നിങ്ങളുടെ തൊഴിലിന്റെ ശരിക്കുള്ള വില

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സാമ്പത്തിക പ്രശ്നത്തിലാണ് നമ്മള്‍. എന്നിട്ടും ഈ ക്രിസ്തുമസിന് ഈ പ്രശ്നത്തിന് കാരണക്കാരായ സിറ്റി ബാങ്കിലെ ഉന്നത ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് വന്‍തോതില്‍ ബോണസ് കൊടുക്കുകയുണ്ടായി. സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും ഉയര്‍ന്നതും ഏറ്റവും താഴ്ന്നതും ആയ ശമ്പളക്കാരുടെ കേന്ദ്രീകരണം കാരണം ശമ്പള അസമത്വം അതിന്റെ ഏറ്റവും ഉയര്‍ന്ന തോതില്‍ നില്‍ക്കുന്ന ഈ കാലത്താണ് ഇത് സംഭവിക്കുന്നത്. സിറ്റി ബാങ്കിലെ ബോണസ്, ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളത്തെക്കുറിച്ച് മാത്രമല്ല നമ്മുടെ സമൂഹത്തിലെ ജനങ്ങളുടെ തൊഴിലിന്റെ ആപേക്ഷിക മൂല്യത്തെക്കുറിച്ചുമുള്ള ഒരു അടിസ്ഥാന ചോദ്യം ഉയര്‍ത്തുന്നു. നമ്മുടെ ജോലി ഉണ്ടാക്കുന്ന വിശാലമായ സംഭാവനയെ എങ്ങനെയാണ് മൂല്യനിര്‍ണ്ണയം നടത്തേണ്ടത്?

തൊഴിലിന്റെ മൂല്യത്തെക്കുറിച്ച് ഈ റിപ്പോര്‍ട്ടില്‍ nef (the new economics foundation) ഒരു പുതിയ സമീപനം നടത്തുകയാണ്. നാം സമൂഹത്തിന് വേണ്ടി എന്ത് സംഭവാന ചെയ്യുന്നു എന്നതനുസരിച്ച് എത്രമാത്രം പ്രതിഫലം നമുക്ക് കിട്ടുന്നു എന്ന് ഞങ്ങള്‍ പഠിച്ചു. ഈ ജോലികള്‍ ഉത്പാദിപ്പിക്കുന്ന – ചില അവസരത്തില്‍ നശിപ്പിക്കുന്നതും ആയ – സാമൂഹിക, പരിസ്ഥിതി, സാമ്പത്തിക മൂല്യം അളക്കാനായി Social Return on Investment ന്റെ ചില തത്വങ്ങളും മൂല്യനിര്‍ണ്ണയ രീതികളും ഞങ്ങള്‍ ഉപയോഗിച്ചു.

ആറ് വ്യത്യസ്ഥ ജോലികളുടെ കഥയാണ് റിപ്പോര്‍ട്ട് പറയുന്നത്. പ്രശ്നങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരാനായി ബോധപൂര്‍വ്വം സ്വകാര്യ, പൊതുമേഖലയിലുള്ള തെരഞ്ഞെടുക്കപ്പെട്ട ജോലികള്‍ ആണ് അവ. മൂന്നണ്ണം താഴ്ന്ന വേതനം കിട്ടുന്നവയാണ് – ആശുപത്രി ശുദ്ധിയാക്കലുകാര്‍, പുനചംക്രമണ നിലയ ജോലിക്കാര്‍, കുട്ടികളേ പരിപാലിക്കുന്നവര്‍. മറ്റുള്ള ഉന്നത വേതനം കിട്ടുന്നവയാണ് – ബാങ്കുകാര്‍, പരസ്യ ഉദ്യോഗസ്ഥര്‍, നികുതി അകൌണ്ടന്റ്. നമുക്ക് ചുറ്റുമുള്ള സ്ഥാപനങ്ങളും വ്യവസ്ഥകളും ആണ് നമ്മുടെ പ്രോത്സാഹനങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. അതുകൊണ്ട് ഈ ജോലികള്‍ ചെയ്യുന്ന വ്യക്തികളെ ലക്ഷ്യം വെക്കുകയല്ല ഞങ്ങളുടെ ഉദ്ദേശം. പകരം ആ ജോലികളെ മാത്രം പരിശോധിക്കുകയാണ് ഇവിടെ.

ഉല്‍പ്പന്നങ്ങളുടെ ഉത്പാദനവും വാണിജ്യവും സേവനങ്ങളും സമൂഹത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത് എന്ന കാര്യം മൂല്യത്തെക്കുറിച്ചുള്ള പണ്ടത്തെ സിദ്ധാന്തങ്ങള്‍ അവഗണിച്ചു. ആ സ്വാധീനം അവയുടെ വിലയില്‍ പ്രതിഫലിച്ചിരുന്നുമില്ല. ഈ ‘externalities’ മിക്കപ്പോഴും വിദൂരമായതായിരുന്നതോ കാണാന്‍ വിഷമമായതോ ആയിരുന്നു. എന്നുകരുതി അവ യഥാര്‍ത്ഥമല്ല എന്നോ അവ ഇപ്പോഴോ ഭാവിയിലേയോ ഉള്ള യഥാര്‍ത്ഥ മനുഷ്യരെ ബാധിക്കുന്നില്ല എന്നോ അര്‍ത്ഥമില്ല.

കാരണം സാമൂഹ്യവും പാരിസ്ഥിതികവുമായ വില ശരിയായി കണക്കാക്കപ്പെട്ടിട്ടില്ല. കമ്പോളം ഉല്‍പ്പന്നങ്ങളുടെ അമിതലഭ്യത ഉണ്ടാക്കും. പക്ഷേ അവക്ക് പാരിസ്ഥിതികമോ സമൂഹ്യമോ ആയ മോശം വലിയ ആഘാതം ഉണ്ടായേക്കാം. ഉദാഹരണത്തിന് വിലകുറഞ്ഞ ഉല്‍പ്പന്നങ്ങള്‍, സങ്കീര്‍ണ്ണമായ സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍. എന്നാല്‍ അതേ സമയം നാം ഉയര്‍ന്ന സാമൂഹ്യ മൂല്യമുള്ള ജോലികള്‍ക്ക് കുറവ് വിലയേ ചിലപ്പോള്‍ കൊടുക്കാറുള്ളു. നഴ്സിങ്, സാമൂഹ്യ പ്രവര്‍ത്തനം തുടങ്ങിയ നമ്മുടെ വളരെ പ്രധാനപ്പെട്ട പൊതു സേവനങ്ങളില്‍ അത് ധാരാളം ഒഴിവുകള്‍ സൃഷ്ടിക്കുന്നു. സാമൂഹ്യ മൂല്യ നിര്‍മ്മാണത്തെ ഒരു പ്രധാനപ്പെട്ട സാമൂഹ്യ ലക്ഷ്യമായി മാറ്റുന്ന് വഴി നമുക്ക് ശരിയാ incentives നല്‍കി മൊത്തം സാമൂഹ്യ നേട്ടത്തെ ഏറ്റവും കൂടുതലാക്കാം. മൂലധനത്തിന് പകരം കൂടുതല്‍ അദ്ധ്വാനം തിരികെ കിട്ടുന്നതും തൊഴിലാളികളില്‍ സാമ്പത്തിക വിഭവങ്ങളുടെ കൂടിയ തുല്യ വിതരണവും അത് ഉറപ്പാക്കും.

ആറ് തൊഴിലുകളുടെ സസൂഷ്മ പരിശോധന

കൂടുതല്‍ ശമ്പളം കിട്ടുന്നതും കുറവ് ശമ്പളം കിട്ടുന്നതുമായ ചില തൊഴിലുകളെ പരിശോധിച്ച് ഞങ്ങള്‍ ഞങ്ങളുടെ സിദ്ധാന്തം പരീക്ഷിച്ചു. ഏറ്റവും അധികം ശമ്പളം കിട്ടുന്ന ചിലത് നമുക്ക് വളരെ കുറവ് ഗുണങ്ങള്‍ ആണ് നമുക്ക് നല്‍കുന്നത്. ഏറ്റവും കുറച്ച് ശമ്പളം കിട്ടുന്ന ചിലത് നമുക്ക് വളരെ വലിയ ഗുണങ്ങളും നല്‍കുന്നു. ഇത് എല്ലായിപ്പോഴും ശരിയാണമെന്നില്ല, എന്നാല്‍ വ്യവസ്ഥയുടെ വലിയ ഒരു കുഴപ്പത്തേയും, വ്യവസ്ഥയെ പരിഷ്കരിക്കേണ്ട ആവശ്യകതയേയും അത് സൂചിപ്പിക്കുന്നു.

സിറ്റി ഓഫ് ലണ്ടനിലെ ഉന്നത ശമ്പളം കിട്ടുന്ന നിക്ഷേപ ബാങ്കുകാര്‍ ആണ് സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും കൂടുതല്‍ ശമ്പളം കിട്ടുന്ന ആള്‍ക്കാര്‍. എന്നാല്‍ അവര്‍ക്ക് കിട്ടുന്ന ശമ്പളത്തിനും ലാഭത്തിനും City of London ന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടാകുന്ന നാശമുണ്ടാക്കുന്ന സാമൂഹ്യ ഫലം കാരണം വലിയ വിലയാണ് കൊടുക്കേണ്ടിവരുന്നത്. ‘സമ്പത്തിന്റെ സൃഷ്ടാക്കള്‍’ എന്നതിന് പകരം ഈ ബാങ്കര്‍മാര്‍ ലോക സമ്പദ്‌വ്യവസ്ഥയെ തകര്‍ച്ചയുടെ വക്കിലെത്തിച്ച് അതില്‍ നിന്ന് നല്ല സമ്മാനം നേടിയെടുക്കുകയാണ് ചെയ്തതെന്ന് ഞങ്ങള്‍ കണ്ടെത്തി. £500,000 മുതല്‍ £1 കോടി പൌണ്ട് വരെ ശമ്പളം വാങ്ങുകയും ചെയ്യുന്ന ഇവര്‍ ഓരോ പൌണ്ട് മൂല്യം നിര്‍മ്മിക്കുമ്പോഴും £7 പൌണ്ട് സാമൂഹ്യ മൂല്യം നശിപ്പിക്കുന്നു.

കുടുംബങ്ങള്‍ക്കും സമൂഹത്തിന് മൊത്തവും കുട്ടികളെ നോക്കുന്നത് കൂടുതല്‍ പ്രധാനപ്പെട്ടതല്ല. കുടുംബങ്ങള്‍ക്ക് മൂല്യമുള്ള സേവനങ്ങള്‍ നല്‍കുന്നതിനോടൊപ്പം രക്ഷകര്‍ത്താക്കള്‍ക്ക് ജോലിക്ക് പോകാന്‍ അവസരം ഉണ്ടാക്കിക്കൊടുക്കുന്നത് വഴി ശിശുപരിപാലന ജോലിക്കാര്‍ വേതന സാദ്ധ്യത തുറന്നുകൊടുക്കുകയാണ്. വീടിന് പുറത്ത് കുട്ടികള്‍ക്ക് പഠിക്കാനുള്ള സാദ്ധ്യതകളുണ്ടാക്കിക്കൊടുക്കുന്നത് വഴി സാമൂഹ്യ ഗുണങ്ങളെ അഴിച്ചുവിടുന്നു. അവര്‍ക്ക് കൊടുക്കുന്ന £1 പൌണ്ട് ശമ്പളത്തിനും ശിശുപരിപാലന ജോലിക്കാര്‍ സമൂഹത്തിന് വേണ്ടി £7-£9.50 പൌണ്ട് മൂല്യം സൃഷ്ടിക്കുന്നു.

പരസ്യ ഉദ്യോഗസ്ഥരുടെ പങ്ക് ഉയര്‍ന്ന സ്ഥിതിയിലാണെങ്കിലും ആ വ്യവസായത്തിന്റെ ആഘാതം എന്നും ഒരു വിവാദ വിഷയമാണ്. അത് കൂടിയ ഉപഭോക്തൃ ചിലവാക്കലിനും കടത്തില്‍ കുടുങ്ങുന്നതിനും പ്രേരിപ്പിക്കുന്നു. അതിന് മതിവരാത്ത അഭിലാഷങ്ങള്‍ നിര്‍മ്മിക്കാനാകും. അസംതൃപ്തിയുടേയും അപര്യാപ്തതയുടേയും സമ്മര്‍ദ്ദത്തിന്റേയും അനുഭവത്തിന് ഇന്ധനം പകരാനാകും. പരസ്യം ഉണ്ടാക്കുന്നഅമിതമായ ഉപഭോഗം കാരണമുള്ള സാമൂഹികവും പാരിസ്ഥിതികവുമായ നാശത്തിന്റെ പങ്കിനെക്കുറിച്ച് നമ്മുടെ സാമ്പത്തിക മാതൃകയില്‍ കണക്കെടുത്തു. £50,000 – £1.2 കോടി പൌണ്ട് ശമ്പളമുള്ള ഉന്നത പരസ്യ ഉദ്യോഗസ്ഥര്‍ അവര്‍ ഉത്പാദിപ്പിക്കുന്ന മൂല്യത്തിലെ ഓരോ പൌണ്ട് മൂല്യത്തിനും £11 പൌണ്ട് മൂല്യം ആണ് നശിപ്പിക്കുന്നത്

നമ്മുടെ ആരോഗ്യസംരക്ഷ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തിലെ ഒരു പ്രധാന പങ്ക് നിര്‍വ്വഹിക്കുന്നത് ആശുപത്രി ശുദ്ധിയാക്കുന്നവര്‍ ആണ്. അവര്‍ ആശുപത്രി വൃത്തിയാക്കുക മാത്രമല്ല അവര്‍ അണുബാധയുണ്ടാകാതെ ശുചിത്വ നിലവാരം കാത്തുസൂക്ഷിക്കുന്നു. അവര്‍ വിപുലമായ ആരോഗ്യ ഫലങ്ങളാണ് നല്‍കുന്നത്. പരിഗണിക്കുന്ന രീതിയും കൊടുക്കുന്ന ശമ്പളത്തിന്റേയും അടിസ്ഥാനത്തില്‍ ഈ ശുദ്ധീകരണ പ്രവര്‍ത്തകരുടെ പ്രാധാന്യം പലപ്പോഴും താഴ്ത്തികണക്കാക്കുകയും വിലകുറച്ച് കാണുകയും ചെയ്യുന്നു. ഞങ്ങള്‍ കണക്കാക്കിയതനുസരിച്ച് ഓരോ £1 പൌണ്ട് അവര്‍ക്ക് ശമ്പളം കൊടുക്കുമ്പോള്‍ അവര്‍ £10 പൌണ്ടിന് മേലെ സാമൂഹിക മൂല്യമാണ് ഉത്പാദിപ്പിക്കുന്നത്

അടക്കേണ്ട ശരിക്കുള്ള തുക നികുതി കണ്ടെത്തുന്നത് ഒരു വിദഗ്ദ്ധ കഴിവാണ്. അതിന് മിക്കപ്പോഴും professional പിന്‍തുണ വേണ്ടിവരും. എന്നിരുന്നാലും ചില ഉന്നത ശമ്പളമുള്ള നികുതി അകൌണ്ടന്റുമാരുടെ ഏക ലക്ഷ്യം എന്നത് സമ്പന്നരായ വ്യക്തികളും കമ്പനികളും കുറവ് നികുതി കൊടുക്കാന്‍ സഹായിക്കുക എന്നതാണ്. ഇവരുടെ സാമൂഹിക ഗുണം തുലോം തുഛമാണെന്ന് ഞങ്ങള്‍ കണ്ടെത്തി. നികുതിയില്‍ അവര്‍ ‘ഒഴുവാക്കുന്ന’ ഓരോ പൌണ്ടും HM Revenue ല്‍ എത്തേണ്ടതായിരുന്നു. ഈ നഷ്ടപ്പെട്ട വരുമാനം മെച്ചപ്പെട്ട രീതിയില്‍ ചിലവാക്കപ്പെടേണ്ടതായിരുന്നു. £75,000 – £200,000 പൌണ്ട് ശമ്പളമുള്ള നികുതി അകൌണ്ടന്റുകള്‍ അവരുണ്ടാക്കുന്ന ഓരോ പൌണ്ടിനും £47 പൌണ്ട് മൂല്യത്തിന്റെ നാശം ഉണ്ടാക്കുന്നു.

മാലിന്യം പുനചംക്രമണം നടത്തുന്ന ജോലിക്കാര്‍ ഒരു കൂട്ടം ജോലികള്‍ ചെയ്യുന്നു. അത് മാലിന്യത്തില്‍ പ്രവര്‍ത്തിച്ച് മാലിന്യത്തെ തടയുകയും പുനചംക്രമണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സാധനങ്ങള്‍ കത്തിക്കാനോ ചവറുനിലം നിറക്കാനോ അയക്കുന്നതിന് പകരം പുനചംക്രമണം ചെയ്യുമ്പോള്‍ കാര്‍ബണ്‍ ഉദ്‌വമനം സാരമായി കുറക്കാന്‍ കഴിയും.

സാധനങ്ങള്‍ വീണ്ടും ഉപയോഗിക്കുന്നതിലും മൂല്യമുണ്ട്. അതും ഞങ്ങള്‍ ഞങ്ങളുടെ മാതൃകയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഞങ്ങളുടെ മാതൃക പ്രകാരം ഓരോ £1 പൌണ്ട് ശമ്പളമായി ഇവര്‍ക്ക് കൊടുക്കുന്നത് £12 പൌണ്ടിന്റെ മൂല്യം സൃഷ്ടിക്കുന്നു എന്ന് വ്യക്തമാക്കുന്നു.

— സ്രോതസ്സ് neweconomics.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )