എക്സോണ്‍ ഇപ്പോഴും അവര്‍ക്ക് പണം കൊടുക്കുന്നു

കാലാവസ്ഥാ അവിശ്വാസികളായ സംഘടനകള്‍ക്ക് ExxonMobil കഴിഞ്ഞ വര്‍ഷം $13 ലക്ഷം ഡോളര്‍ നല്‍കി. Greenpeace Research Department ല്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ The Times (London) ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

എക്സോണിന്റെ കോര്‍പ്പറേറ്റ് വാര്‍ഷിക Worldwide Giving Report ല്‍ നിന്ന് Greenpeace എല്ലാ വര്‍ഷവും ഈ വിവരങ്ങള്‍ കണ്ടെത്തുന്നു. ഈ വര്‍ഷം റിപ്പോര്‍ട്ട് വൈകിയാണ് എത്തിയത്. ഓഹരി ഉടമകളുടെ വാര്‍ഷിക സമ്മേളനത്തിന് നല്‍കുന്നതിന് പകരം online ആയി മാത്രമാണ് അത് പ്രസിദ്ധീകരിച്ചത്.

കാലാവസ്ഥാമാറ്റ സിദ്ധാന്ത വിരുദ്ധര്‍ക്ക് പണം കൊടുക്കില്ല എന്ന 2005 ല്‍ എടുത്ത പ്രതിജ്ഞ എക്സോണ്‍ വീണ്ടും തെറ്റിച്ചിരിക്കുകയാണ്. ExxonSecrets, Royal Society of London, Senators Snowe, Rockefeller തുടങ്ങി ധാരാളം ആളുകളുടേയും സംഘടനകളുടേയും സമ്മര്‍ദ്ദത്തിന്റെ ഫലത്താലാണ് എക്സോണ്‍ ഈ സത്യം പുറത്തുപറഞ്ഞത്.

2008 മെയില്‍ പ്രസിദ്ധീകരിച്ച അവരുടെ 2007 ലെ Corporate Citizenship Report ‍എണ്ണ ഭീമന്‍ ഇങ്ങനെ പറയുന്നു,

“ധാരാളം പൊതു താല്‍പ്പര്യ സംഘങ്ങള്‍ക്കുള്ള സംഭാവന ഞങ്ങള്‍ ഇല്ലാതാക്കുകയാണ്. കാലാവസ്ഥാമാറ്റത്തെക്കുറിച്ചുള്ള അവരുടെ അഭിപ്രായം പ്രധാനപ്പെട്ട കാര്യങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കലാണ്.”

എന്നാലും കഴിഞ്ഞ 4 വര്‍ഷങ്ങളായി എക്സോണ്‍ കാലാവസ്ഥാ വിരുദ്ധര്‍ക്ക് നല്‍കുന്ന സംഭാവന ചെറുതാക്കിയിട്ടുണ്ട്. 2005 ല്‍ ആയിരുന്നു ഏറ്റവും അധികം സംഭാവന കൊടുത്തത്. $35 ലക്ഷം ഡോളര്‍. $22 ലക്ഷം ഡോളര്‍ കുറവാണ് ഇപ്പോള്‍ കൊടുക്കുന്നതെന്ന് ഗ്രീന്‍പീസ് ഗവേഷണം പറയുന്നത്. 2009 ല്‍ $13 ലക്ഷം ഡോളര്‍ നല്‍കി. 2005 – 2009 കാലത്ത് സംഭാവന നല്‍കുന്ന സംഘടനകളുടെ എണ്ണം 51 ല്‍ നിന്ന് 24 ആയി ചുരുങ്ങി.

അതായത് സംഭാവന കൊടുക്കുന്ന സംഘടനകളുടെ എണ്ണം പകുതിയായി കുറഞ്ഞു പണം മൂന്നിലൊന്നായി കുറഞ്ഞു. ഇത് നല്ലതാണ്? വിരുദ്ധരെ തള്ളിക്കളയുന്നതില്‍ എക്സോണിനെ അഭിനന്ദിക്കണോ?

തീര്‍ച്ചയായും വേണ്ട.

2009 ല്‍ എക്സോണ്‍ വലിയ തോതില്‍ Heritage Foundation, Annapolis Center, American Enterprise Institute, National Black Chamber of Commerce, Harvard- Smithsonian Astrophysical Observatory, Washington Legal Foundation തുടങ്ങിയ സംഘടനകള്‍ക്ക് പണം നല്‍കുന്നുണ്ട്. ഇവക്ക് ഓരോന്നിനും കാലാവസ്ഥാമാറ്റം അംഗീകരിക്കാതിരിക്കുന്നതില്‍ ദീര്‍ഘകാലത്തെ ചരിത്രമുണ്ട്.

Atlas Economic Research Foundation, Pacific Research Institute and the Media Research Center, Marc Morano (ex- Sen. Inhofe staffer and now CFACT blogger) തുടങ്ങിയവര്‍ക്ക് തങ്ങള്‍ പണം കൊടുക്കുന്നില്ല എന്ന് എക്സോണ്‍ The Times നോട് പറഞ്ഞു.

2009 ലെ സംഭാവന ഇവര്‍ക്കാണ് കിട്ടിയത്:

* Atlas Economic Research Foundation ന് $100,000
* Pacific Research Institute for Public Policy ന് $75,000
* Media Research Center ന് $50,000

വിരുദ്ധ സംഘടകള്‍ക്ക് പകരം എക്സോണ്‍ ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത് വിരുദ്ധ ശാസ്ത്രജ്ഞരെയാണ്.

എക്സോണ്‍ അതിന്റെ കാലാവസ്ഥാ വിരുദ്ധത ഇപ്പോള്‍ മയപ്പെടുത്തിയിട്ടുണ്ട്. തീവൃ കാലാവസ്ഥാ വിരുദ്ധത പ്രകടിപ്പിക്കുന്ന Competitive Enterprise Institute, Heartland Institute, George C. Marshall Institute തുടങ്ങിയ സംഘടനകള്‍ക്കുള്ള സംഭാവന നിര്‍ത്തലാക്കി.

Harvard-Smithsonian Astrophysical Observatory (SAO) ക്ക് 2005 മുതല്‍ സംഭാവന നല്‍കിത്തുടങ്ങി.

2009 ല്‍ SAO ക്ക് ExxonMobil നല്‍കിയ സംഭാവന $ 76,106 ഡോളറാണ്. 2005 ന് ശേഷം മൊത്തത്തില്‍ $417,212 ഡോളര്‍ കൊടുത്തു. Dr. Willie Soon, Dr. Sallie Baliunas എന്നിവരുടെ ആസ്ഥാനമാണ് SAO. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഈ ശാസ്ത്രജ്ഞര്‍ ചവറ് ശാസ്ത്രം പ്രസിദ്ധീകരിക്കുകയാണ്. പല കാലാവസ്ഥാവിരുദ്ധ സംഘടനകളിലും ഇവര്‍ പ്രവര്‍ത്തിക്കുന്നു.

ഉദാഹരണത്തിന് Soon ഉം Baliunas’ ഉം “Proxy climatic and environmental changes of the past 1000 years,” എന്നൊരു പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. ഇന്ന് നാം കാണുന്നത് പോലെ ഭൂമി ചൂടാകുന്നത് പ്രത്യേക സംഭവമൊന്നുമല്ല, 20 ആം നൂറ്റാണ്ട് ഏറ്റവും ചൂടുകൂടിയ നൂറ്റാണ്ടല്ല എന്നും അവര്‍ അതില്‍ തെറ്റായി ഉപസംഹരിക്കുന്നു. ഇത് തെളിയിക്കപ്പെട്ട സിദ്ധാന്തങ്ങള്‍ക്കെതിരാണ്. ആ പ്രബന്ധത്തിന് ധനസഹായം നല്‍കിയതില്‍ ഒരു കൂട്ടര്‍ American Petroleum Institute ആയിരുന്നു. കള്ള peer review process വഴി പ്രസിദ്ധീകരിക്കപ്പെട്ടതിനാല്‍ അത് പ്രസിദ്ധീകരിച്ച Climate Research ലെ ധാരാളം എഡിറ്റര്‍മാര്‍ക്ക് രാജിവെക്കേണ്ടതായിവന്നു.

ധ്രുവക്കരടികളെ കാലാവസ്ഥാമാറ്റത്തിന്റെ ഫലമായി വംശനാശം നേരിടുന്ന ജീവികളായി കണക്കാക്കണോ വേണ്ടയോ എന്നുള്ള അമേരിക്കന്‍ സര്‍ക്കാരിന്റെ തീരുമാനം വരുന്നതിന് തൊട്ട് മുമ്പ് എക്സോണിന്റെ സംഭാവന വാങ്ങിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രബന്ധം ധൃവക്കരടികള്‍ക്ക് കുഴപ്പമൊന്നുമില്ല എന്ന് വരുത്തിതീര്‍ക്കുന്ന തരത്തിലുള്ളതായിരുന്നു. astrophysics ലെ വിദഗ്ദ്ധനാണ് Soon. ധ്രുവക്കരടികളുടെ ഗവേഷകനല്ല. എന്നാല്‍ എക്സോണിന് അദ്ദേഹമാണ് ശരിയായ വ്യക്തി.

1994 ല്‍ “The Ozone Crisis” എന്ന റിപ്പോര്‍ട്ട് എഴുതിയ വിദഗ്ദ്ധനാണ് Baliunas. CFC ന്റെ പ്രവര്‍ത്തനത്തെ അവര്‍ അംഗീകരിച്ചില്ല. George C Marshall Institute ല്‍ വളരെ കാലം അവര്‍ S Fred Singer പോലുള്ള വിരുദ്ധരുടെ കൂടെ പ്രവര്‍ത്തിച്ചിരുന്നു.

“Dealing in Doubt” എന്ന ഞങ്ങളുടെ റിപ്പോര്‍ട്ടില്‍ ധാരാളം വിശദാംശങ്ങളുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തെ സമ്മതിക്കാതിരിക്കല്‍ പ്രവര്‍ത്തനത്തെക്കുറിച്ചുള്ളതാണ് അത്. ഇന്നും അത് തുടരുന്നു. 2010 ല്‍ താപനില വീണ്ടും വളരെ അധികമായി. കാലാവസ്ഥാ ശാസ്ത്രത്തെക്കുറിച്ച് ജനത്തെ തെറ്റിധരിപ്പിക്കാന്‍ കോര്‍പ്പറേറ്റുകളും സ്വകാര്യ വ്യക്തികളും വീണ്ടും കിണഞ്ഞ് ശ്രമിക്കുന്നു. എന്നെങ്കിലും ഒരിക്കല്‍ അവരുടെ വിനാശകരമായ പ്രവര്‍ത്തികള്‍ ജനം തിരിച്ചറിയും.

2009 ല്‍ എക്സോണ്‍ സംഭാവന നല്‍കിയ സംഘടനകള്‍, ExxonSecrets database ല്‍ നിന്ന്:

* AEI American Enterprise Institute $235,000
* Atlas Economic Research Foundation $100,000
* National Taxpayers Union Foundation $80,000
* Smithsonian Astrophysical Observatory $76,106
* Annapolis Center $75,000
* Communications Institute $75,000
* National Black Chamber of Commerce $75,000
* Pacific Research Institute for Public Policy $75,000
* Heritage Foundation $50,000
* Manhattan Institute $50,000
* Media Research Center $50,000
* ALEC American Legislative Exchange Council $47,500
* Mercatus Center, George Mason University $40,000
* Washington Legal Foundation $40,000
* Center for American and International Law $33,50
* Foundation for Research on Economics and the Environment $30,000
* American Council for Capital Formation Center for Policy Research $25,000
* American Spectator Foundation $25,000
* National Association of Neighborhoods $25,000
* Texas Public Policy Foundation $20,000
* Federalist Society $15,000
* Pacific Legal Foundation $15,000
* Landmark Legal Foundation $10,000
* Mountain States Legal Foundation $10,000

— സ്രോതസ്സ് members.greenpeace.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )