നിങ്ങളുടെ കാര്‍ബണ്‍ കാല്‍പ്പാട് കുറക്കുന്നതെങ്ങനെ
നിങ്ങളുടെ വീടിന് പുറത്തുനിന്നുള്ള ആഹാരം കഴിക്കുന്നതില്‍ മൂന്ന് കാര്യങ്ങളുണ്ട്: ആഹാരം, ആഹാരത്തിന്റെ containers, പാത്രങ്ങള്‍. മിക്ക അമേരിക്കക്കാരെ സംബന്ധിച്ചടത്തോളം ഈ മൂന്നിലും എണ്ണ അടങ്ങിയിട്ടുണ്ട്. ആഹാരം, പ്രത്യേകിച്ച് processed food ന് കൃഷിചെയ്യാനും, process ചെയ്യാനും, വലിയ ദൂരം കടത്താനും ഒക്കെ വലിയ അളവില്‍ എണ്ണ ആവശ്യമുണ്ട്. പ്ലാസ്റ്റിക്കിന്റെ ആഹാര containers ഉം നിര്‍മ്മിക്കുന്നത് എണ്ണയില്‍ നിന്നാണ്. അതുപോലെ വലിച്ചെറിയാവുന്ന കത്തിയും, മുള്ളും, കരണ്ടിയുമൊക്കെ പെട്രോളിയം അടിസ്ഥാനമായുള്ള പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ചതാണ്.
നാം ആഹാരം കഴിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക് കത്തിയും കരണ്ടിയും പുനചംക്രമണം ചെയ്യാന്‍ പറ്റാത്ത തരമാണ്. ഇതൊക്കെ വലിച്ചെറിഞ്ഞാന്‍ അതിനെന്ത് സംഭവിക്കും? അവ സ്ഥലം നികത്താനും കടല്‍തീരത്തും, കടലിലുമൊക്കെ എത്തിച്ചേരും. ഭൂമിയെ 300 പ്രാവശ്യം വലംവെക്കാനാവുന്നത്ര പ്ലാസ്റ്റിക് കത്തികളും കരണ്ടികളും അമേരിക്കക്കാര്‍ ഒരു വര്‍ഷം വലിച്ചെറിയുന്നു. ഇത് മാത്രമല്ല വലിച്ചെറിയുന്നത്. EPAയുടെ കണക്ക് പ്രകാരം അമേരിക്ക പ്രതിവര്‍ഷം 22 കോടി ടണ്‍ ചവറ് വലിച്ചെറിയുന്നു. National Recycling Coalition
ഒരു ശരാശരി അമേരിക്കക്കാരന് 3.5 കിലോ ചവറ് വലിച്ചെറിയുന്നു.
ആഗോളതപനത്തിന്റെ ബോധം വര്‍ദ്ധിച്ചതോടെ ധാരാളം ആളുകള്‍ താല്ക്കാലികമായ സൌകര്യത്തിന്റെ ദീര്‍ഘകാലത്തെ പ്രത്യാഘാതങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ശരാശരി പ്ലാസ്റ്റിക് സ്പൂണ്‍ മൂന്ന് മിനിട്ട് സമയത്തേക്ക് മാത്രമാണ് ഉപയോഗിക്കുന്നത്. പിന്നീട് വലിച്ചെറിയുന്നു. മൂന്ന് മിനിട്ടത്തെ ഉപയോഗം 10,000 വര്‍ഷം കുപ്പത്തൊട്ടിയില്‍ കിടക്കുകയോ കടലില്‍ ഒഴുകി നടന്ന് ocean gyre ല്‍ എത്തിച്ചേരുകയോ ചെയ്യും.
Stephanie Bernstein അതിന് പരിഹാരമായാണ് To-Go Ware തുടങ്ങിയത്. മുളകൊണ്ടും സ്റ്റീലുകൊണ്ടുമില്ല പാത്രങ്ങളും ഉപരണങ്ങളും അവരുണ്ടാക്കുന്നു. എണ്ണയുടെ ആശ്രയവും ചവറും കുറക്കാന്‍ അതുവഴി കഴിയും. ലോഹ പാത്രങ്ങളില്‍ നിങ്ങളുടെ ഉച്ചഭക്ഷണം കരുതുകയും അത് കഴിക്കുകയും ചെയ്താല്‍ BPAയും phthalate ഉം പോലുള്ള വിഷങ്ങള്‍ അടങ്ങിയ എണ്ണ അടിസ്ഥാനമായ പ്ലാസ്റ്റിക്കിനെ ഒഴുവാക്കാം.
മുള സുസ്ഥിരമായ പുല്ലായതിനാലാണ് അവര്‍ അത് തിരഞ്ഞെടുത്തത്. ഒരു ദിവസം അത് മൂന്ന് അടി വളരും. രാസവളങ്ങളും കീടനാശിനിയും വേണ്ട അത് വളര്‍ത്താന്‍. മുള antibacterial ആണ്. തടിയെ പോലെ ദ്വാരങ്ങളില്ലാത്തതിനാലാണിത്. അടഞ്ഞ cellular structure ആണ് മുളക്കുള്ളത്.
— സ്രോതസ്സ് good.is By Adam Starr