ടാങ്കര്‍ ലോറി അപകടം ഒഴുവാക്കാനാവില്ലേ?

ചോദ്യം അതല്ല. എന്തിന് നാം ഈ ബോംമ്പ് വണ്ടികള്‍ തിരക്കേറിയ റോഡുകളിലൂടെ വലിച്ചു കൊണ്ടു പോകുന്നു? വേറൊരു മാര്‍ഗ്ഗവും ഇല്ലേ?
തീര്‍ച്ചയായും ഉണ്ട്. ഇതാ ഈ വീഡിയോ കാണുക.

Ref by: Sreenadh.in

RORO (Roll On Roll Off) സംവിധാനം എന്നാണിതിന്റെ പേര്. കൊങ്കണ്‍ റൈല്‍വേ ഇത് നടപ്പാക്കുന്നു. മോശം കാലാവസ്ഥയും റോഡുമാണ് ലോറിക്കാരേ ഈ സംവിധാനം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇന്ധന ലാഭം, ലോറിയുടെ തേയ്മാനം കുറക്കുക, ലോറി ഓടിക്കുന്ന കഷ്ടപ്പാട് ഒഴുവാക്കുക, റോഡിലേ തിരക്കും അപകടവും കുറക്കുക, കൂടുതല്‍ വേഗത, മലിനീകരണം കുറക്കുക തുടങ്ങി ധാരാളം ഗുണങ്ങള്‍ ഈ മാര്‍ഗ്ഗത്തിനുണ്ട്.

ഇത് തന്നെയാണ് ശരിയായ വഴി. 50 ലോറികള്‍ 50 ഡ്രൈവര്‍മാര്‍ റോഡിലൂടെ ഓടിച്ചുകൊണ്ടുപോകുന്നതിലും നല്ലത്, അവ ഒരു തീവണ്ടിയിലൂടെ കൊണ്ടുപോകുന്നതാണ്. ശരിക്കും ലോറി തീവണ്ടിയില്‍ കയറ്റുന്നതിന് പകരം ആ ചരക്കുകള്‍ കണ്ടൈനറുകളില്‍ ആണ് കൊണ്ടു പോകേണ്ട്. ഗ്യാസ് ടാങ്കര്‍ പോലുള്ളത് ചീഞ്ഞ് പോകുന്ന സാധനമൊന്നുമല്ലല്ലോ. ഇവ ജലമാര്‍ഗ്ഗം കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ അതായിരിക്കും ഏറ്റവും ചിലവ് കുറഞ്ഞ മാര്‍ഗ്ഗം.

ഒരു കിലോമീറ്റര്‍ ചരക്ക് കടത്ത് റോഡിലൂടെ നടത്തിയാല്‍ 6/- രൂപയും (BOT റോഡ് വന്നാല്‍ ചുങ്കവും അധികം കൂട്ടണം), റയില്‍ മാര്‍ഗ്ഗമാണെങ്കില്‍ 1/- രൂപയും, ജലമാര്‍ഗ്ഗമാണെങ്കില്‍ 0.60 രൂപയും ആണ് ചിലവാകുക.

One thought on “ടാങ്കര്‍ ലോറി അപകടം ഒഴുവാക്കാനാവില്ലേ?

Leave a reply to Das M D മറുപടി റദ്ദാക്കുക