ലോക stage ല്‍ പരിചിതമായ നൃത്തം നടക്കുന്നുണ്ട്. അതിന്റെ പേരാണ് കാലാവസ്ഥാ Shuffle. അത് ദശാബ്ദങ്ങളായി നടന്നുവരുന്ന ഒന്നാണ്. എന്നാല്‍ ഇപ്പോള്‍ കൂടുതലാളുകള്‍ അത് കാണുന്നു. എല്ലാ രാജ്യങ്ങളും സ്റ്റെപ്പുകള്‍ പരിശീലിക്കുന്നു.
നൃത്തം അത്ര സങ്കീര്‍ണ്ണമല്ല. എല്ലാവരും ഒരു പോലെ നൃത്തം ചെയ്യുക എന്നതല്ല ലക്ഷ്യം. ഒരുതരം Clean Electric Slide. എന്നാല്‍ ആദ്യം, എല്ലാവരും നൃത്തസ്ഥലത്ത് എത്തിച്ചേരാതെ നിങ്ങള്‍ നൃത്തം ചെയ്യില്ല എന്ന വാശിപിടിക്കുക. എല്ലാവരും എത്തിച്ചേരുകയാണെങ്കില്‍ അവര്‍ അവര്‍ക്ക് തോന്നിയ പോലെയാണോ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ഉറപ്പ് വരുത്തുക. Unilateral Slide ചെയ്യുക. (അതായത് ഒരടി മുന്നോട്ട്, പിന്നെ രണ്ടടി പിറകോട്ട്, നിന്നടത്ത് തന്നെ നിന്ന് തിരിയുക) വേഗത്തില്‍ നൃത്തം ചെയ്യാന്‍ പരിശീലിക്കണം കേട്ടോ, കാരണം സംഗീതം വേഗത്തിലാവുകയാണ്.
ഈ strained metaphor ല്‍ ഹരിതഗ്രഹവാതക ഉദ്വമനത്തിന്റേയും കാലാവസ്ഥാ മാറ്റത്തിന്റേയും തോതിലാണ് സംഗീതത്തിന്റെ വേഗത. ചര്‍ച്ച നടത്തുന്നവരും നയതന്ത്രജ്ഞരും ആശ്രയിക്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടായ Intergovernmental Panel on Climate Change റിപ്പോര്‍ട്ട് ആഗോള തപനത്തിന്റെ വേഗത കുറച്ചാണ് കണ്ടത്.
ദരിദ്ര രാജ്യങ്ങള്‍ കാലാവസ്ഥാമാറ്റത്തിന്റെ ഫലങ്ങള്‍ അനുഭവിച്ച് തുടങ്ങി. ആദ്യത്തെ കാലാവസ്ഥാ അഭയാര്‍ത്ഥികള്‍ ജലനിരപ്പുയരുന്നതിനാല്‍ തെക്കെ പസഫിക്കിലെ തങ്ങളുടെ പരമ്പരാഗത സ്ഥലങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ്. വരള്‍ച്ചകാരണം ആഫ്രിക്കയിലെ കന്നുകാലികള്‍ ചാവുന്നു.
കാലാവസ്ഥാമാറ്റത്താലുള്ള വിളനാശത്താലും, പോഷകാഹാരക്കുറവും, വെള്ളപ്പൊക്കം തുടങ്ങിയവയാല്‍ പ്രതിവര്‍ഷം 150,000 ആളുകള്‍ ദരിദ്രരാജ്യങ്ങളില്‍ മരിക്കും എന്ന് ലോകാരോഗ്യസംഘടന പറയുന്നു. കൊച്ചുകുട്ടികളാവും മരിക്കുന്നവരില്‍ 85%.
സമ്പന്ന രാജ്യങ്ങളും വ്യത്യസ്ഥമാവില്ല. ജൂണില്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ Global Change Science Program കോണ്‍ഗ്രസ്സില്‍ കാലാവസ്ഥാ ദുരിതം കൂടുതല്‍ മോശമാവും എന്ന് റിപ്പോര്‍ട്ട് നല്കി:
…അമേരിക്കയുടെ തീരപ്രദേശങ്ങളില്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ കാണപ്പെട്ടുതുടങ്ങി. ശക്തമാകുന്ന മഴ, ഉയരുന്ന താപനിലയും കടല്‍ നിരപ്പും, ഹിമാനികള്‍ ഇല്ലാതാകുന്നത്, permafrost പൊട്ടുന്നത്, മഞ്ഞില്ലാത്ത കാലം ദീര്‍ഘമാകുന്നത്. ഈ മാറ്റങ്ങള്‍ വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
ഭൂമിയുടെ 10 പ്രധാനപ്പെട്ട biophysical systems ല്‍ ആറെണ്ണത്തിലും നാം പരിധിയിലധികം ഉപയോഗിക്കുന്നു എന്ന് 28 പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ജേണല്‍ Nature ല്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
NASA ശാസ്ത്രജ്ഞനായ Dr. Jim Hansen ന്റെ കാലാവസ്ഥാ പ്രവചനം വര്‍ഷങ്ങളായി കൃത്യമാണ്. അന്തരീക്ഷത്തിലെ ഹരിതഗ്രഹവാതകങ്ങളുടെ സാന്ദ്രത 450 parts per million ല്‍ നിര്‍ത്തുന്നത് കാലാവസ്ഥയുണ്ടാക്കുന്ന ദുരന്തങ്ങളില്‍ നിന്ന് നമ്മേ രക്ഷിക്കില്ല എന്ന് അദ്ദേഹം വീണ്ടും മുന്നറീപ്പ് നല്കുന്നു. നാം 350 ppm ലേക്ക് തിരിച്ച് പോകണം. ആ നില നാം മുമ്പ് ലംഘിച്ചുകഴിഞ്ഞു. ശതകോടിക്കണക്കിന് ആളുകളെ കൊടിയ ദാരിദ്രത്തില്‍ നിന്ന് രക്ഷപെടുത്തുന്നതിനോടൊപ്പം നാം ഇതും ചെയ്യണം.
— സ്രോതസ്സ് climateprogress.org