BOT പാതയുടെ ഒരു കിലോമീറ്റര്‍ പണിയാന്‍ 17.5 കോടി രൂപയാണ് അവര്‍ അവരുടെ പ്രൊജക്ററ് റിപ്പോര്‍ട്ടില്‍ ആദ്യം വക കൊള്ളിച്ചിരുന്നത്. എന്നാല്‍ BOT പാതയുടെ പ്രചരണക്കാര്‍ പറയുന്നത് ഈ 17.5 കോടി രൂപ പുനരധിവാസത്തിനുള്ള തുക ഉള്‍പ്പെടുത്തിയ തുകയാണെന്നാണ്. ഇത് കള്ളമാണ്. ഇത് റോഡ് പണിയാന്‍ വേണ്ടി മാത്രമാണ്. സ്ഥലമേറ്റെടുക്കാനായി 3000 കോടി രൂപാ വേറെ വകയിരിത്തിയിട്ടുണ്ട്. അത് സര്‍ക്കാരാണ് നല്‍കുന്നത്. BOT മുതലാളിയുടെ കാഴ്ച്ചപാടില്‍ NH ന്റെ വശത്ത് 35,000 മുതല്‍ 85,000 രൂപ വരെയാണ് സ്ഥലത്തിന് വില. ഇടക്കിടക്ക് 3000 കോടി രൂപാ കൂടി ഉയര്‍ത്തി എന്ന് മനോരമ പത്രം (കള്ള) വാര്‍ത്ത കൊടുക്കാറുമുണ്ട്.
5000 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ വെറും 3000 കോടി രൂപ! കൊച്ചി, തൃശൂര്‍ പോലുള്ള സ്ഥലത്ത് സെന്റിന് 60 ലക്ഷം വരെ വിലയുണ്ട്. ശരിക്കും എത്ര രൂപയുണ്ടായാല്‍ നഷ്ടപരിഹാരം കണ്ടെത്താനാവും. ചില കണക്ക് ഇവിടെ കൊടുത്തിട്ടുണ്ട്.
പാത പണിയാന്‍ 17.5 കോടി രൂപ/കിലോമീറ്റര്‍ എന്നത് ആദ്യത്തെ കണക്കാണ്. വിമര്‍ശനങ്ങള്‍ കൂടിയപ്പോള്‍ മുതലാളി സര്‍വ്വീസ് റോഡ് നീക്കം ചെയ്ത് തുക 12 കോടി/കിലോമീറ്റര്‍ ആയി കുറച്ചു. തുടര്‍ച്ചയില്ലാത്ത സര്‍വ്വീസ് റോഡിനെ പണമില്ലാത്തവര്‍ക്ക് യാത്ര ചെയ്യാനുള്ള വഴിയായി പെരുപ്പിച്ച് കാണിച്ച് ആഗോള ഗതാഗത മാഫിയയുടെ വക്താക്കളായി സംസാരിക്കുന്നവര്‍ തിരിച്ചറിയുക, പുതിയ BOT പ്ലാന്‍ അനുസരിച്ച് സര്‍വ്വസ് റോഡ് എന്ന തട്ടിപ്പ് ഇല്ലേയില്ല. ചുങ്ക പാത മാത്രമേയുള്ള പുതിയ പ്ലാനില്‍. അതായത് പണമുള്ളവര്‍ക്ക് മാത്രമാണ് BOT പാതയിലൂടെ യാത്ര ചെയ്യാനാവൂ.
സ്വകാര്യവിദ്യാലയങ്ങളുടെ തട്ടിപ്പ് നമുക്കറിയാം. കോഴ വാങ്ങി മാനേജ്മന്റ് അദ്ധ്യാപകരെ നിയമിക്കും. ശമ്പളം നികുതി ദായകര്‍ കൊടുക്കും. അതുപോലെ മൂലധനം നികുതിദായകര്‍ നല്‍കും, ചുങ്കം മുതലാളി പിരിക്കും.
- ഈ പദ്ധതിയുടെ 40% തുക സര്‍ക്കാര്‍ നല്കുന്നു.
- മുതലാളി എടുക്കുന്ന കടത്തിന് സര്‍ക്കാര്‍ ഗ്യാരന്റി നല്കുന്നു. (അതായത് സ്വന്തമായി 5 പൈസ പോലും മുടക്കാതെ മുതലാളിക്ക് റോഡ് സ്വന്തം.)
- പദ്ധതിക്ക് വേണ്ട സ്ഥലം സര്‍ക്കാര്‍ നല്കുന്നു.
- കുടിയൊഴുപ്പിക്കപ്പെടുന്നവരുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. (അറിയില്ലേ, സര്‍ക്കാര്‍ കാര്യം മുറപോലെ)
- മുതലാളിക്ക് നികുതിയില്ലാതെ പ്രവര്‍ത്തിക്കാന്‍ അനുമതി. ഇറക്കുമതി ചുങ്കവും ഇല്ല. (ഓര്‍ക്കുക, നഷ്ടപരിഹാരം വാങ്ങുന്ന സാധാരണക്കാരന് ആ തുകയുടെ 30% നികുതി നല്‍കണം.)
ഇത്രയൊക്കെ ചെയ്തിട്ടും BOT മുതലാളി പറയുന്നു, സ്വന്തമായി ശക്തി ഉണ്ടാകുന്ന നാളില്‍ മാത്രം പൊതു മേഖല റോഡ് പണിഞ്ഞാല്‍ മതി എന്ന് ! അരിയും തിന്ന് ആശാരിച്ചിയേയും കടിച്ചിട്ടും പിന്നെയും പട്ടിക്ക് മുറുമുറുപ്പ്. നാലുവരി പാത മുതലാളിയുടെ ഒരു ഔദാര്യം !
നിയന്ത്രണമില്ലാതെ പ്രവര്‍ത്തിച്ചതിനാല്‍ സ്വകാര്യ സമ്പത്തിന്റെ രാജാക്കന്മാരായ അമേരിക്കയിലെ ബാങ്കുകള്‍ സാമ്പത്തിക തകര്‍ച്ച നേരിട്ടപ്പോള്‍ അവരെ രക്ഷിക്കാന്‍ 18 ലക്ഷം കോടി (ട്രില്ല്യണ്‍) ഡോളര്‍ ചിലവാക്കിയത് സര്‍ക്കാരാണ്. അന്നാലും പരാതി പൊതു മേഖലക്ക് മാത്രം.
പാലിയേക്കര ടോള്‍ വിരുദ്ധ സമരവും ,പോസ്കോ വിരുദ്ധ സമരവും മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ടില്ലാ എന്ന് നടിക്കുന്നു..
ഇടതു പക്ഷം പോലും ഈ ജീവിത സമരങ്ങള്‍ക്ക് വേണ്ട പ്രാധാന്യം കൊടുക്കാതെ സൂര്യനെല്ലിയുടെ/അഫ്സല് ഗുരുവിന്റെ പിറകെ പോകുന്നു…
മാധ്യമങ്ങളില്‍ ഇക്കിളി വാര്‍ത്തകള്‍ മാത്രം…..
വലതുപക്ഷ മാധ്യമങ്ങള്‍ എന്നല്ല,മാധ്യമങ്ങള്‍ ആത്യന്തികമായി വലതുപക്ഷ സ്വഭാവം ഉള്ളവയാണ് എന്നാണ് ഇത് തെളിയിക്കുന്നത്….
പി ജെ കുര്യന് എന്ന ഒരു രാഷ്ട്രീയക്കാരന് പ്രതി ആയത് കൊണ്ടാണ് സൂര്യനെല്ലി ഇപ്പോഴും പുകയുന്നത്…(കുര്യന് കുറ്റക്കാരന്‍ എങ്കില്‍ സിക്ഷിക്കപെടുക തന്നെ വേണം)
പീടിപ്പിച്ചവരുടെ എണ്ണക്കണക്ക് നോക്കി പ്രതികരിച്ചിരുന്നു എങ്കില്‍ ഇതിനെക്കാള്‍ വലിയ കേസുകള്‍ വേറെയുണ്ട്..
പണ്ട് IFCL കമ്പനിയുടെ സാമ്പത്തികപ്രശ്നങ്ങള്‍ വാര്‍ത്തയായിവന്ന സമയത്ത് ഹിമാലയ കഥകള്‍ (കണിച്ചുകുളങ്ങര കൊലപാതകം) വെണ്ടയ്ക്ക നിരത്തിയ സംഭവം ഓര്മ വരുന്നു…