, വലിയ തോതില്‍ തണുപ്പിക്കാന്‍ വേണ്ടി ജലം ഒരു പ്രാവശ്യം ഉപയോഗിച്ച് ഉയര്‍ന്ന താപനിലയില്‍ പുറത്തേക്ക് തള്ളുന്നു. ദശാബ്ദങ്ങളായി അവഗണിക്കപ്പെട്ടിരിക്കുകയായിരുന്നു ഇതിന്റെ കുഴപ്പം. അവര്‍ വെള്ളം നിലയത്തിലേക്ക് വലിച്ചെടുക്കുമ്പോള്‍ നൂറുകോടിക്കണക്കിന് ജീവികളേയും മത്സ്യങ്ങളേയും കൊല്ലുന്നു. പിന്നീട് അവര്‍ ചൂട് കൂടിയ ജലം പുറത്തേക്ക് തള്ളുമ്പോള്‍ അതും മുമ്പത്തേതിലധികം ജീവികളെ കൊല്ലുന്നു. OTC യുടെ ആഘാതം കാരണം സര്‍ക്കാര്‍ അതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ്.

ഫെഡറല്‍ സര്‍ക്കാരിന്റേയും കാലിഫോര്‍ണിയ സര്‍ക്കാരിന്റേയും കുറഞ്ഞത് 10 നിയമങ്ങളെങ്കിലും ഇതിനെക്കുറിച്ചുണ്ട്. അതില്‍ പ്രധാനപ്പെട്ടത് Federal Clean Water Act ആണ്. Warren-Alquist Act; California Environmental Quality Act; Porter-Cologne Water Quality Control Act; Federal Coastal Zone Management Act; California Coastal Act; McAteer-Petris Act; Endangered Species Acts; Magnuson-Stevens Fishery Management and Conservation Act തുടങ്ങിയവയാണ് മറ്റുള്ളവ. ശീതീകരണ സംവിധാനം പുറത്തിവിടുന്ന ജലത്തിനെക്കുറിച്ച് (impingement 80-95% കുറക്കുക, minimal controls ന്റെ 60-90% ആയി entrainment നിലനിര്‍ത്തുക) 2004 ല്‍ US EPA കൂട്ടിച്ചേര്‍ക്കല്‍ നടത്തിയിട്ടുണ്ട്.

നൂറുകണക്കിന് വൈദ്യുതി നിലയങ്ങള്‍ ഇപ്പോഴും OTC ഉപയോഗിക്കുന്നു. കാലിഫോര്‍ണിയയില്‍ തന്നെ 20 ല്‍ അധികം നിലയങ്ങള്‍ അത്തരത്തിലുള്ളവയാണ്.

ജല സംഖ്യ: 20 – 30 ഡിഗ്രി. ഹഡ്സണ്‍ നദിക്കരയിലുള്ള Indian Point ആണവ നിലയത്തിന്റെ OTC permit പുതുക്കാന്‍ New York State വിസമ്മതിച്ചു. വലിയ തോതില്‍ ജല ജീവികളെ കൊല്ലുന്നതില്‍ Indian Point ന്റെ OTC system കുപ്രസിദ്ധമാണ്. ഒരു ദിവസം 946 കോടി ലിറ്റര്‍ ചൂട് വെള്ളമാണ് 20 – 30 ഡിഗ്രി ചൂടില്‍ ഹഡ്സണ്‍ നദിയിലേക്ക് അത് തള്ളുന്നത്. ദോഷമുണ്ടാക്കാത്ത ശീതീകരണി നിര്‍മ്മിക്കാന്‍ 100 കോടി ഡോളറിലധികം ചിലവാകുമെന്ന് കമ്പനി പറയുന്നു. അതില്‍ കുറവേ ആകൂ എന്ന് മറ്റുള്ളവരും പറയുന്നു. മാറ്റാനുള്ള ചിലവിന്റെ കൂട്ടത്തില്‍ അതില്‍ നിന്ന് കിട്ടുന്ന പാരിസ്ഥിതിക ഗുണങ്ങളേക്കുറിച്ച് കൂട്ടുന്നില്ല.

മിക്ക OTC systems ഉം ദശാബ്ദങ്ങള്‍ പഴയതാണ്. അവര്‍ക്ക് നിയമം പിന്‍തുടരന്നതില്‍ താല്‍പ്പര്യമില്ല. OTC systems ഉപയോഗിക്കുന്നവര്‍ക്ക് നിയമം ലംഘിക്കുകയാണ് എളുപ്പം. അല്ലെങ്കില്‍ ഒഴിവാക്കലിന് അപേക്ഷിക്കാം. അത്തെങകില്‍ നിലയം അടക്കും നിരക്ക് കൂട്ടും എന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്താം. ദശാബ്ദങ്ങളായി അവര്‍ക്ക് ഇളവ് നല്‍കുകയാണ്. ഉദാഹരണത്തിന് 1975 ല്‍ ആണ് Indian Point ഉടമസ്ഥരോട് OTC system നീക്കം ചെയ്യാന്‍ EPA ആദ്യം ആവശ്യപ്പെട്ടത്. അവരുടെ Clean Water Act permits 1990കളില്‍ അവസാനിച്ചു. എന്നിട്ടും ഇപ്പോഴും അവര്‍ അത് തുടരുന്നു.

വൈദ്യുതി വില കൂടുമെന്ന് കരുത് യാഥാത്ഥിതികരും മാറ്റത്തിന് ശ്രമിക്കുന്നില്ല. പരിസ്ഥിതി നാശം എന്നത് പുറമെയുള്ളതാണ്(externalities). കമ്പനി സാമൂഹ്യനന്മ, നദി, തടാകം, ഭൂമി തുടങ്ങിയവയുടെ നാശമുണ്ടാക്കുന്നു. പരിസ്ഥിതി നാശം കുറക്കാന്‍ “internalize externalities” ചെയ്യണം എന്ന് എല്ലാ സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കും അറിയാം. നല്ല സാമ്പത്തിക ശാസ്ത്രം പരിസ്ഥിതിക്ക് നല്ലതും, കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്നതും, മാലിന്യം കുറക്കുന്നതുമാകണം.

ഈ കമ്പനികളെ 1970 ലെ നിലവാരത്തിന് തുല്യമാക്കാന്‍ സമയമായി. ഇപ്പോള്‍ തന്നെ 40 വര്‍ഷത്തിലധികം കഴിഞ്ഞു.

— സ്രോതസ്സ് alternet.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ