സാമ്പത്തിക വളര്‍ച്ചയും ദാരിദ്ര്യവും

ദരിദ്ര രാജ്യങ്ങള്‍ തീര്‍ച്ചയായും വളരണം. എന്നാല്‍ ഇപ്പോള്‍ തന്നെ സമ്പന്നരായവര്‍ വളരുന്നതിന്റെ വേഗത കുറക്കുകയും കുറച്ച് biocapacity സ്വതന്ത്രമാക്കുകയും വേണം. ബ്രിട്ടണിലെ ദരിദ്രര്‍ ഇനിയും അങ്ങനെ തന്നെ തുടരണം എന്നാണോ അതിന്റെ അര്‍ത്ഥം? 1960 ന് ശേഷമുള്ള ബ്രിട്ടന്റെ GDP നോക്കൂ.

ഇമ്മാതിരി വളര്‍ച്ച വെച്ച് നോക്കിയാല്‍ ദാരിദ്ര്യം ഇല്ലാതാകേണ്ടതാണ്. തലചായ്ക്കാന്‍ വീടില്ലാത്ത, മേശപ്പുറത്ത് ആഹാരം എത്താത്ത ആളുകളുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍ ദാരിദ്ര്യം ആപേക്ഷികമാണ്. ശരാശരി വാര്‍ഷിക വരുമാനം £5,000 ആയ സ്ഥലത്ത് നിങ്ങള്‍ക്ക് £12,000 വരുമാനം കിട്ടുന്നുണ്ടെങ്കില്‍ നിങ്ങള്‍ വളരെ സമ്പന്നനാണ്. ബ്രിട്ടണില്‍ നിങ്ങള്‍ക്കത്രയുമാണ് കിട്ടുന്നതെങ്കില്‍ നിങ്ങള്‍ താഴ്ന്ന വരുമാനക്കാരനാണ്. median വരുമാനത്തേക്കാള്‍ 60% മോ അതില്‍ താഴെയോ വരുമാനമുള്ളവര്‍ താഴ്ന്ന വരുമാനക്കാരാണ്. കഴിഞ്ഞ 30 വര്‍ഷങ്ങളായി താഴ്ന്ന വരുമാനമുള്ള ബ്രിട്ടണിലെ വീടുകളുടെ ശതമാനാമാണ് താഴെ കൊടുത്തിരിക്കുന്നത്:

  • ഇതാദ്യമായാണ് എല്ലാ വളര്‍ച്ചയുണ്ടായിട്ട് കൂടി വമ്പന്‍ സാമ്പത്തിക വളര്‍ച്ചക്ക് മുമ്പുള്ളതിനേക്കാള്‍ കൂടുതലാളുകള്‍ ഇപ്പോള്‍ താഴ്ന്ന വരുമാനത്തിലാണ് 5 ല്‍ ഒരാള്‍ താരതമ്യേനെ താഴ്ന്ന വരുമാനക്കാരനാണ്. യൂറോപ്പിലേറ്റവും കൂടുതല്‍ താഴ്ന്ന വരുമാനമുള്ള രാജ്യം ബ്രിട്ടണാണ്. (റൊമേനിയക്ക് താഴെയായി 23 ആം സ്ഥാനത്ത്.)
  • വളരെ സാവധാനമാണ് പുരോഗതിയുണ്ടാവുന്നത്. സാമ്പത്തിക മാന്ദ്യം ദാരിദ്ര്യം കൂടുതലാക്കും.
  • ഏറ്റവും താഴെയുള്ളവരെ സമ്പദ്‍വ്യവസ്ഥ സഹായിക്കില്ല. purple ഭാഗം നോക്കൂ. ശരാശരിയെക്കാള്‍ 40% കുറവ് വരുമാനമുള്ളവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.
  • കുറച്ച് രാഷ്ട്രീയം. താച്ചര്‍ സര്‍ക്കാരിന്റെ 12 വര്‍ഷങ്ങളില്‍ 10 ലും ദാരിദ്ര്യം വളര്‍ന്നു. ദാരിദ്ര്യ നില അങ്ങനെ തുടര്‍ന്ന് ഭരണം നിലനിര്‍ത്തിയ Conservatives 1997 ല്‍ Labour ന് അധികാരം കൈമാറി. ദാരിദ്ര്യ നില അല്‍പ്പം കുറഞ്ഞു. ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ Labour ന്റെ track record മെച്ചപ്പെട്ടതാണ്.

ചുരുക്കിപ്പറഞ്ഞാല്‍ സമ്പദ്‌വ്യവസ്ഥ ഞാന്‍ ജനിച്ച സമയത്തേക്കാള്‍ അഞ്ച് ഇരട്ടി വലുതാണ് ഇപ്പോള്‍. എന്നാല്‍ ദാരിദ്ര്യം ഈ സമയം കൊണ്ട് ജനസംഖ്യയുടെ 14% എന്ന തോതില്‍ നിന്ന് ജനസംഖ്യയുടെ 22% എന്ന തോതിലേക്കെത്തി. ദാരിദ്ര്യം ആപേക്ഷികമാണ്. വളര്‍ച്ച തുല്യമായല്ല വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് വളര്‍ച്ച ദാരിദ്ര്യത്തിനുള്ള പരിഹാരമല്ല.

ഇത് നല്ലതും ചീത്തയുമായ വിവരമാണ്. രാഷ്ട്രീയക്കാര്‍ അത് കാണുന്നില്ല എന്നതാണ് ചീത്ത വിവരം. അവര്‍ ഇനിയും അനന്തമായ വളര്‍ച്ചക്ക് വേണ്ടി വാദിക്കുന്നു. അത് ദാരിദ്ര്യം ഇല്ലാതാക്കും എന്ന് പ്രതീക്ഷിക്കുന്നു. സാമ്പത്തിക വളര്‍ച്ചയെ മന്തഗതിയിലോ നിര്‍ത്തുകയോ ചെയ്യണം എന്ന വാദത്തിന് പ്രതിബന്ധമായി നില്‍ക്കുന്നത് ഒരു red herring ആണ് എന്നതാണ് നല്ല കാര്യം. ദാരിദ്ര്യം എന്നത് എക്കാലവും സമ്പത്തിന്റെ വിതരണത്തെ സംബന്ധിച്ചുള്ളതാണ്. സമ്പത്തിന്റെ വലിപ്പത്തെക്കുറിച്ചുള്ളതല്ല. ദരിദ്രരെ മറന്നുകൊണ്ടുള്ള അനന്തമായ സാമ്പത്തികവളര്‍ച്ചയെ നാം ചോദ്യം ചെയ്യണം.

— സ്രോതസ്സ് makewealthhistory

2 thoughts on “സാമ്പത്തിക വളര്‍ച്ചയും ദാരിദ്ര്യവും

  1. “ദാരിദ്ര്യം എന്നത് എക്കാലവും സമ്പത്തിന്റെ വിതരണത്തെ സംബന്ധിച്ചുള്ളതാണ്. സമ്പത്തിന്റെ വലിപ്പത്തെക്കുറിച്ചുള്ളതല്ല.” I can’t agree with you more.

    1. എന്താണ് അംഗീകരിക്കാന്‍ പറ്റാത്തത് എന്നത് അറിയിച്ചിരുന്നെങ്കില്‍ അത് പരിശോധിക്കാമായിരുന്നു. (മലയാളത്തില്‍ തന്നെ ടൈപ്പ് ചെയ്യണമെന്നില്ല.)

ഒരു അഭിപ്രായം ഇടൂ