കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നതിന്റെ ഒരു പ്രത്യാഘാതമാണ്: സമുദ്രത്തിന് ശബ്ദം കൂടുന്നത്.
സമുദ്ര ജലത്തിലെ ചിര രാസവസ്തുക്കള്‍, ബോറിക് ആസിഡ് ഉള്‍പ്പടെ, ശബ്ദത്തെ ആഗിരണം ചെയ്യും എന്ന കാര്യം വളരെ മുമ്പ് മുതല്‍ക്ക് അറിയാവുന്ന ഒരു കാര്യമാണ്. ശബ്ദ തരംഗത്തിലെ ഊര്‍ജ്ജം ചില രാസപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കും. CO2 ആഗിരണം ചെയ്യുന്നതുകൊണ്ട് സമുദ്രം കൂടുതല്‍ അമ്ലവത്കൃതമാകുകയാണ്. ഇത് സമുദ്രജലത്തിന്റെ രാസ ഘടന മാറ്റുന്നതിനാല്‍ കുറവ് രാസപ്രവര്‍ത്തനങ്ങളും കുറവ് ഊര്‍ജ്ജവും മാത്രമേ ആഗിരണം ചെയ്യപ്പെടുന്നുള്ളു. ഊര്‍ജ്ജമുള്ളതുകൊണ്ട് ശബ്ദത്തിന് കൂടുതല്‍ ദൂരം സഞ്ചരിക്കാനാവുന്നു.
University of Hawaii യിലെ Tatiana Ilyina ഉം Richard E. Zeebe ഉം Monterey Bay Aquarium Research Institute ലെ Peter G. Brewer ഉം ഈ പ്രതിഭാസത്തെക്കുറിച്ച് ഗവേഷണം നടത്തി. global ocean model ഉം CO2 ഉദ്‌വമനത്തിന്റെ പ്രവചനങ്ങളും ഉപയോഗിച്ച് ഭാവിയിലെ പ്രാദേശികമായ അമ്ലവത്കരണവും ശബ്ദത്തിന്റെ ആഗിരണവും കണക്കാക്കി.
അംമ്ലവത്കരണം ഏറ്റവും മോശമായ അവസ്ഥയിലുള്ള ഉയര്‍ന്ന അക്ഷാംശങ്ങളിലും ആഴക്കടലിലും 2100 ഓടെ ശബ്ദത്തിന്റെ ആഗിരണം 60% കണ്ട് കുറയും എന്ന് Nature Geoscience ല്‍ പ്രസിദ്ധീകരിച്ച അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതായത് സമുദ്രം നിശബ്ദമല്ലാതാകുന്നു – അതുകൊണ്ടെന്താ പ്രശ്നം? ധാരാളം പ്രശ്നങ്ങള്‍.
ശബ്ദത്തിന്റെ രാസ ആഗിരണം പ്രധാനമായും നടക്കുന്നത് താഴ്ന്ന ആവൃത്തിയിലാണ്, 1,000 – 5,000 hertz വരെ. പ്രൊപ്പല്ലര്‍ ശബ്ദം, കപ്പലിലെ മറ്റ് ശബ്ദങ്ങള്‍, സൈനിക, ഗവേഷണ സോണാര്‍ തുടങ്ങിയവ ഈ ആവൃത്തിയില്‍ ഉള്‍പ്പെടും. ഈ “പശ്ഛാത്തല” ബഹളം, പ്രത്യേകിച്ചും കപ്പല്‍ പാതയില്‍ നിന്നുള്ളത്, വളരെ ഉച്ചത്തിലുള്ളതാണ്. ഇത് ശബ്ദം ഉപയോഗിച്ച് ആശയവിനിമയം നടത്തുകയും foraging സമയത്ത് echolocation ചെയ്യുന്ന കടലിലെ സസ്തനികളെ വളരെ മോശമായി ബാധിക്കുന്നു.
അടുത്ത 100 വര്‍ഷം കൊണ്ട് എല്ലാ ഡോള്‍ഫിനുകളും ബധിരരാവുമെന്നല്ല ഇതിന്റെ അര്‍ത്ഥം. എന്നാല്‍ അവര്‍ ആശ്രയിക്കുന്ന ശബ്ദം പശ്ഛാത്തല ബഹളം ഇല്ലാതാകുകയോ മറക്കപ്പെടുകയോ ചെയ്യും.
ശബ്ദം കൂടുതല്‍ ദൂരം യാത്ര ചെയ്യുന്നതിനാല്‍ ഈ സസ്തനികള്‍ക്ക് കൂടുതല്‍ ദൂരത്തില്‍ ആശയ വിനിമയം ചെയ്യാന്‍ പറ്റിയേക്കും. [എന്നാലും പശ്ഛാത്തല ബഹളത്തേക്കാള്‍ ഉച്ചത്തില്‍ വേണം എന്ന് മാത്രം.] ഗവേഷകര്‍ അവരുടെ പഠനം കൂടുതല്‍ മെച്ചപ്പെട്ട ഉപകരണങ്ങളും മോഡലുകളും ഉപയോഗിച്ച് തുടരുന്നു.
– സ്രോതസ്സ് nytimes.com