മൊണ്‍സാന്റോയുടെ വിത്ത് പെഴ്സി ഷ്മൈസര്‍ മോഷ്ടിച്ചോ?

സുഹൃത്തുക്കളേ, നിങ്ങള്‍ ഒരു ദിവസം രാവിലെ എഴുനേറ്റ് പൂന്തോട്ടത്തില്‍ നോക്കുമ്പോള്‍ നിങ്ങള്‍ 40 വര്‍ഷങ്ങളായി വളര്‍ത്തിക്കൊണ്ടുവരുന്ന ചെടികളുടെ ഇടയില്‍ ഒരു അന്യ ചെടി വളരുന്നതായി കാണുന്നു എന്ന് കരുതുക. കാറ്റത്ത് പറന്നുവീണ വിത്ത് മുളച്ചുണ്ടായതാവാം അത്. എന്നാല്‍ ആഴ്ച്ചകള്‍ക്ക് ശേഷം സൂട്ടിട്ട വക്കീലന്‍മാര്‍ നിങ്ങളുടെ വീട്ടുവാതുക്കലെത്തി മൊണ്‍സാന്റോ പേറ്റെന്റെടുത്ത വിത്ത് നിങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്നതിനാല്‍ നിങ്ങള്‍ക്കെതിരെ കേസെടുത്തിരിക്കുന്നു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്കെന്ത് തോന്നും?

“കാറ്റെത്ത് പറന്നു വന്ന ചെടിയുടെ പേരില്‍ നിങ്ങള്‍ എനിക്കെതിരെ കേസെടുക്കുന്നോ” എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. “അത് എങ്ങനെ വന്നു എന്നത് പ്രശ്നമല്ല. വിത്ത് മൊണ്‍സാന്റോയുടേതാണ്. നിങ്ങള്‍ക്കത് കൈവശം വെക്കാനവകാശമില്ല. അതുകൊണ്ട് നിങ്ങള്‍ മൊണ്‍സാന്റോക്ക് പതിനായിക്കണക്കിന് ഡോളര്‍ നഷ്ടപരിഹാരം കൊടുക്കേണ്ടിവരും. അതുമാത്രമല്ല ഇനിമുതല്‍ നിങ്ങളുടെ തോട്ടം മൊണ്‍സാന്റോയുടേതാണ്. ഒരു കാര്യം കൂടിയുണ്ട്, നിങ്ങള്‍ ഇക്കാര്യം ആരുമായും സംസാരിക്കില്ല എന്ന കാരാര്‍ ഒപ്പുവെക്കണം”.

പിന്നേ, ഇത് ജനാധിപത്യമാണ്. ഞാന്‍ കോടതിയില്‍ പോകും എന്ന് നിങ്ങള്‍ അവരോട് വീമ്പ് പറഞ്ഞേക്കാം. പക്ഷേ ജഡ്ജി നിങ്ങളെ കുറ്റക്കാരനായി വിധിക്കും. നിങ്ങള്‍ക്ക് രണ്ടുവഴിയേ പിന്നീടുള്ളു. മൊണ്‍സാന്റോക്ക് കീഴടങ്ങുക, അല്ലെങ്കില്‍ യുദ്ധം ചെയ്യുക.

ഇത് ഒരു സ്വപ്നമായോ കഥയായോ സുഹൃത്തുക്കളേ നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ ലോകം മൊത്തമുള്ള കര്‍ഷകരനുഭവിക്കുന്ന യാഥാര്‍ത്ഥ്യമാണിത്. ഭീമന്‍ കോര്‍പ്പറേറ്റിനോട് യുദ്ധം ചെയ്യാനാവാതെ അവരുടെ ഭീമന്‍ ശമ്പളം വാങ്ങുന്ന വക്കീലന്‍മാരെ നേരിടാനാവാതെ മിക്ക കര്‍ഷകരും മൊണ്‍സാന്റോക്ക് കീഴടങ്ങും. പക്ഷേ പെഴ്സി ഷ്മൈസര്‍ അത്തരക്കാരനല്ല.

പെഴ്സി ഷ്മൈസറുടെ സ്വത്തവകാശവും മൊണ്‍സാന്റോയുടെ GMO വിത്തും

ക്യാനഡയിലെ Bruno Sask എന്ന സ്ഥലത്തെ canola കൃഷിക്കാരനാണ് പെഴ്സി. ആ ഭൂമിയില്‍ അദ്ദേഹം 40 വര്‍ഷത്തിലധിമായി കൃഷി ചെയ്യുന്നുണ്ടായിരുന്നു. ഒരോ വര്‍ഷത്തെ വിളയില്‍ നിന്നും ഏറ്റവും മെച്ചപ്പെട്ട വിത്ത് തെരഞ്ഞെടുത്ത് അടുത്ത വര്‍ഷം വിതക്കുന്ന അദ്ദേഹത്തിന് എപ്പോഴും മെച്ചപ്പെട്ട വിളവ് കിട്ടിക്കോണ്ടിരുന്നു.

മൊണ്‍സാന്റോ വിത്ത് ഗവേഷണം നടത്തില്‍ canola വിത്തില്‍ പുതിയൊരു ജീന്‍ കൂട്ടിച്ചേര്‍ത്തു. മൊണ്‍സാന്റോയുടെ തന്നെ കളനാശിനിയായ Roundup തളിക്കുമ്പോള്‍ ആ വിഷത്തെ പ്രതിരോധിച്ച് canola ചെടിയെ നശിക്കാതെ സംരക്ഷിക്കുക എന്നതാണ് പുതിയ ജീനിന്റെ ധര്‍മ്മം. കളകള്‍ക്ക് ഈ ജീന്‍ ഇല്ലാത്തതിനാല്‍ അവ Roundup ഏശുമ്പോള്‍ നശിച്ച് പോകും canola ജീവിക്കുകയും ചെയ്യും. അതാണ് പരിപാടി. Roundup Ready canola വിത്ത് എന്നാണ് ഇത്തരത്തിലുള്ള വിത്തിനെ വിളിക്കുന്നത്.

തന്റെ കൃഷിയിടത്ത് മൊണ്‍സാന്റോയുടെ Roundup Ready canola വളരുന്നതായി പെഴ്സി ഒരു ദിവസം കണ്ടെത്തി. എങ്ങനെ അത് തിരിച്ചറിഞ്ഞതെന്ന് അറിയേണ്ടേ. എളുപ്പമാണ്. അദ്ദേഹം Roundup കളനാശിനി പാടത്ത് അടിച്ചു. ചില canola ചെടി നശിക്കാതെ നില്‍ക്കുന്നത് അദ്ദേഹത്തിന് കാണാനായി. അതായത് അത് Roundup ready canola ആണ്. കുറച്ച് കാലം കഴിഞ്ഞപ്പോള്‍ മൊണ്ടാസാന്റോയും അത് കണ്ടു. അവര്‍ പെഴ്സിക്കെതിരെ കേസെടുത്തു. കോടതി പെഴ്സിയെ കുറ്റക്കാരനാണ് എന്ന് വിധിച്ചു. എങ്ങനെ സംഭവിച്ചതായാലും പെഴ്സിയുടെ കൈവശം മറ്റാരുടേയോ വസ്തുക്കളുണ്ട് എന്നതാണ് കാരണം. പേറ്റന്റ് ചെയ്ത ജീനുണ്ടാക്കിയ മലിനീകരണം എത്ര ചെറുതാണെന്നതൊന്നും ബാധകമല്ല എന്നും കോടതി പറഞ്ഞു. 1% ല്‍ താഴെയായാലും നിങ്ങളുടെ കാര്യം കഴിഞ്ഞു. എന്നലാ‍ പെഴ്സി സുപ്പീം കോടതി വരെ യുദ്ധം ചെയ്യാന്‍ തയ്യാറായി.

ശരിക്കും മൊണ്‍സാന്റോയുടെ GMO വിത്ത് പെഴ്സി ഷ്മൈസറുടെ വസ്തുവില്‍ അതിക്രമിച്ച് കയറുകയാണുണ്ടായത്. അവര്‍ക്ക് പേറ്റെന്റ് ചെയ്ത ഒരു ജീനിണ്ട്. അത് എങ്ങനെ നിങ്ങളുടെ പാടത്ത് വന്നതെന്നത് പ്രശ്നമല്ല. അത് നിങ്ങളുടെ ചെടിയെ മലിനപ്പെടുത്തി. പക്ഷേ പേറ്റന്റ് നിയമം നിങ്ങളുടെ ചെടിക്ക് ബാധകമാകും. കാരണം പേറ്റന്റ് നിയമം കര്‍ഷകരുടെ അവകാശത്തേക്കാള്‍ മുകളിലാണ് എന്നാണ് ‘ജനാധിപത്യ രാജ്യ’ങ്ങളിലെ നിയമം. [ആരുടെ അധികാരം എന്ന് വ്യക്തമല്ലേ, ജനങ്ങളുടേതാണോ?] അതുകൊണ്ട് മൊണ്‍സാന്റോ നിങ്ങളേ own ചെയ്യുന്നു. 31,000 മറ്റ് ജീനികള്‍ ആ ചെടിയിലുണ്ട്. വെറും ഒരു ജീനിന്റെ പേരില്‍ മൊണ്‍സാന്റോക്ക് വിത്ത് അവരുടെ സ്വന്തമെന്ന് എങ്ങനെ പറയാന്‍ കഴിയും? ഇത് moral and ethical പ്രശ്നവുമാണ്.മനുഷ്യാവകാശത്തെ സ്വന്തമാക്കാനും നിയന്ത്രിക്കാനാകുമോ?

മൊണ്‍സാന്റോ എന്തിനിത് ചെയ്യുന്നു?

ഒരു ജീനിന്റെ പേറ്റെന്റെടുക്ക വഴി ലോകം മൊത്തമുള്ള വിത്തുകളെ നിയന്ത്രിക്കാനവര്‍ക്കാകുന്നു. അതു വഴി അവര്‍ക്ക് കൃഷിക്കാരെ നിയന്ത്രിക്കാന്‍ കഴിയും. മൊണ്‍സാന്റോ നിശ്ചയിക്കുന്ന വിലക്ക് അവരുടെ വിത്തുകള്‍ വാങ്ങാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും. മൊണ്‍സാന്റോയുടെ തന്നെ കീടനാശിനികളും വളങ്ങളും വാങ്ങേണ്ടതായി വരും. പാടത്തിന്റെ വലിപ്പത്തിനനുസരിച്ച് സൈസന്‍സ് ഫീസ് ഓരോ വര്‍ഷവും നല്‍കേണ്ടതായി വരും. വിത്തിനെ നിയന്ത്രിക്കുക വഴി ആഹാര ശൃംഖലയുടെ പൂര്‍ണ്ണമായ നിയന്ത്രണമാണ് അവര്‍ക്ക് വേണ്ടത്.

കളനാശിനി Roundup ന് വേണ്ടി മൊണ്‍സാന്റോ ഒരു ജീന്‍ കൂട്ടിച്ചേര്‍ത്തു. അതേ പോലെ തന്നെയാണ് BT ചോളം, bt പരുത്തി, BT ഉരുളക്കിഴങ്ങ് തുടങ്ങിയവ. BT ക്ക് ആണ് കൂടുതല്‍ വിഷം ഉള്ളിലുള്ളത്. വിഷം അകത്തുള്ള വിത്ത് ചെടിയാകുമ്പോഴേക്കും വിത്തിലുണ്ടായിരുന്നതിനേക്കാള്‍ വളരെയധികം വിഷം അതിനുള്ളില്‍ ഉണ്ടാക്കും. അത്തരം വസ്തുക്കള്‍ നാം കഴിക്കുമ്പോള്‍ നമ്മുടെ ആഹാരത്തില്‍ അതുവരെയുണ്ടായിരുന്നിട്ടില്ലാത്ത വിഷമാണ് നാം കഴിക്കുന്നത്. അത് അപകടകരമാണ്. സ്ഥരമായ ഉപയോഗത്തിനാല്‍ ഈ വിഷം നമ്മുടെ ശരീരത്തില്‍ അടിഞ്ഞുകൂടും. പ്രാണികള്‍ ഈ ചെടിയുടെ പൂവോ വേരൊ തിന്നാല്‍ അത് ചത്തുപോകും. അതുകൊണ്ട് മനുഷ്യനിലും അതിന്റെ ഫലമുണ്ടാകും. അത് വളരെ ആശങ്കാകരമാണ്.

മൊണ്‍സാന്റെ ഈ വിത്തുകള്‍ വിതരണം ചെയ്യുന്നതിന് മുമ്പ് അവര്‍ ‍തന്നെ test നടത്തി സര്‍ക്കാരില്‍ നിന്ന് അംഗീകാരം വാങ്ങിയിരുന്നു. പക്ഷേ വേറെ ഒരു സ്വതന്ത്ര ഏജന്‍സിക്കും പരീക്ഷിക്കാന്‍ അനുമതി കിട്ടിയിട്ടില്ല. പക്ഷേ ഇപ്പോള്‍ ധാരാളം NGOകുള്‍, ശാസ്ത്രജ്ഞര്‍, തുടങ്ങിയവര്‍ ഈ ആഹാരത്തിന്റെ ഫലത്തെക്കുറിച്ച് പഠനം നടത്തുന്നുണ്ട്. കൂടുതല്‍ ശാസ്ത്രജ്ഞരും GMOക്ക് എതിരാണ്. American Academy of Environmental Medicine പറയുന്നത് ഗര്‍ഭിണികളും കുട്ടികളും GMO ആഹാരം കഴിക്കരുത് എന്നാണ് പറയുന്നത്.

ക്യാനഡയില്‍ നിന്ന് ഇപ്പോള്‍ മിക്ക രാജ്യങ്ങളിലേക്കും തേന്‍ കയറ്റുമതി ചെയ്യാനാവില്ല. കാരണം GMO മൂലം മലിനീകൃതമാണ് തേന്‍. GMO കൃഷിയുടെ … ഫലം. പൂമ്പൊടി ശേഖരിക്കുന്ന തേനീച്ചകള്‍ക്ക് GMO ചെടി ഏതാണ് സാധാരണ ചെടി ഏതാണ് എന്ന് തിരിച്ചറിയാനാവില്ലല്ലോ. canola കൃഷിക്കാരെ മാത്രമല്ല ഇത് ബാധിക്കുന്നത്, തേനീച്ച കൃഷിക്കാരേയും ബാധിക്കുന്നു. canola യുടെകാര്യത്തില്‍ ആ ചെടി മാത്രമല്ല പുതിയ ജീനിനാല്‍ മലിനീകൃതമാകുന്നത്. ആ കുടുംബത്തിലെ എല്ലാ ചെടികളേയും അത് ബാധിക്കുന്നു. Brassica കുടുംബത്തില്‍ പെട്ട ചെടിയാണ് Canola. cross pollination വഴി Cabbage, radish, Cauliflower തുടങ്ങിയ പല ചെടികളേയും ഇത് ബാധിക്കും. ഓരോ വര്‍ഷവും കൂടുതല്‍ കൂടുതല്‍ ചെടികളാണ് GMO കാരണം മലിനീകൃതമാകുന്നത്. ഇത്തരം വിളകള്‍ യൂറോപ്പില്‍ വിറ്റഴിക്കാനാവില്ല. കാരണം അവിടെ GMOs നിരോധിച്ചിരിക്കുകയണ്.

ജൈവ കൃഷിക്കാരും ഇതിന്റെ കുഴപ്പത്തെയോര്‍ത്ത് വ്യാകുലരാണ്. അരു സുപ്രഭാതത്തില്‍ നിങ്ങള്‍ തിരിച്ചറിയും നിങ്ങള്‍ ജൈവകൃഷിക്കാരല്ലെന്ന്. 40-50 വര്‍ഷങ്ങളിലെ പെഴ്സിയുടെ ഗവേഷണം നശിപ്പിച്ചത് ഒരു അന്യ വിത്താണ്. അടുത്ത ദിവസം അദ്ദേഹത്തിന് പാടവും വിത്തുകളും നഷ്ടപ്പെട്ടു.

93% സോയാബീന്‍ ഇന്ന് മൊണ്‍സാന്റോ കൈവശം വെച്ചിട്ടുള്ള GMO ആണ്. 83% ചോളം മൊണ്‍സാന്റോയുടെ BT ചോളമാണ്. processed ആഹാരമാണ് നിങ്ങള്‍ കഴിക്കുന്നതെങ്കില്‍ നിങ്ങള്‍ കഴിക്കുന്നത് GMO ആയിരിക്കും. മെക്സിക്കോയിലെ 10,000 തരം ചോള വിത്തുകളില്‍ പകുതിയിലധികം GMO കാരണം മലിനപ്പെട്ടുകഴിഞ്ഞിരിക്കുന്നു. അമേരിക്കയില്‍ നിന്നുമാണ് അവര്‍ക്ക് GMO ചോളം കിട്ടിയത്.

കോര്‍പ്പറേറ്റിനെതിലെ യുദ്ധം ചെയ്യുന്നതെങ്ങനെ

അത് എളുപ്പമല്ല. നിങ്ങളെ മാനസികമായി തകര്‍ക്കാനുള്ള എല്ലാ വഴികളും അവര്‍ ചെയ്യും. “പാടത്ത് ഞങ്ങള്‍ പണിചെയ്യുമ്പോള്‍ അവര്‍ ഞങ്ങളെ നിരീക്ഷിക്കുമായിരുന്നു. എന്റെ ഭാര്യക്ക് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ കിട്ടുമായിരുന്നു. ഞാന്‍ യാത്ര ചെയ്യുന്നത് പിന്‍ തുടരുമായിരുന്നു. എന്റെ clients നെ എല്ലാം അവര്‍ വിലക്ക് വാങ്ങി. 7 വര്‍ഷം ഞങ്ങള്‍ നരക തുല്യമായ ജീവിതമായിരുന്നു നയിച്ചിരുന്നത്.”

കൃഷിക്കാര്‍ മൊണ്‍സാന്റെയില്‍ നിന്ന് വിത്തുവാങ്ങുമ്പോള്‍ അവര്‍ ഒരു കാരാര്‍ ഒപ്പിടണം. അവര്‍ നിങ്ങളുടെ വയലുകളും നിങ്ങളുടെ സംസാര സ്വാതന്ത്ര്യവും ഏറ്റെടുക്കും. കാരണം ആ കരാറനുസരിച്ച് ആളുകള്‍ ഒന്നും പുറത്തു പറയാന്‍ പാടില്ല. ജനിതകമാറ്റം വരുത്തിയ ആഹരം വെറും ആരോഗ്യ പ്രശ്നം മാത്രമല്ല ഉണ്ടാക്കുന്നത്. പരിസ്ഥിതി പ്രശ്നവും സ്വാതന്ത്ര്യ പ്രശ്നവും ഉണ്ടാക്കും. ഇത് പേടിയുടെ സംസ്കാരമാണ്. നിങ്ങളുടെ അയല്‍ക്കാരന്‍ ലൈസന്‍സില്ലാതെ മൊണ്‍സാന്റോ വിത്തുപയോഗിക്കുന്നത് നിങ്ങള്‍ കണ്ടെത്തിയെന്ന് കരുതുക. നിങ്ങള്‍ അത് മൊണ്‍സാന്റോയെ അറിയിച്ചാല്‍ നിങ്ങള്‍ക്ക് ഒരു സമ്മാനം കിട്ടും. മിക്കപ്പോഴും സൗജന്യ രാസവസ്തുക്കളാകും സമ്മാനമായി കിട്ടുക. ചിലപ്പോള്‍ ജാക്കറ്റോ കോട്ടോ മറ്റോ. വയലുകള്‍ നിരീക്ഷിക്കാന്‍ മൊണ്‍സാന്റോ പ്രതിവര്‍ഷം ചിലവാക്കുന്നത് ഒരു കോടി ഡോളറാണ്. ഇതെല്ലാം പേടിയുടെ ലോകമാണ് നിര്‍മ്മിക്കുന്നത്. [നാസി ജര്‍മ്മനിയോ, സ്റ്റാലിന്‍ റഷ്യയോ പോലെ]. social fabric അത് തകര്‍ക്കും. കര്‍ഷകര്‍ പരസ്പരം ഇപ്പോള്‍ വിശ്വസിക്കുന്നില്ല. കാരണം ആരാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് അറിയില്ലല്ലോ.

1998 ല്‍ പെഴ്സി മൊണ്‍സാന്റോയോട് യുദ്ധം തുടങ്ങി. അന്ന് അദ്ദേഹത്തിന് പണവും ഭൂമിയുമുണ്ടായിരുന്നു ആ യുദ്ധത്തിന്. സുപ്രീം കോടതിയില്‍ പല വിയോജിപ്പുമുണ്ടായി. അവസാനം പെഴ്സി വിജയിച്ചു. മൊണ്‍സാന്റോക്ക് പണം നല്‍കണമെന്ന വ്യവസ്ഥയില്‍നിന്ന് അദ്ദേഹത്തെ ഇളവ് ചെയ്തു. എന്നാല്‍ ജനിതകമാറ്റം വരുത്തിയ ആഹരത്തെക്കുറിച്ച് ഒരു തീരുമാനവും ഉണ്ടായില്ല.

കൃഷിക്കാരന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കതീതമായ അധികാരം എങ്ങനെ കോര്‍പ്പറേറ്റുകള്‍ക്ക് കിട്ടുന്നു?

കോടതി കര്‍ഷകന്റെ അവകാശത്തേക്കാള്‍ പ്രധാന്യം പേറ്റന്റ് നിയമത്തിനാണ് നല്‍കിയിരിക്കുന്നത്. കര്‍ഷകന്റെ അവകാശം സംരക്ഷിക്കാന്‍ പുതിയ നിയമം പാര്‍ലമന്റില്‍ പാസാക്കണമെന്നാണ് ക്യാനഡയിലെ സുപ്രീം കോടതി പറയുന്നത്. പക്ഷേ, ഇപ്പോള്‍ കര്‍ഷകന്റെ അവകാശം പേറ്റന്റ് നിയമത്തിന് താഴെയാണ്.

നിങ്ങളുടെ കുട്ടികളില്‍ GMO ജീന്‍ കടന്നു കൂടിയാല്‍ നിങ്ങള്‍ക്ക് പിന്നെ കുട്ടികളില്‍ അവകാശമുണ്ടാവില്ല. പകരം അവകാശി മൊണ്‍സാന്റോ ആയിരിക്കും.

സര്‍ക്കാരിന് മേലുള്ള മൊണ്‍സാന്റോയുടെ ഉടമാവകാശം

Food safety enhancement നിയമം കൊണ്ടുവന്നത് Cannecticut ല്‍ നിന്നുള്ള Democratic കോണ്‍ഗ്രസുകാരിയായ Rosa L. DeLauro ആണ്. അവരുടെ ഭര്‍ത്താവ് മൊണ്‍സാന്റോയുടെ ലോബിയിസ്റ്റാണ്. മൊണ്‍സാന്റോയുടെ വക്കീലന്‍മാരും മറ്റ് ഉയര്‍ന്ന ജോലിക്കാരും സര്‍ക്കാരിന്റെ Food and agriculture ഡിപ്പാര്‍ട്ട്മെന്റുകളില്‍ ജോലി ചെയ്യുന്നു. ലോബിയിങ്ങ് വിജയിച്ച് കഴിയുമ്പോള്‍ അവര്‍ തിരികെ മൊണ്‍സാന്റോയിലേക്ക് തിരിച്ച് പോകും. 15 കൊല്ലമായി ഇതാണ് നടക്കുന്നത്. revolving door എന്നാണ് ഇതിനെ വിളിക്കുന്നത്. ഒബാമയുടെ സര്‍ക്കാരിലെ ഒരു ഉയര്‍ന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥന്‍ മൊണ്‍സാന്റോയില്‍ നിന്നാണ്. സര്‍ക്കാര്‍ മാറിവരുന്നുണ്ടാകാം പക്ഷേ മൊണ്‍സാന്റോ അതുപോലെ തന്നെ നില്‍ക്കുന്നു. മറ്റ് കോര്‍പ്പറേറ്റുകളുടെ കാര്യവും ഇങ്ങനെയാണ്.

കര്‍ഷകര്‍ക്ക് പൂര്‍ണ്ണ സമയ ലോബീയിങ്ങ് നടത്താനുള്ള പണമില്ല. എന്നാല്‍ ഒത്തുചേര്‍ന്നാല്‍ പലതും നേടാം.

— സ്രോതസ്സ് metrofarm.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

2 thoughts on “മൊണ്‍സാന്റോയുടെ വിത്ത് പെഴ്സി ഷ്മൈസര്‍ മോഷ്ടിച്ചോ?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )