ഒബാമ ബാങ്കുകാരെ അമിതമായി വിശ്വസിക്കുന്നു

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ ഒരു നിയന്ത്രണ പൊളിച്ചെഴുത്തിന് വാള്‍ സ്ട്രീറ്റ് ആവശ്യപ്പെടുന്നു. നിക്ഷേപ ബാങ്കായ Lehman Brothers ന്റെ തകര്‍ച്ചക്ക് ഒരു വര്‍ഷത്തിന് ശേഷമാണ് ഈ നീക്കം. Lehman ന്റെ തകര്‍ച്ച ധനകാര്യ കമ്പോളത്തില്‍ ഒരു നിര സംഭവങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. അത് പൂര്‍ണ്ണമായ തോതിലുള്ള ഒരു ഉരുകിയൊലിക്കലിന് വഴിവെച്ചു. പുതിയ സാമ്പത്തിക മേല്‍നോട്ടത്തിനും അന്യായമായ വായ്പകളില്‍ നിന്നുള്ള ഉപഭോക്തൃ സംരക്ഷണത്തിനും വേണ്ട പ്രസ്താവനകള്‍ Federal Hall ലെ പ്രസംഗത്തില്‍ ഒബാമ നടത്തി. എന്നാല്‍ അവ ആഴമുള്ളതല്ലെന്ന് Nomi Prins അഭിപ്രായപ്പെട്ടു.

Federal Hall ല്‍ നടത്തിയ പ്രസംഗത്തില്‍ ഒരു വര്‍ഷം മുമ്പ് നടത്തിയ വമ്പന്‍ വാള്‍സ്ട്രീറ്റ് രക്ഷപെടുത്തല്‍ ഉള്‍പ്പടെയുള്ള കാര്യത്തിലെ സര്‍ക്കാരിന്റെ പ്രതികരണത്തെ
ഒബാമ touted. അന്യായമായ വായ്പകളില്‍ നിന്ന് അമേരിക്കക്കാരെ സംരക്ഷിക്കാനുള്ള ഒരു സാമ്പത്തിക മേല്‍നോട്ട ഉപഭോക്തൃ സംരക്ഷണ ഏജന്‍സി നിര്‍മ്മിക്കണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചു. “വീണ്ടുവിചാരമില്ലാത്ത സ്വഭാവവും പരിശോധനയില്ലാത്തതും” ആണ് “ദുരന്തത്തിന്റെ കേന്ദ്രം” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Wall Street നെക്കുറിച്ച് പരുഷമായ വാക്കുകള്‍ ഒബാമ പറഞ്ഞുവെങ്കിലും ശമ്പള ഘടന, ബോണസ് തുടങ്ങിയവയില്‍ സ്വയം സന്നദ്ധമായ മാറ്റങ്ങള്‍ നടത്തണമെന്ന് മൃദുവായാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

നോമി പ്രിന്‍സ് സംസാരിക്കുന്നു:

ആ മുറിയിലുണ്ടായിരുന്ന വാള്‍സ്റ്റ്രീറ്റ് ഉന്നതരോട് ഒബാമ പറയുന്നതില്‍ കൂടുതലും എന്ത് ചെയ്യണമെന്നതില്‍ ഞങ്ങളെ സഹായിക്കൂ എന്ന തരത്തിലേതായിരുന്നു. നിങ്ങള്‍ നിങ്ങളുടെ ബോണസ് കുറച്ചു. ഭവനവായ്പ എടുത്ത വീട്ടുടമസ്ഥരുടെ വായ്പ പുനര്‍മൂല്യനിര്‍ണ്ണയം ചെയ്യുന്നതില്‍ സഹായിച്ചു. അതെല്ലാം ഞങ്ങള്‍ നിങ്ങളെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം അതെല്ലാം ചെയ്യിക്കും എന്ന അര്‍ത്ഥത്തിലേതല്ല. ഞങ്ങള്‍ ചിലപ്പോള്‍ ഈ ഫലം ചെലപ്പോഴുണ്ടാക്കുന്ന ചില പരിഷ്കാരങ്ങള്‍ പാസാക്കും. അതില്‍ നിങ്ങളെ നിയന്ത്രിക്കുന്നതില്‍ നിങ്ങള്‍ക്ക് ഞങ്ങളെ സഹായിക്കാനാകുമോ?

ആ ഒരു ആശയം കാരണം $1750 കോടി ഡോളറിന്റെ ഉറപ്പുകളും, ചിലവ് കുറഞ്ഞ വായ്പകളും, മറ്റ് സബ്സിഡികളും, പണം നഷ്ടപ്പെട്ടാല്‍ ഉപയോഗിക്കാവുന്ന പിന്‍തുണയും ഒക്കെ കൊണ്ട് വാള്‍സ്റ്റ്രീറ്റ് കഴിഞ്ഞ വര്‍ഷത്തേതിലും കൂടുതല്‍ ആരോഗ്യത്തിലായി. ഒബാമ പറഞ്ഞ് പോലെ ഒരു തരത്തിലുള്ള ആരോഗ്യത്തിലേക്കും സാധാരണത്വത്തിലേക്കും അവരെല്ലാം എത്തിച്ചേര്‍ന്നു. അതേ സമയം മുഖ്യധാരയുടെ സാമ്പത്തിക ആരോഗ്യം തകര്‍ന്നു. തെറ്റായ കൂട്ടം ആളുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതാണിത്.

വലിയ ബാങ്കുകള്‍ വീണ്ടും വലുതാകുന്നതിന്റെ പ്രശ്നം എന്താണ്? ബാങ്ക് രക്ഷപെടുത്തല്‍ നടത്താനുള്ള കാരണങ്ങളിലൊന്നായി നമ്മോട് പറഞ്ഞത് അവയെല്ലാം തകരാന്‍ പാടില്ലാത്തവിധം വലുതാണ് എന്നാണ്. തകര്‍ന്നാല്‍ അത് സമ്പദ്‌വ്യവസ്ഥയുടെ മൊത്തം തകര്‍ച്ചയിലേക്ക് അത് പോകും. ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞ് അതിലെ മിക്ക വലിയ ബാങ്കുകളും മുമ്പത്തേക്കാളും വലുതായി. അപകട സാദ്ധ്യത എടുക്കുന്നത് പരിശോധിച്ചില്ലെങ്കില്‍ മുമ്പത്തേതിലും വലിയ ഒരു തകര്‍ച്ചയിലേക്ക് അത് പോകുമോ?

ഇപ്പോഴത്തെ വലിയ തകര്‍ച്ചക്ക് കേന്ദ്ര സര്‍ക്കാര്‍ പണം കൊടുത്തു. സര്‍ക്കാര്‍ ഇടപെട്ടു. കാരണം ഒന്നാണ്. വലിയ ബാങ്കുകള്‍ വലുതാണ്.

JPMorgan Chase ന് Bear Stearns നേയും Washington Mutual നേയും കൊടുത്തു. ഈ കമ്പനികളെ ഏറ്റെടുക്കുന്നത് വഴി അധികമുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് അമേരിക്കന്‍ സര്‍ക്കാര്‍ ജാമ്യം നില്‍ക്കുന്നു. അത് കൂടുതല്‍ വലുതായി മാറി.

Fargo-Wachovia കൂടുതല്‍ വലുതായി. Wachovia കുറച്ച് കാലം മുമ്പത്തെ Goldman ഉദ്യോഗസ്ഥാനായിരുന്നു നടത്തിക്കൊണ്ട് പോയത്. Fed ന്റേയും ട്രഷറിയുടേയും തീരുമാനപ്രകാരമാണ് അത് വലുതായത്. എന്നാലും Fed ന്റെ തീരുമാനമാണ് ലയനത്തിന്റെ അന്തിമമായ തീരുമാനം നിര്‍ബന്ധിപ്പിക്കപ്പെട്ടത്.

Bank of America-Merrill Lynch ഉം വലുതായി. അത് അപകടസാദ്ധ്യതയുള്ള സ്ഥാപനമാണ്. Merrill Lynch തകര്‍ച്ചയുടെ വക്കിലായിരുന്നു. അത് മറ്റൊരു Lehman Brothers ആകാന്‍ പോകുകയായിരുന്നു. അതിനെ Bank of America ക്ക് കൊടുക്കുക എന്നതായിരുന്നു തെരഞ്ഞെടുത്ത തീരുമാനം. അങ്ങനെ അതിനെ കൂടുതല്‍ വലുതാക്കി.

നമുക്ക് ഇപ്പോള്‍ മൂന്ന് ബാങ്കുകളുണ്ട്. 10% പരിധി നിയമം എന്ന FDIC നടപ്പിലാക്കേണ്ട അവര്‍ക്ക് കൈവശം വെക്കാവുന്ന ഉപഭോക്താക്കളുടെ നിക്ഷേപത്തിന്റെ തുകയെ പരിമിതപ്പെടുത്തുന്ന നിയമത്തിന് പുറത്താണ് ഇവരെല്ലാം. പരിധിക്ക് പുറത്താണ് ഇവരെല്ലാം. അവരെ ആ സ്ഥാനത്തെത്തിച്ചത് കേന്ദ്ര സര്‍ക്കാരാണ്.

AIGക്കാര്‍ക്ക് ബോണസ് കൊടുക്കുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ഈ വര്‍ഷം നാം കണ്ടതാണ്. Goldman Sachs ഈ വര്‍ഷം ആ പാതയിലാണ്. അവരുടെ ഓരോ ജോലിക്കാരും ശരാശരി $7 ലക്ഷം ഡോളര്‍ നേടും. പ്രതിഫലം വെട്ടിക്കുറച്ചില്ല.

സത്യത്തില്‍ 2007 ലുണ്ടായിരുന്നതിനേക്കാള്‍ പ്രതിഫലം മുന്നോട്ട് ഓടുകയാണ്. Goldman Sachs പോലുള്ള സ്ഥലങ്ങളില്‍ അത് വെട്ടിക്കുറച്ചില്ല എന്ന് മാത്രമല്ല പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുകയാണുണ്ടായത്. വമ്പന്‍ വ്യാപാരം കഴിഞ്ഞ്, വര്‍ഷത്തിലെ എല്ലാ ദിവസവും എന്തെങ്കിലും തരത്തിലുള്ള പരിധിയോ നിയന്ത്രണമോ അകത്തുള്ള ചര്‍ച്ചകളില്‍ ഉണ്ടാവില്ല. അവിടെ ബോണസിനായുള്ള യുദ്ധമാണ് നടക്കുന്നത് എന്നത് പരിഹാസ്യമാണ്.

കഴിഞ്ഞ വര്‍ഷം Merrill Lynch നെ Bank of America ഏറ്റെടുത്തതിനെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചപ്പോള്‍ $360 കോടി ഡോളറിന്റെ ബോണസ് തെറ്റായി രേഖപ്പെടുത്തിയതിന് കേസ് $3.35 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പില്‍ SEC ഒതുക്കിയത് മഹാമോശമാണ്. ഒരു ഒത്തുതീര്‍പ്പ് എന്തിന്. അതും ഇത്ര വേഗത്തില്‍, ഇത്ര വിലകുറഞ്ഞ്. ജഡ്ജി Rakoff ശരിയായ കാര്യമാണ് ചെയ്തത് എന്ന് പറയാം. അത് ധാര്‍മ്മികമല്ല. അത് ന്യായവും അല്ല ശരിയുമല്ല.

ആ ലയനം സംഭവിക്കാന്‍ നാം പണം കൊടുത്തു. നിങ്ങള്‍ക്കറിയാമോ, ലയനം കൊണ്ടുണ്ടായ ആ അപകട സാദ്ധ്യത നിലനിര്‍ത്തുന്നതിന് വേണ്ടി നമ്മള്‍ ഇപ്പോഴും പണം അടക്കുകയാണ്. നമ്മള്‍ ഇപ്പോഴും Bank of America ക്ക് പണം അടച്ചുകൊണ്ടിരിക്കുകയാണ്. നികുതിദായകരുടെ ധാരാളം പണം അവരുടെ കൈയ്യിലുണ്ട്. രേഖപ്രകാരം $11800 കോടി ഡോളര്‍. Fed ല്‍ നിന്നുള്ള വായ്പയും ഉണ്ട്. അതിന്റെ സ്വഭാവത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ Fed വിസമ്മതിക്കുകയാണ്.

ആ സ്വഭാവം തെറ്റായതിനാല്‍ ഒരു ചെറിയ wrist slap കൊടുക്കാന്‍ പ്രസിഡന്റ് ഒബാമയുടെ കീഴില്‍ SECക്ക് ഒരു തീരുമാനമെടുക്കാന്‍ അനുമതി കൊടുത്തു. ബോണസിനായുള്ള യുദ്ധം എപ്പോഴുമുള്ളതാണ്. ബോണസുകളെല്ലാം മൊത്തത്തില്‍ കൂടുതലാണ്. ആ തീരുമാനമെടുത്തത് നല്ല കാര്യമാണ്.

രക്ഷപെടുത്തലിന്റെ മൊത്തം തുക $19 ലക്ഷം കോടി ഡോളറാണ്. അതില്‍ $17 ലക്ഷം കോടി ഡോളറും പോകുന്നത് സാമ്പത്തിക വ്യവസായത്തിലേക്കാണ്.

പൊതുവായി ലഭ്യമായ വിവരങ്ങള്‍ ശേഖരിച്ചാണ് ആ സംഖ്യ കണ്ടെത്തിയത്. FDICയില്‍ നിന്നും, അവരുടെ ഡാറ്റാബേസില്‍ നിന്നും. എല്ലാവര്‍ക്കും Fed ന്റെ balance sheet പരിശോധിക്കാവുന്നതാണ്. ട്രഷറിയില്‍ നിന്ന് വരുന്ന അതിലെ ഭാഷ നോക്കിയതില്‍ നിന്ന് അതില്‍ ചിലത് വളരെ സങ്കീര്‍ണ്ണമായതാണ് എന്ന് കാണാം. ബാങ്കുകള്‍ക്ക് കൊടുത്ത പരിപാടികളില്‍ അവര്‍ മാറ്റം വരുത്തുന്നത്, പരിപാടികള്‍ മെച്ചപ്പെടുത്തുന്നത് ഒക്കെ മുഖ്യധാരാ മാധ്യമങ്ങളില്‍ തലക്കെട്ടായി വരില്ല. പൊതുവായി ലഭ്യമായതില്‍ ആഴത്തില്‍ ഖനനം ചെയ്ത് വേണം ഒരു ധാരണയുണ്ടാക്കിയെടുക്കാന്‍.

Fed ല്‍ നിന്ന് വരുന്ന $8 ലക്ഷം കോടി ഡോളര്‍, ട്രഷറി വകുപ്പില്‍ നിന്ന് വരുന്ന $5.5 ലക്ഷം കോടി ഡോളര്‍, FDIC ല്‍ നിന്ന് വരുന്ന $2 ലക്ഷം കോടി ഡോളര്‍ എന്നിങ്ങനെ അതിനെ വിഘടിപ്പിക്കാം. ഇതില്‍ നിന്നും ആര് എത്ര അപകട സാദ്ധ്യതയെടുക്കുന്നു എന്നോ ആര് ഏത് വ്യവസായത്തിന് പണം കൊടുക്കുന്നു എന്നോ അറിയാനാവാത്ത വിധമാണ് കണക്കുകള്‍ കൊടുത്തിരിക്കുന്നത്. ആ $17.5 ലക്ഷം കോടി ഡോളറില്‍ അടുത്ത കാലത്ത് money market funds നെ സഹായിക്കാനായി കൂട്ടിച്ചേര്‍ത്ത $3.5 ലക്ഷം കോടി ഡോളര്‍ കൂടിയുണ്ട്. വര്‍ഷാവസാനം ഇവക്കെല്ലാം വലിയ പ്രശ്നങ്ങളായിരുന്നു എന്നും ഓര്‍ക്കുക. ഇപ്പോള്‍ അവക്ക് അത്ര വലിയ പ്രശ്നങ്ങളില്ല. എന്നിട്ടും വീണ്ടും തകര്‍ന്നാലോ എന്ന തോന്നലില്‍ ഉറപ്പുകള്‍ വിപുലപ്പെടുത്തുകയാണ് Treasury Department ഉം FDIC ഉം.

പണത്തില്‍ കുറച്ച് ഭാഗം നേരിട്ട് കൊടുക്കുന്നു. കുറച്ച് ഭാഗം Fed ല്‍ നിന്ന് വായ്പയായി കൊടുക്കുന്നു. അതില്‍ ഒരു വിശദാംശങ്ങളും നമുക്ക് ലഭിക്കുന്നില്ല. ചിലത് വീണ്ടും പ്രശ്നമുണ്ടായാലോ എന്ന് കരുതി ആഴത്തിലുള്ള backup ആയി കൊടുത്തിരിക്കുന്നതാണ്. പിന്നെ സാമ്പത്തിക ഉത്തേജന പദ്ധതിയായി Recovery Act പ്രകാരം വളരെ ചെറിയ ഒരു ഭാഗം വീടുവാങ്ങുന്നവര്‍ക്ക് നികുതി ഇളവ് ആദ്യമായി യഥാര്‍ത്ഥത്തില്‍ ഉപഭോക്താക്കള്‍ക്ക് കൊടുത്തിട്ടുണ്ട്. വളരെ ചെറിയ ഭാഗം 9% ല്‍ കുറഞ്ഞ ഭാഗം ആണ് വ്യക്തികള്‍ക്ക് കൊടുത്തത്. ബാക്കിയുള്ള 91% വാള്‍സ്ട്രീറ്റിനോ പൊതുവായി കമ്പോളത്തിനോ കൊടുത്തു.

വാള്‍സ്ട്രീറ്റ് ലോബികളും Chamber of Commerce ഉം ഒത്തുകൂടി. കാരണം അവര്‍ ഭയക്കുന്ന ഒരു കാര്യം അവര്‍ ചെയ്യുന്ന ബിസിനസ് തടയപ്പെട്ടേക്കാം. അതുകൊണ്ട് അടുത്ത തവണ അവര്‍ കൊണ്ടുവരുന്നത് ക്രിയാത്മകമായിരിക്കണം. അതായത് അത് obtuse ആകണം. അവരുടെ ഉപഭോക്താക്കള്‍ക്ക് വേണ്ടി നിര്‍മ്മിച്ചതാകരുത്. അവര്‍ക്ക് അതില്‍ നിന്ന് ലാഭവും ഉണ്ടാക്കണം.

എന്തുകൊണ്ട് ഈ തകര്‍ച്ചയുണ്ടായി എന്നതും അവരെ ഭയപ്പെടുത്തുന്ന ഒരു കാരണമാണ്. അത് subprime വായ്പ, ജപ്തികള്‍, കുടിശികകള്‍ തുടങ്ങിയവ കൊണ്ടാവണമെന്നില്ല. ബാങ്കിങ് വ്യവസായം വളരെ ചെറിയ വായ്പകളുടെ മുകളില്‍ ഒരു വലിയ പിരമിഡ് പോലെ അപകട സാദ്ധ്യതയെ പാക്കേജുകാക്കുകുയം അവയെ വീണ്ടും പാക്കേജുകളാക്കുയും ചെയ്തതാണ് കാരണം. അതാണ് പ്രശ്നം. ആ പാളികള്‍ ഇല്ലാതാകണമെന്ന് അവര്‍ക്ക് ആഗ്രഹമില്ല. കാരണം അവര്‍ക്ക് ഇല്ലാത്ത ഒരു അപകടസാദ്ധ്യതയേയും കടത്തേയും നിര്‍മ്മിച്ചെടുക്കാനാവില്ല. അതുകൊണ്ടാണ് അവര്‍ ഭയക്കുന്നത്.

നമുക്ക് ശക്തമായ ഉപഭോക്തൃ സാമ്പത്തിക സംരക്ഷ​ണ ഏജന്‍സി തീര്‍ച്ചയായും വേണം. പേരിന് വേണ്ടിയല്ല. റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുക മാത്രം ചെയ്യുന്ന മറ്റൊരു നിയന്ത്രണ സംവിധാനമല്ല. ഉല്‍പ്പന്നങ്ങളിലെ അപകട സാദ്ധ്യതകളെ നിയമപരമായി നിയന്ത്രിച്ച് നിര്‍ത്തുകയും ആ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ദോഷം വരാതെയും അവയില്‍ നിന്ന് വാള്‍ സ്ട്രീറ്റ് പൊതു സമ്പദ്‌വ്യവസ്ഥയില്‍ അപകട സാദ്ധ്യതയും അസ്ഥിരതയും ഉണ്ടാകാതെയും നോക്കുകയും വേണം. അങ്ങനെ consumer financial protection agency രൂപീകരിക്കപ്പെട്ടു. വാള്‍ സ്ട്രീറ്റ് ഏറ്റവും ഭയപ്പെട്ട ഉപഭോക്താക്കളെ സഹായിക്കാനുള്ള അധികാരവും കിട്ടി. സാധനങ്ങള്‍ ഒന്നിച്ച് പാക്കേജാക്കുകുയും ഉപഭോക്താക്കളുടെ തലയില്‍ അപകടസാദ്ധ്യതയുണ്ടാക്കുകുയും ചെയ്യുന്നതിനെ തടയുന്നത് ശരിയായ കാര്യമാണെന്ന് നിങ്ങള്‍ക്കറിയാം. കാരണം അല്ലെങ്കില്‍ അത് മൊത്തം സംവിധാനത്തെ നശിപ്പിക്കും, ഒപ്പം ഉപഭോക്താക്കളെ കഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

നാം ഇവിടെ ശരിയായ പരിഷ്കരണത്തെക്കുറിച്ചാണ് പറയുന്നത്. ശരിക്കും എന്താണ് സംഭവിച്ചത് എന്ന് പിന്‍തുടരുന്ന ഒരു പുസ്തകം ആണ് It Takes a Pillage. ആര് ആരോട് എന്ത് എങ്ങനെ പറഞ്ഞു. ഉദാഹരണത്തിന് Goldman Sachs ന്റെ മുമ്പത്തെ CEO ആയിരുന്ന ട്രഷറി സെക്രട്ടറി Hank Paulson ഉം Goldman Sachs ന്റെ ഇപ്പോഴത്തെ CEO ആയ Lloyd Blankfein ഉം തമ്മിലുള്ള യോഗങ്ങള്‍. JPMorgan Chase ന്റെ ഇപ്പോഴത്തെ CEO ആയ Jamie Dimon ബാങ്കിങ് പലഹാരത്തിലെ തന്റെ പങ്ക് നിര്‍മ്മിച്ചെടുത്ത വാഷിങ്ടണിലെ മറ്റ് അധികാരികളും തമ്മിലുള്ള യോഗങ്ങള്‍, എങ്ങനെയാണ് നമ്മള്‍ അതിന് വേണ്ടി പണമടക്കേണ്ടി വരുന്നത്, നേരിട്ടുള്ള പണം മാത്രമല്ല, അത് നാം കൊടുത്തു, പക്ഷേ നേരിട്ടല്ലാത്ത ഈ സംവിധാനത്തിനുള്ള വായ്പകളും ഉറപ്പുകളും, കടങ്ങളും. അവ ഒരു status quo അവസ്ഥ നിര്‍മ്മിക്കുകയേയുള്ളു. അത് കൂടുതല്‍ അപകടകരമായി മാറും. എന്നാല്‍ അത് നമ്മുടെ പണമാണ്.

ബാങ്കിങ് സംവിധാനം അവരുടെ സ്വന്തം നിക്ഷേപങ്ങളുടെ പുറത്ത് പൊങ്ങിക്കിടക്കുകയാണ് സാധാരണ. സ്വന്തം മൂലധനം ശേഖരിക്കാന്‍ നമ്മുടെ വായ്പകളും നമ്മുടെ credit ഉപകരണങ്ങളും ദൌര്‍ഭാഗ്യകരമായി ഉപയോഗിച്ച് കടം എടുത്ത് കൂടുതല്‍ അപകടസാദ്ധ്യത നിര്‍മ്മിക്കുകയാണ് അവര്‍ ഇപ്പോള്‍ ചെയ്യുന്നത്. ഇപ്പോള്‍ അവര്‍ സര്‍ക്കാരിന്റെ പണമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് നാം ഇപ്പോള്‍ വളരെ മോശം അവസ്ഥയിലാണ്. ചെറിയ മനുഷ്യരേയും subprime ഭവനവായ്പയേയും സംബന്ധിച്ചതായിരുന്നില്ല ഈ രക്ഷപെടുത്തല്‍. അതിനൊക്കെ അതീതമായിരുന്നു അത്.

പരിഷ്കാരത്തിന്റെ കാര്യത്തിലാണെങ്കില്‍ നമുക്ക് Glass-Steagall ലേക്ക് തിരിച്ച് പോകണം. 1933 കളില്‍ വാള്‍സ്ട്രീറ്റ് ബാക്കിയുള്ള മൊത്തം സമ്പദ്‌വ്യവസ്ഥയേയും തകിടംമറിച്ചു. അവിടെ ഇന്ന് കാണുന്ന ഇതേപോലുള്ള പ്രവര്‍ത്തികളായിരുന്നു നടന്നത്. അപകടസാദ്ധ്യത. ചെറിയ വായ്പകളുടെ അടിസ്ഥാനത്തിലുള്ള securities വില്‍ക്കുന്നു. അവക്ക് അവര്‍ പറയുന്നത് പോലെ കാര്യമായ ഒരു മൂല്യവും ഉണ്ടായിരുന്നില്ല. അത് സംഭവിച്ചത് 1929 ല്‍ ആയിരുന്നു. വ്യത്യസ്ഥമായ വസ്തുക്കളായിരുന്നു എന്ന് മാത്രം. പ്രക്രിയ ഇത് തന്നെയായിരുന്നു. 1933 ല്‍ കോണ്‍ഗ്രസിന്റെ തീരമാനപ്രകാരം ഡമോക്രാറ്റികായിരുന്ന പ്രസിഡന്റ് FDR, റിപ്പബ്ലിക്കനായിരുന്ന ട്രഷറി സെക്രട്ടറി, എന്നിവര്‍ ബാങ്കുകളെ രണ്ട് വിഭാഗങ്ങളായി തിരിച്ചു. നിക്ഷേപ, ഉപഭോക്തൃ, checking അകൌണ്ടുകള്‍ കൈകാര്യം ചെയ്യുന്ന സാധാരണ വായ്പ കൊടുക്കുന്ന വാണിജ്യ ബാങ്ക്. അപകടകരമായ നിക്ഷേപക ബാങ്ക്. കച്ചവടം നടത്തുന്നവര്‍ക്ക് അവര്‍ക്കിഷ്ടമുള്ള എന്തും ചെയ്യാം. എന്നാല്‍ അവര്‍ക്ക് സര്‍ക്കാരിന്റെ പിന്‍തുണയോ സഹായമോ ഉറപ്പോ കിട്ടില്ല.

നമുക്കുണ്ടായിരുന്ന ആ വ്യത്യാസം ധാരാളം പണം ലാഭിക്കാന്‍ നമ്മേ സാഹായിച്ചേനേ. അതിനാല്‍ ഉപഭോക്താക്കളുടെ വായ്പകളുടെ പുറത്ത് ബാങ്കുകള്‍ വ്യാപാരം നടത്തുന്നത് നമുക്ക് ഇല്ലാതാകാക്കാമായിരുന്നു. ഉപഭോക്താക്കളുടെ വായ്പകള്‍ ഉപയോഗിച്ച് നശിപ്പിക്കുന്നതിന്റെ പ്രോത്സാഹനവും വായ്പകള്‍ സുതാര്യമല്ലാതാക്കുന്നതും. വായ്പകളെ ഒത്തുചേര്‍ത്ത് പാക്കറ്റാക്കുന്നത് ഏറ്റവും ലാഭകരമായ ഒന്നായിരുന്നതുകൊണ്ടാണ് അവയെ സുതാര്യമല്ലാതാക്കിയത്.

പണ്ട് ചെയ്തത് പോലെ വിഭജിക്കുന്നത് അന്നത്തെ നിയന്ത്രണ സംവിധാനമായ FDIC ക്ക് നല്ലത് പോലെ പ്രവര്‍ത്തിക്കുന്നതിന് സഹായിച്ചു. നിക്ഷേപങ്ങളെ നന്നായി സൂക്ഷിക്കാനായി. ഇപ്പോള്‍ അതിന് പണമില്ല. കൂടുതല്‍ പണം വേണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെടുകയാണ്. അത് ഈ അപകട സാദ്ധ്യതകളെല്ലാം ഏറ്റെടുത്ത ബാങ്കുകാരെ എല്ലാം പിന്‍തുണക്കുന്നതായതുകൊണ്ട് അതിന് ഉപഭോക്താക്കളുടെ നിക്ഷേപവുമായി ഒരു ബന്ധവും ഇല്ല. അതുകൊണ്ട് ഈ സംവിധാനത്തെ രണ്ടായി വിഭജിക്കുന്നത് മാത്രമാണ് സുസ്ഥിരത കൊണ്ടുവരുന്ന ഏക വഴി. വാള്‍സ്ട്രീറ്റിനെ അടക്കി നിര്‍ത്താനുള്ള വഴി. അവരോട് അങ്ങനെ മതിയോ എന്ന് ചോദിക്കേണ്ട കാര്യമില്ല. അങ്ങനെ അങ്ങ് ചെയ്താല്‍ മതി. അതായിരിക്കും രാജ്യത്തിന് ചിലവ് കുറഞ്ഞ മാര്‍ഗ്ഗം. സമ്പദ്‌വ്യവസ്ഥക്ക് കൂടുതല്‍ സ്ഥിരത നല്‍കുന്നതാകും അത്. അതായിരിക്കും കൂടുതല്‍ യുക്തിസഹം. ബാങ്കിങ് വ്യവസ്ഥക്കും.
___________
Discussion: Nomi Prins, Amy Goodman, Sharif Abdel Kouddous.

Nomi Prins, Former investment banker turned journalist, she worked at Goldman Sachs and Bear Stearns, author of a number of books. Her newest is just out; it’s called It Takes a Pillage: Behind the Bonuses, Bailouts, and Backroom Deals from Washington to Wall Street.

— സ്രോതസ്സ് democracynow.org | 2009/9/15

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )