എണ്ണ പ്രകൃതിവാതക പര്യവേഷണം പെറുവിലെ ആമസോണിന് ഭീഷണിയാകുന്നു

1960 – 70 കാലത്ത് പെറുവില്‍ ഒരു എണ്ണ ബൂം നടന്നിരുന്നു. എവിടെ പര്യവേഷണം നടത്തണം എന്നതിന് നിയന്ത്രണമുള്ളതിനാല്‍ അടുത്ത ദശാബ്ദങ്ങളില്‍ ഫോസില്‍ ഇന്ധന വേട്ട dwindled. രാജ്യത്തിന്റെ ജൈവവൈവിദ്ധ്യത്തില്‍ വ്യാകുലതയുള്ളവര്‍ക്ക് അത് ആശ്വാസമായിരുന്നു. എന്നാല്‍ അടുത്തകാലത്ത് വന്ന റിപ്പോര്‍ട്ട് അനുസരിച്ച് പെറു സര്‍ക്കാര്‍ അവരുടെ രാജ്യത്തെ ആമസോണ്‍ കാടിന്റെ 41% എണ്ണ പര്യവേഷണത്തിന് നല്‍കുന്നു എന്ന വാര്‍ത്ത വന്നു. അത്തരം ഖനനം ദുര്‍ബലമായ ജൈവവ്യവസ്ഥയെ തകരാറിലാക്കും. ആ പ്രദേശത്തെ ആദിവാസികളുടെ വീടുകളും തകരും.

അഭൂതപൂര്‍വ്വമായ എണ്ണ ആനുകൂല്യം

ഇതുവരെ നല്‍കിയ ഇളവുകളിലേക്ക് ഏറ്റവും വലിയ ഇളവാണ് ഇപ്പോള്‍ ഫോസില്‍ ഇന്ധന കമ്പനികള്‍ക്ക് നല്‍കിയത് എന്ന് Environmental Research Letters എന്ന ജേണലില്‍ ഗവേഷകര്‍ Martí Orta ഉം Matt Finer ഉം എഴുതിയ ലേഖനത്തില്‍ പറയുന്നു.

ശാസ്ത്രജ്ഞര്‍ക്ക് ഇതാദ്യമായാണ് പര്യവേഷണം നടത്തുന്ന സ്ഥലത്തേക്കുള്ള വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. 52 വ്യത്യസ്ഥ സ്ഥലങ്ങളില്‍ പെറുവിലെ ആമസോണിന്റെ 41% വരുന്ന പ്രദേശമാണ് ഇപ്പോള്‍ ഖനനത്തിന് അനുവദിച്ചിരിക്കുന്നു. Ambiente Brasil റിപ്പോര്‍ട്ടനുസരിച്ച് പെറുവില്‍ ഫോസില്‍ ഇന്ധന ഉത്പാദനം ഏറ്റവും കൂടിയ നിലയിലാണ് ഇപ്പോള്‍. അത് കൂടുകയാണ്.

സര്‍ക്കാരിന് ഇതുവഴി താല്‍ക്കാലികമായി സാമ്പത്തിക ലാഭമുണ്ടെങ്കിലും പരിസ്ഥിതി നാശത്തിന്റെ നഷ്ടം കണക്കാക്കാന്‍ പറ്റാത്തതാണ്.

പരിസ്ഥിതിയുടെ ചിലവിലാണ് പര്യവേഷണം

അഞ്ചിലൊന്ന് പ്രദേശം പരിസ്ഥിതി സംരക്ഷിത പ്രദേശമാണ്. അവിടെ അപൂര്‍വ്വങ്ങളും വംശനാശം നേരിടുന്നതുമായ ധാരാളം ജീവികള്‍ വസിക്കുന്നു. ജീവശാസ്ത്രജ്ഞര്‍ പേര് രേഖപ്പെടാത്തവയാണ് അവയില്‍ പലതും.

എണ്ണ പര്യവേഷണം കൊണ്ട് പരിസ്ഥിതിക്ക് മാത്രമല്ല നഷ്ടം മനുഷ്യ നഷ്ടവും ഉണ്ടാകുന്നു. രാജ്യത്തെ ആദിവാസികള്‍ക്കായി മാറ്റിവെച്ച പ്രദേശത്തേക്ക് കടന്നുകയറുന്നതാണ് ഇപ്പോഴത്തെ ഖനനത്തിന്റെ 60% വും. യൂറോപ്യന്‍ പരമ്പരകള്‍ ഇതുവരെ എത്തിയിട്ടില്ലാത്തതാണ് ഇതില്‍ ചില പ്രദേശങ്ങള്‍.

— സ്രോതസ്സ് treehugger.com

ഒരു അഭിപ്രായം ഇടൂ