കോര്‍പ്പറേറ്റുകള്‍ ശുദ്ധ ജല നിയമം 5 ലക്ഷത്തിലധികം പ്രാവശ്യം ലംഘിച്ചു

കഴിഞ്ഞ 5 വര്‍ഷത്തില്‍ രാസവസ്തു കമ്പനികള്‍ 500,000 ല്‍ അധികം പ്രാവശ്യം Clean Water Act ലംഘിച്ചതായി New York Times നടത്തിയ ഒരു പ്രധാന അന്വേഷണത്തില്‍ കണ്ടെത്തി. മിക്ക ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയി. സംസ്ഥാന അധികാരികള്‍ ഇതില്‍ 3% ല്‍ താഴെയെണ്ണത്തിന് മാത്രമേ കേസ് എടുത്തുള്ളു. അമേരിക്കയിലെ പത്തില്‍ ഒരാള്‍ എന്ന തോതില്‍ ഫെഡറല്‍ സര്‍ക്കാര്‍ നിലവാരത്തിന് താഴെയുള്ള അപകടകരമായ വിഷവസ്തുക്കള്‍ അടങ്ങിയ കുടിവെള്ളമാണ് കുടിക്കുന്നത്.

ഈ കേസുകളിലെ ചിലത് ചെറിയ ലംഘനങ്ങളാണെങ്കിലും 60% ലെ കൂടുതലും “ഗൌരവകരമായ അനുസരണ ലംഘനം” ആണ്. ഇവ വളരെ ഗൌരവകരമായയും ക്യാന്‍സറുണ്ടാക്കുന്ന രാസവസ്തുക്കള്‍ ഒഴുക്കിക്കളയുന്നതോ മലിനീകരണം അളക്കുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യുന്നതിലെ പരാജയമോ ആണ്. അമേരിക്കയിലെ പത്തിലൊന്ന് പേരും അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയ കുടിവെള്ളം കുടിക്കുന്നവരാണ്.കേന്ദ്ര സര്‍ക്കാരിന്റെ നിലവാരം പാലിക്കാത്തതാണ് ഇത്. രാജ്യത്തെ 40% സാമൂഹ്യ കുടിവെള്ള സംവിധാനങ്ങള്‍ ഒരിക്കലെങ്കിലും Safe Drinking Water Act ലംഘിച്ചവരാണ്. അത് 2.3 കോടിയാളുകളെ അപകടത്തിലാക്കുന്നു.

Clean Water Act നെ എത്രകണ്ട് അനുസരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ 27 മലകള്‍ നിരത്തുന്ന സൈറ്റുകള്‍ക്കുള്ള അംഗീകാരം മരവിപ്പിക്കും എന്ന് Environmental Protection Agency പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഈ അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കെന്‍ടക്കി, പടിഞ്ഞാറെ വെര്‍ജീനിയ, ഒഹായോ, ടെന്നസി എന്നീ നാല് സംസ്ഥാനങ്ങളിലെ ഖനികളെ ഈ നീക്കം ബാധിക്കും.

Charles Duhigg സംസാരിക്കുന്നു:
രാജ്യത്തെ ജലത്തിന് എന്ത് സംഭവിക്കുന്നു എന്നറിയാന്‍ ഞങ്ങള്‍ ഓരോ സംസ്ഥാനത്തു നിന്നും EPA യില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. 4 ദശാബ്ദങ്ങള്‍ക്ക് മുമ്പാണ് Clean Water Act പാസാക്കിയത്. നമ്മുടെ waterways നിരീക്ഷിക്കുകയും പെര്‍മ്മിറ്റ് ലംഘിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യാന്‍ നിയന്ത്രണാധികാരികള്‍ക്ക് അധികാരം നല്‍കുന്നതായിരുന്നു അത്. waterway ല്‍ എന്തെങ്കിലും തള്ളുന്നവര്‍ അതിനായി പെര്‍മിറ്റ് എടുക്കണം. പെര്‍മ്മിറ്റ് ലംഘിക്കുന്നവരില്‍ വെറും 3% പേര്‍ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളു എന്നാണ് ഞങ്ങള്‍ കണ്ടെത്തിയത്. Clean Water Act ലംഘിച്ചാലും ശിക്ഷയൊന്നും കിട്ടില്ല എന്ന് അറിയും തോറും ലംഘിക്കുന്നവരുടെ തോത് വര്‍ദ്ധിച്ച് വരുകയാണ്.

പടിഞ്ഞാറെ വെര്‍ജ്ജീനിയ ശ്രദ്ധിക്കാന്‍ കാരണമുണ്ട്. ഒന്നാമതായി നാം പരിഗണിക്കുന്ന ഈ പ്രശ്നത്തെക്കുറിച്ചുള്ള ഒരു microcosm ആണ് അത്. ഇതൊരു ദേശീയ പ്രശ്നമാണ്. എല്ലാ സംസ്ഥാനങ്ങളും അത് നേരിടുന്നു. എന്നാല്‍ പടിഞ്ഞാറെ വെര്‍ജ്ജീനിയയില്‍ വ്യവസായങ്ങള്‍, പ്രത്യേകിച്ച് അവിടുത്തെ ഏറ്റവും വലിയ വ്യവസായമായ കല്‍ക്കരി ഖനനവും തങ്ങളുടെ ജലം സംരക്ഷിക്കാനുള്ള ആളുകളുടെ പരിസ്ഥിതി മുന്‍ഗണനാക്രമവും തമ്മില്ലുള്ള ശരിക്കുള്ള കലഹവും സമ്മര്‍ദ്ദവും ഞങ്ങള്‍ കണ്ടു. പടിഞ്ഞാറെ വെര്‍ജ്ജീനിയയിലെ ധാരാളം സമൂഹങ്ങള്‍ ശരിക്കും അനുഭവിക്കുകയാണ്. കാരണം അവരുടെ ജലം സമീപത്തുള്ള കല്‍ക്കരി ഖനികളാല്‍ മലിനപ്പെട്ടുകൊണ്ടിരിക്കുന്നു. സംസ്ഥാനത്തെ പരിസ്ഥിതി ഏജന്‍സിക്ക് ജലം സംരക്ഷിക്കുന്നതില്‍ കുറവ് താല്‍പ്പര്യമേയുള്ളു.

രണ്ട് കുട്ടികളുടെ അമ്മയാണ് Charleston, West Virginia ലെ Jennifer Hall-Massey. സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ആ നഗരം. അപ്പലേച്യയുടെ ഇരുണ്ട് ഉള്‍പ്രദേശമൊന്നുമല്ല അത്.

വര്‍ഷങ്ങളായി കല്‍ക്കരി ഖനനം നടക്കുന്ന മലകളാണ് അവരുടെ വീട് ചുറ്റും. കല്‍ക്കരി കമ്പനികള്‍ ചെയ്യുന്ന ഒരു കാര്യം, അവര്‍ കല്‍ക്കരി ഖനനം ചെയ്യുമ്പോള്‍ അത് വെള്ളത്തില്‍ കഴുകും. ശുദ്ധിയാക്കാനായി അതില്‍ രാസവസ്തുക്കളിടും. അവശേഷിക്കുന്ന മാലിന്യങ്ങള്‍, ചേര്‍ന്ന വെള്ളത്തെ sludge എന്നോ slurry എന്നോ ആണ് വിളിക്കുന്നത്. അതില്‍ അലിഞ്ഞ് ചേര്‍ന്ന ധാതുക്കളും രാസവസ്തുക്കളുമുണ്ട്. impoundment എന്ന് വിളിക്കുന്ന വലിയ കുളങ്ങളിലാണ് ഈ വെള്ളം സൂക്ഷിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട ഖനിയുടെ ഭൂഗര്‍ഭത്തിലേക്ക് പമ്പ് ചെയ്യുന്നുമുണ്ട്. ഈ ജലം ആളുകളുടെ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പ്രാദേശിക ജല സ്രോതസ്സുകളെ മലിനപ്പെടുത്തുന്നു.

അതുകൊണ്ട് ഇവരും 264 അയല്‍ക്കാരും 9 കല്‍ക്കരി കമ്പനികള്‍ക്കെതിരെ കേസ് കൊടുത്ത്, നഷ്ടപരിഹാരം ആവശ്യപ്പെട്ടു.

തദ്ദേശീയരുടെ ജലസ്രോതസ്സുകളെ മലിനപ്പെടുത്തുന്ന എന്ത് രാസവസ്തുക്കളാണ് കല്‍ക്കരി കമ്പനികള്‍ ഭൂമിക്കടിയിലേക്ക് പമ്പ് ചെയ്യുന്നതെന്ന് കണ്ടെത്താനുള്ള വേണ്ടത്ര ശാസ്ത്രീയ തെളിവുകള്‍ തങ്ങള്‍ക്കില്ല എന്ന് കേസില്‍ സംസ്ഥാന നിയന്ത്രണാധികരികള്‍ പറഞ്ഞു. അതാണ് പ്രശ്നത്തിന്റെ ഒരു ഭാഗം.

പ്രശ്നത്തിന്റെ മറ്റൊരു ഭാഗം കല്‍ക്കരി കമ്പനികള്‍ സ്വയം സമ്മതിക്കുന്നത് അവര്‍ നിയമം ലംഘിച്ചു എന്നതാണ്. Jennifer ന്റെ വീടിനടുത്തുള്ളതാണ് ഈ കമ്പനികള്‍. Safe Drinking Water Act ലംഘിച്ചുകൊണ്ട് അവര്‍ക്ക് ഭൂഗര്‍ഭത്തിലേക്ക് രാസവസ്തുക്കള്‍ പമ്പ് ചെയ്യാനാവില്ല. ഓരോ മാസവും എന്തൊക്കെ രാസവസ്തുക്കളാണ് പമ്പ് ചെയ്തത് എന്നതിന്റെ റിപ്പോര്‍ട്ട് അവര്‍ ഫയല്‍ ചെയ്യണം. Safe Drinking Water Act ലംഘിക്കപ്പെട്ടതായി അവരുടെ റിപ്പോര്‍ട്ട് പ്രകാരം നമുക്ക് കാണാനാകും. അവര്‍ ആ നിയമത്തിനെതിരാണ്. ഓരോ മാസവും അവര്‍ അത് സംസ്ഥാനത്തോട് പറയുന്നു. പക്ഷേ സംസ്ഥാനം ഒന്നും ചെയ്തില്ല. അവരെ സംസ്ഥാനം നിര്‍ബന്ധിച്ചില്ല. തങ്ങള്‍ റിപ്പോര്‍ട്ട് പരിശോധിച്ചു എന്നും അതില്‍ കമ്പനികള്‍ നിയമം ലംഘിക്കുന്നതായി കണ്ടെത്താനായില്ല എന്നാണ് സംസ്ഥാനം പറയുന്നത്.

രാജ്യം മൊത്തം ഇതാണ് സംഭവിക്കുന്നത്. എല്ലാ മാസവും കമ്പനികള്‍ റിപ്പോര്‍ട്ട് അയക്കുന്നു. ഇതാണ് ഞാന്‍ പുഴയിലേക്ക് ഒഴുക്കുന്നത്, അല്ലെങ്കില്‍ കുളത്തിലേക്ക് ഒഴുക്കുന്നത് എന്നതിന്റെ റിപ്പോര്‍ട്ട്. അവര്‍ നിയമം ലംഘിക്കുന്നു എന്നാണ് അത് കാണിക്കുന്നത്. മിക്ക സമയത്തും നിയന്ത്രണാധികാരികള്‍ ഈ റിപ്പോര്‍ട്ട് നോക്കുന്നില്ല. എന്തിന് അത് കാണുന്നുപോലുമില്ല. ശിക്ഷകൊടുക്കാനായി ഒന്നും അവര്‍ ചെയ്യുന്നില്ല.

രാസ കമ്പനികള്‍ മാത്രമല്ല. എല്ലാത്തരത്തിലുള്ള സ്ഥാപനങ്ങളും അത് ചെയ്യുന്നു. മലിനീകരണമുണ്ടാക്കുന്നവരില്‍ ധാരാളം പേര്‍ ഉദാഹരണത്തിന് പെട്രോള്‍ പമ്പ്കള്‍, ഡ്രൈക്ലീനിങ് കടകള്‍, നഗരസഭകള്‍ പ്രവര്‍ത്തിപ്പിക്കുന്ന മലിനജല ശുദ്ധീകരണ നിലയങ്ങള്‍, എന്നിവയാണ്. Clean Water Act ബാധകമായ സ്ഥപനങ്ങളാണ് ഇവ. നദിയിലേക്കും, തടാകങ്ങളിലേക്കും തള്ളുന്ന വിഷവസ്തുക്കള്‍ക്കും മറ്റ് രാസവസ്തുക്കള്‍ക്കും പരിധി കൊണ്ടുവരേണ്ടവരാണ്. ഓരോ ആഴ്ചയും മാസവും പുറന്തള്ളുന്ന വസ്തുക്കളെ അളക്കുകയും അധികാരികളെ അറിയിക്കുകയും ചെയ്യുന്നു. എന്നാല്‍ നിയന്ത്രണാധികാരികള്‍ ഒന്നും ചെയ്യുന്നില്ല.

EPAയില്‍ നിന്നും USGS ല്‍ നിന്നും Geological Surveyയില്‍ നിന്നുമുള്ള വിവരങ്ങള്‍ ഞങ്ങള്‍ നോക്കിയതില്‍ നിന്നും എത്ര ജില്ലകളും കിണറുകളും ആരോഗ്യ അടിസ്ഥാനത്തിലുള്ള ജല ഗുണനിലവാരം ലംഘിക്കപ്പെട്ടു എന്നും ആരോഗ്യ ഗുണനിലവാരവുമായി ചേര്‍ന്ന് പോകുന്നില്ല എന്നും പരിശോധിച്ചു. കാരണം കിണറുകള്‍ നിയന്ത്രണമുള്ളവയല്ല. കൂടുതലും Safe Water Drinking Act ന് കീഴിലാണ്. അങ്ങനാണ് ഞങ്ങള്‍ ആ സംഖ്യയിലെത്തപ്പെട്ടത്. ഈ ആള്‍ക്കാരെല്ലാം ബാക്റ്റീരിയ, വൈറസ്, പരാന്നഭോജികള്‍ തുടങ്ങിയവ അടങ്ങിയ ജലമാണുപയോഗിക്കുന്നത്. ഒരു പഠന പ്രകാരം പ്രതിവര്‍ഷം 2 കോടി ആളുകള്‍ ഇത്തരത്തിലുള്ള ജലം ഉപയോഗിക്കുന്നത് വഴി രോഗികളാകുന്നു. നമ്മുടെ ജലത്തിലടങ്ങിയിരിക്കുന്ന ജീവികളുടെ കാര്യമാണിത്. അതുപോലെ രാസവസ്തുക്കളും വിഷവസ്തുക്കളും, ക്യാന്‍സര്‍കാരികളുമുണ്ട്. അവ നമ്മുടെ ശരീരത്തില്‍ അടിഞ്ഞ് കൂടുന്നു. അവ ഉടനടി നമ്മേ രോഗികളാക്കില്ല. എന്നാല്‍ ദശാബ്ദങ്ങളായി അടിഞ്ഞ് കൂടുന്നത് ക്യാന്‍സര്‍, അവയവ തകര്‍ച്ച, വലിയ രോഗങ്ങളെല്ലാമുണ്ടാക്കുന്നു.

nytimes.com/water ല്‍ നോക്കിയാല്‍ നിങ്ങളുടെ സംസ്ഥാനത്തിന്റെ കണ്ണി കാണാം. നിങ്ങളുടെ zip കോഡ് കൊടുക്കുക, നിങ്ങളുടെ പ്രദേശത്ത് Clean Water Act ലംഘിക്കുന്നതാരൊക്കെയാണെന്ന് കാണാം. ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡാറ്റ ഡൌണ്‍ലോഡ് ചെയ്യുകയുമാകാം.

ഞങ്ങള്‍ കണ്ടെത്തിയ കാര്യങ്ങളില്‍ ഒന്ന് വളരേറെ പ്രശ്നകരമാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാനായി ഞങ്ങള്‍ EPAയില്‍ പോയി വിവരത്തിനായി ശ്രമിക്കുകയും ചെയ്തു. EPA യുടെ രേഖകള്‍ അത്ര നല്ലതായിരുന്നില്ല. കാരണം ഞങ്ങള്‍ സംസ്ഥാനങ്ങളിലാണ് പോയത്. സംസ്ഥാനം പറയുന്നത്, “ഇല്ല, EPA പൂര്‍ണ്ണമായും തെറ്റാണ്. EPAക്ക് അറിയാത്ത മറ്റെല്ലാ ലംഘനങ്ങളും ഞങ്ങള്‍ക്കറിയാം.” അതുകൊണ്ട് എല്ലാ വിവരങ്ങളും അയച്ചുതരാന്‍ എല്ലാ സംസ്ഥാനങ്ങളോടും ഞങ്ങള്‍ ചോദിച്ചു. ഞങ്ങള്‍ അതെല്ലാം ഒത്തുചേര്‍ത്തു.

ക്ലിന്റണ്‍ സര്‍ക്കാര് വന്നതിന് ശേഷമാണ് ഡാറ്റ കാണാനില്ല എന്ന പ്രശ്നം EPAയില്‍ വന്നത്. അതുകൊണ്ട് ഇത് വലത്-ഇടത് പക്ഷത്തിന്റെ പ്രശ്നമല്ല. രണ്ട് കാര്യങ്ങള്‍ സംഭവിച്ചു.

ഒന്നാമതായി കേന്ദ്ര സര്‍ക്കാരിന് ശുദ്ധ ജലം ഒരു പ്രാധാന്യമല്ലാതെയായി. മറ്റ് ധാരാളം പ്രശ്നങ്ങള്‍ വന്നു. അവര്‍ അത് നോക്കാന്‍ തുടങ്ങി. പ്രത്യേകിച്ച് വായൂ മലിനീകരണം അതുപോലെയുള്ള കാര്യങ്ങള്‍. ബുഷ് സര്‍ക്കാരിന്റെ കാലത്ത് നിയന്ത്രണ പ്രവര്‍ത്തനത്തിന് വേണ്ട അവശ്യ സാമ്പത്തിക പിന്‍തുണയുണ്ടായില്ല. അത് പ്രശ്നങ്ങളിലൊന്നാണ്.

പ്രശ്നത്തിന്റെ മറ്റൊരു വശം എന്നത്, സംസ്ഥാന പരിസ്ഥിതി ഏജന്‍സികള്‍ വെള്ളപ്പൊക്ക സമയത്ത് വെള്ളം ഒഴുക്കുന്നത്, ഓടകളിലൂടെ ഒഴുകുന്ന മലിനജലത്തിലെ മലിനീകാരകള്‍ തുടങ്ങയ പുതിയ കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു കൂട്ടം നിയമങ്ങള്‍ കഴിഞ്ഞ ദശാബ്ദത്തില്‍ കോണ്‍ഗ്രസ് ഉണ്ടാക്കി. ഇതിലവര്‍ വ്യാകുരലാണ് എന്നാലും ഞങ്ങള്‍ അതിന് വേണ്ടി പണമോ പുതിയ ജോലിക്കാരേയോ തരില്ല എന്നാണ് പറഞ്ഞത്.

അതിന്റെ ഫലമായി ഉദാഹരണത്തിന് ന്യൂയോര്‍ക്കില്‍ നിയന്ത്രാധികാരികള്‍ക്ക് നിരീക്ഷിക്കേണ്ട സ്ഥാപനങ്ങളുടെ എണ്ണം ഇരട്ടിയായി. 19,000 എണ്ണം. എന്നാല്‍ പ്രതിവര്‍ഷം നടത്തുന്ന പരിശോധനയുടെ എണ്ണം സ്ഥിരമായി നിന്നു. ബഡ്ജറ്റ് വര്‍ഷം തോറും യഥാര്‍ത്ഥത്തില്‍ ചെറുതാകുകയാണ് ചെയ്യുന്നത്. ധാരാളം ഉദ്യോഗസ്ഥര്‍ക്ക് കാര്യങ്ങള്‍ ചെയ്യണമെന്ന ആഗ്രഹമുണ്ടെങ്കിലും ദിവസത്തിലെ മണിക്കൂറുകള്‍ സ്ഥിരമല്ലേ, അതുകൊണ്ട് അവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ നഷ്ടപ്പെടുന്നു.

investigative journalism ന് പ്രാധാന്യമുണ്ടെങ്കിലും സര്‍ക്കാരുകള്‍ ചെയ്യേണ്ട കാര്യം മാധ്യമങ്ങളല്ല ചെയ്യേണ്ടത്. സര്‍ക്കാരുകള്‍ക്ക് കാര്യങ്ങള്‍ ചെയ്യാനുള്ള വിഭവങ്ങളുണ്ട്. അത് അവര്‍ ചെയ്യേണ്ടതാണ്.

Charles Duhigg, Award-winning reporter for the New York Times. His latest article, on the lack of enforcement of the Clean Water Act, appeared in Sunday’s New York Times.

— സ്രോതസ്സ് democracynow.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )