ലോകത്തെ മൊത്തം പവനോര്‍ജ്ജ ഉത്പാദനം 2009 ല്‍ 31% വര്‍ദ്ധിച്ചു എന്ന് Global Wind Energy Council റിപ്പോര്‍ട്ട്. 37.5 GW കൂട്ടിച്ചേര്‍ത്ത് മൊത്തം സ്ഥാപിത ശേഷി 157.9 GW ല്‍ എത്തിച്ചു. പുതിയതായി കൂട്ടിച്ചേര്‍ത്തതില്‍ മൂന്നിലൊന്ന് ചൈനയില്‍ നിന്നുമാണ്. അവിടെ 100% വര്‍ദ്ധവ് വീണ്ടും രേഖപ്പെടുത്തി.
ലോകത്തെ ഊര്‍ജ്ജ കമ്പോളത്തില്‍ ഇന്ന് പവനോര്‍ജ്ജം ഒരു പ്രധാന കളിക്കാരനാണ്. കാറ്റാടി നിര്‍മ്മാണം 6300 കോടി ഡോളറിന്റെ വ്യവസായമാണ്. ലോകം മൊത്തം 5 ലക്ഷം ആളുകള്‍ പവനോര്‍ജ്ജ രംഗത്ത് പ്രവര്‍ത്തിക്കുന്നതായി GWEC കണക്കാക്കുന്നു.
Asia, North America, Europe എന്നിവിടങ്ങളില്‍ ആണ് പുതിയ വളര്‍ച്ച കണ്ടത്. 2009 ല്‍ ഈ പ്രദേശങ്ങളില്‍ 10 GW പുതിയ കാറ്റാടികള്‍ സ്ഥാപിച്ചു.
2009 ലെ ഏറ്റവും വലിയ കാറ്റാടി കമ്പോളം ചൈനയാണ്. 2008 ല്‍ അവര്‍ക്ക് 12.1 GW ശേഷിയായിരുന്നു ഉണ്ടായിരുന്നത്. 2009 ല്‍ അവര്‍ 13 GW കാറ്റാടികള്‍ സ്ഥാപിച്ച് ശേഷി 25.1 GW ല്‍ എത്തിച്ചു.
ഇന്‍ഡ്യയില്‍ 1,270 MW കാറ്റാടികള്‍ സ്ഥാപിച്ചു. ജപ്പാന്‍, തെക്കന്‍ കൊറിയ, തായ്‌വാന്‍, തുടങ്ങിയവരാണ് ഏഷ്യയിലെ പ്രധാന ഉത്പാദകര്‍. എല്ലാവരും കൂടി 14 GW കാറ്റാടികള്‍ സ്ഥാപിച്ചു.
മൊത്തം സ്ഥാപിത ശേഷിയില്‍ അമേരിക്ക മുന്‍പന്തിയിലാണ്. 2009 ല്‍ അമേരിക്ക 10 GW ശേഷിയുടെ കാറ്റാടികള്‍ സ്ഥാപിച്ചു. സ്ഥാപിത ശേഷി 39% ആണ് വര്‍ദ്ധിച്ചത്. അമേരിക്കയില്‍ മൊത്തം ഗ്രിഡ്ഡില്‍ ഘടിപ്പിച്ച കാറ്റാടികളുടെ ശേഷി 35 GW ആണ്.
സൌരോര്‍ജ്ജത്തിന്റേയും പവനോര്‍ജ്ജത്തിന്റേയും പരമ്പരാഗത കമ്പോളമായ യൂറോപ്പില്‍ കാറ്റാടിയുടെ വളര്‍ച്ച ശക്തമാണ്. 2009 ല്‍ യൂറോപ്പ് 10.5 GW സ്ഥാപിച്ചു. സ്പെയിനാണ് ഒന്നാം സ്ഥാനം 2.5GW. ജര്‍മ്മനി – 1.9 GW. ഇറ്റലി, ഫ്രാന്‍സ്, ബ്രിട്ടണ്‍ എല്ലാവരും കൂടി 1 GW പുതിയതായി സ്ഥാപിച്ചു.
— സ്രോതസ്സ് gwec.net