കറുത്ത കാര്‍ബണ്‍ കാരണം ഹിമാലയത്തിലെ മഞ്ഞ്പാളികള്‍ ഉരുകുന്നു
http://jagadees.wordpress.com/2010/06/08/black-carbon-causing-himalayan-glacier-melting/
ആര്‍ക്ടിക്കും അന്റാര്‍ക്ടിക്കയും കഴിഞ്ഞാല്‍ ഹിമാലയത്തിലെ മഞ്ഞും മഞ്ഞ്പാളികളുമാണ് ഭൂമിയിലെ ഏറ്റവും വലിയ ജല സ്രോതസ്സുകള്‍. ഈ മൂന്നാം ധൃവത്തിലെ മഞ്ഞ് ഉരുകുമ്പോള്‍ ശുദ്ധ ജലം ഏഷ്യയിലെ വന്‍ നദികളായ, ഗംഗ, സിന്ധു, ബ്രഹ്മപുത്ര, Mekong, Yellow, Yangtze നദികളിലേക്ക് പ്രവഹിക്കുന്നു. അതിന്റെ കരകളില്‍ ജീവിക്കുന്ന കോടിക്കണക്കിന് ജനത്തിന്റെ ജീവിതം ഈ നദികളുമായി ബന്ധപ്പെട്ടിരിക്കുന്നു.
എന്നാല്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഈ പ്രദേശം ഇരട്ടി വേഗത്തിലാണ് ചൂടായിക്കൊണ്ടിരിക്കുന്നത്. Tibetan Plateau യിലെ മഞ്ഞിനെ ഉരുക്കുന്നതില്‍ ഹരിതഗൃഹവാതകങ്ങളെയാണ്(ഇവ നിറവും മണവും ഇല്ലാത്ത വാതകങ്ങളാണ്.) പ്രധാനമായും കുറ്റപ്പെടുത്തുന്നതെങ്കിലും പുതിയ ഗവേഷണം വേറൊരു കാരണത്തേയും ചൂണ്ടിക്കാണിക്കുന്നുണ്ട്.
NASA യുടെ Goddard Institute for Space Studies ഉം Chinese Academy of Sciences ഉം soot ല്‍ കാണപ്പെടുന്ന കറുത്ത കാര്‍ബണ്‍ ഹിമാലയത്തിലെ മഞ്ഞുരുക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നതായി കണ്ടെത്തി. “കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ കറുത്ത soot ന്റെ സാന്ദ്രത 1975 നെ അപേക്ഷിച്ച് 2-3 മടങ്ങാണ് വര്‍ദ്ധിച്ചിരിക്കുന്നത്,” എന്ന് ഗവേഷകന്‍ Junji Cao പറയുന്നു.
ഇന്‍ഡ്യയിലേയും ചൈനയിലേയും ഡീസല്‍ എഞ്ജിന്‍, കല്‍ക്കരി നിലയങ്ങള്‍, വ്യാവസായ സ്ഥാപനങ്ങള്‍, തുറന്ന പാചക ചൂളകള്‍ എന്നിവയാണ് കറുത്ത കാര്‍ബണ്‍ പുറത്തുവിടുന്നത്. അത് ഹിമാലയത്തിലെ വായൂ പ്രവാഹത്തില്‍ എത്തുന്നു. കറുത്ത soot സൗരോര്‍ജ്ജത്തെ ആഗിരണം ചെയ്യു്ത് വായുവിനെ ചൂടുപിടിപ്പിക്കുന്നു. ആ വായൂ ഹിമാലയത്തിന്റെ താഴ്വാരത്ത് നിന്ന് മുകളിലേക്ക് സഞ്ചരിക്കുന്നു. ഈ താപ പമ്പ് പ്രതിഭാസം ആണ് ഹിമാലയന്‍ പ്രദേശത്തെ അതിവേഗ തപനത്തിന് കാരണം.
— സ്രോതസ്സ് treehugger.com