നല്ല വാര്‍ത്ത – കാലാവസ്ഥയെ തകര്‍ക്കുന്ന Heathrow വിമാനത്താവളത്തിലെ മൂന്നാമത്തെ റണ്‍വേയുടെ പണി നിര്‍ത്തലാക്കി. അത് മാത്രമല്ല Gatwick, Stansted തുടങ്ങിയ വിമാനത്താവളത്തിലെ റണ്‍വേയുടെ പണി കൂടി നിര്‍ത്തലാക്കും എന്ന് Cameron/Clegg സര്‍ക്കാര്‍ വ്യക്തമാക്കി. അങ്ങനെ Airplot സമരം വിജയിച്ചു. ഈ സമരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും MPമാര്‍ക്ക് നിവേദനം നല്‍കിയവര്‍ക്കും റണ്‍വേക്കെതിരെ സമരം നടത്തിയ മറ്റെല്ലാവര്‍ക്കും ഗ്രീന്‍പീസ് ലണ്ടന്‍ നന്ദിപറഞ്ഞു.
കാര്‍ബണ്‍ ഉദ്‌വമനം കുറക്കാന്‍ തീവൃ പരിശ്രമം നടത്തുന്ന ഇക്കാലത്ത മൂന്നാമത്തെ റണ്‍വേ പണിയുക എന്നത് ശുദ്ധ അസംബന്ധമാണെന്ന് ഗ്രീന്‍പീസ് തുടക്കംമുതലേ പറയുന്നുണ്ടായിരുന്നു. ആ സമരത്തില്‍ സ്ഥലവാസികളുടെ സംഘടനയായ Hacan, NoTRAG, പ്രാദേശിക സംഘങ്ങള്‍, Climate Camp, WWF, RSPB തുടങ്ങി ധാരാളം സംഘടനകളും ധാരാളം ജനങ്ങളും പങ്കുചേര്‍ന്നു.
Airplot പ്രവര്‍ത്തകര്‍ Downing Street ല്‍ പോയി പ്രധാനമന്ത്രിക്ക് 90,000 Airplotters ന്റെ പേരുള്ള നിയമപരമായ Deed of Trust നല്‍കി. പണിയാനുദ്ദേശിച്ച മൂന്നാമത്തെ റണ്‍വേ കാരണം കുടിയൊഴുപ്പിക്കല്‍ ഭീഷണി നേരിട്ടവരാണിവര്‍. ഔദ്യോഗികമായി Heathrow വികസനത്തെ തള്ളിക്കളഞ്ഞ David Cameron നും Nick Clegg നും അവര്‍ നന്ദി പറഞ്ഞു.
Airplot പരിപാടിമൂലം റണ്‍വേക്ക് വേണ്ടി സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാന്‍ കഴിയുന്നത്ര നിയമക്കുരുക്കുണ്ടാക്കാനായി എന്ന് ഗ്രീന്‍പീസ് പറയുന്നു. റണ്‍വേ പരിപാടി മുന്നോട്ട് പോയിരുന്നെങ്കില്‍ ഭൂമി സംരക്ഷിക്കാനുള്ള ശക്തമായ സമരത്തിനായിരുന്നു ഗ്രീന്‍പീസ് പദ്ധതി ഇട്ടിരുന്നത്. എന്തായാലും ഇപ്പോള്‍ അതിന്റെ ആവശ്യമില്ല. ഡപ്യൂട്ടി പ്രധാനമന്ത്രിയായ Nick Clegg ക്ക് അവിടെ ഒരു ഏക്കര്‍ സ്ഥലം ഉള്ളതിനാല്‍ അദ്ദേഹവും ഇപ്പോള്‍ സമരത്തിന്റെ ഗുണഭോക്താവാണ്. David Cameron ന്റെ പേരില്‍ ഒരു മരം ആ സ്ഥലത്ത് വെച്ചുപിടിപ്പിന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഭീകരമായ കാലാവസ്ഥാമോറ്റത്തിനെതിരായ യുദ്ധത്തിലെ വലിയ ഒരു വിജയമാണ് ഇത്. വ്യോമയാനത്തിന്റെ കാലാവസ്ഥാ ആഘാതത്തെക്കുറിച്ചുള്ള ഒരു തിരിച്ചറിവ്.
പ്രാദേശികവാസികള്‍ക്ക് സന്തോഷകരമായ ഒരു വാര്‍ത്തയാണ്. Sipson ല്‍ രാത്രിയില്‍ ആഘോഷം നടന്നു. റണ്‍വേ വന്നിരുന്നെങ്കില്‍ ആ സ്ഥലം ഇല്ലാതായേനെ. Airplot deed കൈമാറാന്‍ ഗ്രീന്‍ പീസ് പ്രവര്‍ത്തകര്‍ക്കൊപ്പം Sipson ലെ Linda McCutcheon ഉം പോയിരുന്നു. വീടും ഗ്രാമവും സംരക്ഷിക്കപ്പെട്ടന്നറിഞ്ഞ് അവര്‍ ആനന്ദാശ്രുപൊഴിച്ചു. എന്നാല്‍ ഇത് സമരത്തിന്റെ അവസാനമല്ല. Tories ഓ Lib Dems ഓ രാജ്യത്തെ മറ്റ് വിമാനത്താവള വികസന പരിപാടി ഉപേക്ഷിച്ചിട്ടില്ല. എല്ലാ വിമാനത്താവള വികസനവും സര്‍ക്കാന്‍ നിര്‍ത്തലാക്കുന്നത് വരെ ഈ സമരം മുന്നോട്ടുപോകുമെന്ന് ഗ്രീന്‍പീസ് പറഞ്ഞു.
– from greenpeace.org.uk
BOT റോഡിനെതിരെ നമുക്കും ഒരു റോഡ്പ്ലോട്ട് സമരം തുടങ്ങണം.
പിന്തുടരുന്നു
chandrayane patti oru postum kandilla…?