കുപ്പി കറക്കുക – ഫിജി വാട്ടറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍

പസഫിക് ദ്വീപായ ഫിജി കഴിഞ്ഞ ആഴ്ച വാര്‍ത്തയില്‍ വന്നിരുന്നു. ചൊവ്വാഴ്ച ഫിജിയെ Commonwealth of Nations ല്‍ നിന്ന് പുറത്താക്കി. പട്ടാള ഏകാധിപത്യം അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടത്താന്‍ വിസമ്മതിച്ചതാണ് കാരണം. 2006 ലെ പട്ടാള അട്ടിമറിക്ക് ശേഷം രാജ്യം ഭരിക്കുന്നത് പട്ടാളസംഘം ആണ്.

സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധമാണെന്ന് മെയില്‍ രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന കോടതി പ്രഖ്യാപിച്ചിരുന്നു. സൈനിക സര്‍ക്കാര്‍ കോടതിയെ ഇല്ലാതാക്കുകയും അനുമതിയില്ലാത്തെ പൊതു സമ്മേളനങ്ങള്‍ നിരോധിക്കുകയും ചെയ്തിരുന്നു.

Commonwealth of Nations, European Union, Pacific Islands Forum തുടങ്ങിയവര്‍ ഫിജിയിലെ രാഷ്ട്രീയ പ്രതിസന്ധിയെ അപലപിച്ചു. ഒരു സ്ഥാപനം മാത്രം ഒന്നും മിണ്ടിയില്ല. അമേരിക്കയുടെ ഉടമസ്ഥതയിലുള്ള Fiji Water, ഫിജിയിലെ ഏറ്റവും വലിയ കമ്പനികളിലൊന്ന്.

1995 ല്‍ സ്ഥാപിതമായ കാലം മുതല്‍ക്കേ Fiji Water അമേരിക്കയിലെ സമ്പന്നരുടേയും പ്രശസ്തരുടേയും കുപ്പിവെള്ളമായിരുന്നു. കുപ്പിവെള്ള കമ്പനികളിലെ മെഴ്സിഡസ് ബന്‍സ് എന്നായിരുന്നു അതിനെ അറിയപ്പെട്ടിരുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ഒബാമ Fiji Water കുപ്പിവെള്ളം കുടിക്കുന്നതിന്റെ ഫോട്ടോ പ്രസിദ്ധമായിരുന്നു. പാട്ടുകാരി Mary J. Blige ന് പാട്ട് പരിപാടി തുടങ്ങുന്നതിന് മുമ്പ് 10 കുപ്പി Fiji Water ആവശ്യപ്പെടുമായിരുന്നു. Rap ഗായകനായ P. Diddy ഫിജി വാട്ടറിനെക്കുറിച്ച് “പരിശുദ്ധിയുടെ സ്വാദാണ് അത്” എന്ന് പറയാറുണ്ട്.

പരിസ്ഥിതി സൌഹൃദമായ കുപ്പിവെള്ള കമ്പനി എന്ന പേരില്‍ Fiji Water നെ പ്രചരിപ്പിക്കാറുണ്ട്. “Every Drop Is Green” എന്നാണ് അവരുടെ മുദ്രാവാക്യം. fijigreen.com എന്ന അവരുടെ വെബ് സൈറ്റില്‍ “Fiji Water ന്റെ ഓരോ കുപ്പിയുടേയും നിര്‍മ്മാണവും വില്‍പ്പനയും അന്തരീക്ഷത്തിലെ കാര്‍ബണിനെ കുറക്കും” എന്നാണ് എഴുതിയിരിക്കുന്നത്.

Mother Jones മാസികയില്‍ വന്ന പുതിയ റിപ്പോര്‍ട്ട് Fiji Water ന് രാജ്യത്തെ പട്ടാളസംഘവുമായി(junta) അടുത്ത ബന്ധമുണ്ടെന്ന എന്ന വിവരവും കമ്പനിയുടെ പരിസ്ഥിതി റിക്കോഡുകളും, ഫിജിയിലെ ജനങ്ങളില്‍ കമ്പനിയുടെ ആഘാതവും പുറത്തു കൊണ്ടുവന്നു.

റിപ്പോര്‍ട്ടര്‍ ആയ Anna Lenzer ഫിജിയിലേക്ക് പോകുകയും കമ്പനിയെക്കുറിച്ച് അന്വേഷണങ്ങള്‍ നടത്തുകയും ചെയ്തു. ഇന്റര്‍നെറ്റ് കഫേയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഫിജി പോലീസ് അവരെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി വിചാരണചെയ്തു. പുരുഷന്‍മാരുടെ ജയിലില്‍ അവരെ അടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

Anna Lenzer സംസാരിക്കുന്നു:

ഏപ്രിലില്‍ ആണ് ഞാന്‍ അവിടെ പോയത്. എന്റെ യാത്ര ഒരു ആകസ്മിക സംഭവമായിരുന്നു. ഞാന്‍ അവിടെ ഏപ്രില്‍ 11 ന് എത്തി. അതൊരെ ശനിയാഴ്ചയായിരുന്നു. പട്ടാളസംഘം തലേ ദിവസം പട്ടാളനിയമം പ്രഖ്യാപിച്ചിരുന്നു. 2006 ലെ അട്ടിമറിക്ക് ശേഷം ഈ regime ആയിരുന്നു അവിടെ അധികാരത്തിലിരുന്നത്. ഞാന്‍ അവിടെ എത്തുന്നതിന് ഒരാഴ്ച മുമ്പ് കോടതി ഈ സര്‍ക്കാരിനെ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നു. കോടതിയെ ഇല്ലാതാക്കിയും ഭരണഘടന പിന്‍വലിച്ചും പട്ടാളനിയമം അടിച്ചേല്‍പ്പിച്ചുമാണ് ഈ ഭരണ വ്യവസ്ഥ അതിനോട് പ്രതികരിച്ചത്. എന്റെ വിമാന ടിക്കറ്റ് തൊട്ടടുത്ത ദിവസത്തേക്കായിരുന്നു.

കുറച്ച് ദിവസത്തേക്ക് ചില റിപ്പോര്‍ട്ടിങ് ഒക്കെ ഞാന്‍ അവിടെ നടത്തി. ഒരു ദിവസം രാവിലെ ഞാന്‍ ഒരു ഇന്റര്‍നെറ്റ് കഫേയിലായിരുന്നു. അവരുട കമ്പ്യൂട്ടര്‍ ഉപയോഗിക്കാതെ എന്റെ ലാപ്‌ടോപ് ഉപയോഗിച്ച് അമേരിക്കയിലേക്ക് ചില ഇമെയിലുകള്‍ അയച്ചു. ഒരു ദിവസം മുമ്പ് Fiji Water ഫാക്റ്ററിയില്‍ ഞാന്‍ പോയിരുന്നു. അതിനെക്കുറിച്ചും ചില ഇമെയിലും ഞാന്‍ അയച്ചു. ഫിജിയിലെ രാഷ്ട്രീയ സ്ഥിതിയെക്കുറിച്ച് അന്വേഷിച്ചു. ആ സമയത്ത് Australia, New Zealand ല്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെ ഭരണ വ്യവസ്ഥ നാടുകടത്തുന്ന സമയമായിരുന്നു. അവര്‍ ഫിജിയിലെ രാഷ്ട്രീയ സ്ഥിതിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഞാന്‍ ആ ലേഖനം അയച്ചു. ഉടന്‍ തന്നെ എന്റെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെയായി. ഞാന്‍ കാത്തിരുന്നു. എന്ത് സംഭവിച്ചു എന്നും എന്തെങ്കിലും കുഴപ്പമുണ്ടോ എന്നും ഞാന്‍ ജോലിക്കാരോട് ചോദിച്ചു. അവര്‍ പോയി പരിശോധിച്ച ശേഷം എന്നോട് കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. എല്ലാം ശരിയാകും എന്ന് അവര്‍ പറഞ്ഞു. അതുകൊണ്ട് ഞാന്‍ കുറച്ച് സമയം കാത്തിരുന്നു.

അത് വളരെ വേഗത്തിലായിരുന്നു. രണ്ട് പോലീസുകാര്‍ കഫേയിലേക്ക് വന്നു. ഞാന്‍ അത് കാണുന്നുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോലീസിന്റെ സാന്നിദ്ധ്യം എല്ലായിടവും വര്‍ദ്ധിക്കുകയായിരുന്നു. ഒരു ടെര്‍മിനലിലെ സ്ത്രീയോട് അവര്‍ എന്തോ ചോദിച്ചു. എന്താണെന്ന് ഞാന്‍ കേട്ടില്ല. എന്നാല്‍ പെട്ടന്ന് ആ സ്ത്രീ എന്റെ നേരെ വിരല്‍ ചൂണ്ടി. അടുത്ത നിമിഷം പോലീസുകാര്‍ എന്റെ നേരെ വരുന്നതാണ് ഞാന്‍ കണ്ടത്. അവര്‍ എന്റെ അടുത്തെത്തി എന്നോട് പറഞ്ഞു, “നിങ്ങളെഴുതുന്ന ഈമെയിലിനെ കുറിച്ച് നിങ്ങളെ ചോദ്യം ചെയ്യാനായി കൊണ്ടുപോകാന്‍ വന്നവരാണ് ഞങ്ങള്‍.”

“ഞാന്‍ നിങ്ങള്‍ക്ക് മെയില്‍ അയച്ചോ? ഏത് ഇമെയിലിന്റെ കാര്യമാണ് നിങ്ങള്‍ സംസാരിക്കുന്നത്?” എന്ന ചിന്തയായിരുന്നു എന്റെ മനസില്‍. അത് ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇത്തരം ഒരു സംഭവത്തെക്കുറിച്ച് ഞാന്‍ കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല.

ഫിജിക്ക് ഒരു അട്ടിമറി സംസ്കാരമുണ്ട്. 1987 ന് ശേഷം നാല് പ്രവശ്യം അവിടെ അട്ടിമറി നടന്നു. എന്നാലും അമേരിക്കക്കാരായ ടൂറിസ്റ്റുകള്‍ അവിടെ പോകുന്നു. five-star ആഡംബര ഹോട്ടലുകള്‍ അവിടെയുണ്ട്. പ്രശ്നങ്ങളൊന്നും നമ്മളെ ബാധിക്കാറില്ല. രാഷ്ട്രീയ അസ്വാരസ്യങ്ങളെക്കുറിച്ച് ഞാന്‍ അറിഞ്ഞിരുന്നെങ്കിലും കഫേയിലെ ആളുകളേയും നിരീക്ഷിക്കും എന്ന് എനിക്ക് ഊഹിക്കാന്‍ കഴിഞ്ഞില്ല.

പട്ടാള ഭരണമായതിനാല്‍ ഞാന്‍ ചില മുന്‍കരുതലുകള്‍ എടുത്തിരുന്നു. എന്നാല്‍ പോലീസ് എന്നെ നിരീക്ഷിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. അങ്ങനെയാണ് അവരെന്നെ പിടിച്ചത്. അവര്‍ എന്നെ പുറത്തേക്ക് കൊണ്ടുപോയി. എന്റെ എല്ലാ സാധനങ്ങളും പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. Suva യിലെ പ്രധാന പോലീസ് സ്റ്റേഷനില്‍. ഞാന്‍ അവിടെ ഒരു മൂലക്ക് ഇരുന്നു. കുറച്ച് മണിക്കൂര്‍ അങ്ങനെ പോയി.

അവര്‍ എന്റെ ലാപ്‌ടോപ്പ് എടുത്തു. എല്ലാം വായിച്ചു നോക്കി. എന്റെ സ്വകാര്യ മെയിലുകള്‍, എല്ലാ രേഖകളും, കമ്പ്യൂട്ടറിലുണ്ടായിരുന്ന എല്ലാം. എന്റെ ബാഗ് എല്ലാം പരിശോധിച്ചു. എന്റെ നോട്ട് പുസ്തകവും.

Fiji Water ഫാക്റ്ററിയില്‍ ഒരു ദിവസം മുമ്പ് പോയിരുന്നു എന്ന് ഞാന്‍ പറഞ്ഞു. അതിന്റെ ഭാഗമായി സമീപ പ്രദേശങ്ങളിനെ നഗരങ്ങളില്‍ പോയിരുന്നു. അവര്‍ എവിടെ നിന്നാണ് വെള്ളം എടുക്കുന്നത് അറിയാനായിരുന്നു അത്. Rakiraki എന്ന ഒരു നഗരത്തെക്കുറിച്ച് ഞാന്‍ എഴുതുകയും ചെയ്തു. ഫാക്റ്ററിയില്‍ നിന്ന് അരമണിക്കൂര്‍ അകലത്തിലായിരുന്നു ആ നഗരം. അവര്‍ക്ക് വലിയ ജല പ്രശ്നമുണ്ട്. അവിടെയുള്ള കടകളിലെ ഫിജി കുപ്പിവെള്ളത്തിന്റെ വിലകള്‍ ഞാന്‍ എന്റെ നോട്ട് പുസ്തകത്തില്‍ എഴുതി വെച്ചിരുന്നു. എന്റെ അത്ഭുതമായി ഈ വെള്ളത്തിന് അമേരിക്കയില്‍ ഈടാക്കുന്ന അതേ വിലയാണ് ഇവിടുത്തെ കടകളിലും ഈടാക്കിയിരുന്നത്.

ഫിജിയിലെ കുടിവെള്ള വിതരണം വലിയ പ്രശ്നമാണ്. ഏത് വെള്ളം കുടിക്കണമെന്ന് ജനത്തിന് ഒരു ചോയിസ് ഉണ്ട്. എന്നാല്‍ ഈ നഗരത്തില്‍ വെള്ളം മനുഷ്യന്‍ ഉപയോഗിക്കാന്‍ പറ്റാത്തതാണെന്ന് ഗൈഡ് എന്നോട് പറഞ്ഞു. അതായിരുന്നു ആ നഗരത്തിലെ അവിശ്വസനീയമായ വിരോധാഭാസം. ഒരു നഗരത്തിലെ വെള്ളം കുടിക്കാന്‍ പറ്റാത്തതാകുകയും തൊട്ടടുത്ത നഗരത്തിലെ വെള്ളം ലോകത്തിലേക്കും ഏറ്റവും നല്ല വെള്ളമാകുകയും ചെയ്യുന്നു.

ഞാന്‍ വില എഴുതിവെച്ചിരിക്കുന്നത് പോലീസുകാരന്‍ കണ്ടു. ആ സമയത്ത് അയാള്‍ എനിക്കെതിരെ ഒരു തരത്തിലുള്ള കോര്‍പ്പറേറ്റ് ചാരപ്പണി കുറ്റാരോപണം ആരോപിച്ചു. അയാള്‍ക്കത് ഇഷ്ടപ്പെട്ടില്ല. “ഇവിടെ വരുകയും Fiji Water ന്റെ ബിസിനസിന് കുഴപ്പമുണ്ടാക്കുകയും ചെയ്യുക നല്ലതാണ് അല്ലേ? നിങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്?” എന്ന് അയാള്‍ എന്നോട് ചോദിച്ചു. ആരാണ് നിങ്ങള്‍ എന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു ചോദ്യം ചെയ്യല്‍ കൂടുതലും. എന്റെ കൈയ്യില്‍ എന്റെ പാസ്പോര്‍ട്ടും പത്രപ്രവര്‍ത്തക രേഖകളും ഉണ്ടായിരുന്നു.

1995 ല്‍ ആണ് ഒരു ആഡംബര ഉല്‍പ്പന്നമായി അത് തുടങ്ങിയത്. സ്വര്‍ണ്ണ ഖനി, റിയലെസ്റ്റേറ്റ് മുഗള്‍ ആയ David Gilmour ആണ് അത് തുടങ്ങിയത്. അതിസമ്പന്നര്‍ക്ക് വേണ്ടിയായിരുന്നു അത്. സാധാരണയുള്ള പരസ്യങ്ങളൊന്നും ഈ ഉല്‍പ്പന്നത്തിനുണ്ടായിരുന്നില്ല. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും സിനിമകളിലും അത് വെച്ചിരുന്നു. Dasani യോ മറ്റ് ബ്രാന്റുകളോ പിന്‍തുടര്‍ന്ന സാധാരണ വഴിയിലൂടെ അല്ല അത് പോയത്. അങ്ങനെ അത് ആര്‍ഭാടമായി തുടങ്ങി.

അവര്‍ ഉപയോഗിച്ചിരുന്ന വിവിധ രീതികള്‍ ഞങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. “ജീവിക്കുന്ന വെള്ളം” എന്നാണ് David Gilmour അതിനെ വിളിച്ചത്. “വ്യാവസായിക വിപ്ലവത്തിന് മുമ്പാണ്” ഫിജി വന്നത് എന്ന ആശയമായിരുന്നു പ്രചരണത്തിന്റെ പ്രധാന ഭാഗം. അവര്‍ക്ക് അതില്‍ പൂര്‍ണ്ണമായ അവകാശമുണ്ട്. അതാണ് ലോകത്തിലെ ഏറ്റവും നല്ല വെള്ളം.

ജലസ്രോതസ്സ് 99 വര്‍ഷത്തെ പാട്ടത്തിന് അയാള്‍ എടുത്തു. ദ്വീപില്‍ കുടിവെള്ളം നല്‍കിക്കൊണ്ടിരുന്ന അന്തര്‍ദേശിയ സഹായ സംഘടനകളുടെ സഹായത്തോടെ ഫിജി സര്‍ക്കാരാണ് ആ ജല സ്രോതസ്സ് കണ്ടെത്തിയത്. പിന്നീട് അത് David Gilmour ന് വേണ്ടി ജോലി ചെയ്യുന്നവര്‍ ആ റിപ്പോര്‍ട്ട് കാണുകയും 99 വര്‍ഷത്തെ പാട്ടം എടുക്കുകയും ചെയ്തു.

ആ ഉല്‍പ്പന്നം ഏങ്ങനെ പരിണമിച്ചു എന്നത് വളരെ ഭ്രമിപ്പിക്കുന്നതാണ്. കാരണം അത് അതി തീവൃമായി ആഡംബരമായ ഒരു ഉല്‍പ്പന്നമാണ്. എന്നാല്‍ ഇപ്പോള്‍ അത് അമേരിക്കയില്‍ ഏറ്റവും അധികം ഇറക്കുമതി ചെയ്യുന്ന വെള്ളമാണ്. മുഖ്യധാരയിലെത്തിയിരിക്കുന്നു. ഈ മാറ്റം 2004 ല്‍ പുതിയ ഉടമസ്ഥര്‍ ഏറ്റെടുത്തതിന് ശേഷമാണ്. Stewart and Lynda Resnick നെ കുറിച്ച് നാം മുമ്പ് സംസാരിച്ചല്ലോ. അത് ഒരു ആഡംബര ഉല്‍പ്പന്നം എന്ന നിലയില്‍ നിന്ന് സാമൂഹ്യ ഉത്തരവാദിത്തമുള്ള പരിസ്ഥിതി സൌഹൃദമായ പുരോഗമനമായ ഒരു ഉല്‍പ്പന്നം എന്ന നിലയിലേക്ക് മാറി. അങ്ങനെയാണ് ഈ ഉല്‍പ്പന്നം കാലത്തില്‍ പരണമിച്ചത്.

“Fiji” എന്ന പേര് ഫിജി ട്രേഡ് മാര്‍ക്ക് ചെയ്തു. അതിന്റെ മാര്‍ക്കെറ്റിങ് പരിപാടിയെ സര്‍ക്കാര്‍ വിളിക്കുന്നത് “brand Fiji” എന്നാണ്. കുപ്പിയില്‍ നോക്കിയാലും നിങ്ങള്‍ക്കത് കാണാനാവും. രാജ്യത്തെ ബ്രാന്റ് ചെയ്യുന്നു. നശിപ്പിക്കാത്ത സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള വെള്ളം.

ധാരാളം വര്‍ഷം അവര്‍ സര്‍ക്കാരനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചു. കഴിഞ്ഞ വര്‍ഷം ഞാന്‍ ഒരു Fiji Water വക്താവുമായി സംസാരിക്കുകയുണ്ടായി. അയാള്‍ പറഞ്ഞു “ഉല്‍പ്പന്നത്തിന്റെ കൂടെ രാജ്യത്തേയും ഞങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുകയാണ്.” ദ്വീപില്‍ നിന്ന് പുറത്ത് വില്‍ക്കാന്‍ കഴിയുന്ന വളരെ ചെറിയ എണ്ണം ഉല്‍പ്പന്നങ്ങളിലൊന്നാണ് അത്. അതുകൊണ്ട് സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം അത് വളരെ നല്ല കാര്യമാണ് എന്ന് അയാല്‍ പറഞ്ഞു. ഫിജി എന്ന് പറഞ്ഞാല്‍ അമേരിക്കക്കാരുടെ മനസില്‍ ആദ്യം എത്തുന്ന ചിത്രം Fiji Water ആണ്. വളരെ ചെറിയ ഒരു രാജ്യമാണ് അത്. കമ്പനി അത് മുതലാക്കി. അതിനെക്കുറിച്ച് നാം അധികം പറയാറില്ല. നമുക്ക് അതിനെക്കുറിച്ച് അധികമൊന്നും അറിയുകയുമില്ല. സര്‍ക്കാര്‍ ശരിക്കും ആ കമ്പനിക്ക് നന്ദി പറയുകയാണ് ചെയ്തത്. “നമുക്കിന്ന് ബ്രാന്റ് ഫിജിയുണ്ട്. നശിപ്പിക്കാത്ത സ്വര്‍ഗ്ഗം എന്ന ആശയമാണത്. നിങ്ങളാണ് അത് നിര്‍മ്മിച്ചത്” എന്ന് സര്‍ക്കാര്‍ പറയുന്നു.

രാജ്യത്തില്‍ അതിന്റെ വലിപ്പം നോക്കാം. ഫിജിയുടെ കയറ്റുമതിയുടെ 20% ഈ കുപ്പിവെള്ളമാണെന്ന് കമ്പനി പറയുന്നു. GDP യുടെ മൂന്ന് ശതമാനവും. അത് വലിയ ഒരു സംഖ്യയാണ്.

1980കളില്‍ രണ്ട് പ്രാവശ്യം സൈനിക അട്ടിമറി നടന്നു, 2000 ല്‍ ഒരു പ്രാവശ്യം. 2006 ല്‍ വീണ്ടും. 2006 ന് ശേഷം ഫിജിക്കെതിരെ Commonwealth വലിയ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തി. പ്രധാനമായും ആസ്ട്രേലിയയും ന്യൂസിലാന്റും. എന്ത് ചെയ്യണമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു.

തെരഞ്ഞെടുപ്പ് തീയതി സര്‍ക്കാര്‍ എപ്പോഴും മുന്നോട്ട് നീക്കിക്കൊണ്ടിരിക്കുന്നു. ആദ്യം അത് മാര്‍ച്ച് 2009 ആയിരുന്നു. പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് അത് 2014 ലേക്ക് നീക്കി. കൃത്യമായി എന്ന് തെരഞ്ഞെടുപ്പ് നടക്കും എന്ന് ആര്‍ക്കും അറിയില്ല. “ജനാധിപത്യം കൊണ്ടുവരാനാണ് ഞങ്ങളിത് ചെയ്യുന്നത്. സമയമെടുത്ത് ശരിയായ രീതിയില്‍ അത് ചെയ്യുന്നതിനെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ ആരാണ്?” എന്നാണ് കമാന്‍ഡര്‍ Bainimarama ചോദിക്കുന്നത്.

നല്ല ഹരിത ലക്ഷ്യങ്ങള്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ കമ്പനി മിടുക്കരാണ്. എന്നാല്‍ ഈ ആഡംബര ഉത്പന്നം നിര്‍മ്മിക്കാനുള്ള പ്ലാസ്റ്റിക്കിന്റെ അളവ് കമ്പനി ഇരട്ടിയാക്കിയിരിക്കുകയാണ്. നിങ്ങളുടെ കൈയ്യില്‍ നിങ്ങള്‍ക്കത് സന്തോഷം തരും.

ചൈനയില്‍ നിന്നാണ് പ്ലാസ്റ്റിക് വരുന്നത്. ഒരു കുപ്പിയുണ്ടാക്കുമ്പോള്‍ 590 ഗ്രാം കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവരും. കമ്പനിയുടെ വെബ് സൈറ്റില്‍ തന്നെ പറയുന്നകാര്യമാണ്. അതിനെ മറികടക്കാനായി ചെയ്യുന്ന കാര്യങ്ങള്‍ (offset) ദശാബ്ദങ്ങള്‍ക്കപ്പുറം നിലനില്‍ക്കുമോ? ഒരു കാലാവസ്ഥാ വാണിജ്യ ജേണലായ ClimateBiz ല്‍ വന്ന റിപ്പോര്‍ട്ട് പറയുന്നത് ഫിജിയുടെ offset പദ്ധതിയെ “forward crediting” എന്നാണ് വിളിക്കേണ്ടത് എന്നാണ്. അതായത് അതിന്റെ ഫലം കിട്ടാനായി ദശാബ്ദങ്ങള്‍ വേണ്ടിവരും. അവര്‍ കഴിഞ്ഞ വര്‍ഷത്തെ offset പോലും ഇതുവരെ കണക്കാക്കിയിട്ടില്ല. വര്‍ത്തമാനകാല പ്രയോഗങ്ങളാണ് Lynda Resnick ഉപയോഗിക്കുന്നത്, എന്നാല്‍ സത്യത്തില്‍ ഈ കാര്യങ്ങളെല്ലാം ഭാവികാലത്താവും സംഭവിക്കാന്‍ പോകുന്നത്. അതുകൊണ്ട് “ഓരോ തുള്ളിയും ഹരിതമാണ്,” എന്ന് കമ്പനി പറയുമ്പോള്‍, സത്യത്തില്‍ നിങ്ങള്‍ വാങ്ങുന്നത് ഇപ്പോള്‍ ഹരിതമല്ല.

Wal-Mart ന്റെ Sam’s Choice : “വെള്ളം വരുന്നത് Las Vegas municipal supply ല്‍ നിന്നാണ്. Environmental Working Group നടത്തിയ ഒരു പരിശോധനയില്‍ trihalomethane എന്ന ക്യാന്‍സര്‍കാരിയും DNA നാശമുണ്ടാക്കുന്ന രാസവസ്തുക്കളും അതിലുണ്ടെന്ന് കണ്ടെത്തി”

Coca-Cola യുടെ Dasani : “കേരളത്തിലെ പ്ലാച്ചിമടിലുള്ള കോളയുടെ കുപ്പിവെള്ളനിലയം 2000 മുതല്‍ ഭൂഗര്‍ഭജലം പമ്പ് ചെയ്യാന്‍ തുടങ്ങി. കിണറുകള്‍ വറ്റി, ഗ്രാമീണര്‍ക്ക് കൃഷിക്കുള്ള വെള്ളം ഇല്ലാതെയായി. Coke ഒരു സഹായമായി ഘന ലോഹങ്ങള്‍ നിറഞ്ഞ നിലയത്തിലെ ചളി കൃഷിക്കാര്‍ക്ക് വളമായി നല്‍കി. പ്രതിഷേധ സമരങ്ങള്‍ വര്‍ഷങ്ങളോളം കമ്പനി അവഗണിച്ചു. മലിന ജലം ശുദ്ധീകരിക്കാനും ഗ്രാമീണര്‍ക്ക് കുടിവെള്ളം എത്തിക്കാനും സര്‍ക്കാര്‍ ഉത്തരവിറക്കി. 2004 ല്‍ നിലയം അടച്ചുപൂട്ടാന്‍ സര്‍ക്കാരുത്തരവിട്ടു. (അടുത്ത വര്‍ഷം നിലയം തുറന്ന് പ്രവര്‍ത്തിക്കാനുള്ള വിധി കമ്പനി നേടി.)”

Nestlé യുടെ Arrowhead : “കൊളറാഡോയിലെ ഗ്രാമ പ്രദേശത്തു നിന്ന് പ്രതിവര്‍ഷം 24.7 കോടി ലിറ്റര്‍ ജലം പമ്പ് ചെയ്യാനുള്ള പെര്‍മ്മിറ്റ് Nestlé കരസ്ഥമാക്കി. പ്രാദേശിക ജല സ്രോതസ്സുകളില്‍ അതുണ്ടാക്കുന്ന മാറ്റങ്ങളുടെ ഫലത്തെക്കുറിച്ച് ആളുകള്‍ വിമര്‍ശിച്ചപ്പോള്‍, ‘ഭാവിയില്‍ വരാന്‍ പോകുന്ന’ മാറ്റങ്ങളെ അടിസ്ഥാനമാക്കി തീരുമാനങ്ങളുണ്ടാക്കുന്നത് ‘നിയമവിരുദ്ധമാണെന്ന്’ കമ്പനി പറയുന്നത്.

Volvic : “കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ 5.7 ലക്ഷം ഫ്രഞ്ച് കുപ്പി വെള്ളം തിരികെയെടുത്തു. വിഷമായ പെയിന്റിലെ രാസവസ്തുവായ xylene ഉം naphthalene ഉം കുപ്പിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അത്.”

Nestlé യുടെ Deer Park : “ഒരു വരള്‍ച്ചയുടെ നടുവില്‍ ഫ്ലോറിഡയിലെ Madison Blue Spring State Park ല്‍ നിന്ന് വെറും $230 ഡോളര്‍ ഫീസ് മാത്രം കൊടുത്ത് 14 വര്‍ഷം വെള്ളെടുത്തു. (അതിനേക്കാളേറെ $17 ലക്ഷം ഡോളര്‍ നികുതി ഇളവും ലഭിച്ചു.)”

Nestlé യുടെ Ice Mountain : “മിഷിഗണിലെ Mecosta County യില്‍ നിന്ന് വെറും $85 ഡോളര്‍ ഫീസ് കൊടുത്ത് വെള്ളം പമ്പ് ചെയ്യാനുള്ള അവകാശം പാട്ടത്തിനെടുത്തു. സമീപത്തെ ജലം മോശമാക്കുന്നു എന്ന് പറഞ്ഞ് പൌരന്‍മാര്‍ കേസ് കൊടുത്തു. എന്നാല്‍ നെസ്റ്റ്‌ലെ അപ്പീലിന് പോയി. മിനിട്ടില്‍ 760 ലിറ്റര്‍ എന്ന തോതില്‍ വെള്ളം പമ്പ് ചെയ്യാനുള്ള അവകാശം നേടിയെടുക്കുകയും ചെയ്തു.”

അവസാനമയി International Bottled Water Association : “ഒരു സൌകര്യപ്രദമായ, ഉന്മേഷം തരുന്ന beverage ആയ കുപ്പിവെള്ളത്തെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി, സര്‍ക്കാരുകളോ തെറ്റായ അവകാശവാദങ്ങളാലോ നിയന്ത്രിക്കപ്പെടേണ്ട ഒന്നല്ല.”

____

Anna Lenzer, author of the article “Fiji Water: Spin the Bottle.” It appears in the current issue of Mother Jones. Her reporting was supported by the Investigative Fund at the Nation Institute.

— സ്രോതസ്സ് democracynow.org

കുപ്പിവെള്ളം വാങ്ങരുത്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )