ഫ്രാന്‍സിലെ ആണവമാലിന്യങ്ങള്‍ മൊത്തവും റഷ്യയിലേക്ക് പുനചംക്രമണം ചെയ്യാന്‍ അയക്കുകയാണ്. എന്നാല്‍ അതില്‍ 10% മാത്രമാണ് തിരിച്ചെത്തുന്നത്. അതായത് 33,000 ടണ്‍ അയച്ചതില്‍ 3,090 ടണ്‍ തിരിച്ചെത്തി. ബാക്കി റഷ്യയില്‍ തന്നെ കുഴിച്ച് മൂടി. മിക്കപ്പോഴും തുറന്ന സ്ഥലത്ത്. അമേരിക്കന്‍ പ്രസിഡന്റ് ഒബാമ പറഞ്ഞ ‘clean’ and ‘safe’ ആണവോര്‍ജ്ജത്തിന്റെ കാര്യമാണ്.
ഫ്രാന്‍സില്‍ നിന്ന് റഷ്യയിലേക്ക ആണവമാലിന്യം കയറ്റിയയക്കുന്നത് നിരോധിക്കണം എന്ന് Greenpeace ആവശ്യപ്പെടുന്നു. റഷ്യയില്‍ തട്ടാനായി Tricastin ആണവനിലയത്തില്‍ നിന്ന് ആണവമാലിന്യം കയറ്റിയത് Greenpeace പ്രവര്‍ത്തകര്‍ തടഞ്ഞത് അതുകൊണ്ടാണ്.
ഫ്രാന്‍സിലെ ആണവ പുനചംക്രമണം തട്ടിപ്പാണ്. AREVA യും EDF ഉം അവകാശപ്പെടുന്നത് 96% മാലിന്യങ്ങളും പുനചംക്രമണം ചെയ്തു എന്നാണ്. എന്നാല്‍ ശരിക്കും 1% മാത്രമാണ് MOX (Mixed Oxide fuel) ല്‍ എത്തുന്നത്. ബാക്കി റഷ്യയിലേക്ക് അയക്കുന്നു. ജനവാസമില്ലത്തയിടത്തേക്ക് തട്ടുന്നു. ഒരിക്കലും പുനചംക്രമണം ചെയ്യുന്നില്ല. ആണവവ്യവസായം അവകാശപ്പെടുന്നത് ‘recycling’ എന്നാണ്. എന്നാല്‍ അത് തട്ടിപ്പാണ്. ‘safe’ and ‘clean’ എന്നത് മറന്ന് കളഞ്ഞേക്കൂ.
— സ്രോതസ്സ് greenpeace.org
റഷ്യയിലെ ജനങ്ങൾ തന്നെയല്ലേ ഗ്രീൻ പീസിനു മുമ്പേ പ്രതികരിക്കേണ്ടവർ ?