ക്യാനഡ് നാല് ആണവ റിയാക്റ്ററുകള്‍ അടച്ചുപൂട്ടുന്നു

Pickering ആണവ നിലയം അടുത്ത ദശാബ്ദത്തില്‍ അടച്ചുപൂട്ടാന്‍ തയ്യാറെടുക്കുന്നു. അതേ സമയം 20-വര്‍ഷം പ്രായമുള്ള Darlington ആണവനിലയം പുതുക്കിപ്പണിയാന്‍ പോകുന്നു. അങ്ങനെ അതിന്റെ ആയുസ് 2050 വരെ നീട്ടിക്കിട്ടും.

2006 മുതല്‍ Crown ഉടമസ്ഥതയിലുള്ള Ontario Power Generation ല്‍ ദീര്‍ഘകാലത്തെ പദ്ധതി പ്രവര്‍ത്തിയിലാണ്. അത് OPG യുടെ ഡയറക്റ്റര്‍ ബോര്‍ഡിലേക്ക് പോയി സമ്മതം വാങ്ങിയ ശേഷമേ ഊര്‍ജ്ജ മന്ത്രി Brad Duguid ന് അതിന്റെ മേല്‍ സര്‍ക്കാര്‍ തീരുമാനം എടുക്കാനാകൂ.

ആണവനിലയം അടച്ചുപൂട്ടുന്നു എന്നത്, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വര്‍ഷങ്ങളോളം സുരക്ഷാ വ്യാകുലതകളുണ്ടാക്കുന്ന, ചിലവേറിയ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തികള്‍ നടത്തിയതിന് ശേഷം ആണവവിരുദ്ധ പ്രവര്‍ത്തകര്‍ക്ക് സന്തോഷം തരുന്ന ഒരു വാര്‍ത്തയാണ്. പക്ഷേ ചോദ്യം ഇതാണ്, എന്തേ ഇത്ര പെട്ടന്ന്? ഉയര്‍ന്ന ശമ്പളം കൊടുക്കുന്ന 12,000 തൊഴിലുകളുള്ള Ontario ആണവ വ്യവസായം ഈ തീരുമാനത്തെ സ്വാഗതം ചെയ്യും.

ഒരു ദശാബ്ദം കൂടി Pickering പ്രവര്‍ത്തിപ്പിക്കണം. Darlington ല്‍ പുതിയ നിലയം പണിയാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുത്താലും ഇല്ലെങ്കിലും നിലയത്തെ പൂര്‍ണ്ണമായി പുതുക്കിപ്പണിഞ്ഞ് വേണം Ontarioക്ക് വേണ്ട വൈദ്യുതി ഉറപ്പാക്കേണ്ടത്.

പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ Ontario Power Generation വിസമ്മതിച്ചു. കഴിഞ്ഞ വര്‍ഷം അവസാനം തീരുമാനമുണ്ടാകും എന്നാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നത്.

Ontarioക്ക് വേണ്ട ഊര്‍ജ്ജത്തിന്റെ 20% വും നല്‍കുന്നത് Oshawaക്ക് കിഴക്കുള്ള Darlington ആണ്. Pickering 15%വും നല്‍കുന്നു. Pickering രണ്ടായി വിഭജിച്ചിരിക്കുന്നു. പഴയ “A” നിലയം, അവിടെയുള്ള നാല് റിയാക്റ്ററുകളില്‍ രണ്ടെണ്ണം അടുത്ത കാലത്ത് നടന്ന അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. രണ്ടെണ്ണം പ്രവര്‍ത്തിക്കുന്നില്ല. പുതിയ “B” നിലയത്തിന് നാല് റിയാക്റ്ററുകളുണ്ട്. അവ അതിന്റെ പ്രവര്‍ത്തന ആയുസിന് അടുത്തെത്തിക്കൊണ്ടിരിക്കുകയാണ്. തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കണണെങ്കില്‍ അവയെ ആധുനികവല്‍ക്കരിക്കണം.

Darlington ല്‍ പുതുക്കിപ്പണിയല്‍ നടത്താന്‍ Canadian Nuclear Safety Commission ഒരു പാരിസ്ഥിതിക മൂല്യനിര്‍ണ്ണയം ചെയ്യേണ്ടതായുണ്ട്. അതോടൊപ്പം സുരക്ഷാ പുനഃപരിശോധനയും. ജോലി എത്രമാത്രം കഠിനമാണെന്നും ചിലവ് എത്ര വരുമെന്നും അറിയാനാണിത്.

Pickering B യുടെ പാരിസ്ഥിതിക മൂല്യനിര്‍ണ്ണയം ഇതിനകം ചെയ്ത് കഴിഞ്ഞു. സുരക്ഷാ പുനഃപരിശോധന അവസാനിച്ച് കൊണ്ടിരിക്കുന്നു.

വേഗത്തില്‍ വളരുന്ന നഗരപ്രദേശത്തെ നിലയത്തില്‍ 2,000 ല്‍ അധികം ആളുകള്‍ അവിടെ ജോലി ചെയ്യുന്നുണ്ട്. വീടുകള്‍ക്കും സ്കൂളുകള്‍ക്കും കിലോമീറ്ററുകള്‍ അടുത്താണ് നിലയത്തിന്റെ ചില ഭാഗങ്ങള്‍.

കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. എന്നാലും ആണവ rപുതുക്കിപ്പണിയലുകള്‍ ദശലക്ഷക്കണക്കിനോ ശതകോടിക്കണക്കിനോ ഡോളര്‍ ചിലവാകും. ആണവ വികിരണമുള്ള ഇന്ധനവും ഘന ജല ശീതീകാരിയും Pickering നിലയത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ തന്നെ 5 വര്‍ഷം എടുക്കും. പ്രവര്‍ത്തനം നിര്‍ത്തുന്നതിന് മുമ്പ് ആണവവികിരണം കുറഞ്ഞ് 30 – 40 വര്‍ഷത്തിന് ശേഷം നൂറ് കണക്കിന് ജോലിക്കാര്‍ വേണം അതിനെ സുരക്ഷിതമായി സൂക്ഷിക്കുന്ന അവസ്ഥയിലെത്തിക്കാന്‍.

Darlington നിലയത്തിന്റെ പുതുക്കിപ്പണിയല്‍ 3,000 തൊഴില്‍ സൃഷ്ടിക്കും. ചെറിയ റിയാക്റ്ററുകളായതിനാലും പഴകിയ ആദ്യ തലമറ CANDU രൂപകല്‍പ്പനയായതിനാലും Pickering നിലയത്തിന്റെ പൂര്‍ണ്ണമായ പുതുക്കിപ്പണിയല്‍ ലാഭകരമല്ല.

Pickering A നിലയത്തിലെ നാല് റിയാക്റ്ററുകള്‍ രൂപകല്‍പ്പന ചെയ്തത് 1960കളിലായിരുന്നു. 1970 കളില്‍ അത് പ്രവര്‍ത്തിച്ച് തുടങ്ങി. 1980കളില്‍ നാല് റിയാക്റ്ററുകളുമായി Pickering B യും.

1990കള്‍ വരെ Darlington പ്രവര്‍ത്തിച്ച് തുടങ്ങിയിരുന്നില്ല. അതിന്റെ രൂപകല്‍പ്പന പരിഷ്കരിക്കല്‍ എളുപ്പമാക്കുന്ന തരത്തിലായിരുന്നു.

OPG ലെ ഏറ്റവും വിശ്വാസയോഗ്യമായ നിലയമാണ് അത്. അതിന്റെ ഏറ്റവും നല്ല വര്‍ഷമായ 2008 ല്‍ അത് 94.5% സമയത്തും പ്രവര്‍ത്തിച്ചിരുന്നു.

Pickering ല്‍ റിയാക്റ്ററുകള്‍ പുതുക്കിപ്പണിയുക കൂടുതല്‍ ചിലവേറിയതാണ്. Darlington ലെ നാല് റിയാക്റ്ററുകളുടെ 60% വരും അത്. ജോലിക്കാര്‍ ക്ലേശകരമായ വികിരണ സംരക്ഷണ വേഷവും ശ്വസനോപകരണങ്ങളും ഒക്കെ ഉപയോഗിക്കണം.

Darlington ല്‍ അതിന്റെ ആവശ്യമില്ല. ജോലിക്കാര്‍ റിയാക്റ്ററിന് അകത്ത് കയറുമ്പോള്‍ മാത്രം മതി അതൊക്കെ.

CANDU നിലയങ്ങള്‍ക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് Atomic Energy of Canada Ltd. ആണ്. നിലയങ്ങളുടെ ആയുസിന്റെ പകുതി ആകുമ്പോള്‍ പുതുക്കിപ്പണിയണം എന്ന കരുതിയാണ് അവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഏകദേശം 30 വര്‍ഷം ആകുമ്പോള്‍.

റിയാക്റ്ററുകളുടെ പ്രശ്നം, ചിലവേറിയ അറ്റകുറ്റപ്പണികള്‍, ദീര്‍ഘകാലത്തെ അടച്ചിടല്‍ ഒക്കെ കാരണം Pickering അടച്ചുപൂട്ടണമെന്ന് വിമര്‍ശകരും ആണവവിരുദ്ധ സാമൂഹ്യപ്രവര്‍ത്തകരും യഥാര്‍ത്ഥ ഉടമകളായ Ontario Hydro ഉം അവരുടെ പിന്‍ഗാമികളായ Ontario Power Generation നോട് ദീര്‍ഘകാലമായി ആവശ്യപ്പെടുന്നതാണ്.

കഴിഞ്ഞ വര്‍ഷം മറ്റൊരു ആണവനിലയം Darlington ല്‍ പണിയാനുള്ള തീരുമാനം സര്‍ക്കാര്‍ പെട്ടെന്ന്‌ മാറ്റിവെച്ചു. മൂന്ന് bids ല്‍ എറ്റവും നല്ലത് Atomic Energy of Canada Ltd. ന്റേതായിരുന്നു. അത് പോലും “ധാരാളം ശതകോടി”കളുടേതായിരുന്നു എന്ന് അന്നത്തെ ഊര്‍ജ്ജ മന്ത്രി George Smitherman പറയുന്നു. അത് പ്രതീക്ഷിച്ചതിനേക്കാളും വലിയ തുകയാണ്.

മാന്ദ്യം വ്യാവസായിക ഉത്പാദനത്തെ തടസ്സപ്പെടുത്തി. അത് വൈദ്യുതിയുടെ ആവശ്യകത കുറച്ചു. അത് അവര്‍ക്ക് അല്‍പ്പം ആശ്വാസമായി.

AECL ന്റെ ഭാഗങ്ങള്‍ വില്‍ക്കണമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് AECL ന്റെ ഭാവി അനിശ്ഛിതത്വത്തിലാണ്. പുതിയ Darlington പദ്ധതിക്ക് വേണ്ടി ഒരു വില ഉറപ്പാക്കുന്നതിനെ അത് സങ്കീര്‍ണമാക്കുന്നു. Queen’s Park, Ottawa എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ ഈ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുകയാണ്.

പുതിയ Darlington നിലയം വരുന്നത് വരെ ആണവോര്‍ജ്ജത്തില്‍ നിന്ന് അവശ്യം വൈദ്യുതി ഉത്പാദിപ്പിക്കാനായി അടുത്ത 10 വര്‍ഷത്തേക്ക് Pickering നെ പ്രവര്‍ത്തനക്ഷമമായി നിര്‍ത്താനുള്ള നീക്കം നടക്കുന്നുണ്ട്. അത് ശരിയായാല്‍ അത് 8-10 വര്‍ഷങ്ങള്‍ക്കകം പ്രവര്‍ത്തിച്ച് തുടങ്ങും. അത്തരത്തിലുള്ള ഒരു നിലയത്തിന്റെ അംഗീകാരം രൂപകല്‍പ്പന നിര്‍മ്മാണം പരീക്ഷണം എന്നിവയെ ഒക്കെ ആശ്രയിച്ചിരിക്കും അത്.

— സ്രോതസ്സ് thestar.com


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s