ഫ്രാക്കിങ്ങും അമേരിക്കയിലെ പരിസ്ഥിതിയും

പ്രകൃതിവാതകത്തിന് വേണ്ടിയുള്ള ഖനനവും ഭൂഗര്‍ഭജല മലിനീകരണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുതിയ തെളിവുകള്‍ പുറത്തുവന്നു. കുറഞ്ഞത് മൂന്ന് കിണറുകളിലെ വെള്ളത്തില്‍ hydraulic fracturing രീതിയിലെ പ്രകൃതിവാതക ഖനനത്തിന് ഉപയോഗിക്കുന്ന ചില രാസവസ്തുക്കള്‍ Wyoming ലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി എന്ന് ProPublica റിപ്പോര്‍ട്ട് ചെയ്തു.

ഖനന സ്ഥലങ്ങളിലെ മലിനീകരണത്തെക്കുറിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ Environmental Protection Agency ഇത് ആദ്യമായാണ് വെള്ളത്തിന്റെ പരിശോധന നടത്തുന്നത്. സമീപപ്രദേശത്ത് ഖനനം തുടങ്ങിയതിന് ശേഷം തങ്ങളുടെ കിണറുകളിലെ വെള്ളത്തിന് ചുവയും ഇന്ധന ബാഷ്പവും കാണുന്നു എന്ന് വര്‍ഷങ്ങളായി Pavilion, Wyoming ലെ ജനങ്ങള്‍ ധാരാളം പരാതികള്‍ കൊടുത്തിരുന്നു.

ശാസ്ത്രജ്ഞര്‍ക്ക് കണ്ടെത്താന്‍ വിഷമമായ മലിനീകരണത്തിനറെ സ്വഭാവവും കാരണവും വിശദമായി ProPublica യുടെ റിപ്പോര്‍ട്ടില്‍ കൊടുത്തിട്ടുണ്ട്. കുഴിക്കാനും fracturing നും ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ വിവരങ്ങള്‍ trade secrets ആയി കമ്പനികള്‍ സൂക്ഷിച്ചിരുന്നതാണ് അതിന് ഒരു കാരണം.

hydraulic fracturing, അല്ലെങ്കില്‍ “fracking,” എന്ന പ്രകൃതിവാതക ഖനന രീതി സുരക്ഷിതമാണെന്ന് Halliburton പോലുള്ള പ്രകൃതിവാതക ഖനന കമ്പനികള്‍ പറയുന്നു. എന്നാല്‍ അതിനെ എതിര്‍ക്കുന്നവരുടെ അഭിപ്രായത്തില്‍ അത് ഭൂഗര്‍ഭജലത്തില്‍ മാരകമായ വിഷവസ്തുക്കള്‍ കലര്‍ത്തി മലിനമാക്കുന്നു എന്നാണ്. ന്യൂയോര്‍ക്കിലെ ഖനനം ന്യൂയോര്‍ക്ക് നഗരത്തിന്റെ കുടിവെള്ള സ്രോതസ്സുകളെ മലിനമാക്കും എന്ന് ധാരാളം ജനങ്ങളും രാഷ്ട്രീയക്കാരും കരുതുന്നു.

Debra Anderson ന്റെ Split Estate എന്ന ഡോക്കുമെന്ററി എണ്ണയുടെയും പ്രകൃതിവാതകത്തിന്റേയും Rocky Mountain West ലെ ഖനനത്തിന്റെ ആഘാതം പരിശോധിക്കുന്നു.

Abrahm Lustgarten സംസാരിക്കുന്നു:

വളരെ ആഴത്തില്‍ നിന്ന്, 10,000 അടിയോ 13,000 അടിയോ, എണ്ണയും പ്രകൃതിവാതകവും ഖനനം ചെയ്യാനാണ് ഫ്രാക്കിങ് ഉപയോഗിക്കുന്നത്. tight sands അഥവാ shale ന് വാതകങ്ങളെ ചെറു കുമിളകളായി സൂക്ഷിക്കാനുള്ള കഴിവുണ്ട്. അതിന് സ്വതന്ത്രമായി ഒഴുകാനുള്ള കഴിവില്ല. അതുകൊണ്ട് ഇന്ധന കമ്പനികള്‍ ഒരു കിണര്‍ കുഴിക്കും. ദശലക്ഷക്കണക്കിന് ലിറ്റര്‍ ദ്രാവകങ്ങള്‍ അവര്‍ അതിലൂടെ പമ്പ് ചെയ്യും. ആ ദ്രാവകത്തില്‍ പ്രധാനമായും മണ്ണ്, വെള്ളം, പിന്നെ രഹസ്യമായ ചില രാസവസ്തുക്കള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ആയിരക്കണക്കിന് പൌണ്ട് മര്‍ദ്ദത്തിലാണ് അവര്‍ അത് പമ്പ് ചെയ്യുന്നത്. ആ ശക്തിയില്‍ അടിയിലുള്ള പാറകള്‍ പൊട്ടുകയും പ്രകൃതിവാതകം കിണറിലൂടെ ഉപരിതലത്തിലേക്ക് വരുകയും ചെയ്യുന്നു.

അവര്‍ ഏതൊക്കെ രാസവസ്തുക്കളാണ് ഉപയോഗിക്കുന്നത് എന്ന് അറിയാന്‍ വിഷമമാണ്. ഇപ്പോള്‍ വ്യവസായം കുറച്ച് രാസവസ്തുക്കളുടെ വിവരം പുറത്തുവിട്ടിട്ടുണ്ട്. അത് പൂര്‍ണ്ണമാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ അത് ഔദ്യോഗികമായി അവര്‍ പറയുന്നുമില്ല. മുമ്പ് അതില്‍ ഡീസലും ഉള്‍പ്പെട്ടിരുന്നു. അത് പിന്നീട് നീക്കം ചെയ്ത് മെഥനോള്‍ കൂട്ടിച്ചേര്‍ത്തു. ധാരളം സോപ്പുകള്‍, surfactants, lubricants തുടങ്ങി ദ്രാവകത്തിന്റെ viscosity മാറ്റാനുള്ള എല്ലാ പദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നുണ്ട്. വളരെ കട്ടിയുള്ള ഒരു ദ്രാവകമാണ് ആ ദ്വാരങ്ങളിലൂടെ വരുന്നത്. അത് പുറത്ത് വന്ന ശേഷം വഴിമാറിക്കൊടുക്കണം. കാരണം അതുവഴി തന്നെയാണ് പ്രകൃതി വാതകത്തിന് തിരികെ ഉപരിതലത്തിലെത്തേണ്ടത്. രാസവസ്തുക്കളാണ് അതെല്ലാം ചെയ്യുന്നത്.

ഖനനകിണറില്‍ നിന്ന് തിരികെയെടുക്കുന്ന ദ്രാവകത്തിന്റെ കണക്കുകള്‍ ഒന്നും അവര്‍ സൂക്ഷിക്കുന്നില്ല. ഈ ദ്രാവകത്തിന് ഭൂഗര്‍ഭത്തില്‍ എത്രമാത്രം ആഴത്തിലേക്ക് ഒഴുകാന്‍ കഴിയും എന്നതിനെക്കുറിച്ച് ഭൌമശാസ്ത്രജ്ഞര്‍ക്ക് വ്യാകുലതകളുണ്ട്. അതേ സമയം സംസ്ഥാനം മുഴുവന്‍ സമാനമായ പദാര്‍ത്ഥങ്ങള്‍ കാരണമായ മലിനീകരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതുവരെ fracturing പരിപാടിയാണോ ഈ മലിനീകരണത്തിന് കാരണമാകുന്നത് എന്ന് അറിയാന്‍ വളരെ വളരെ വിഷമമായിരുന്നു. fracturing ന്റെ കാര്യങ്ങള്‍ രഹസ്യമായി വെക്കുന്നതാണ് അതിന്റെ ഒരു കാരണം.

31 സംസ്ഥാനങ്ങളില്‍ ഫ്രാക്കിങ് നടക്കുന്നുണ്ട്. വര്‍ഷങ്ങളായി Wyoming യിലും Colorado യിലും കുഴിക്കല്‍ നടക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ വികസനം നടക്കുന്നത് ചിലപ്പോള്‍ അവിടെയാകും. അവിടെ നിങ്ങള്‍ക്ക് ജല പ്രശ്നം കാണാന്‍ കഴിയും. ചോര്‍ച്ചയാണ് കൂടുതല്‍. മണ്ണിലേക്ക് കിനിഞ്ഞിറങ്ങുന്ന മാലിന്യ അരുവികള്‍ ജല സ്രോതസ്സുകളിലേക്ക് എത്തുന്നു. ചില സമയത്ത് അവ പൂര്‍ണ്ണമായും mysterious ആണ്. തൊട്ടടുത്ത് ഉന്നത മര്‍ദ്ദം താഴേക്ക് പമ്പ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷം ഒരു സ്ത്രീയുടെ കിണറില്‍ പൊട്ടിത്തെറിയുണ്ടായി. അതിന് ചില തരത്തിലുള്ള ഭൌമശാസ്ത്രപരമായ ഒരു ബന്ധമുണ്ട്. New Mexico, Wyoming, Louisiana, New York, Pennsylvania തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ജല പ്രശ്നമുണ്ട്.

Wyoming ലെ Pavilion ല്‍ ആദ്യം പരാതികള്‍ വന്നത്. അവിടെ ജലത്തിന് എന്ത് സംഭവിക്കുന്നു എന്നതിന്റെ അന്വേഷണം ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ EPA നടത്തി. പ്രകൃതിവാതക വ്യവസായത്തേയും ഫ്രാക്കിങ്ങിനേയും പരിശോധിക്കാന്‍ അവര്‍ തയ്യാറായില്ല. എന്നാല്‍ പരാതി കാരണം ആദ്യമായി ജലം പരിശോധിക്കാന്‍ തയ്യാറായത് അന്നായിരുന്നു. അവര്‍ അവിടെ പോയി മാലിന്യങ്ങളുടെ വലിയ കൂട്ടത്തെക്കുറിച്ച് ടെസ്റ്റ് നടത്തി. ജലത്തിലെ കീടനാശിനികളുടേയും കാര്‍ഷിക സ്വാധീനങ്ങളേയും കുറിച്ചും മറ്റ് സ്വാധീനങ്ങളേയും കുറിച്ചും അവര്‍ പരിശോധിച്ചു.

തങ്ങള്‍ക്ക് അത്ഭുതം തോന്നി എന്നാണ് പിന്നീട് EPA യിലെ ആള്‍ക്കാര്‍ എന്നോട് പറഞ്ഞത്. അവര്‍ പഠനം പൂര്‍ത്തിയാക്കിയിട്ടില്ല. എന്നാലും പ്രകൃതിവാതക ഖനനവുമായ ബന്ധപ്പെട്ട പദാര്‍ത്ഥങ്ങള്‍ അതിലുണ്ട്. 2-butoxyethanol ആണ് അത്തരത്തിലുള്ള ഒരു പദാര്‍ത്ഥം. hydraulic fracturing ന് അത് ഉപയോഗിക്കുന്നു. നമ്മുടെ വീടുകളില്‍ വൃത്തിയാക്കാനുപയോഗിക്കുന്ന വസ്തുക്കളിലും ഈ രാസവസ്തു ഉണ്ട്. എന്നാല്‍ അതിന് ഇവിടെ hydraulic fracturing മായാണ് സാഹചര്യ ബന്ധം.

ഒരു തമാശ പോലെയാണ് വ്യവസായം പ്രവര്‍ത്തിക്കുന്നത്. കരാറുകാരുടെ ഒരു ശൃംഘലയാണുള്ളത്. അത് എല്ലാം Chesapeake, Shell, Chevron പോലുള്ള വലിയ എണ്ണ കമ്പനികളാണ്. അവര്‍ hydraulic fracturing നടത്താന്‍ മറ്റ് സേവന കമ്പനികളെ ആശ്രയിക്കുന്നു. ആ രംഗത്തെ നിയന്ത്രിക്കുന്നത് മൂന്ന് വലിയ കളിക്കാരാണ്: Halliburton, BJ Services, ഫ്രഞ്ച് ഭീമനായ Schlumberger.

George W. Bush സര്‍ക്കാരിന്റെ തുടക്ക കാലത്ത് പ്രകൃതിവാതക വ്യവസായത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമായി hydraulic fracturing നെ ഡിക് ചിനിയുടെ ഊര്‍ജ്ജ task force കണക്കാക്കി. ആ വ്യവസായം വികസിപ്പിക്കയും ചെയ്തു. അതിന് ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്ക് ശേഷം, അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ജല സംരക്ഷണ നിയമമായ Safe Drinking Water Act ല്‍ നിന്ന് hydraulic fracturing നെ ഒഴുവാക്കാനുള്ള ശ്രമവും നടന്നു.

അതിന് മുമ്പ് hydraulic fracturing നെ ഈ നിയമത്തിന്റെ വീക്ഷണത്തില്‍ EPA കണ്ടിരുന്നോ എന്ന് വ്യക്തമല്ല. എന്നാലും അവര്‍ക്ക് അതിനുള്ള അധികാരമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ നിയമം ഫ്രാക്കിങ്ങിനെ EPA പരിശോധിക്കേണ്ട വിഷയമല്ലാതാക്കി മാറ്റി.

Weston Wilson പറയുന്നു,

Halliburton ന്റെ മുമ്പത്തെ CEO ആയിരുന്ന ഡിക് ചെനി വൈസ് പ്രസിഡന്റായി അധികാരമേറ്റതിന് മാസങ്ങള്‍ക്ക് ശേഷം EPAയുടെ administrator ആയ Christine Todd Whitman നോട് Safe Drinking Water Act ല്‍ നിന്ന് hydraulic fracking നെ ഒഴുവാക്കണമെന്ന് നിര്‍ബന്ധിച്ചു. ഈ പദാര്‍ത്ഥങ്ങള്‍ എത്രമാത്രം വിഷകരമാണെന്ന് സാങ്കേതികമായി EPA വിവരിക്കുമ്പോഴും, അത് റിപ്പോര്‍ട്ട് ചെയ്യുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ട എന്ന നയം ഒരു സാങ്കേതിക വിദഗ്ദ്ധന്‍ എന്ന നിലയില്‍ എനിക്ക് മുന്നറീപ്പാണ് തരുന്നത്.

അത് എന്നെ ’04ല്‍ ആ റിപ്പോര്‍ട്ടുകളെ എതിര്‍ക്കുന്നതിലേക്ക് നയിച്ചു. എന്റെ പരാതി പ്രകാരം EPA യുെട Inspector General പരിശോധന തുടങ്ങി. മാസങ്ങള്‍ക്ക് ശേഷം fracking അപകടകരമല്ല എന്ന EPAയുടെ റിപ്പോര്‍ട്ട് കോണ്‍ഗസിന് കിട്ടി. അവര്‍ hydraulic fracking നെ Safe Drinking Water Act നിയന്ത്രണത്തില്‍ നിന്ന് മുക്തമാക്കി. വ്യവസായം എന്താണ് നമ്മുടെ ഭൂമിയുടെ ആഴത്തിലേക്ക് കുത്തിവെക്കുന്നത് എന്തൊക്കെയാണെന്ന് അറിയാന്‍ പറ്റാത്ത അവസ്ഥയാണ് അമേരിക്കയിലെ ജനങ്ങള്‍ക്ക് അത് സമ്മാനിച്ചത്.

___

Abrahm Lustgarten, reporter for investigative news website ProPublica. He has been covering this issue very closely for the past year and has broken a number of stories.

— സ്രോതസ്സ് democracynow.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )