ഒബാമ $300 കോടി ഡോളര്‍ Exxon ന് നല്‍കുന്നു

കോപ്പന്‍ഹേഗനില്‍ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് മോചനം നേടാനുള്ള ലോകത്തിന്റെ ശ്രമത്തെ തകര്‍ത്തതിന് ശേഷം ഒബാമ സര്‍ക്കാര്‍ പാപ്വാ ന്യൂഗിനിയില്‍ Exxon നും കൂട്ടര്‍ക്കും ദ്രാവക പ്രകൃതിവാതക നിലയം നിര്‍മ്മിക്കാന്‍ United States Export-Import Bank ല്‍ നിന്ന് $300 കോടി ഡോളര്‍ നല്‍കുന്നു.

എന്നാല്‍ കാലാവസ്ഥാമാറ്റത്തെ ചെറുക്കാന്‍ വികസ്വര രാജ്യങ്ങള്‍ക്ക് ശുദ്ധ ഊര്‍ജ്ജ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിന് ധനസഹായം നല്‍കുന്ന കാര്യത്തില്‍ ഒബാമ തീരുമാനമൊന്നുമെടുത്തിട്ടില്ല.

“ഫോസില്‍ ഇന്ധന പ്രൊജക്റ്റുകള്‍ക്ക് ഇമ്മാതിരി സഹായം അമേരിക്കന്‍ഡ സര്‍ക്കാര്‍ നല്‍കുകയാണെങ്കില്‍ എങ്ങനെയാണ് മറ്റ് സര്‍ക്കാരുകള്‍ക്ക് അമേരിക്കയുടെ കാലാവസ്ഥാമാറ്റ ഉടമ്പടികളെ വിശ്വസിക്കാന്‍ കഴിയുക?,” എന്ന് Policy Director for Pacific Environment ന്റെ Doug Norlen ചോദിക്കുന്നു.

ഫോസില്‍ ഇന്ധന സബ്സിഡികള്‍ എടുത്തുകളയണമെന്ന് അടുത്തകാലത്ത് G20 സമ്മേളനം തീരുമാനിച്ചെങ്കിലും ഒബാമ സര്‍ക്കാര്‍ ഇപ്പോഴും പഴയ പോലെ ഫോസില്‍ ഇന്ധന സബ്സിഡികള്‍ തുടരുന്നു. USCAN, InterAction ഉള്‍പ്പടെയുള്ള കാലാവസ്ഥാ വികസന സംഘങ്ങള്‍ ഒബാമ സര്‍ക്കാരിനോടും US Export-Import Bank നോടും ഫോസില്‍ ഇന്ധന സബ്സിഡികള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

“Exxon കഴിഞ്ഞ വര്‍ഷം $4500 കോടി ഡോളറാണ് ലാഭമുണ്ടാക്കി ലോകത്തിലെ ഏറ്റവും ലാഭം കൂടിയ കമ്പനിയായി. അവിടേക്കാണ് നികുതി ദായകരുടെ പണം സഹായമായി നല്‍കുന്നത്. സര്‍ക്കാര്‍ ഉടനടി ഇത് നിര്‍ത്തലാക്കി, അന്തര്‍ദേശീയ കാലാവസ്ഥാ ധനസഹായത്തിന് ഈ പണം ഉപയോഗിക്കണം,” എന്ന് Oil Change International ന്റെ Steve Kretzmann പറയുന്നു.

— സ്രോതസ്സ് priceofoil.org

ഒരു അഭിപ്രായം ഇടൂ