എണ്ണയുടെ രാഷ്ട്രീയ രസതന്ത്രം

ഞാന്‍ സംസാരിക്കാന്‍ പോകുന്നത് എണ്ണ ചോര്‍ച്ചയുടെ രാഷ്ട്രീയ രസതന്ത്രത്തെക്കുറിച്ചാണ്. എന്തുകൊണ്ട് അത് പ്രധാനപ്പെട്ടതാകുന്നു. എന്തുകൊണ്ട് ശ്രദ്ധമാറാതെ നാം നമ്മേ സൂക്ഷിക്കണം. എന്നാല്‍ രാഷ്ട്രീയ രസതന്ത്രത്തെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് എണ്ണയുടെ രസതന്ത്രത്തെക്കുറിച്ച് സംസാരിക്കേണ്ടതായുണ്ട്.

2002 ല് അലാസ്കയിലെ Prudhoe Bay സന്ദര്‍ശിച്ചപ്പോള്‍ ഞാന്‍ എടുത്ത ചിത്രമാണിത്. മഞ്ഞിലെ എണ്ണ ചോര്‍ച്ച കത്തിച്ച് കളയുന്നത് Minerals Management Service പരിശോധിക്കുന്നത് കാണാന്‍ പോയതായിരുന്നു. നിങ്ങളിവിടെ കാണുന്നത് കുറച്ച് ക്രൂഡോയില്‍ കുറച്ച് മഞ്ഞ് കട്ടകള്‍ നാപ്പാമിന്റെ രണ്ട് സഞ്ചികള്‍ എന്നിവയാണ്. നാപ്പാം അവിടെ ഭംഗിയായി കത്തി. അമേരിക്കന്‍ ഉപഭോക്താക്കളെ സംബന്ധിച്ചടത്തോളം എണ്ണ എന്ന് പറയുന്നത് ഒരു അമൂര്‍ത്തമായ കാര്യമാണ്. ലോക ജനസംഖ്യയിലെ 4% മാത്രമാണ് നമ്മള്‍. ലോകത്തെ എണ്ണ ഉത്പാദനത്തിന്റെ 25% നാം ഉപയോഗിക്കുന്നു. അതിന്റെ തന്‍മാത്രകളെ നിങ്ങള്‍ പരിശോധിക്കുന്നത് വരെ എണ്ണ എന്താണെന്ന് നാം ശരിക്കും മനസിലാക്കുന്നില്ല. ആ സാധനം കത്തുന്നത് നിങ്ങള്‍ കാണുന്നത് വരെ നിങ്ങളതിനെ മനസിലാക്കുന്നില്ല. ആ കത്തല്‍ സംഭവിക്കുമ്പോള്‍ ഇതാണ് ശരിക്കും സംഭവിക്കുന്നത്. അത് ഉയര്‍ന്ന് പൊങ്ങുന്നു. അത് വലിയൊരു ശീല്‍ക്കാരം ആണ്. എന്നെങ്കിലുമൊരിക്കല്‍ ക്രോഡോയില്‍ കത്തുന്നത് കാണാന്‍ നിങ്ങള്‍ക്കൊരു സാദ്ധ്യതയുണ്ടാകട്ടേ എന്ന് ഞാന്‍ നിര്‍ദ്ദേശിക്കുന്നു. കാരണം, എണ്ണയുടെ ഭൌമരാഷ്ട്രീയത്തെക്കുറിച്ച് പിന്നെ നിങ്ങള്‍ക്ക് മറ്റൊരു പ്രഭാഷണം കേള്‍ക്കേണ്ട കാര്യമുണ്ടാകില്ല. അത് നിങ്ങളുടെ റെറ്റിനയെ വേവിക്കും. അതാ അത് അവിടെയുണ്ട്. റെറ്റിനകള്‍ വേവുന്നു.

എണ്ണയുടെ രസതന്ത്രത്തെക്കുറിച്ച് കുറച്ച് കാര്യങ്ങള്‍ നിങ്ങളോട് പറയട്ടേ. ഹൈഡ്രോകാര്‍ബണ്‍ തന്‍മാത്രകളുടെ ഒരു അവിയലാണ് എണ്ണ. വളരെ ചെറിയ എണ്ണത്തില്‍ നിന്ന് അത് തുടങ്ങുന്നു. അത് ഒരു കാര്‍ബണ്‍, നാല് ഹൈഡ്രജന്‍ — അതാണ് മീഥേന്‍ — അത് പൊങ്ങിവരുന്നു. പിന്നീട് മദ്ധ്യ എണ്ണം കാര്‍ബണ്‍ അടങ്ങുന്ന എല്ലാത്തരത്തിലുമുള്ള ഇടത്തരമായവ. ബന്‍സീന്‍ വലയങ്ങളെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാവും. അവ ക്യാന്‍സറുണ്ടാക്കുന്നവയാണ്. നൂറുകണക്കിന് കാര്‍ബണും ആയിരക്കണക്കിന് ഹൈഡ്രജനും വനേഡിയവും മറ്റ് ഢന ലോഹങ്ങളും സള്‍ഫറും തുടങ്ങി അനേകം മറ്റ് ആറ്റങ്ങളും അടങ്ങിയിരിക്കുന്ന വലിയ, കനമുള്ളവ വരെ ആയിത്തീരാം. അവയെ asphaltenes എന്നാണ് വിളിക്കുന്നത്. asphalt ല്‍ അടങ്ങിയിരിക്കുന്ന ഒരു ഘടകം. അവ എണ്ണ ചോര്‍ച്ചയില്‍ പ്രധാനപ്പെട്ടതാണ്.

വെള്ളത്തിലെ എണ്ണയുടെ രസതന്ത്രത്തെക്കുറിച്ച് ചില കാര്യങ്ങള്‍ ഞാന്‍ പറയട്ടേ. ഈ രസതന്ത്രമാണ് എണ്ണയെ വളരെ അപകടകരമാക്കുന്നത്. എണ്ണ മുങ്ങിപ്പോകില്ല. അത് പൊങ്ങിക്കിടക്കുന്നു. എണ്ണ ചോര്‍ച്ചയെ സംബന്ധിച്ചടത്തോളം അത് താഴ്ന്ന് പോയാല്‍ അത് വളരെ വ്യത്യസ്ഥമായ കഥയാകും ഉണ്ടാകുക. അത് വെള്ളത്തില്‍ മുട്ടിയാലുടന്‍ പടരും എന്നതാണ് മറ്റൊരു കാര്യം. വളരെ കനം കുറഞ്ഞ രീതിയില്‍ അത് പടരുന്നതിനാല്‍ അതിനെ തൊഴുത്തില്‍കെട്ടുന്നത് വിഷമമാണ്. അതിന്റെ ലഘുവായ അറ്റങ്ങള്‍ ബാഷ്പീകരിക്കും. ചില വിഷലിപ്ത ഭാഗങ്ങള്‍ വെള്ളത്തിലെ മല്‍സ്യങ്ങളുടെ മുട്ടകളേയും ചെറു മല്‍സ്യങ്ങളേയും കൊല്ലുന്നു. അതുപോലുള്ള ജീവികളേയും ചെമ്മീനുകളേയും. asphaltenes ഓളങ്ങളാല്‍ കലങ്ങി നുരപോലുള്ള കുഴമ്പ് പോലെയാകുന്നു. mayonnaise(സോസ്) പോലുള്ള ഒന്നാകുന്നു. അത് പ്രധാനപ്പെട്ട കാര്യമാണ്. അതിലെ എണ്ണയുടെ അളവ് മൂന്നിരട്ടി വര്‍ദ്ധിക്കുന്നു. അതിനെ കൈകാര്യം ചെയ്യുക വളരെ ബുദ്ധിമുട്ടാണ്. വളരേറെ പശിമയുള്ളതാകുന്നു. സ്പെയിന്റെ തീരത്ത് Prestige മുങ്ങിയപ്പോള്‍ അവിടെ വലിയ പൊങ്ങിക്കിടക്കുന്ന മെത്തകള്‍ പോലെ എണ്ണയുടെ കുഴമ്പ് ഉണ്ടായി. ഉറപ്പായും chewing gum ന്റെ viscosity(ശ്യാനത) യോടുകൂടി. അത് ശുദ്ധീകരിക്കാന്‍ അത്യധികം വിഷമമാണ്. ഓരോ എണ്ണയും ജലപ്രതലത്തില്‍ മുട്ടുമ്പോള്‍ അത് വ്യത്യസ്ഥമായ ഒന്നായി മാറും.

എണ്ണയുടേയും ജലത്തിന്റേയും രസതന്ത്രം നമ്മുടെ രാഷ്ട്രീയത്തില്‍ ഇടിക്കുമ്പോള്‍ അത് തീര്‍ച്ചയായും സ്ഫോടനാത്മകമാകുന്നു. ആദ്യമായാണ് എണ്ണയുടെ supply chain അമേരിക്കയിലെ ഉപഭോക്താക്കളുടെ സ്വന്തം കണ്‍ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത്. അവര്‍ക്ക് ഒരു “യുറീക്ക!” സന്ദര്‍ഭം ഉണ്ടായി. പെട്ടെന്ന് അവര്‍ വ്യത്യസ്ഥമായ ഒരു സന്ദര്‍ഭത്തില്‍ എണ്ണയെ മനസിലാക്കി. ഈ രാഷ്ട്രീയത്തിന്റെ തുടക്കത്തെക്കുറിച്ച് ഇനി ഞാന്‍ സംസാരിക്കാന്‍ പോകുന്നു. കാരണം ഈ വേനല്‍ക്കാലം എന്തുകൊണ്ട് പ്രധാനപ്പെട്ടതാകുന്നു എന്ന് മനസിലാക്കുന്നതില്‍ അത് വളരെ പ്രധാനപ്പെട്ടതാണ്. എന്തുകൊണ്ട് നമുക്ക് ശ്രദ്ധയോടിരിക്കണം എന്നതിലും. ആരും രാവിലെ എഴുനേറ്റ് “മൂന്ന് കാര്‍ബണ്‍ മുതല്‍ 12 കാര്‍ബണ്‍ തന്‍മാത്രകള്‍ വാങ്ങിയിട്ട് ടാങ്കിലൊഴിച്ച ശേഷം സന്തോഷത്തോടെ ജോലിക്ക് പോകുന്നു” എന്ന് പറയില്ല. അവര്‍ ചിന്തിക്കുന്നത് “ഓ എനിക്ക് പെട്രോളടിക്കണം. എനിക്ക് ദേഷ്യം തോന്നുന്നു. എണ്ണക്കമ്പനികള്‍ എന്നെ ഊറ്റുകയാണ്. അവരാണ് വില നിശ്ഛയിക്കുന്നത്. അതെനിക്ക് അറിയുകതന്നെയില്ല. ഇക്കാര്യത്തില്‍ ഞാന്‍ നിസഹായനാണ്” എന്നാകും. ഇതാണ് പെട്രോള്‍ പമ്പില്‍ സംഭവിക്കുന്നത്. സത്യത്തില്‍ ആ ദേഷ്യത്തെ ലഘുവാക്കാനാണ് പമ്പിനെ ആസൂത്രണം ചെയ്തിരിക്കുന്നത്. മിക്ക പമ്പുകളും ATM പോലെ തോന്നിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. ഞാന്‍ എഞ്ജിനീയര്‍മാരോട് ചോദിച്ചിട്ടുണ്ട്. നമ്മുടെ ദേഷം ചെറുതാക്കാനായി പ്രത്യേകം ചെയ്യുന്നതാണ്. കാരണം ATM കാണുമ്പോള്‍ നമുക്ക് സന്തോഷം തോന്നും. അത് എത്രമാത്രം മോശമാണെന്ന് ഇത് നിങ്ങളെ കാണിച്ചുതരുന്നു.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ നിസഹായവസ്ഥയുടെ ഈ വികാരം വരുന്നതിന് കാരണം എണ്ണ വില വരുന്നത് ലോക എണ്ണക്കമ്പോളത്തിന്റെ അവസ്ഥാന്തരങ്ങളില്‍ നിന്നല്ല പകരം ഒരു ഗൂഢാലോചനയുടെ ഫലമായാണ് എന്ന് മിക്ക അമേരിക്കക്കാരും കരുതുന്നതുകൊണ്ടാണ്. നാം ഉപയോഗിക്കുന്ന അളവിന്റെ കാര്യത്തിലും നാം നിസഹായരാണെന്നും കരുതുന്നു. അത് കുറച്ച് യുക്തിപരമാണ്. കാരണം നാം നിര്‍മ്മിച്ചിരിക്കുന്ന വ്യവസ്ഥ അങ്ങനെയാണ്. നിങ്ങള്‍ക്കൊരു ജോലി കിട്ടണമെങ്കില്‍, നിങ്ങള്‍ക്കാ ജോലി നിലനിര്‍ത്തണണമെങ്കില്‍ ഒരു GED ഉണ്ടാകുന്നതിനേക്കാളും പ്രധാനമായി നിങ്ങള്‍ക്കൊരു കാറ് ഉണ്ടാകണം. അത് വളരേറെ തലതിരിഞ്ഞ സ്ഥിതിയാണ്.

ഇനി മറ്റൊരു തലതിരിഞ്ഞ കാര്യം നാം എണ്ണ വാങ്ങുന്നതാണ്. അതായത് നമുക്ക് മറ്റെന്തെങ്കിലും ചെയ്യാവുന്നതാണല്ലോ. ഇത് ലോസാഞ്ജലസിലെ BPയുടെ പെട്രോള്‍ പമ്പാണ്. അത് പച്ചയാണ്. പച്ചപ്പിന്റെ ഒരു പറുദീസയാണത്. ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കും മിടുക്കരായ ആളുകളുടെ മേല്‍ എന്തിനാണ് ഇത്രയേറെ വിശ്വാസയോഗമല്ലാത്ത പണി ചെയ്യുന്നത്. അതിന്റെ കാരണമെന്നത് നിങ്ങള്‍ എണ്ണ വാങ്ങുമ്പോള്‍ നാം ഇത്തരത്തിലുള്ള അവബോധ പൊരുത്തക്കേടില്‍ വലിയ നിക്ഷേപമാണ് നടത്തുന്നത്. ഒരു സമയത്ത് നാം കോപാകുലരാണ്. നമുക്ക് മറ്റ് ചിലതാണ് വേണ്ടത്. എണ്ണ വാങ്ങാന്‍ നമുക്ക് ആഗ്രഹമില്ല. എന്തെങ്കിലും ഹരിതമായ കാര്യങ്ങള്‍ ചെയ്യാനാണ് നാം ആഗ്രഹിക്കുന്നത്. നമ്മുടെ തന്നെ സ്വന്തം എതിര്‍വാദത്തില്‍ നാം അകപ്പെടുകയാണ്. അത് തമാശയാണ്. അത് തമാശയായി ഇവിടെ തോന്നും. എന്നാല്‍ സത്യത്തില്‍ അതുകൊണ്ടാണ് “പെട്രോളിയത്തിന് അപ്പുറം” എന്ന മുദ്രാവാക്യം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അത് ഊര്‍ജ്ജ നയത്തില്‍ അന്തര്‍ലീനമായതാണ്. നാം ഉപയോഗിക്കുന്ന എണ്ണയുടെ അളവിനെ കുറച്ച് കൊണ്ടുവരുന്നതിനെക്കുറിച്ച് നമ്മള്‍ സംസാരിക്കില്ല. നാം സംസാരിക്കുന്നത് ഊര്‍ജ്ജ സ്വയംപര്യാപ്തതയെക്കുറിച്ചാണ്. നാം ഹൈഡ്രജന്‍ കാറുകളെക്കുറിച്ച് സംസാരിക്കുന്നു. നാം ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ജൈവ ഇന്ധനങ്ങളെക്കുറിച്ച് നാം സംസാരിക്കുന്നു. എണ്ണയെ കൈകാര്യം ചെയ്യുന്നതില്‍ വൈജ്ഞാനിക പൊരുത്തക്കേട്‌ ഒരു ഭാഗമാണ്. ഈ എണ്ണ തുളുമ്പലിനെ കൈകാര്യം ചെയ്യുമ്പോഴും അത് വളരെ പ്രധാനപ്പെട്ടതാകുന്നു.

എണ്ണയുടെ രാഷ്ട്രീയം എന്നത് അമേരിക്കയില്‍ വളരെ ധാര്‍മ്മികമാണ്. എണ്ണ വ്യവസായം എന്നത് എഞ്ജിനീയറിങ്ങിന്റേയും ധനകാര്യത്തിന്റേയും മറ്റെല്ലാത്തിന്റേയും ഒരു വളരെ വലിയ ഭീമാകാരനായ ഒരു നീരാളിയാണ്. എന്നാല്‍ നാം അത് വളരെ ധാര്‍മ്മികമായ രീതിയിലാണ് കാണുന്നത്. ഇത് ആദ്യകാല ഫോട്ടോ ആണ്. ഈ വലിയ കിണറുകള്‍ നിങ്ങള്‍ക്ക് കാണാം. ആദ്യകാല മാധ്യമപ്രവര്‍ത്തകര്‍ ഈ തുളുമ്പലുകള്‍ നോക്കിയിട്ടുണ്ട്. അവര്‍ പറഞ്ഞു, “ഇതൊരു വൃത്തികെട്ട വ്യവസായമാണ്.” എന്നാല്‍ അത് ആളുകള്‍ക്ക് ഒരു പണിയും ചെയ്യാതെ പണക്കാരാകാനാകുന്നതും അവര്‍ കണ്ടു. അത് കൃഷിക്കാരല്ല. ഭൂമിയില്‍ നിന്ന് വരുന്ന സാധനത്തില്‍ നിന്ന് പണമുണ്ടാക്കുന്നവരാണ്. അത് അടിസ്ഥാനപരമായി “Beverly Hillbillies” ആണ്. എന്നാല്‍ തുടക്കത്തില്‍ അത് ധാര്‍മ്മികമായി പ്രശ്നകരമായ കാര്യമാണ്. ദീര്‍ഘകാലം അത് രസകരവും ആയിരുന്നു.

പിന്നീട് അവിടെ John D. Rockefeller ഉണ്ടായി. ജോണ്‍ D. യെക്കുറിച്ച് ആണെങ്കില്‍ അദ്ദേഹം എണ്ണ വ്യവസായത്തിന്റെ അസ്ഥിരമായ സ്ഥിതിയിലേക്ക് എത്തപ്പെപ്പെട്ടു. അതിനെ യുക്തിപരമാക്കി. ലംബമായി സുസ്ഥിരതയുള്ള ഒരു കമ്പനി നിര്‍മ്മിച്ചു. ഒരു ബഹുരാഷ്ട്ര കമ്പനി. അത് പേടിപ്പിക്കുന്നതാണ്. ഇപ്പോള്‍ പേടിപ്പിക്കുന്ന ഒരു ബിസിനസ് മോഡല്‍ ആണിന്ന് എന്ന് നിങ്ങള്‍ കരുതുന്ന വാള്‍മാര്‍ട്ട് 1860കളിലോ 1870കളിലോ ഉണ്ടായിരുന്നു എന്ന് കരുതുന്നത് പോയായിരുന്നു അത്. എണ്ണയെ ഒരു ഗൂഢാലോചന എന്ന് നാം കാണാന്‍ തുടങ്ങിയതിന്റെ അടിവേര് അതാണ്. എന്നാല്‍ അത്ഭുതകരമായ കാര്യം Ida Tarbell ആണ്. പത്രപ്രവര്‍ത്തക. അവര്‍ പോയി റോക്കര്‍ഫെല്ലറുടെ ഉള്ളറകള്‍ പുറത്തുകൊണ്ടുവന്നു. antitrust നിയമങ്ങള്‍ ചാര്‍ത്തപ്പെട്ടു. എന്നാല്‍ പല രീതിയിലും ഗൂഢാലോചനയുടെ ഒരു ചിത്രം നമ്മളില്‍ കുടുങ്ങിക്കിടക്കുന്നു. Ida Tarbell പറഞ്ഞ ഒരു കാര്യം ഇതാണ്. അവര്‍ പറയുന്നു, “അദ്ദേഹത്തിന് ലോലമായ ഒരു മൂക്കാണ്. മുള്ള്‌ പോലെ. ചുണ്ടുകളില്ല. ചെറിയ നിറമില്ലാത്ത കണ്ണുകള്‍ക്ക് താഴെ തടിപ്പുകളുണ്ട്. ചുളിവുകള്‍ അവയില്‍ നിന്ന് ഒഴുകുന്നു.” ശരി. ഈ വ്യക്തി ശരിക്കും ഇപ്പോഴും നമ്മുടെ കൂടെ ജീവിക്കുന്നു. ഇത് വളരെ വ്യാപകമായതാണ്. നമ്മുടെ DNAയുടെ ഈ ഭാഗം. അപ്പോള്‍ അതാണ് ആ മനുഷ്യന്‍.

എന്തുകൊണ്ടാണ് അത് ഇങ്ങനെ എന്ന് നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടാവും. എണ്ണ വില ഉയരുന്നതോ എണ്ണ ചോര്‍ച്ച സംഭവിക്കുന്നതോ ആയ എല്ലാ സമയത്തും നാം ഈ CEO മാരെ വാഷിങ്ങ്ടണിലേക്ക് വിളിച്ച് വരുത്തും. അവരുടെ പുറത്ത് കുരുമുളകിടുന്നത് പോലെ പൊതുജനസമക്ഷം ചോദ്യങ്ങള്‍ ചോദിക്കും. നാം അവരെ കളിയാക്കാന്‍ ശ്രമിക്കും. 1974 മുതല്‍ നാം ചെയ്യുന്ന കാര്യമാണിത്. “എന്തുകൊണ്ടാണ് ഈ അസഭ്യമായ തലത്തിലെ ലാഭം?” എന്ന് നാം ആദ്യമായി അവരോട് ചോദിച്ചകാലം മുതല്‍ക്ക്. ഒരു തരത്തില്‍ മൊത്തം എണ്ണ വ്യവസായത്തെ ഈ CEO മാരിലേക്ക് നാം വ്യക്തിവല്‍ക്കരിച്ചു. നാം അതിനെ ഒരു ധാര്‍മ്മിക തലത്തിലാണ് എടുത്തത്. നിയമപരവും സാമ്പത്തികവും ആയ തലത്തില്‍ നാം അതിനെ കണ്ടില്ല. ഈ വ്യക്തികള്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥരല്ലെന്ന് ഞാന്‍ പറയില്ല. ഇവര്‍ ഒരു കൂട്ടം അത്യാഗ്രഹികളായ തെമ്മാടികള്‍ ആണെന്നോ അല്ലെന്നോ എന്ന കാര്യത്തിന് നിങ്ങള്‍ ശ്രദ്ധ കൊടുക്കുമ്പോള്‍ ഇവര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനെക്കുറിച്ചുള്ള നിയമങ്ങള്‍ രൂപീകരിക്കാനോ മാറ്റം വരുത്താനോ ഉള്ള ശ്രമത്തിനെ ഇല്ലാതാക്കുകയാണ്. അതുപോലെ എണ്ണയുടെ ഉപയോഗം കുറക്കാനോ, എണ്ണ ആശ്രിതത്വം കുറക്കാനോ ഉള്ള ശ്രമത്തേയും ഇല്ലാതാക്കുകയാണ്. അതുകൊണ്ട് ഞാന്‍ പറയുന്നു, ഇത് ഒരു തരത്തിലെ ശ്രദ്ധാമാറ്റമാണ്. എന്നാല്‍ അത് നല്ല രംഗവേദി ആണ്. അത് ശക്തമായി വികാരശുദ്ധീകരണം ആണ്. കഴിഞ്ഞ ആഴ്ച നിങ്ങള്‍ അത് കണ്ടിരിക്കും.

അതുകൊണ്ട് വെള്ളത്തിലെ എണ്ണ ചോര്‍ച്ച രാഷ്ട്രീയമായി വളരേറെ നാടകീയം ആണ്. ഈ ചിത്രങ്ങള്‍ — Santa Barbara എണ്ണ ചോര്‍ച്ചയില്‍ നിന്നാണ്. പക്ഷികളുടെ ഈ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് കാണാം. അത് ആളുകളെ സ്വാധീനിക്കുന്നു. 1969 ല്‍ സാന്റ ബര്‍ബറാ ചോര്‍ച്ച സംഭവിച്ചപ്പോള്‍ ആധുനികമായ രീതിയില്‍ പരിസ്ഥിതി പ്രസ്ഥാനം തുടങ്ങി. അത് ഭൌമ ദിനത്തിന്റെ തുടക്കമായിരുന്നു. അത് National Environmental Policy Act, Clean Air Act, Clean Water Act എന്നിവ കൊണ്ടുവന്നു. ഈ കാലഘട്ടത്തില്‍ നിന്നാണ് എല്ലാം വന്നത്. ഈ പക്ഷികളുടെ ചിത്രങ്ങള്‍ കാണുന്നത് വളരെ പ്രധാനപ്പെട്ടതാണെന്ന് എനിക്ക് തോന്നുന്നു. നമുക്കെന്ത് സംഭവിക്കുന്നു എന്ന് അതില്‍ നിന്ന് മനസിലാക്കുകക. നമ്മള്‍ പെട്രോള്‍ പമ്പില്‍ നില്‍ക്കുകയാണ്. നാം നിസഹായരാണെന്ന് നമുക്ക് അനുഭവപ്പെടുന്നു. നാം ഈ ചിത്രങ്ങള്‍ നോക്കുന്നു. ആദ്യമായി ഈ ലഭ്യത ചങ്ങലയിലെ(supply chain) നമ്മുടെ പങ്കിനെക്കുറിച്ച് നാം മനസിലാക്കുന്നു. ലഭ്യത ചങ്ങലയിലെ കുത്തുകള്‍ നാം യോജിപ്പിക്കുന്നു. ഈ തരത്തിലുള്ള വോട്ടര്‍മാരായി, നമുക്കൊരു “യുറീക്ക!” നിമിഷം ഉണ്ടായി. അതുകൊണ്ടാണ് ഈ എണ്ണ ചോര്‍ച്ചയിലെ നിമിഷങ്ങള്‍ വളരെ പ്രധാനപ്പെട്ടതാകുന്നത്. എന്നാല്‍ നാടകത്താലും അതിന്റെ ധാര്‍മ്മികതയായലും നാം ശ്രദ്ധമാറ്റപ്പെട്ടവരാകാന്‍ പാടില്ല എന്നതും യഥാര്‍ത്ഥത്തില്‍ പ്രധാനപ്പെട്ടതാണ്. ശരിക്കും നാം അതിലേക്ക് പോകണം, പ്രശ്നത്തിന്റെ അടിവേരുകളില്‍ പണിയെടുക്കണം.

ചില ലക്ഷണങ്ങളിലാണ് നാം പ്രവര്‍ത്തിയെടുത്തത് എന്നതാണ് മുമ്പ് നടന്ന രണ്ട് എണ്ണ ചോര്‍ച്ചയിലും നടന്ന ഒരു കാര്യം. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് സൃഷ്ടിപരമായി സജീവമാകുന്നതിന് പകരം നാം വളരേറെ പ്രതികരണപരമായിരുന്നു. പടിഞ്ഞാറും കിഴക്കും ഖനനം ചെയ്യുന്നതിന് നാം മോററ്റോറിയം കൊണ്ടുവന്നു എന്നതാണ് നാം ചെയ്ത കാര്യം. ANWR ല്‍ കുഴിക്കുന്നത് നാം നിര്‍ത്തി. എന്നാല്‍ നാം ഉപയോഗിക്കുന്ന എണ്ണയുടെ അളവ് നാം കുറച്ചില്ല. സത്യത്തില്‍ അത് വര്‍ദ്ധിക്കുകയായിരുന്നു. വില വര്‍ദ്ധിപ്പിക്കുന്നത് മാത്രമാണ് നമ്മുടെ എണ്ണ ഉപയോഗം കുറക്കാനുള്ള ഏക കാര്യം. സംഭരണികള്‍ പഴകിയതിനാലും ഖനനച്ചിലവ് കൂടിയതിനാലും നമ്മുടെ ഉത്പാദനം താഴ്ന്നു. [ഇത് പഴയ കാര്യമാണ്. ഇപ്പോള്‍ അത് വര്‍ദ്ധിത അവസ്ഥയിലാണ്.] നമുക്ക് ലോകത്തെ എണ്ണ നിക്ഷേപത്തിന്റെ 2% മാത്രമേയുള്ളു. പേര്‍ഷ്യന്‍ ഗള്‍ഫിലാണ് അതിന്റെ 65% ഉം കിടക്കുന്നത്.

1969 ന് ശേഷം നൈജീരിയ, എണ്ണ പമ്പ് ചെയ്യുന്ന നൈജീരിയയുടെ ഡല്‍റ്റ പ്രദേശത്ത് വര്‍ഷം തോറും ആയിരത്തിലധികം എണ്ണ ചോര്‍ച്ച ഉണ്ടായി. ശക്തമായ പരിസ്ഥിതി നിയന്ത്രണങ്ങളില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് നാം എണ്ണ ഇറക്കുമതി ചെയ്യുമ്പോള്‍ ഫലത്തില്‍ എണ്ണ ചോര്‍ച്ച കയറ്റുമതി ചെയ്യുകയാണ്. 1969 ന് ശേഷം എല്ലാ വര്‍ഷവും ഓരോ Exxon Valdez എണ്ണ ചോര്‍ച്ച എന്ന തോതിന് തുല്യമാണത്. നമുക്ക് നമ്മുടെ തലച്ചോറിനെ ചോര്‍ച്ചയില്‍ മാത്രം ചുറ്റിക്കെട്ടാം. കാരണം അതാണ് നാം ഇവിടെ കാണുന്നത്. എന്നാല്‍ ഇവര്‍ ഒരു യുദ്ധഭൂമിയില്‍ ജീവിക്കുകയാണ്. അവിടെ ആയിരക്കണക്കിന് യുദ്ധവുമായി ബന്ധപ്പെട്ട മരണം എല്ലാ വര്‍ഷവും ഈ പ്രദേശങ്ങളില്‍ നടക്കുന്നു. അതെല്ലാം എണ്ണയുമായി ബന്ധപ്പെട്ടതാണ്. ഈ മനുഷ്യര്‍ അമേരിക്കയിലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഈ മുറിയില്‍ ഉണ്ടായേനേ. രാഷ്ട്രീയശാസ്ത്രത്തിലോ ബിസിനസ്സിലോ അവര്‍ക്ക് ബിരുദം ഉണ്ടായേക്കാം. അവര്‍ സംരംഭകരായേക്കാം. അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പ്പര്യമില്ലാത്തവരായേക്കാം. മറ്റൊരു കൂട്ടം ആളുകള്‍ നമുക്ക് വേണ്ടി വില കൊടുക്കുന്നത് പോലെയാണിത്.

ആവശ്യകത വര്‍ദ്ധിപ്പിക്കുന്നത് വഴി നാം ചെയ്ത മറ്റൊരു കാര്യം, വില കൊടുക്കേണ്ടിവരുന്ന നാം ഒരു ചെപ്പടിവിദ്യ കളിക്കുന്നു എന്നതാണ്. നാം വലിയ എണ്ണ പദ്ധതി നടപ്പാക്കിയ സ്ഥലങ്ങളിലൊന്നാണ് ചാഡ്(Chad) ആണ്. Exxon ന്റെ. അമേരിക്കയിലെ നികുതിദായകരും ലോക ബാങ്കും Exxon ഉം ആണ് അതിന് പണം മുടക്കിയത്. നാം ആണ് അതില്‍ നിക്ഷേപിച്ചത്. അവിടെ വലിയ ഒരു കൊള്ളയടി പ്രശ്നമുണ്ടായിരുന്നു. 2003 ല്‍ ഞാന്‍ അവിടെ പോയി. ഇരുണ്ട, ഇരുണ്ട റോഡിലൂടെ ഞങ്ങള്‍ വണ്ടിയോടിച്ച് പോയി. Exxon ന്റെ യൂണിഫോം ധരിച്ച വ്യക്തി പുറത്തുവന്നു. കുഴപ്പമൊന്നുമില്ലെന്ന് ഞങ്ങള്‍ കരുതി. അവര്‍ക്ക് സ്വന്തമായി ഒരു സ്വകാര്യ സൈന്യം അവരുടെ എണ്ണപ്പാടത്തിന് ചുറ്റുമുണ്ട്. എന്നാല്‍ അതേ സമയത്ത് ചാഡ് കൂടുതല്‍ കൂടുതല്‍ അസ്ഥിരമാകുകയായിരുന്നു. അതിന്റെ ചിലവ് പെട്രോള്‍ പമ്പില്‍ നാം കൊടുക്കുന്നില്ല. നാം ഏപ്രില്‍ 15 ന് നികുതി അടക്കുമ്പോഴാണ് അതിന് വേണ്ടി പണം കൊടുക്കുന്നത്.

കപ്പല്‍ പാത തുറന്ന് സൂക്ഷിക്കാനായി നാം പേല്‍ഷ്യന്‍ ഗള്‍ഫില്‍ പോലീസിങ് നടത്തുന്നതും അതുപോലെയാണ്. അത് 1988 ആയിരുന്നു. നാം ഇറാന്റെ രണ്ട് എണ്ണപ്പാടങ്ങള്‍ ബോംബിട്ട് നശിപ്പിച്ചു. നാം പമ്പിന് വേണ്ടി പണം കൊടുക്കില്ല എന്ന അമേരിക്കയുടെ ഇടപെടലിന്റെ ഒരു മൂര്‍ദ്ധന്യാവസ്ഥയുടെ തുടക്കമായിരുന്നു അത്. ഏപ്രില്‍ 15 ന് നാം അതിന് പണം കൊടുക്കുന്നു. ഈ ഇടപെടലിന്റെ ചിലവെത്രയെന്ന് നമുക്ക് കണക്കാക്കാന്‍ പോലും പറ്റില്ല. നമ്മുടെ എണ്ണ ആശ്രിതത്വത്തേയും നമ്മുടെ കൂടിയ ഉപഭോഗത്തേയും പിന്‍തുണക്കുന്ന മറ്റൊരു സ്ഥലം മെക്സിക്കന്‍ ഉള്‍ക്കടലിലാണ്. അത് മോററ്റോറിയത്തിന്റെ ഭാഗമല്ല. ഇപ്പോള്‍ മെക്സിക്കന്‍ ഉള്‍ക്കടലില്‍ എന്താണ് സംഭവിച്ചത്.എണ്ണയുടേയും വാതകത്തിന്റേയും കിണറുകളുടെ Minerals Management diagram ആണിത്. അത് ഇതുപോലെ വ്യവസായവല്‍ക്കരിക്കപ്പെട്ട പ്രദേശമായി മാറി. Arctic National Wildlife Refuge പോലെ അതേ മാറ്റൊലി നമുക്കുണ്ടാക്കുന്നില്ല. പക്ഷേ അങ്ങനെയുണ്ടാകണം. അതൊരു പക്ഷി സങ്കേതമാണ്. അമേരിക്കയില്‍ നിങ്ങള്‍ ഓരോ പ്രാവശ്യവും എണ്ണ വാങ്ങുമ്പോള്‍ അതിന്റെ പകുതി ശുദ്ധീകരിക്കുന്നത് തീരപ്രദേശത്താണ്. കാരണം ഉള്‍ക്കടലിന് നമ്മുടെ മൊത്തം ശുദ്ധീകരണ ശേഷിയുടെ 50% ശേഷിയുണ്ട്. അതുപോലെ നമ്മുടെ ധാരാളം കടലിലെ കിണറുകളും. നമുക്ക് വേണ്ടി മെക്സിക്കന്‍ ഉള്‍ക്കടല്‍ തീരത്തെ ജനങ്ങള്‍ മോശമായ പരിസ്ഥിതി സഹിക്കുന്നു.

അവസാനമായി, അമേരിക്കന്‍ കുടുംബങ്ങള്‍ എണ്ണക്ക് വേണ്ടി പണം ചിലവാക്കുകയും ചെയ്യുന്നു. ഒരു വശത്ത് എണ്ണയുടെ യഥാര്‍ത്ഥ വില കണക്കാക്കുമ്പോള്‍ പമ്പിലെ വില വളരെ ഉയര്‍ന്നതല്ല. മറുവശത്ത് ആളുകള്‍ക്ക് മറ്റൊരു ഗതാഗത മാര്‍ഗ്ഗവും ഇല്ലെന്ന യാഥാര്‍ത്ഥ്യം കാരണം മോശം കാറില്‍ ജോലിസ്ഥലത്തേക്ക് പോകാനും തിരിച്ച് വരാനുമായി അവര്‍ക്ക് അവരുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം ചിലവാക്കേണ്ടതായും വരുന്നു. പ്രതിവര്‍ഷം $50,000 ഡോളര്‍ ഉണ്ടാക്കുന്ന ആളുകളെ നോക്കൂ. അവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. അവര്‍ക്ക് ചിലപ്പോള്‍ മൂന്ന് ജോലികളുണ്ടാകും. ശരിക്കും അവര്‍ക്ക് യാത്ര ചെയ്യേണ്ടതായിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തിനോ നികുതിക്കോ വേണ്ടി ചിലവാക്കുന്നതിനേക്കാള്‍ കൂടുതല്‍ അവര്‍ അവരുടെ കാറിനും ഇന്ധനത്തിനും വേണ്ടി ചിലവാക്കുന്നു. അതേ കാര്യമാണ് 50th percentile ലെ ഏകദേശം 80,000 ഡോളര്‍ വരുമാനമുള്ളവര്‍ക്കും സംഭവിക്കുന്നത്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ ഊറ്റുകയാണ് എണ്ണയുടെ വില. അത് മാത്രമല്ല വ്യക്തിഗത കുടുംബങ്ങളുടെ സമ്പാദ്യത്തിലും. വില ഉയരുമ്പോള്‍ എന്ത് സംഭവിക്കുന്നത് ഓര്‍ക്കുമ്പോള്‍ പേടി വരും.

ഞാനിപ്പോള്‍ സംസാരിക്കാന്‍ പോകുന്നത്: ഇക്കാലത്ത് നാം എന്താണ് ചെയ്യേണ്ടത്? എന്തൊക്കെയാണ് നിയമങ്ങള്‍? ശ്രദ്ധ കേന്ദ്രീകരിച്ച് നിര്‍ത്തുന്നതിന് നാം എന്തൊക്കെ ചെയ്യണം? നാട്യങ്ങളില്‍ നിന്ന് നാം അകന്ന് നില്‍ക്കണം എന്നതാണ് ഒരു കാര്യം. മോററ്റോറിയങ്ങളില്‍ നിന്ന് നാം അകന്ന് നില്‍ക്കണം. തന്‍മാത്രകളില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കണം. moratoriums നല്ലതാണ്. എന്നാല്‍ എണ്ണയിലെ തന്‍മാത്രകളിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. നാം ഉപയോഗിക്കുന്ന എണ്ണയുടെ അളവ് കുറക്കുന്നതിന് മുമ്പ് തന്നെ നമുക്ക് ഒരു ഹരിത ലോകം ഉണ്ടാകും എന്ന് വിചാരിച്ച് നാം സ്വയം വിഢികളാകരുത്. എണ്ണ കുറക്കുന്നതിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ പെട്രോളിയം എങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നത് എന്നതാണ് മുകളിലെ ചിത്രത്തില്‍ കൊടുത്തിരിക്കുന്നത്. ഉപയോഗപ്രദമായ കാര്യങ്ങള്‍ ഇരുണ്ട ചാര നിറത്തിലും ഉപേക്ഷിച്ച ഊര്‍ജ്ജം എന്ന് വിളിക്കുന്ന ഉപയോഗപ്രദമല്ലാത്ത കാര്യങ്ങള്‍ ഏറ്റവും മുകളിലും കൊടുത്തിരിക്കുന്നു. യഥാര്‍ത്ഥ ഉപയോഗത്തേക്കാള്‍ ചവറാക്കപ്പെടുന്നത് വളരേധികമാണെന്ന് അതില്‍ നിന്ന് നിങ്ങള്‍ക്ക് കാണാം. നമ്മുടെ വാഹനങ്ങളുടെ ഇന്ധനക്ഷമത പരിഹരിക്കണം, അവ കൂടുതല്‍ ദക്ഷതയുള്ളതാക്കണം, എന്നാല്‍ അതൊടൊപ്പം നമ്മുടെ സമ്പദ്‌വ്യവസ്ഥയെ പൊതുവായി തെറ്റ് തിരുത്തുകയും വേണം എന്നതാണ് നാം ചെയ്യേണ്ട ഒരു കാര്യം.

കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്നതിന്റെ ആനുകൂല്യങ്ങള്‍ നാം നീക്കം ചെയ്യണം. ഉദാഹരണത്തിന്, ഒരാള്‍ പ്രതിവര്‍ഷം 3,000 കിലോമീറ്റര്‍ യാത്രചെയ്യുന്നയാളും 20,000 കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യുന്ന ആളും ഒരേ ഇന്‍ഷുറന്‍സ് അടക്കുന്ന ഒരു ഇന്‍ഷുറന്‍സ് സംവിധാനം ആണ് നമുക്കുള്ളത്. നാം ആളുകളെ കൂടുതല്‍ യാത്ര ചെയ്യാനായി പ്രേരിപ്പിക്കുന്നു. കൂടുതല്‍ യാത്രചെയ്യുന്നതിന് സമ്മാനം കൊടുക്കുന്ന നയമാണ് നമുക്കുള്ളത്. നമുക്ക് എല്ലാത്തരത്തിലേയും നയങ്ങളുണ്ട്. നമുക്ക് കൂടുതല്‍ വ്യത്യസ്ഥ യാത്രാ തെരഞ്ഞെടുപ്പ് സാദ്ധ്യതകളുണ്ടാകണം. എണ്ണയുടെ ശരിക്കുള്ള വില പ്രതിഫലിക്കുന്ന എണ്ണവില ഉണ്ടാകണം. എണ്ണ വ്യവസായത്തിന് കൊടുക്കുന്ന സബ്സിഡികള്‍ നിര്‍ത്തലാക്കണം. പ്രതിവര്‍ഷം 1000 കോടി ഡോളറാണത്. ആ തുക മദ്ധ്യവര്‍ഗ്ഗക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ യാത്രചെയ്യാനുള്ള സൌകര്യത്തിന് ഉപയോഗിക്കണം. അത് കൂടുതല്‍ ഇന്ധനക്ഷമതയുള്ള കാറുകള്‍ നിര്‍മ്മിക്കാനോ പുതിയ കാറുകള്‍ക്ക് വേണ്ട കമ്പോളം സൃഷ്ടിക്കുന്നതിനോ പുതിയ ഇന്ധനങ്ങള്‍ കണ്ടെത്തുന്നതിനോ ഉപയോഗിക്കണം. അവിടെയാണ് നാം ഉണ്ടാകേണ്ടത്. ഈ മൊത്തം കാര്യങ്ങളേയും നമുക്ക് യുക്തിപരമാക്കണം. അതിനെക്കുറിച്ച് നിങ്ങള്‍ക്ക് കൂടുതല്‍ ഈ നയത്തില്‍ കണ്ടെത്താം. അതിനെ വിളിക്കുന്നത് STRONG എന്നാണ്. അതായത് “Secure Transportation Reducing Oil Needs Gradually”. നിസഹായരായിരിക്കുന്നതിന് പകരം നാം ശക്തരാകണം. അവര്‍ NewAmerica.net ല്‍ ഉണ്ട്. അതിന്റെ പ്രാധാന്യമെന്താണെന്ന് വെച്ചാല്‍ പമ്പുകളിലന്‍ നാം നിസഹായരായി എന്ന് നമുക്ക് അനുഭവപ്പെടുന്നതിന് പകരം നാം സജീവമാകുകയും ആ പ്രത്യേക നിമിഷത്തില്‍ പമ്പില്‍ വെച്ച് നാം ബിന്ദുക്കള്‍ കൂട്ടിയോജിപ്പിക്കുന്നു.

എണ്ണ നികുതി എന്നത് അമേരിക്കന്‍ രാഷ്ട്രീയത്തിലെ മൂന്നാം പാളമാണ് — പറക്കാന്‍ പറ്റാത്ത സ്ഥലം. ഒരു ഗാലണ്‍ പെട്രോളിന് ഒരു ഡോളര്‍ എന്നത് കൂടുതലായിരിക്കാം. എന്നാല്‍ ഒരു ഗാലണിന് മൂന്ന് സെന്റ് എന്ന തോതില്‍ ഈ വര്‍ഷം നാം തുടങ്ങി അടുത്ത വര്‍ഷം ആറ് സെന്റ് എന്ന തോതില്‍ 2020 ഓടെ 30 സെന്റില്‍ എത്താം. അത് നമ്മുടെ പെട്രോള്‍ ഉപയോഗത്തെ വലിയതോതില്‍ കുറക്കും. അതേ സമയം നാം ജനങ്ങള്‍ക്ക് തയ്യാറാകാനുള്ള സമയവും, പ്രതികരിക്കാനുള്ള സമയവും കൊടുക്കുന്നു. അതേ സമയത്ത് നാം പണം കണ്ടെത്തും, ബോധം ഉയര്‍ത്തും. അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് ചില കാര്യങ്ങള്‍ പറയട്ടേ.

ഇത് ഇന്ന് മുതല്‍ ഒരു വര്‍ഷത്തേക്ക് പെട്രോള്‍ വാങ്ങിയതിന്റെ ഊഹാധിഷ്ടിതമായ ഒരു രസീതാണ്. ഇതില്‍ ആദ്യമുള്ളത് നികുതിയാണ്. ശക്തമായ അമേരിക്കക്ക് വേണ്ടി നമുക്കൊരു നികുതി വേണം — 33 സെന്റ്. പമ്പില്‍ നിങ്ങള്‍ നിസഹായരല്ല. രണ്ടാമത്തേത് ഒരു മുന്നറീപ്പ് മുദ്രയാണ്. സിഗററ്റ് പാക്കറ്റില്‍ നിങ്ങള്‍ കാണുന്നത് പോലുള്ള ഒന്ന്. അത് പറയുന്നത്, “നിങ്ങള്‍ കാറില്‍ കത്തിക്കുന്ന ഓരോ 3.78 ലിറ്റര്‍ പെട്രോളും 29 സെന്റിന്റെ ചികില്‍സാ ചിലവുണ്ടാക്കുന്നു എന്ന് National Academy of Sciences കണക്കാക്കുന്നു”. അത് വളരെ അധികമാണ്. നികുതിയെക്കാള്‍ കുറവ് ചികില്‍സാ ചിലവാണ് നിങ്ങള്‍ അടക്കുന്നത്. നിങ്ങള്‍ വലിയ സംവിധാനത്തോട് ബന്ധപ്പെടാന്‍ തുടങ്ങുന്നു എന്നാണ് പ്രതീക്ഷ. അതേ സമയത്ത് ഗതാഗതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കോ വേറൊരു തരം കാറിന് വേണ്ട പലിശ കുറഞ്ഞ വായ്പക്കോ നിങ്ങളുടെ പെട്രോള്‍ ആശ്രിതത്വം കുറക്കാനുള്ള കാര്യങ്ങള്‍ക്കോ ആയി നിങ്ങള്‍ക്ക് വിളിക്കാനാകുന്ന ഒരു നമ്പര്‍ ഞങ്ങള്‍ക്കുണ്ട്. ഇങ്ങനെയുള്ള ഒരു കൂട്ടം നയങ്ങളാല്‍ നമുക്ക് നമ്മുടെ പെട്രോള്‍ ഉപഭോഗം — നമ്മുെ എണ്ണ ഉപഭോഗം — 2020 ഓടെ 20% കുറക്കാനാകും. പ്രതിദിനം 30 ലക്ഷം ബാരല്‍ വീതം.

എന്നാല്‍ അത് ചെയ്യുന്നതിന് നാം ചെയ്യേണ്ട ഒരു കാര്യം നമ്മളെല്ലാം ഹൈഡ്രോകാര്‍ബണിന്റെ ആളുകളാണെന്ന് ഓര്‍ക്കുകയാണ്. ആ തന്‍മാത്രയെ ഓര്‍ക്കണം. നാടകങ്ങളാല്‍ ശ്രദ്ധമാറ്റപ്പെട്ടവരാവരുത്. ഹരിത സാദ്ധ്യതകളുടെ ബൌദ്ധിക പൊരുത്തക്കേടുകളാല്‍ ശ്രദ്ധമാറ്റപ്പെട്ടവരാകരുത്. നമ്മളെല്ലാം താഴേക്കിറങ്ങി ഉള്‍ക്കരുത്തുള്ള പണി ചെയ്ത് ഈ ഇന്ധനത്തിന്റെ ഈ തന്‍മാത്രയുടെ ആശ്രിതത്വം കുറക്കണം.

നന്ദി.

— സ്രോതസ്സ് ted.com By Lisa Margonelli
Director of the New America Foundation Energy Policy Initiative, Lisa Margonelli writes about the global culture and economy of energy.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )