ട്രക്കുകളേക്കാള്‍ 5 മടങ്ങ് ദക്ഷതകൂടിയതാണ് ഡബിള്‍ ഡക്കര്‍ തീവണ്ടി

Federal Railroad Administration (FRA) ന്റെ റിപ്പോര്‍ട്ട് പ്രകാരം ഡബിള്‍ ഡക്കര്‍ തീവണ്ടി റോഡ് ഗതാഗതത്തെക്കാള്‍ 5 മടങ്ങ് ദക്ഷതകൂടിയതാണെന്ന് പറയുന്നു. National Gateway പോലുള്ള പ്രൊജക്റ്റുകളുടെ മെച്ചം FRA ന്റെ “Comparative Evaluation of Rail and Truck Fuel Efficiency on Competitive Corridors” റിപ്പോര്‍ട്ട് അടിവരയിട്ട് അഭിപ്രായപ്പെടുന്നു.

public-private partnership അടിസ്ഥാനത്തിലുള്ള കിഴക്കന്‍ തീരത്തെ തുറമുഖങ്ങളെ നിന്ന് Midwest ലെ വിതരണ കേന്ദ്രങ്ങളുമായി ഈ റയില്‍ പാത ബന്ധിപ്പിക്കുന്നു.

FRA റിപ്പോര്‍ട്ട് പ്രകാരം ഡബിള്‍ ഡക്കര്‍ തീവണ്ടി സാധാരണ തീവണ്ടിയെക്കാള്‍ ദക്ഷതകൂടിയതാണ്. മെച്ചപ്പെട്ട സാങ്കേതികവിദ്യകളും കോച്ച് ഡിസൈനും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1400 കോടി ഹൈവെ മൈല്‍ ഡബിള്‍ ഡക്കര്‍ തീവണ്ടി പാതയായി മാറ്റുന്ന National Gateway പദ്ധതി ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുകയും പരിസ്ഥിതി മെച്ചങ്ങള്‍ സമ്മാനിക്കുകയും ചെയ്യും. 200 കോടി ഗാലണ്‍ ഇന്ധനം ലാഭിക്കുകയും 2 കോടി ടണ്‍ CO2 ഉദ്‌വമനം കുറക്കുകയും ചെയ്യും.

National Gateway $84 കോടി ഡോളര്‍ കരയിലെ ഏറ്റവും ദക്ഷതയേറിയ യാത്രയായ റയില്‍ ചരക്ക് ഗതാഗതം വര്‍ദ്ധിപ്പിക്കാന്‍ infrastructure പ്രൊജക്റ്റുകളില്‍ നിക്ഷേപിക്കും. ഇപ്പോള്‍ തന്നെ തീവണ്ടിക്ക് ഒരു ടണ്‍ ചരക്ക് ഒരു ഗ്യാലണ്‍ ഇന്ധനമുപയോഗിച്ച് 697.6 കിലോമീറ്റര്‍ ദൂരം കടത്താന്‍ കഴിയും. മറ്റ് ബദലുകളേക്കാള്‍ മൂന്നിരട്ടി ദക്ഷതയുള്ളതാണ് തീവണ്ടി.

ഡബിള്‍ ഡക്കര്‍ വാഗണ്‍ ഉപയോഗിച്ചാല്‍ റയിലും ട്രക്കും തമ്മിലുള്ള ദക്ഷതാ അനുപാതം 2.7 ല്‍ നിന്ന് 5.5 ആയി ഉയര്‍ത്താനാവും. 1991 ല്‍ നടത്തിയ പഠനത്തേക്കാള്‍ കൂടുതലാണിത്. ദീര്‍ഘദൂര യാത്ര ദക്ഷത വീണ്ടും വര്‍ദ്ധിപ്പിക്കും.

ഇതുവരെ National Gateway ക്ക് $39.3 കോടി ഡോളര്‍ ധനസഹായ വാഗ്ദാനം CSX Corporation ല്‍ നിന്ന് കിട്ടിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ $15 കോടി ഡോളര്‍ നല്‍കും. ഫെഡറല്‍ സര്‍ക്കാര്‍ $25.8 കോടി ഡോളര്‍ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. മറ്റ് ധാരാളം പേരും ധനസഹായ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്.

Comparative_Evaluation_Rail_Truck_Fuel_Efficiency (Pdf)

— സ്രോതസ്സ് evworld.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )