കോപ്പന്‍ ഹേഗന്‍ സമ്മേളനത്തിന് ഇനി 14 ദിവസങ്ങള്‍ മാത്രം. [പഴയ വാര്‍ത്തയാണ്] 192 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഡാനിഷ് നഗരത്തില്‍ എത്തി കാലാവസ്ഥാ മാറ്റത്തേക്കുറിച്ചുള്ള കരാറുകള്‍ നിര്‍മ്മിക്കും.
രണട്് വര്‍ഷത്തെ ആസൂത്രണത്തിന്റെ ഫലമായാണ് ഈ സമ്മേളനം. 400 തൊഴിലാളികള്‍ സമ്മേളന കെട്ടിടത്തില്‍ 1,000 കിലോമീറ്റര്‍ നീളത്തില്‍ കേബിളുകള്‍ സ്ഥാപിച്ചു. 9,300 പുതിയ വൈദ്യുതി സോക്കറ്റുകള്‍ സ്ഥാപിച്ചു. 5,500 പുതിയ കമ്പ്യൂട്ടറികള്‍ സ്ഥാപിച്ചു. ഒരു സമയം 25,000 ഫോണ്‍ വിളികള്‍ ചെയ്യാന്‍ കഴിയുന്ന തരത്തില്‍ കെട്ടിടത്തിലെ telecoms പുതുക്കി. അടുക്കള 200,000 ഊണ് വിതരണം ചെയ്യും.
15,000 അംഗങ്ങളായിരിക്കും പങ്കെടുക്കു. ചില രാജ്യങ്ങള്‍ നൂറുകണക്കിനാളുകളെ അയക്കുന്നുണ്ട്. പത്ര വാര്‍ത്തയില്‍ നിറയുക രാഷ്ട്രീയക്കാരാണെങ്കിലും negotiators ആവും എല്ലാ പണിയും ചെയ്യുക. 100 വ്യത്യസ്ഥ മുളികളില്‍ 2,500 മീറ്റിങ്ങുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്
— സ്രോതസ്സ് makewealthhistory.org
ശരി. എന്താവും ഫലം? [ഇപ്പോള്‍ അത് ചരിത്രമായതിനാല്‍ ഞാന്‍ പറയാതെ നിങ്ങളക്കറിയാം]
ഈ ചടങ്ങൊന്ന് അവസാനിപ്പിച്ച് കൂടെ? അത്രയെങ്കിലും മലിനീകരണം കുറയും. അത്രക്ക് അത്യാവശ്യമെങ്കില്‍ virtual meeting നടത്തൂ. യാത്രയുടെ മലിനീകരണമെങ്കിലും കുറഞ്ഞുകിട്ടും.