ലോകത്തെ ആണവവികിരണമുള്ള ജീര്‍ണ്ണാവശിഷ്ടങ്ങള്‍ കുന്നുകൂടുന്നു

സാധാരണ കപ്പലുകളേക്കാള്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുള്ള, പ്രത്യേകമായി നിര്‍മ്മിച്ച Pacific Sandpiper ചരക്ക് കപ്പല്‍ ബ്രിട്ടണിലെ ബാറൌ തുറമുഖത്തു നിന്ന് ജപ്പാനിലേക്ക് യാത്ര തിരിച്ചു.

ജനുവരി 21 ന് അതിന്റെ പുറപ്പെടലുമായി ബന്ധപ്പെട്ട സുരക്ഷാ പരിസ്ഥിതി സൂചിപ്പിക്കുന്നത് എന്തോ അസാധാരണമായ ഒന്ന് അതിലുണ്ട് എന്നതാണ്. Pacific Sandpiper ഉം അതിന്റെ സഹോദരിമാരായ കപ്പലുകളും യൂറോപ്പില്‍ നിന്ന് ജപ്പാനിലേക്കുള്ള യാത്രയില്‍ തുറമുഖങ്ങളിലൊന്നും കയറിയില്ല. കാരണം അവര്‍ കൊണ്ടുപോകുന്നത് അത്യന്തം മാരകമായ ആണവ പദാര്‍ത്ഥങ്ങളാണ്.

പനാമാ കനാലിലൂടെ ജപ്പാനിലേക്കുള്ള യാത്രയില്‍ Pacific Sandpiper ഒരു കപ്പല്‍ച്ചരക്ക്‌ മാത്രമേ കൊണ്ടുപോകുന്നുള്ളു — 100 ടണ്‍ ഭാരം വരുന്ന ഒരു ഭീമന്‍ സിലിണ്ടര്‍. അതിനകത്ത് 28 കണ്ടെയ്നറുകള്‍. മുക്കാല്‍ മീറ്റര്‍ കനമുള്ള കറപറ്റാത്ത ഉരുക്ക് കൊണ്ട് നിര്‍മ്മിച്ചതാണ് ഇതെല്ലാം. 14 ടണ്‍ അത്യധികമായി ആണവവികിരണമുള്ള മാലിന്യങ്ങള്‍ അതില്‍ അടങ്ങിയിരിക്കുന്നു. – സുരക്ഷിതമായും എളുപ്പത്തിലും കൈകാര്യം ചെയ്യാനായി മാലിന്യത്തെ ഖര സ്ഫടികമായി മാറ്റുന്നു.

ബ്രിട്ടണിലെ സെല്ലാഫീല്‍ഡ് ആണവ സംഭരണി പുനപ്രക്രിയാ കേന്ദ്രത്തില്‍ നിന്ന് ജപ്പാനിലേക്ക് അടുത്ത കുറച്ച് വര്‍ഷത്തേക്ക് കൊണ്ടുപോകുന്ന കടത്തിന്റെ ആദ്യത്തെ കടത്താണിത്. മൂന്ന് വര്‍ഷം മുമ്പ് ഇത്തരത്തിലുള്ള ഒരു ഡസന്‍ കടത്ത് ഫ്രാന്‍സില്‍ നിന്ന് ജപ്പാനിലേക്ക് കൊണ്ടുപോയി. ജപ്പാന്റെ വൈദ്യുതിയുടെ മൂന്നിലൊന്ന് ഉത്പാദിപ്പിക്കുന്നത് ആണവനിലയങ്ങളാണ്. 1969 ന് ശേഷം അവരുടെ ആണവ റിയാക്റ്ററുകളില്‍ നിന്നും ഉപയോഗം കഴിഞ്ഞ ഇന്ധനം പുനപ്രക്രിയക്കായി യൂറോപ്പിലേക്ക് കൊണ്ടുപോകുന്നുണ്ട്. 1995 ന് ശേഷം സ്ഫടികമാക്കിയ മാലിന്യങ്ങള്‍ തിരികെ ജപ്പാനിലേക്കും കൊണ്ടുവരുന്നു.

170 ല്‍ അധികം കടത്ത് 80 ലക്ഷം കിലോമീറ്റര്‍ നടന്നിട്ടും ഇതുവരെ ഒരു ആണവചോര്‍ച്ചയും ഉണ്ടായിട്ടില്ല എന്ന് പ്രത്യേകം നിര്‍മ്മിച്ച ഈ കപ്പലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന യൂറോ-ജാപ്പനീസ് കമ്പനി പറയുന്നു.

എന്നാല്‍ സങ്കീര്‍ണ്ണമായതും ചിലവേറിയതുമായ സജ്ജീകരണം സിവില്‍ ആണവോര്‍ജ്ജത്തിന്റെ രണ്ട് പ്രശ്നകരമായുതെ വിവാദപരവുമായ വശത്തേക്ക് വെളിച്ചം വീശുന്നതാണ്. ഭീകരവാദികളിലേക്കും വികൃതി രാഷ്ട്രങ്ങളിലേക്കും ആണവായുദ്ധ പദാര്‍ത്ഥങ്ങളുടേയും അറിവിന്റേയും വ്യാപനം എങ്ങനെ തടയും? നൂറുകണക്കിന് വര്‍ഷങ്ങള്‍ വികിരണം പുറത്തുവിടുന്ന ആണവമാലിന്യങ്ങള്‍ എങ്ങനെ സുരക്ഷിതമായി ദീര്‍ഘകാലത്തേക്ക് സംഭരിക്കും?

31 രാജ്യങ്ങളിലെ റിയാക്റ്ററുകളുടെ എണ്ണം 435 ല്‍ നിന്ന് 2020 ആകുമ്പോഴേക്കും 42 രാജ്യങ്ങില്‍ 570 എന്ന എണ്ണത്തിലെക്ക് വര്‍ദ്ധിക്കും. ഏഷ്യയിലും മദ്ധ്യപൂര്‍വ്വേഷ്യയിലുമാകും ഏറ്റവും കൂടുതല്‍ വര്‍ദ്ധനവുണ്ടാകുക. അണുബോംബുണ്ടാക്കാന്‍ പറ്റുന്ന യുറേനിയത്തിന്റേയും പ്ലൂട്ടോണിയത്തിന്റേയും സുരക്ഷിതത്വത്തിനായുള്ള ആവശ്യകത ഇതോടെ വര്‍ദ്ധിക്കുകയാണ്.

കടുത്ത ദേശീയ അന്തര്‍ദേശീയ നിയന്ത്രണത്തില്‍ അണുറിയാക്റ്ററുകളില്‍ നിന്നുള്ള ഇന്ധനം പുനചംക്രമണം ചെയ്യുന്നതാണ് വികസിപ്പിച്ചെടുത്ത ഒരു വഴി. ഒരു റിയാക്റ്ററില്‍ യുറേനിയം ഓക്സൈഡ് മൂന്നോ നാലോ വര്‍ഷങ്ങള്‍ ഉപയോഗിച്ചാല്‍ അതിന് ദക്ഷതകുറയുകയും പകരം പുതിയ ഇന്ധനം കൊണ്ട് അതിനെ മാറ്റിവെക്കുകയും ചെയ്യുന്നു.

ആ ഇന്ധന ചാരത്തെ രാസപ്രവര്‍ത്തനം നടത്തി ഉപയോഗിക്കാവുന്ന യുറേനിയം, ബന്ധപ്പെട്ട പ്ലൂട്ടോണിയം, ആണവവികിരണമുള്ള മാലിന്യം എന്നിവ വേര്‍തിരിച്ചെടുക്കുന്നു. ഈ വ്യവസ്ഥയെയാണ് പുനപ്രക്രിയ എന്ന് പറയുന്നത്. ചിലവേറിയതാണെങ്കിലും ഈ ചക്രം ആദ്യത്തെ യുറേനിയത്തില്‍ നിന്ന് 25% അധികം ഊര്‍ജ്ജം നല്‍കുന്നു. അതുപോലെ ഉയര്‍ന്നനിലയിലുള്ള മാലിന്യത്തിന്റെ അളവ് അഞ്ചിലൊന്ന് കുറക്കുകയും ചെയ്യുന്നു.

പുനപ്രക്രിയയിലെ മുന്നേറ്റങ്ങളും പുതിയ ഫാസ്റ്റ് റിയാക്റ്ററുകളും ആണവ ഇന്ധനത്തെ വീണ്ടും കത്തിക്കാന്‍ സഹായിക്കുന്നു. അതിനാല്‍ മാലിന്യത്തിന്റെ അളവ് കുറക്കാനും വ്യാപനത്തിന്റെ അപകടസാദ്ധ്യത കുറക്കാനും കഴിയും.

ഇതുവരെ ബ്രിട്ടണ്‍, ഫ്രാന്‍സ്, റഷ്യ എന്നിവിടങ്ങളിലെ വാണിജ്യ ഊര്‍ജ്ജ നിലയങ്ങളില്‍ നിന്നുള്ള 90,000 ടണ്‍ ഉപയോഗം കഴിഞ്ഞ ഇന്ധനം പുനചംക്രമണം നടത്തിയിട്ടുണ്ട്. 2030 ആകുമ്പോഴേക്കും 4 ലക്ഷം ടണ്‍ അധികം ഉപയോഗിച്ച ഇന്ധനം കൂടി കുന്നുകൂടും. പ്രതിവര്‍ഷം 20,000 ടണ്‍ എന്ന തോതിലാണ് അത് സംഭവിക്കുന്നത്.

World Nuclear Association ന്റെ കണക്ക് പ്രകാരം ഇന്ന് ആഗോള വാര്‍ഷിക പുനപ്രക്രിയാ ശേഷി സാധാരണ യുറേനിയം ഓക്സൈഡിന് പ്രതിവര്‍ഷം ഏകദേശം 3,800 ടണ്ണും മറ്റ് ആണവ ഇന്ധനങ്ങള്‍ക്ക് 1,700 ടണ്ണും ആണ്.

2030 ആകുമ്പോഴേക്കും ഏറ്റവും അധികം ഇന്ധനചാരം ഉണ്ടാകുക ഏഷ്യയിലായിരിക്കും. ജപ്പാന്‍, ഇന്‍ഡ്യ, തെക്കന്‍ കൊറിയ എന്നിവര്‍ യൂറോപ്പ്, റഷ്യ എന്നിവിടങ്ങളില്‍ പ്രധാന പുനപ്രക്രിയ കേന്ദ്രങ്ങളുമായി കിടമത്സരം നടത്താനാണ് ലക്ഷ്യം വെക്കുന്നത്. ആദായകരമായ ആണവ സേവന വ്യവസായത്തിലേക്കുള്ള ഒരു താക്കോലായും അതോടൊപ്പം തന്നെ അവരുടെ ഊര്‍ജ്ജ സുരക്ഷിതത്വത്തനുള്ള ഒരു പ്രധാനകാര്യമായും ആണ് സാങ്കേതികവിദ്യയെ അവര്‍ കാണുന്നത്.

സുരക്ഷിതമായി ദീര്‍ഘകാലത്തേക്ക് ഭൂഗര്‍ഭ സംഭരണിയില്ലാതെയാണ് മിക്ക രാജ്യങ്ങളിലേയും ഊര്‍ജ്ജ റിയാക്റ്ററുകള്‍ നിര്‍മ്മിച്ചത്. അങ്ങനെ ചെയ്തത് പ്രധാനമായും ഉയര്‍ന്ന ചിലവും അത് നിര്‍മ്മിക്കുന്ന സ്ഥലത്തെ ആളുകളുടെ പ്രതിഷേധവും കാരണമാണ്.

20% വൈദ്യുതി ആണവോര്‍ജ്ജത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന അമേരിക്കയില്‍, നെവാഡയിലെ Yucca Mountain ല്‍ ഒരു ദേശീയ സംഭരണിക്കായുള്ള പദ്ധതിക്കിതിരെ പ്രവര്‍ത്തിക്കുന്നവര്‍ വര്‍ഷങ്ങളായി അത് തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

അടുത്തകാലത്ത് വന്ന U.S. Government Accountability Office നടത്തിയ ഒരു വിശകലനത്തില്‍ അതിന് $6700 കോടി ഡോളര്‍ ചിലവ് വരും എന്നാണ് കണക്കാക്കിയിരിക്കുന്നത്. 150 വര്‍ഷമാകും അത് പ്രവര്‍ത്തിക്കുക.

ലോകം മൊത്തം പ്രതിവര്‍ഷം 12,000 ടണ്‍ എന്ന തോതിലാണ് ഉയര്‍ന്ന തോതിലെ ആണവവികിരണമുള്ള ആണവമാലിന്യം കുന്നുകൂടുന്നത്. ഉപയോഗിച്ച് കഴിഞ്ഞ ഇന്ധനം റിയാക്റ്ററില്‍ നിന്ന് നീക്കം ചെയ്യുമ്പോള്‍ അതിനെ 50 വര്‍ഷത്തേക്ക് സുരക്ഷിതമായി കുളങ്ങളിലെ വെള്ളത്തിനടിയില്‍ വെച്ച് തണുപ്പിക്കണം. എല്ലെങ്കില്‍
വരണ്ട സംഭരണിയില്‍ സൂക്ഷിച്ച് വായൂ പ്രവാഹം നടത്തി ചൂട് നീക്കം ചെയ്യണം.

ഇന്ധന ചാരത്തില്‍ നിന്നും, ഇന്ധനം പുനപ്രക്രിയ നടത്തുമ്പോള്‍ ബാക്കിവരുന്ന അപകടകരമായ മാലിന്യ പദാര്‍ത്ഥങ്ങളില്‍ നിന്നുമുള്ള ആണവവികിരണത്തിന്റേയും ചൂടിന്റേയും തോത് വേഗം തന്നെ കുറഞ്ഞ് വരുന്നു. അത് റിയാക്റ്ററില്‍ നിന്ന് ഇന്ധനം പുറത്തെടുത്തപ്പോഴുണ്ടായിരുന്നു വികിരണത്തിന്റെ ആയിരത്തിലൊന്ന് നിലയിലേക്ക് എത്തും.

ഈ കാലത്ത് സംഭരണം നടക്കുന്നത് ഒരു കേന്ദ്ര സ്ഥലത്താകും. ബ്രിട്ടണില്‍ അത് Sellafield complex ല്‍ ആണ്. അമേരിക്കയില്‍ അത് റിയാക്റ്ററിന്റെ സൈറ്റില്‍ തന്നെയാണ്.

ദശാബ്ദങ്ങളായി ആണവോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യങ്ങള്‍ക്ക് ഏറ്റവും വിഷമയമായ മാലിന്യങ്ങള്‍ സ്ഥിരമായ പറകളോ, ഉപ്പോ, കളിമണ്ണോ നിറഞ്ഞ ഭൂഗര്‍ഭത്തില്‍ സ്ഥിരമായി സംരക്ഷിക്കാനുള്ള സമയം അതിക്രമിച്ചുകൊണ്ടിരിക്കുന്നു.

ദീര്‍ഘകാലത്തെ പരിഹാരമില്ലാതെ ഈ ആണവവികിരണമുള്ള “ജീര്‍ണ്ണാവശിഷ്‌ടം” വളരേധികം വലുതാകുകയും വിശാലമായ സ്ഥലത്ത് വിതരണം ചെയ്യപ്പെട്ടിരിക്കുന്ന അതിനെ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ കഴിയാതാവുകയും ചെയ്യുന്നു.

Michael Richardson is a visiting senior research fellow at the Institute of South East Asian Studies in Singapore.

— സ്രോതസ്സ് japantimes.co.jp

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )