യുറേനിയം ഖനനത്തിന്റെ ദീര്‍ഘകാലമായ മോശം ആഘാതങ്ങള്‍ Deline (North West Territories) ലെ 800 Dene ആളുകളുള്ള ചെറിയ ഗ്രാമീണ സമൂഹത്തില്‍ കാണാം. Yellowknife ല്‍ നിന്ന് 480 കിലോമീറ്റര്‍ അകലെയുള്ള Sahtu (Great Bear Lake) ന്റെ തീരത്താണ് അവര്‍ ജീവിക്കുന്നത്. ലോകത്തെ അവസാനത്തേതെന്ന് പറയാവുന്ന വലിയ ശുദ്ധജല തടാകം ആണത്. 1934 – 1939 കാലത്ത് റേഡിയവും 1943 – 1962 കാലത്ത് യുറേനിയവും Sahtu ന്റെ വടക്കെ തീരത്ത് നിന്ന് ഖനനം ചെയ്തിരുന്നു.
ഖനന കാലഘട്ടത്തില്‍ ഗതാഗത വഴികളിലൂടെ മിക്കവാറും ആണുങ്ങളായ തൊഴിലാളികളും കൂലികളും ആണവവികിരണമുള്ള യുറേനിയം അയിര് കൊണ്ടുപോയിരുന്നു. റേഡിയത്തിന്റേയും യുറേനിയത്തിന്റേയും ഖനന അവശിഷ്ടങ്ങള്‍ നേരിട്ട് തടാകത്തിലേക്ക് ഒഴിക്കിക്കളയുകയും അതിനെ ഒരു ചവറ് നിറക്കും സ്ഥമായി കണക്കാക്കുകയും ചെയ്തിരുന്നു. Port Radium ന്റെ ഉടമസ്ഥതയും അത് പ്രവര്‍ത്തിപ്പിച്ചിരുന്നതും ക്യാനഡയിലെ ഒരു വലിയ കോര്‍പ്പറേറ്റാണ്. എന്നാല്‍ യുറേനിയം അയിരും സാന്ദ്രീകൃതങ്ങളും ഖനനം ചെയ്ത് രണ്ടാം ലോക മഹായുദ്ധത്തില്‍ അണുബോംബ് നിര്‍മ്മിച്ച മാന്‍ഹാറ്റന്‍ പ്രൊജക്റ്റിന് വേണ്ടി അമേരിക്കന്‍ സര്‍ക്കാരിന് വിറ്റു
War Measures Act പ്രകാരം അടിന്തിരമായാണ് ഖനി ആദ്യം പ്രവര്‍ത്തിച്ച് തുടങ്ങിയത്. ചുറ്റുപാടും സമയവും ഒക്കെ ആണവവികിരണ പരിഹാരവും നഷ്ടപരിഹാരം കൊടുക്കുന്നതും വലിയ നിയമ വെല്ലുവിളി ആണെന്ന് വ്യക്തമാക്കുന്നു. പരിസ്ഥിതി ആരോഗ്യ ഫലങ്ങളാല്‍ ദശാബ്ദങ്ങല്‍ക്ക് ശേഷവും Dene വലിയ വിലയാണ് കൊടുക്കുന്നത്. അയിരിന്റെ ആപത്കരവും വിഷ സ്വഭാവത്തേയും കുറിച്ച് ഒരു മുന്നറീപ്പുകളും ആദ്യം കൊടുത്തിരുന്നില്ല. അതുകൊണ്ട് ആളുകള്‍ കുടിവെള്ളം പാരമ്പര്യ ആഹാരങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ഒരു മുന്‍കരുതലുകളും എടുത്തിരുന്നില്ല.
1975 ല്‍ Deline ല്‍ നിന്നുള്ള ചെറുപ്പക്കാരെ ഈ തുരങ്കങ്ങളില്‍ സര്‍ക്കാരിന്റെ പരിശീനലനങ്ങള്‍ക്കായി അയച്ചിരുന്നു. റഡോണ്‍ വാതക ബാധയേല്‍ക്കാതിരിക്കാനുള്ള മാസ്കുകളില്ലാതെയായിരുന്നു അത്.
യുറേനിയം ഖനനത്തിന്റെ ദീര്‍ഘകാലത്തെ മോശം ആഘാതം Deline (North West Territories) ലെ ചെറിയ ഗ്രാമീണ സമൂഹത്തില്‍ കാണാം. അവിടെ Dene ജനസംഖ്യ 800 ആണ്. Sahtu (Great Bear Lake) ന്റെ തീരത്താണ് അവര്‍ കഴിയുന്നത്. Yellowknife ല്‍ നിന്ന് 480 കിലോമീറ്റര്‍ അകലെയാണിത്. ലോകത്തെ അവസാനത്തെ ശുദ്ധജല തടാകങ്ങളില്‍ ഒന്നാണ് Great Bear Lake. റേഡിയം ഖനനത്തിന് 1934 – 1939 കാലത്ത് ഉപയോഗിച്ചതാണ് Sahtu ന്റെ വടക്കുള്ള ഈ സ്ഥലം. 1943 – 1962 കാലത്ത് അവിടെ നിന്ന് യുറേനിയം ഖനനം ചെയ്തു.
Deline ലെ ഖനന കാലത്ത് ആണവവികിരണമുള്ള യുറേനിയം അയിരും സാന്ദ്രീകൃതവും കടത്തിക്കൊണ്ട് പോയ തൊഴിലാളികളായും കൂലികളായും പ്രവര്‍ത്തിച്ചത് Dene ജനങ്ങള്‍ കൂടുതലും പുരുഷന്‍മാര്‍ ആണ്. യുറേനിയത്തിന്റേയും റേഡിയത്തിന്റേയും ഖനന അവശിഷ്ടം നേരിട്ട് തടാകത്തിലേക്ക് തള്ളുകയും ചെയ്തു. തടാകത്തെ ഒരു ചവര്‍നിലമായാണ് കണക്കാക്കിയത്. Port Radium ന്റെ ഉടമസ്ഥര്‍ ക്യാനഡയിലെ പ്രധാന കോര്‍പ്പറേറ്റാണ്. എന്നാല്‍ യുറേനിയം അയിരും സാന്ദ്രീകരിച്ചതും പിഴിഞ്ഞെടുത്ത്, mill ചെയ്ത് രണ്ടാം ലോക മഹായുദ്ധ സമയത്ത് അണുവായുധം നിര്‍മ്മിക്കാനായുള്ള മാന്‍ഹാറ്റന്‍ പദ്ധതിക്ക് വേണ്ടി അമേരിക്കന്‍ സര്‍ക്കാരിന് വിറ്റു.
War Measures Act ന്റെ അടിയന്തിര നിയന്തരണത്തിന്റെ അടിസ്ഥാനത്തിലാണ് ഖനനം നടത്തിയത്. ചുറ്റുപാടുകളും ജീവിതകാലവും അര്‍ത്ഥമാക്കുന്നത് വെച്ച് പിന്നോട്ടുപ്രവര്‍ത്തിക്കുന്ന പരിഹരിക്കലും നഷ്ടപരിഹാരവും ഒരു വലിയ നിയമപരമായ വെല്ലുവിളിയാണ്. അതുപോലെ പാരിസ്ഥിതിക, ആരോഗ്യ ഫലങ്ങള്‍ കാരണം Dene ന് തുടര്‍ന്നും ദശാബ്ദങ്ങളായി വലിയ വില കൊടുക്കേണ്ടിവരുന്നു. ഈ അയിരിന്റെ ആപത്കരമായതും വിഷലിപ്തമായതും ആയ സ്വഭാവത്തെക്കുറിച്ച് ഒരു മുന്നറീപ്പും ആ സമയത്ത് കൊടുത്തിരുന്നില്ല. അതുകൊണ്ട് കുടിവെള്ളത്തിന്റെ കാര്യത്തിലോ പരമ്പരാഗത ആഹാരത്തിന്റെ കാര്യത്തിലോ ആളുകള്‍ മുന്‍കരുതലുകളും എടുത്തില്ല.
റഡോണ്‍ വാതകത്തെ തടയാനുള്ള മാസ്ക് ഇല്ലാതെ Deline ല്‍ നിന്നുള്ള ചെറുപ്പക്കാരെ 1975 ല്‍ തുരങ്കത്തില്‍ സര്‍ക്കാരിന്റെ പരിശീലന പരിപാടിയായുള്ള ജോലിക്കായി വിട്ടു
ഷവറോ മലിനീകരണമില്ലാതാക്കല്‍ സൌകര്യമോ ഇല്ലാതെ Sawmill Bayയിലെ ആണവവികിരണ മണ്ണിലെ “hot spots” ശുദ്ധീകരിക്കാന്‍ 1997 ല്‍ പത്ത് ചെറുപ്പക്കാരെ വെറും രണ്ട് മണിക്കൂര്‍നേരത്തേക്കുള്ള പരിശീലനത്തിന് വിട്ടു. വീണ്ടും Deline ലെ Dene ആളുകളോട് സമ്പര്‍ക്കത്തിന്റെ അപകട സ്ഥിതിയെക്കുറിച്ച് അറിയിച്ചിരുന്നില്ല. എന്നാല്‍ അവരുടെ മലിനമാക്കപ്പെട്ട മണ്ണ്, വെള്ളം, മൃഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഭയത്താലും അവരുടെ തന്നെ ആരോഗ്യത്തിന്റേയും നിലനില്‍പ്പിന്റേയും വ്യാകുലതകളുമായാണ് ഇപ്പോള്‍ അവര്‍ ജീവിക്കുന്നത്.
Deline നെ അറിയപ്പെടുന്നത് “വിധവകളുടെ ഗ്രാമം” എന്നാണ്. കാരണം ഖനികളിലെ ജോലിക്കാരായി പ്രവര്‍ത്തിച്ച പുരുഷന്‍മാരില്‍ മിക്കവരും ഏതെങ്കിലും തരത്തിലുള്ള ക്യാന്‍സറിനാല്‍ മരിച്ചുപോകും. പരമ്പരാഗത സ്ത്രീകളായ ഈ വിധവകളാകുന്നവര്‍ ഭര്‍ത്താക്കന്‍മാരില്ലാതെ വരുമാനം കൊടുണ്ടുവരുന്നവരില്ലാതെ ഒറ്റക്ക് കുടുംബം പോറ്റേണ്ട സ്ഥിതിയില്‍ എത്തുന്നു. അതിന്റെ ഫലമായി അവര്‍ ക്ഷേമപരിപാടികളുടെ ആശ്രിതരാകുന്നു. ഒപ്പം പരമ്പരാഗതമായ ആഹാരം നല്‍കുന്നതില്‍ സഹായിക്കുന്ന സമൂഹത്തില്‍ അവശേഷിക്കുന്ന ചെറുപ്പക്കാരായ പുരുഷന്‍മാരേയും ആശ്രയിക്കുന്നു. സ്ത്രീകള്‍ കഷ്ടപ്പെടുകയാണ്. അപ്പുപ്പന്‍മാര്‍, അച്ഛന്‍മാര്‍, അമ്മാവന്‍മാര്‍ തുടങ്ങിയവരുടെ പരിശീലനമില്ലാതെ വളര്‍ന്ന കുട്ടികളില്‍ നിന്ന് ചെറുപ്പക്കാരായവരുടെ ആദ്യ തലമുറ ഗ്രാമത്തില്‍ കാണാം.. Great Bear Lake ലെ ഏക സമൂഹത്തിന്റെ സാംസ്കാരികവും ആത്മീയവുമായ നിലനില്‍പ്പിനെ ഈ പൂര്‍ത്തീകരിക്കപ്പെടാത്ത പാരമ്പര്യം ഭീഷണിപ്പെടുത്തുന്നു.
നഷ്ടപരിഹാരത്തിനും പരിഹാരങ്ങള്‍ക്കും വേണ്ടി 1998 ല്‍ Dene First Nation കേന്ദ്ര സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ശ്രമിച്ചു. Deline ല്‍ മുപ്പത് കൊല്ലം പ്രവര്‍ത്തിച്ച സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റേഡിയം യുറേനിയം ഖനിയുടെ ആരോഗ്യം പരിസ്ഥിതി ആഘാതത്തെക്കുറിച്ച് 5 വര്‍ഷം പഠിച്ചിട്ട് സെപ്റ്റംബര്‍ 6, 2005, ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് Déline സമൂഹ അംഗങ്ങള്‍ക്ക് നിരാശയുണ്ടാക്കുന്നതായിരുന്നു. അയിര് കടത്തുന്ന തൊഴിലാളികളില്‍ 15 പേരെ ക്യാന്‍സര്‍ കാരണം സമൂഹത്തിന് നഷ്ടപ്പെട്ടെങ്കിലും ഖനിയെ അതുമായി ബന്ധപ്പെടുത്താന്‍ വേണ്ടത്ര എണ്ണം മരണമുണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
യുറേനിയം ഖനനത്തിന്റെ മുഴുവന്‍ ആരോഗ്യ പ്രത്യാഘാതങ്ങളെ അംഗീകാരിക്കാതെ നഷ്ടപരിഹാരത്തിന്റേയും നീതിയുടേയും ഉത്തരവാദിത്തം Dené First Nation ന്റെ തലയില്‍ വെച്ചുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ദശലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടപരിഹാരത്തുകക്കായി ഇന്നും സര്‍ക്കാരുമായുള്ള ചര്‍ച്ച തുടരുകയാണ്. അതില്‍ ഒരു തീര്‍പ്പ് ഇതുവരെ ഉണ്ടായിട്ടില്ല. Port Hope Ontario ലെ സമാനമായ ഒരു സന്ദര്‍ഭത്തില്‍ ലാഭം നയങ്ങളെ ബാധിക്കുന്നു എന്ന ആരോപണത്തോടെ ആരോഗ്യ അപകട സാദ്ധ്യതയെ വിസമ്മതിക്കുന്ന Health Canadaയെക്കുറിച്ച് ഒരു അന്വേഷണത്തിന് 2007 ല്‍ NDP MP ആയ Nathan Cullen ആവശ്യപ്പെട്ടു. ക്യാനഡയിലെ ചില ജില്ലകളില്‍ ആസന്നമായ യുറേനിയം ഖനനം വര്‍ദ്ധിച്ചിട്ടും 2010 ലും ഈ പ്രശ്നങ്ങളൊന്നും പരിഹരിച്ചില്ല.
Nunavutലെ ലോക പ്രശസ്ഥമായ Thelon Game Sanctuaryയിലെ യുറേനിയം പര്യവേഷണം Dené ഉം Inuit സമൂഹങ്ങള്‍ക്ക് അപായ സൂചന നല്‍കി. അവര്‍ caribou കൂട്ടങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. Kivalliq (Keewatin) ലെ ഇപ്പോഴത്തെ ഭൂവിനിയോഗ നയം 2000 മുതല്‍ക്കുള്ളതാണ്. Nunavut ന്റെ പരിസ്ഥിതി മൂല്യനിര്‍ണ്ണയ പ്രക്രിയ എല്ലാ പാരിസ്ഥിതിക ആരോഗ്യ ആഘാത പ്രശ്നങ്ങളെ പരിശോധിക്കുന്നത് വരെ യുറേനിയം ഖനനത്തെ അത് തടയുന്നു. പ്രാദേശിക ഭൂവിനിയോഗ പദ്ധതിക്ക് വിരുദ്ധമായി Nunavut ന്റെ Inuit ഭൂമി അവകാശ കമ്മീഷന്‍ യുറേനിയം ഖനനത്തെ അനുകൂലിക്കുന്ന ഒരു നയം സ്വീകരിച്ചിട്ടുണ്ട്. ആ പ്രദേശത്തിന്റെ അസ്ഥിരതയുടെ പാരമ്പര്യത്തിലേക്ക് പോകുന്നതാണത്. യുറേനിയം ഖനനവും ആണവോര്‍ജ്ജവും കാലാവസ്ഥാമാറ്റത്തിന്റെ ചില ആഘാതത്തെ കുറക്കും എന്ന യുക്തിയുടെ അടിസ്ഥാനത്തില്‍ ന്യായീകരണം നടത്തുന്നതാണ് അവരുടെ നയ ചട്ടക്കൂട്.
ഈ നയം യുറേനിയം ഖനനത്തിന് ഉപയോഗിക്കുന്ന ഫോസില്‍ ഇന്ധനത്തിന്റെ അളവ് കണക്കാക്കുന്നില്ല, അതുപോലെ ആണവ മാലിന്യ സംഭരണത്തിന്റെ പ്രശ്നങ്ങള്‍ പരിഗണിക്കുന്നുമില്ല. യുറേനിയം ഖനനത്തിന്റെ പരിസ്ഥിതി, ആരോഗ്യ വ്യാകുലതകള്‍ പരിഹരിക്കപ്പെട്ടതാണ് എന്ന് അവര്‍ പറയുന്നു. എന്നാല്‍ അതിനെ പിന്‍തുണക്കുന്ന തെളിവുകളൊന്നും നല്‍കുന്നുമില്ല. Baker Lake ലെ ഇന്യൂട്ടുകാരുടേയും Hunters and Trappers Association ന്റേയും പ്രതിഷേധം വര്‍ദ്ധിച്ചു. ഖനനം ഉടന്‍ നിര്‍ത്തണമെന്ന് അവര്‍ പറയുന്നു. Thelon Game Sanctuary യുടെ സമീപത്തുള്ള യുറേനിയം ഖനനത്തിനെരായ പ്രതിഷേധം കാരണം 2009 ന് ശേഷം Screech Lake ലെ ഖനനം നിര്‍ത്തണമെന്ന ശുപാര്‍ശ Mackenzie Valley Environmental Impact Review Board നടത്തുന്നതിലേക്ക് നയിച്ചു.
അടുത്തകാലത്ത് Vancouver ല്‍ നിന്നുള്ള Kaminak എന്ന ചെറിയ ഖനന കമ്പനി Whale Cove ല്‍ നിന്ന് 200 km അകലെയുള്ള Kivalliq പ്രദേശത്ത് യുറേനിയം പര്യവേഷണത്തിന് Nunavut Tunngavik Inc (NTI) മായി കരാറുണ്ടാക്കി. ചില കാരണങ്ങളാല്‍ ആ കരാര്‍ അസാധാരണമാണ്. ഇന്യൂട്ട് ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആണവവികിരണമുള്ള പദാര്‍ത്ഥം കണ്ടെത്താനായി ഒരു കമ്പനിയെ ആദ്യമായാണ് NTI ഏല്‍പ്പിക്കുന്നത്. യുറേനിയം അന്വേഷിക്കാനായി Kaminak നിര്‍മ്മിക്കുന്ന കമ്പനിയില്‍ ഭാഗികമായ ഉടമസ്ഥതാവകാശം NTIക്ക് കിട്ടും. അത് വഴി സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിക്കുന്നു.
വടക്ക് ആദ്യ കണ്ടെത്തലുകള്‍ നടത്തിയതിന് ശേഷം 1930കള്‍ മുതല്‍ തുടങ്ങിയതാണ് Saskatchewan പ്രദേശത്തെ യുറേനിയം വികസനം. അന്ന് മുതല്‍ വിവാദപരമായ യുറേനിയം പര്യവേഷണം പല തരംഗങ്ങളിലെ നിക്ഷേപങ്ങളിലൂടെ പോയി. ആണവവ്യവസായത്തിന് സംഭവാന നല്‍കിയെങ്കിലും മിക്ക സന്നദ്ധ സംഘടനകളും അതിനെ എതിര്‍ത്തുവെങ്കിലും ക്യാനഡയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടികളും അതിനെ എതിര്‍ത്തില്ല. ഇന്ന് യുറേനിയം ക്യാനഡയുടെ ഒരു പ്രധാന കയറ്റുമതിയാണ്. ആദിവാസികളുടെ ഭൂമിയായ Saskatchewan പ്രവിശ്യയിലാണ് അതിന് വേണ്ടി ഏറ്റവും കൂടുതല്‍ ഖനനം നടക്കുന്നത്.
വടക്കിന്റെ വന്യത എന്നത് മഞ്ഞ് പാളികളുടേയും പൈന്‍ കാടുകളുടേയും ഒരു ഭൂമിയാണ്. താഴ്ന്ന ആ പ്രദേശത്ത് കൂടുതലും peat bogs ഉം black spruce ഉം കാണപ്പെടുന്നു. Athabasca Basin ന് പടിഞ്ഞാറ് മണ്‍ കൂനകള്‍ നിറഞ്ഞ സവിശേഷമായ ഒരു പ്രദേശമാണ്. ശുദ്ധ ജലവും ഭൂമിയും വൈവിദ്ധ്യമാര്‍ന്ന മീനുകളും മൃഗങ്ങളും സുസ്ഥിരമായി കഴിയാനുള്ള അവസരം നല്‍കുന്നു. ധാരാളം വര്‍ഷങ്ങളായി ആദിവാസി ജനങ്ങളുടെ സാമൂഹ്യ സാമ്പത്തിക വികസനത്തിന്റെ അടിസ്ഥാനമാണ് അവ.
യുറേനിയം നിക്ഷേപത്തിന്റെ കാര്യത്തില്‍ ഭൂമി സമ്പന്നമാണ്. എന്നാല്‍ അപകടകമായ ഖനന വ്യവസായം പ്രകൃതി ജൈവവ്യവസ്ഥക്കും ആ ഭൂമിയില്‍ ജീവിക്കുന്ന ജനങ്ങളുടെ മൂല്യത്തിനും വലിയ ഭീഷണിയാണ്. പ്രശ്നത്തിന്റെ കേന്ദ്രം എന്നത് ആദിവാസി വിശ്വാസങ്ങളും സംസ്കാരവും ഭൂമി, ജലം, മൃഗങ്ങള്‍ എന്നിവയില്‍ നിന്ന് മുറിച്ച് മാറ്റാന്‍ പറ്റാത്ത ഒരു വ്യവസ്ഥയാണ് എന്ന കാര്യമാണ്. പരിസ്ഥിതി ആഘാതപഠന പാനലുകള്‍ മിക്കപ്പോഴും യുറേനിയം ഖനികളുടെ വിഷലിപ്തതയെക്കുറിച്ചുള്ള വ്യാകുലതകളും ആദിവാസികളുടെ നിര്‍ദ്ദേശങ്ങളും കേട്ടിട്ടുണ്ട്. അവരുടെ പരമ്പരാഗത ഭൂമിയുടെ മേലെയുള്ള ഖനനത്തിന്റെ ആഘാതം അവരുടെ ആത്മീയവും സാംസ്കാരികവും ആയ വിശ്വാസങ്ങളെ എതിര്‍ക്കുന്നു.
കഷ്ടപ്പെടുന്ന വടക്കന്‍ സമ്പദ്‍വ്യവസ്ഥയില്‍ ആവശ്യകതയില്‍ നിന്ന് ഉയര്‍ന്ന് വരുന്ന തൊഴില്‍ സാദ്ധ്യതകള്‍ ചില ആദിവാസി സമൂഹങ്ങള്‍ ഭാഗികമായി യുറേനിയം ഖനന പദ്ധതികളുമായി സഹകരിക്കുന്നതിലേക്ക് എത്തിച്ചിട്ടുണ്ട്. അവരുടെ സമൂഹത്തിന് സാമ്പത്തിക മെച്ചം ഉണ്ടാകും എന്ന് കരുതി പരിസ്ഥിത ആഘാതം സൂഷ്മമായി നിരീക്ഷിക്കും എന്ന മുന്നറിയിപ്പോടെ 1993 ല്‍ Rabbit Lakeലെ Kitsaki യുറേനിയം ഖനന പദ്ധതിയോട് La Ronge Indian Band അവരുടെ പിന്‍തുണ അറിയിച്ചു. തൊഴിലവസരങ്ങള്‍ താല്‍ക്കാലികവും അപകടസാദ്ധ്യതയുള്ളതുമായിരുന്നു. എന്നാല്‍ യുറേനിയം ഖനനത്തിന്റെ ഗുണങ്ങളെക്കുറിച്ചുള്ള വന്‍തോതില്‍ പണമിറക്കിയ പ്രചാരവേല ആദിവാസികളുടെ സ്വയം നിര്‍ണ്ണയിച്ച, സുസ്ഥിരമായ സാമ്പത്തിക ബദലുകളെ ചവറ്റുകൊട്ടയിലിട്ടു.
ആണവോര്‍ജ്ജം ഹരിത ഗൃഹവാതക ഉദ്‌വമനത്തിന് സത്തായ പരിഹാരമാണെന്ന മിക്കപ്പോഴും ഉദ്ധരിക്കുന്ന യുക്തിയെ ഇല്ലാതാക്കുന്നതാണ് പരുഷമായ യാഥാര്‍ത്ഥ്യം. കാരണം അയിരിന്റെ കൂടുതല്‍ ഭാഗവും അമേരിക്ക ആയുധമുണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. യുറേനിയം ഖനനത്തിനെതിരെ ശ്രദ്ധേയമായ വാദം സൈനിക ആയുധമുണ്ടാക്കാനുള്ള അതിന്റെ സാദ്ധ്യതകളെ വിവരച്ചുകൊണ്ട് സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനും ആയ Jim Harding (Canada’s Deadly Secret: Saskatchewan Uranium and the Global Nuclear System) നിരത്തുന്നു: “depleted യുറേനിയത്തിന്റെ 90% ഉം ഒരു കൂനയായി സൈന്യത്തിന് പ്രവേശനമുള്ള ഒരു സ്ഥലത്താണ് കൂട്ടിയിരിക്കുന്നത്. അവിടെ ഒരുപാട് യുറേനിയം ഉണ്ട്. അവര്‍ depleted യുറേനിയം അവരുടെ റിയാക്റ്ററില്‍ വെച്ച് ന്യൂട്രോണുകള്‍ കൊണ്ട് ഇടിച്ച് പ്ലൂട്ടോണിയം നിര്‍മ്മിക്കുന്നു. ആയുധമുണ്ടാക്കാനാണ് അത്. depleted യുറേനിയം ഉപയോഗിച്ച് H-ബോംബുകളുടെ കവചം നിര്‍മ്മിക്കുന്നു. ‘90കള്‍ക്ക് ശേഷം അത് വെടിയുണ്ട, ടാങ്ക് വേധ വെടിയുണ്ട പോലുള്ള ആയുധങ്ങളില്‍ ഘന ലേഹമായും അതുപയോഗിക്കുന്നു.”
ഭൌമരാഷ്ട്രീയ ഉപയോഗവും ദീര്‍ഘകാലത്തെ പരിസ്ഥിതി ഫലങ്ങളും രഹസ്യമാക്കിവക്കുകയും സമൂഹത്തിനും സര്‍ക്കാരിനും കിട്ടുന്ന ഹൃസ്വകാലത്തെ സാമ്പത്തിക നേട്ടത്തെ പെരുപ്പിച്ച് കാണിച്ച് അനുനയിപ്പിക്കുകയും ചെയ്തു എന്ന് Harding വാദിക്കുന്നു. ആണവോര്‍ജ്ജത്തെ സ്വീകരിക്കാനുള്ള Harper സര്‍ക്കാരിന്റെ താല്‍പ്പര്യം, ക്യാനഡ തെറ്റായ ലക്ഷ്യങ്ങളുടെ പാതയിലേക്ക് നീങ്ങുന്നതാണെന്ന് അദ്ദേഹം പറയുന്നു.
സാമ്പത്തിക വളര്‍ച്ചയുടെ സാദ്ധ്യത, തൊഴിലിന് വേണ്ടിയുള്ള ആവശ്യകത എന്നിവ ഖനന വ്യവസായത്തില്‍ കുറച്ച് തൊഴിലവസരങ്ങള്‍ ആദിവാസികള്‍ക്ക് കിട്ടുന്നതിന് കാരണമായി. 2002ല്‍ ആണ് Athabasca Basin Development Ltd. Partnership (ABDLP) ആരംഭിച്ചത്. അതിന്റെ 90% ഉടമസ്ഥതയും ആദിവാസികള്‍ക്കാണ്. ഖനന പര്യവേഷണ കമ്പനികള്‍ക്കും പ്രദേശത്തെ പ്രധാന ഖനികള്‍ക്കും വേണ്ട സേവനം ABDLP നല്‍കുന്നു. ഏകദേശം 600 പേര്‍ ABDLP ല്‍ ജോലി ചെയ്യുന്നു. ശീതകാല റോഡ് പരിപാലനം, ചരക്ക് കടത്ത്, ഗതാഗതം, ഖനി ക്യാമ്പ് തയ്യാറാക്കല്‍, ഭൃത്യ സേവനങ്ങള്‍, സുരക്ഷ, ഭൂമിക്കടിയിലെ ഖനന സേവനങ്ങള്‍, അതുപോലെ seismic പൊട്ടിത്തെറിക്ക് വേണ്ടിയുള്ള line-cutting ഉം.
എന്നിരുന്നാലും വടക്കന്‍ ക്യാനഡയിലെ ആദിവാസി സമൂഹത്തിലെ യുറേനിയം വികസനത്തിന്റെ പരിസ്ഥിതി, ആരോഗ്യ, സാമൂഹ്യ ആഘാതങ്ങള്‍ ധാരാളം സമൂഹങ്ങളുടെ അടിയന്തിരമായ വ്യാകുലതയാണ്. റോഡ് നിര്‍മ്മാണം, പുതിയ കോളനി കെട്ടിടങ്ങള്‍, ഭൂമിക്കടിയിലെ ഖനന സൈറ്റുകള്‍ തുടങ്ങയ ഖനന പ്രവര്‍ത്തികള്‍ ഭൂമിക്ക് മാറ്റംവരുത്തി. അയിര് ഖനനവും, അതിന്റെ പ്രക്രിയയും അപകടകരമായ രാസവസ്തുക്കളെ വായുവിലേക്കും ജലത്തിലേക്കും പുറത്തുവിടുന്നു. ABDLP ന്റെ പങ്കാളിത്തത്തിന് പുറമേ ധാരാളം ആദിവാസികളല്ലാത്ത തൊഴിലാളികളും ഉണ്ട്. അവര്‍ പ്രാദേശിക ആദിവാസി ജനങ്ങളെ നീക്കം ചെയ്തു. Saskatchewan യിലും മറ്റ് സ്ഥലങ്ങളിലും പ്രാദേശിക ജനങ്ങളല്ല, വലിയ ബഹുരാഷ്ട്ര കമ്പനികളാണ് ദശലക്ഷക്കണക്കിന് ഡോളര്‍ യുറേനിയം ഖനന വ്യവസായത്തില്‍ നിന്ന് പ്രധാനമായും ഗുണം നേടിയത്.
ആദിവാസി എതിര്‍പ്പുകളുണ്ടായിട്ടും Navajo Reservations ലെ ജീവന് ഭീഷണിയായ നാശങ്ങളുടെ ദീര്‍ഘകാലത്തെ ചരിത്രമുണ്ടായിട്ടും ക്യാനഡയുടെ യുറേനിയം ഖനനത്തെക്കുറിച്ചുള്ള ഊഹക്കച്ചവടം അമേരിക്കയില്‍ വര്‍ദ്ധിച്ചിരിക്കുന്നു. Barrick Gold of Canada ക്ക് 2006 ല്‍ 150 കോടി ഡോളര്‍ ലാഭം കിട്ടി. New Mexicoയിലെ യുറേനിയം കയറ്റുമതിയില്‍ സജീവമായവരാണ്. Navajo പ്രദേശത്തെ നാല് ജല സ്രോതസ്സുകളെ മലിനമാക്കിയ മലിനീകരണം പരിഹരിക്കാന്‍ ആവശ്യമുള്ള ഫണ്ട് ഉറപ്പാക്കുന്നില്ല. ഉയര്‍ന്ന ശമ്പളം കിട്ടുന്നതും നികുതി പണം നല്‍കുന്നതുമായ തൊഴില്‍ സംസ്ഥാനത്ത് അത് കൊണ്ടുവരും എന്ന് യുറേനിയം വ്യവസായം പൊതുജനങ്ങളെ വിശ്വസിപ്പിക്കുന്നു. പ്രാദേശിക മാധ്യമങ്ങളിലെ പരസ്യങ്ങള്‍ വാങ്ങിയും വ്യവസായത്തിന്റെ പ്രതിനിധികളെ പണംകൊടുത്ത് സര്‍ക്കാരിന്റെ വിചാരണകളില്‍ പങ്കെടുപ്പിച്ചും ആണിത് അവര്‍ ചെയ്യുന്നത്.
2006 ല്‍ അമേരിക്കയിലെ Navajo പ്രദേശത്ത് Indigenous World Uranium Summit നടന്നു. അവര്‍ ഈ ശക്തമായ പ്രഖ്യാപനമാണ് നടത്തിയത്: “ഞങ്ങള്‍, Indigenous World Uranium Summit പങ്കെടുത്ത ആദിവാസികള്‍, അമ്മ ഭൂമിയേയും എല്ലാ ജീവികളേയും ആണവ ഭീഷണിപ്പെടുത്തുന്നത് വര്‍ദ്ധിച്ച് വരുന്ന ഈ നിര്‍ണ്ണായക സമയത്ത് ലോകം മൊത്തം യുറേനിയം ഖനനം നടത്തുന്നതും, കൈകാര്യം ചെയ്യുന്നതും, സമ്പുഷ്ടമാക്കുന്നതും, ഇന്ധനമായി ഉപയോഗിക്കുന്നതും, ആയുധം പരീക്ഷിക്കുന്നതും, സ്ഥാപിക്കുന്നതും, ആണവമാലിന്യം ആദിവാസി ഭൂമിയില്‍ വലിച്ചെറിയുന്നതും നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നു.”
14 രാജ്യങ്ങളില്‍ നിന്നുള്ള 300 അംഗങ്ങള്‍ ആ പരിപാടിയില്‍ പങ്കെടുത്തു. യുറേനിയം ഖനനം അവസാനിപ്പിക്കാനുള്ള അന്തര്‍ദേശീയ ശ്രമങ്ങള്‍, ആരോഗ്യത്തിലും സംസ്കാരത്തിലും ഉണ്ടാകുന്ന നാശകാരിയായ ഫലങ്ങള്‍ ഉള്‍പ്പടെയുള്ള വിവിധ വിഷയങ്ങള്‍ സംസാരിച്ചു. റഡോണ്‍ വാതകത്തിന്റേയും റേഡിയേഷന്റേയും ആരോഗ്യ അപകടസാദ്ധ്യതയെക്കുറിച്ച് ശാസ്ത്രജ്ഞര്‍ വളരെ മുമ്പേ തന്നെ മുന്നറീപ്പ് നല്‍കിയിട്ടും അമേരിക്കയിലേയും ക്യാനഡയിലേയും ആദിവാസികളെ യുറേനിയം ഖനനത്തിന് വിട്ട് അവരെ മരണത്തിലേക്ക് അയക്കുന്ത് തിരിച്ചറിഞ്ഞപ്പോള്‍ ആളുകളുടെ ധാര്‍മ്മികരോഷം വര്‍ദ്ധിച്ചു.
നിലവിളിയെ ഗൌനിക്കാതെ ക്യാനഡയിലെ യുറേനിയം ഉത്പാദനം അടുത്ത വര്‍ഷങ്ങളില്‍ വര്‍ദ്ധിക്കും. ഒബാമയുടെ പുതുക്കിയ ആണവായുധ അനുകൂല നിലപാടിനോട് ഒത്ത് ചേര്‍ന്ന് Harper ഭരണകൂടം അവരുടെ നയങ്ങള്‍ കാലാവസ്ഥാ മാറ്റത്തിന്റെ പരിഹാരമാണെന്ന് ഭാവിക്കുന്നു! പുതിയ ധാരാളം ഖനികള്‍ ആസൂത്രണം ചെയ്യുകയും പണി നടത്തിക്കൊണ്ടിരിക്കുകയോ ആണ്. 2011 ന് ശേഷം അവ പ്രവര്‍ത്തിച്ച് തുടങ്ങും. രണ്ട് ഏറ്റവും വലിയ പദ്ധതികള്‍ Cameco ന്റെ Cigar Lake ഖനിയും Areva യുടെ Midwest ഖനിയും വടക്കന്‍ Saskatchewan ല്‍ ആണ്.
ലോകത്തെ ഏറ്റവും വലിയ യുറേനിയം ഉത്പാദകര്‍ ആയ ക്യാനഡ അതിന്റെ 60% ഉം അമേരിക്കയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. അവിടെ ഉപയോഗിച്ച് കഴിഞ്ഞ യുറേനിയം ആയുധങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ഉപേക്ഷിക്കപ്പെട്ട മിക്ക യുറേനിയം ഖനികളും വിനാശത്തിന്റെ പാരമ്പര്യമാണ് നല്‍കുന്നത്. എന്നാല്‍ ആണവ വ്യവസായം തന്നത്താനെ ആഗോളതപനത്തിന്റെ പരിഹാരമായി re-branded ചെയ്യുന്നു. ലാഭകരമായ ക്യാനഡയിലെ യുറേനിയം ഖനന വ്യവസായത്തില്‍ സൂഷ്മമായി പരിശോധനയൊന്നുമില്ല. അതേ സമയം വിദൂരത്തുള്ള ആദിവാസി സമൂഹങ്ങള്‍ സാമ്പത്തിക വാഗ്ദാനങ്ങള്‍ക്ക് അപ്പുറം അപകടകരമായ ആഘാതങ്ങളാല്‍ ദൌര്‍ബല്യം നേരിടുന്നു.
— സ്രോതസ്സ് pej.org By Heather Tufts
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.