വനനശീകരണം

50% സ്പീഷീസ്
ആഗോളതപനം കാരണം ഭൂമിയിലെ കരയിലെ പകുതി സസ്യ സ്പീഷീസുകളും പകുതി മൃഗ സ്പീഷീസുകളും 2050 ഓടെ ഉന്‍മൂലനം ചെയ്യപ്പെടും എന്ന് ഒരു വലിയ പഠനം കണ്ടെത്തി. World Resources Institute ന്റെ കണ്ടെത്തലനുസരിച്ച് പ്രതിദിനം വനനശീകരണം കാരണം 100 സ്പീഷീസുകള്‍ ഇല്ലാതാകുന്നു. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും മഴക്കാടുകളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഭൂമിയിലെ ഓക്സിജന്റെ 40% ഉത്പാദിപ്പിക്കുന്നത് ഉഷ്ണമേഖലാ മഴക്കാടുകള്‍ ആണ്.

രോഗ പരിഹാരം
മഡഗാസ്കറിലെ മഴക്കാടുകളില്‍ വളരുന്ന rosy periwinkle എന്ന ചെടിയില്‍ നിന്ന് ചിലതരം അര്‍ബുദത്തിനുള്ള മരുന്നുണ്ടാക്കുന്നുണ്ട്. ഇത് മാത്രമല്ല കാടിന്റെ ഗുണം. നാം ഉപയോഗിക്കുന്ന മരുന്നിന്റെ 1/4 വരുന്നത് കാട്ടിലെ ചെടികളില്‍ നിന്നാണ്.

ജലം
ലോകത്തെ മഴയുടെ പകുതി മഴക്കാടുകളിലാണ് പെയ്യുന്നത്.

നിര്‍ത്താനുള്ള പരിപാടിയില്ല

വനനശീകരണം കുറയുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പണ്ട് വന്നിരുന്നത് നമുക്ക് സന്തോഷം തന്നിരുന്നെങ്കിലും ഇപ്പോഴും വനനശീകരണം തുടരുന്നു. “ഓഗസ്റ്റ് 2007 മുതല്‍ ജൂലൈ 2008 വരെ ബ്രസീലില്‍ Legal Amazon എന്ന പ്രദേശത്ത് 11,968 ചതുരശ്ര കിലോമീറ്റര്‍ വനനശീകരണം നടന്നു. മുമ്പത്തേതിലും 3.8% അധികമാണിത്” എന്ന് Science Daily റിപ്പോര്‍ട്ട് ചെയ്തു.

വനനശീകരണം എന്തുകൊണ്ട് സംഭവിക്കുന്നു? അതിന് പരിഹാരം എന്ത്? 5 പ്രധാന കാരണം ഉണ്ട്. കന്നുകാലികളെ മേയിക്കല്‍, കൃഷി, Infrastructure വികസിപ്പിക്കല്‍, വാണിജ്യ കൃഷി, തടി വ്യവസായം. പരിഹാരം – പുനരധിവാസം, ഭൂമിയുടെ ഉത്പാദന ക്ഷമത ഉയര്‍ത്തല്‍, സംരക്ഷിത വനഭൂമിയുടെ വലിപ്പം വര്‍ദ്ധിപ്പിക്കല്‍, സുസ്ഥിരതയില്‍ അടിസ്ഥാനമായ വികസനം, ഭൂനിയമ പരിഷ്കാരം, നിയമം നടപ്പാക്കല്‍.

മഴക്കാടുകളെ സഹായിക്കല്‍

ബ്രസീലിലെ വികസന ബാങ്ക് BNDES ബീഫ് ഉത്പാദകരോട് അവരുപയോഗിക്കുന്ന ഉത്പന്നങ്ങളുടെ സ്രോതസ്സിന്റെ രേഖകള്‍ ശേഖരിച്ചാലേ ലോണ്‍ നല്‍കൂ എന്ന് ആവശ്യപ്പെട്ടിരിക്കുന്നു. മരങ്ങള്‍ക്ക് ബാര്‍കോഡ് നല്‍കുന്നത് അനധികൃത മരംവെട്ടല്‍ തടയാനാവും.

എങ്കിലും അവസാനം എല്ലാം നമ്മിലാണ് എത്തിനില്‍ക്കുന്നത്, ഉപഭോക്താക്കള്‍. കക്കൂസ് പേപ്പര്‍, പേപ്പര്‍ തൂവാല തുടങ്ങി വനനശീകരണം ഉണ്ടാക്കുന്ന ഉത്പനങ്ങള്‍ വാങ്ങാതിരിക്കുക.

— സ്രോതസ്സ് treehugger.com

ഇറക്കുമതി ചെയ്യുന്ന തടി ഉപയോഗിക്കാതിരിക്കുക. ഇറക്കുമതി ചെയ്യുന്ന ആഹാരം കഴിക്കാതിരിക്കുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

One thought on “വനനശീകരണം

  1. forests are the lifeline of us. we all depend upon forests for our survival.so it is our duty to conserve them.think about our ancient earth,it had a green belt of forests around it.it covered about twelve percent of the total earth’s surface.now,this green belt is declining rapidly.today,we entered into the 20th century,we can no longer use the excuse of ignorance.people are nowadays do not thinking about their mother earth.instead they are killing her for their selfish needs.the main reasons for this are building industries,factories,grazing places for cattle,agricultural activities etc…but we should think about the different kinds of species living in these forests.by doing deforestation we are killing them also.deforestation can lead to drought,flood,soil erosion,global warming etc…so we must think about the after effects of deforestation and act according to it.only then we can conserve and preserve our mother earth.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )