പട്ടിണി വര്‍ദ്ധിച്ച് വരുന്ന കാലത്ത് അമേരിക്ക നാലിലൊന്ന് ധാന്യങ്ങള്‍ കാറുകള്‍ക്ക് തീറ്റകൊടുക്കുന്നു.
33 ലക്ഷം ആളുകള്‍ക്ക് ഒരു വര്‍ഷം ആഹാരമായി ഉപയോഗിക്കാവുന്ന 10.7 ലക്ഷം ടണ്‍ ധാന്യങ്ങള്‍ അമേരിക്കയിലെ എഥനോള്‍ distilleries കളിലേക്ക് 2009 ല്‍ പോയി. ആ വര്‍ഷം അമേരിക്കയിലുത്പാദിപ്പിച്ച ധാന്യങ്ങളുടെ നാലിലൊന്നും എഥനോള്‍ നിര്‍മ്മിക്കാനാണ് ഉപയോഗിച്ചത്. അമേരിക്കയില്‍ 200 എഥനോള്‍ distilleries ഉണ്ട്. അവ ആഹാരത്തെ ഇന്ധനമാക്കി മാറ്റുന്നു. 2004 ന് ശേഷം ധാന്യോത്പാദനം മൂന്ന് മടങ്ങായി വര്‍ദ്ധിച്ചിട്ടുണ്ട്.
ലോക ആഹാര സമ്പദ്‌വ്യവസ്ഥയിലെ വലിയ രാജ്യമാണ് അമേരിക്ക. ലോകത്തിലെ ഏറ്റവും വലിയ ധാന്യകയറ്റുമതിക്കാരാണ് അവര്‍. അര്‍ജന്റീന, ആസ്ട്രേലിയ, ക്യാനഡ, റഷ്യ എന്നിവരെക്കാളെല്ലാം കൂടുതല്‍ ധാന്യം അമേരിക്ക കയറ്റിയയക്കുന്നു. ആഹാരത്തെ അമേരിക്കക്കാരുടെ വാഹനത്തിലെ ഇന്ധനമാക്കാനുള്ള സമ്മര്‍ദ്ദം കാരണം ലോകത്തെ ആഹാര ലഭ്യതയില്‍ വീണ്ടും വലിയ ആഘാതമാണുണ്ടായിരിക്കുന്നത്.
കൃഷിയുടെ വീക്ഷണത്തില്‍ നോക്കിയാല്‍ വിളകള്‍ അടിസ്ഥാനമായ ഇന്ധനത്തോടുള്ള വാഹനങ്ങളുടെ വിശപ്പ് അസന്തുഷ്ടമായ ഒന്നാണ്. Earth Policy Institute ശ്രദ്ധിച്ചു. അമേരിക്കയിലെ മുഴുവന്‍ ധാന്യങ്ങളും ഇന്ധനമായി ഉപയോഗിച്ചാല്‍ പോലും അത് അമേരിക്കയിലെ 18% വാഹനങ്ങള്‍ക്കടിക്കാന്‍ മാത്രമേ തികയൂ.
എഥനോള്‍ ഉത്പാദിപ്പിക്കാനായി ചോളം ഉപയോഗിക്കുന്നതിന്റെ ആവശ്യകത കൂടിയതിനാല്‍ ആഗോള ധാന്യ വിലയില്‍ 2006 – 2008 കാലത്ത് വലിയ വര്‍ദ്ധനവാണുണ്ടായത്. ആഹാരം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ അത് വളരെ ദോഷകരമായി ബാധിച്ചു. ഭക്ഷ്യവിലയിലെ ഈ വലിയ വര്‍ദ്ധനവ് പട്ടിണികിടക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാക്കി. 2009 ല്‍ ആദ്യമായി പട്ടിണികിടക്കാര്‍ 100 കോടിയിലധികമായി. മഹാസാമ്പത്തികത്തകര്‍ച്ചക്ക് ശേഷമുള്ള വലിയ സാമ്പത്തിക പ്രതിസന്ധി ഭക്ഷണ വിലയെ ഏറ്റവും ഉയരത്തിലെത്തിച്ചു. ദീര്‍ഘകാലത്തെ ശരാശരിയെക്കാള്‍ വളരെ അധികമാണ് ഇപ്പോഴും.
ഒരു SUV യുടെ ടാങ്കില്‍ നിറക്കാനുള്ള എഥനോള്‍ നിര്‍മ്മിക്കാന്‍ വേണ്ടിവരുന്ന ധാന്യം കൊണ്ട് ഒരു മനുഷ്യന് ഒരു വര്‍ഷം ആഹാരം കൊടുക്കാം. ലോകത്തെ പട്ടിണിക്കാരായ 200 കോടി ജനങ്ങളുടെ വരുമാനത്തിന്റെ 10 മടങ്ങാണ് ലോകത്തെ മൊത്തം 94 കോടി വാഹനങ്ങളുടെ ഉടമകളുടെ ശരാശരി വരുമാനം. ലോകത്തെ വിളവെടുപ്പിന് വേണ്ടിയുള്ള കാറുളുടേയും ദരിദ്രരായ ജനങ്ങളുടേയും മത്സരത്തില്‍ കാറുകളാണ് ജയിക്കുന്നത്.
അമേരിക്കന്‍ സര്‍ക്കാരിന്റെ Renewable Fuel Standard ധാന്യത്തെ ഇന്ധനമാക്കി മാറ്റാനുള്ള പരിപാടിയെ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ പട്ടിണി കൂടുകയെചെയ്യു. പ്രതി വര്‍ഷം $600 കോടി ഡോളറാണ് ഇപ്പോള്‍ എഥനോള്‍ നിര്‍മ്മാണത്തിന് നല്‍കുന്ന സബ്സിഡി. അതായത് അമേരിക്കയിലെ നികുതിദായകര്‍ തങ്ങളുടെ രാജ്യത്തും ലോകത്ത് മൊത്തവും ഭക്ഷണവില വര്‍ദ്ധിപ്പിക്കാനായി പണം മുടക്കുന്നു എന്ന് സാരം.
കൂടുതല്‍ വിവരങ്ങള്‍ക്ക് Chapter 2 in Plan B 4.0: Mobilizing to Save Civilization കാണുക.
— സ്രോതസ്സ് earth-policy.org