മംഗളത്തില്‍ ഒരു ലേഖനം കണ്ടു, “ദേശീയപാത: ടോള്‍ നല്‍കേണ്ടത് റോഡ് പൂര്‍ണമായി ഉപയോഗിക്കുന്നവര്‍“. നുണപ്രചരണങ്ങളുടെ കൂട്ടമാണ് ആ ലേഖനം.
ആ പാതയെ ദേശീയപാതയെന്ന് വിളിക്കുന്നതില്‍ തുടങ്ങും കള്ളത്തരങ്ങള്‍. അത് രാജ്യത്തിന്റെ പാതയല്ല. അത് സ്വകാര്യ വ്യക്തയുടെ പാതയാണ്. അത് അയാളുടെ സ്വകാര്യ സ്വത്താണ്. അത് പണയം വെച്ച് അയാള്‍ക്ക് ബാങ്കില്‍ നിന്ന് വായ്പയെടുക്കാം. അവിടെ എന്ത് ചെയ്യണമെന്ന് അയാളുടെ മാത്രം തീരുമാനമാണ്. അങ്ങനെയുള്ള ഒന്നിനെ എങ്ങനെ ദേശീയപാത എന്ന് വിളിക്കും?
“ഒരു കിലോമീറ്ററിനു കാറിന് 60 പൈസയും ബസിനും ട്രക്കിനും 2.20 രൂപയും ഭാരവണ്ടികള്‍ക്കു 3.45 രൂപയുമാണു ടോള്‍ നിരക്കുകള്‍.” എന്ന് ആ ലേഖനത്തില്‍ പറയുന്നു. കാറിന് വെറും 60 പൈസയോ ടോള്‍, പിന്നെയെന്തിന് ഇത്ര ബഹളം ഉണ്ടാക്കുന്നു എന്ന് തോന്നുന്നുണ്ടായിരിക്കാം. കിലോമീറ്ററിനു കാറിന് 60 പൈസ എന്നത് കൂടുതല്‍ ശരിയായിട്ട് പറഞ്ഞാല്‍ കാറിന് ഒരു കിലോമീറ്ററിന് ഒരാള്‍ക്ക് 60 പൈസ എന്നാണ്. അതായത് 50 കിലോമീറ്ററിന് 5 പേര്‍ യാത്ര ചെയ്യുന്ന കാര്‍ 150 രൂപാ കൊടുക്കേണ്ടിവരും. അതില്‍ നിന്ന് തന്നെ ഈ സ്വകാര്യ റോഡ് പ്രസ്ഥാനം സാധാരണക്കാര്‍ക്കെതിരെന്ന് വ്യക്തമാകും. രണ്ടു പേര്‍ക്ക് മാത്രം സഞ്ചരിക്കാനുന്ന കാറുകള്‍ വിദേശ സമ്പന്ന രാജ്യങ്ങളില്‍ ഉണ്ട്. അത്തരം കാറുകള്‍ക്ക് കുറഞ്ഞ ടോളും നാലഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന സാധാരണകാര്‍ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ ടോളും നല്‍കേണ്ടിവരും. അതായത് ഒരാള്‍ക്ക് ഒരു കാര്‍ എന്ന വികലമായ വികസനരീതിയെ പ്രോത്സാഹിപ്പിക്കുന്നതാണ്. വാഹനങ്ങളുട എണ്ണം കൂട്ടുന്ന വ്യവസ്ഥയുടെ ഒരു ഉദാഹരണമാണിത്.
ലോറികള്‍ക്കും ഭാരവണ്ടികള്‍ക്കും നിശ്ചിത ഭാരം മുതലാളി കല്‍പ്പിച്ചിട്ടുണ്ട്. അതില്‍ കൂടിയാല്‍ ടോള്‍ ഇരട്ടിയാകും.
റോഡ് പൂര്‍ണമായി ഉപയോഗിക്കുന്നവര്‍ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? 820 കിലോമീറ്റര്‍ യാത്ര ചെയ്തങ്കില്‍ മാത്രമേ ടോള്‍ കൊടുത്താല്‍ മതിയോ? തീര്‍ച്ചയായും അല്ല. 50കിലോമീറ്റര്‍ ഇടവിട്ടാണ് ടോള്‍ പോയന്റ്. ചിലര്‍ക്ക് 49 കിലോമീറ്റര്‍ യാത്ര ചെയ്തിട്ട് ആകാശത്തിലേക്കുയര്‍ന്ന് പോകാന്‍ കഴിഞ്ഞാല്‍ ചുങ്കം കൊടുക്കേണ്ടി വരില്ല. ഒരു കിലോമീറ്റര്‍ ടോള്‍ പോയന്റ് ക്രോസ് ചെയ്ത് പോയാല്‍ ടോള്‍ കൊടുക്കേണ്ടിവരും. അതു കൊണ്ട് കൃത്യമായ ഒരു കണക്ക് ഇപ്പോള്‍ പറയാന്‍ വിഷമമാണ്. ഒരു കാര്യം തീര്‍ച്ചയാണ്. ഇത് സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനുള്ള സംവിധാനം ആണ്. കൂടാതെ ഇത് ഒരു കുത്തകയാണ്. അതായത് ഈ ചുങ്ക പാതക്ക് ബദലായി വേറൊരു വ്യക്തി നടത്തുന്ന വേറൊരു ചുങ്ക പാതയില്ല. 100% കുത്തക. അതുകൊണ്ട് ടോളും ടോള്‍ പോയന്റിന്റെ എണ്ണവും കൂടിവരുകയേയുള്ളു.
“വാഹനത്തിലെ ഭാരത്തിനും യാത്രക്കാരുടെ എണ്ണത്തിനും ആനുപാതികമായി ടോള്‍ നിരക്കും വര്‍ധിക്കും”, എന്ന് ഒറ്റ വാക്യത്തില്‍ കാര്യം പറയുന്നുണ്ടെങ്കിലും പെട്ടെന്ന് ആളുകള്‍ അത് ശ്രദ്ധിക്കില്ല.
“ഓരോ രണ്ടു കിലോമീറ്റര്‍ ഇടവിട്ട് പാത മുറിച്ചു കടക്കാന്‍ സൗകര്യമുണ്ടാകും.” ഇത് തെറ്റിധരിപ്പിക്കലാണ്. ടോള്‍ പോയന്റിന്റെ ഇടക്കുള്ള 50 കിലോമീറ്റര്‍ റോഡില്‍ 2 കിലോമീറ്റര്‍ ഇടവിട്ട് പാത മുറിച്ചു കടക്കാന്‍ സൗകര്യമുണ്ടാകും എന്ന് പറഞ്ഞാല്‍ നമ്മുടെ ദൈനംദിന പ്രാദേശിക യാത്രകള്‍ക്ക് സൗകര്യം ഉണ്ടാകും എന്ന് നാട്ടുകാര്‍ കരുതും. എന്നാല്‍ സത്യം അതല്ല. ഇവര്‍ പറയുന്ന ഈ 2 കിലോമീറ്റര്‍ ഇടവിട്ടുള്ള ക്രോസിങ്ങ് എന്ന് പറയുന്നത്, ടോള്‍ പാതക്കകത്തേ മീഡിയന്‍ ക്രോസുചെയ്യാനുള്ളതാണ്. അല്ലോതെ ടോള്‍റോഡ് മുറിച്ച് പുറത്ത് കടക്കാനുള്ളതല്ല. അങ്ങനെയുള്ള ക്രോസിങ്ങ് കുറവാണ്. കുറ്റിച്ചിറ മുതല്‍ ചേര്‍ത്തല വരെയുള്ള 84 കിലോമീറ്റില്‍ 11 സ്ഥലത്ത് മാത്രമാണ് ടോള്‍ റോഡ് മുറിച്ച് പുറത്തുകടക്കാനുള്ള സംവിധാമുള്ളത്. കാല്‍ നടക്കാര്‍ക്ക് 2 ക്രോസിങ്ങു കൂടി നല്‍കിയിട്ടുണ്ട്. അതിലൂടെ വാഹനങ്ങള്‍ പോകില്ലല്ലോ.
20 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്കും മറ്റും പല മോഹന വാഗ്ദാനങ്ങളും ഇപ്പോള്‍ ഉണ്ടാകും. എന്നാല്‍ മുതലാളി ഇത് ലാഭമുണ്ടാക്കാന്‍ തുടങ്ങുന്ന പരിപാടിയാണ്, അല്ലാതെ നാടുനന്നാക്കാനുള്ളതെന്ന് അറിയുക.
“ദേശീയപാത 15- 20 വര്‍ഷമാണു ബി.ഒ.ടി. വ്യവസ്‌ഥയില്‍ നല്‍കുന്നത്” എന്നത് വലിയ കള്ളത്തരമാണ്. 30 വര്‍ഷത്തേക്കാണ് സ്ഥലം സ്വകാര്യ വ്യക്തിക്ക് നല്‍കുന്നത്. അത് കഴിഞ്ഞ് സര്‍ക്കാരിന് ഇത് തിരികെ കിട്ടുമെന്നുള്ളതിന് എന്ത് ഉറപ്പാണ്? ഗാമണ്‍ ഇന്‍ഡ്യയുടെ കൊച്ചിയിലെ പാലം ഉദാഹരണം.
സ്രോതസ്: വിവരാവകശനിയമ പ്രകാരം NHAI അറിച്ച വിവരങ്ങള്‍
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
ടോളും കൊടുക്കണം ടാക്സും കൊടുക്കണം. അതും പോരാഞ്ഞ് കേരളത്തെ വെട്ടിമുറിക്കുകയും വേണം. കൊള്ളാം… ഇതിലും ഭേദം എക്സ്പ്രെസ്സ് ഹൈവേ തന്നെ…