Philip Bereano മായുള്ള അഭിമുഖം.
എന്തുകൊണ്ടാണ് ജനിതക എഞ്ജിനീയറിങ് (GE) ന് താങ്കളെ പോലുള്ള ധാര്‍മ്മികതയുടെ വക്താവിന്റെ ആവശ്യം?
ഞാന്‍ സാമൂഹ്യ ധാര്‍മ്മികത കൈകാര്യം ചെയ്യുന്നു: സമത്വം, നീതി, മാന്യത, ജനാധിപത്യം ഇവയുടെ പ്രശ്നങ്ങള്‍. ഈ മൂല്യങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ GE പരാജയപ്പെടുന്നു. എല്ലാ ഉന്നത സാങ്കേതികവിദ്യ പോലെ GE ഉം സ്വാഭാവികമായി ജനാധിപത്യ വിരുദ്ധമാണ്. ഉദാഹരണത്തിന് കമ്പ്യൂട്ടര്‍. ഉപയോഗത്തില്‍ അവ ജനാധിപത്യപരമാകാം. കാരണം ഒരു ഉപഭോഗ സമൂഹത്തില്‍ ആര്‍ക്കും അത് വാങ്ങാം. എന്നാല്‍ അവ വികസനത്തിന്റെ കാര്യത്തില്‍ ജനാധിപത്യപരമല്ല. അത് വളരെ കുറച്ച് ആളുകളുടെ നിയന്ത്രണത്തിലുള്ളതാണ്. വളരേധികം വിദ്യാഭ്യാസമുള്ളതും അസാധാരണമാം വിധം സമ്പത്തുള്ളവരുമായ ഒരു കുറച്ച് കൂട്ടം ആളുകളാണ് GE നെ നിയന്ത്രിക്കുന്നത്.
തങ്ങള്‍ക്ക് മനസിലാകാത്ത വിധം വളരെ സങ്കീര്‍ണ്ണമായ കാര്യമാണ് GE എന്നാണ് മിക്ക ആളുകളും കരുതുന്നത്. ഒരു ജനാധിപത്യ സമൂഹത്തില്‍ ധാര്‍മ്മികവും സാമൂഹികവും ആയി ഉയര്‍ന്ന് വരുന്ന പ്രശ്നങ്ങള്‍ക്ക് സാങ്കേതികമായ വിവരങ്ങളുമായി ഒരു കാര്യവും ഇല്ല. ആ പ്രശ്നങ്ങളുടെ അടിസ്ഥാനം എളുപ്പത്തില്‍ മനസിലാക്കാവുന്നതാണ്. എന്നിരുന്നാലും പ്രശ്നങ്ങളില്‍ പൊതുജനത്തിന്റെ പങ്കാളിത്തം ക്ഷണിക്കുന്ന വിധം കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സാങ്കേതികവിദ്യ ഉന്നതര്‍ ഒരു ഉത്തരവാദിത്തവും കാണിക്കുന്നില്ല. നിയന്ത്രണ സംവിധാനങ്ങള്‍ സുതാര്യതയെ എതിര്‍ക്കുന്നു. അല്ലെങ്കില്‍ അവര്‍ മേല്‍നോട്ടം വഹിക്കുന്ന വ്യവസായത്തിനോട് ബന്ധനസ്തരും ആണ്. FDA, USDA/APHIS എന്നിവയുടെ കാര്യത്തില്‍ അത് തീര്‍ച്ചയായും ശരിയാണ്. EPA അത്രത്തോളം അടിമപ്പെട്ടിട്ടില്ല.
കൃഷിയിലെ GEയുമായി ബന്ധപ്പെട്ട ധാര്‍മ്മിക പ്രശ്നം എന്താണ്?
പൊതുജനങ്ങളുടെ അംഗീകാരം കിട്ടത്തക്ക രീതിയിലാണ് GE യെ അവതരിപ്പിച്ചത്. എന്നാല്‍ ഒരു GE സാങ്കേതികവിദ്യകളും ഒരു സുസ്ഥിരമായ രീതിയിലും ആഹാര ഉത്പാദനം വര്‍ദ്ധിപ്പിക്കുകയോ ലോകത്തെ പട്ടിണി കുറക്കുകയോ ചെയ്യില്ല. എന്നിട്ടും അവര്‍ തീര്‍ച്ചയായും ജൈവസാങ്കേതികവിദ്യ ശാസ്ത്രജ്ഞര്‍ക്കുള്ള ധനസഞ്ചയവും ലോകത്തെ മൊണ്‍സാന്റോകള്‍ക്കുള്ള ലാഭവും വര്‍ദ്ധിപ്പിക്കുകയാണ്.
GE യുടെ പ്രയോജനമായി GE യുടെ വക്താക്കള്‍ പ്രചരിപ്പിക്കുന്ന “സ്വര്‍ണ്ണ അരി”- വിറ്റാമിന്‍ A വര്‍ദ്ധിപ്പിച്ച- മൂന്നാം ലോകരാജ്യങ്ങളില്‍ നിന്ന് അന്ധത കുറച്ചില്ല. യഥാര്‍ത്ഥത്തില്‍ ഒരു കുട്ടി കഴിക്കേണി വരുന്ന സ്വര്‍ണ്ണ അരിയുടെ വലിയ അളവ് കാരണം അത് മിക്കാറും സംഭവിക്കുകയില്ല. അവനോ അവള്‍ക്കും അപ്പോഴും വിറ്റാമിന്‍ A ഉപയോഗിക്കുന്ന മറ്റ് അവശ്യ പോഷകങ്ങള്‍ ഉള്ള സമീകൃതാഹാരം കിട്ടുന്നില്ല.
ഈ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയിരിക്കുന്ന വളരെ ലളിതവല്‍ക്കരിച്ച ചുരുക്കല്‍വാദ മാതൃകക്ക് ഒരു വലിയ ധാര്‍മ്മിക പ്രശ്നമുണ്ട്. ജിനോം എന്നത് Lego സെറ്റ് പോലുള്ള ഒന്നാണെന്ന ഈ ചിത്രമാണ് GE യുടെ കേന്ദ്ര പ്രമാണം. അതില്‍ നിങ്ങള്‍ക്ക് പച്ച സാധനത്തെ മാറ്റി ചുവന്ന സാധനം വെക്കാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജിനോം വളരേറെ ദ്രവവമായതും ഘടകങ്ങള്‍ പരസ്പരം ഇടപെടുന്നതുമാണ്. Lego മാതൃക വളരേറെ തെറ്റാണ്. എന്നാല്‍ അതാണ് പൊതു വ്യവഹാരത്തില്‍ സ്ഥിരമായി ഉപയോഗിക്കുന്നത്. നിയന്ത്രണ സമര്‍പ്പണങ്ങള്‍, നിയമ പ്രമാണസാക്ഷ്യങ്ങളില്‍ ഒക്കെ അത് കാണാം. ജിനോം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ജീവശാസ്ത്രജ്ഞര്‍ക്ക് അറിയാം. എന്നാല്‍ അത്തരത്തിലെ വിഷയ വ്യവഹാരത്തെ തള്ളിക്കളയുകയാണ് തൊഴില്‍ പ്രമാണങ്ങളിലെ മുന്നേറ്റം ചെയ്യുന്നത്. കാരണം അവ വ്യവസായ സ്ഥാപകരുടെ നയങ്ങളെ വെല്ലുവിളിക്കുന്നതാണ്. ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെയോ പൊതു എഴുത്തിലൂടെയോ പരിധികള്‍ ഭേദിക്കാനാഗ്രഹിക്കുന്ന ശാസ്ത്രജ്ഞര്‍ കൂടുതലും അക്കാഡമിക്-വ്യവസാായ-സങ്കരത്തിലെ പണക്കാരാലും അധികാരമുള്ളവരാലും ഒറ്റപ്പെടുത്തുകയോ പാര്‍ശ്വവല്‍ക്കരിക്കുകയോ ചെയ്യപ്പെടുന്നു. ഉദാഹരണത്തിന് Dr. Arpad Pusztai, Dr. Ignacio Chapela, Dr. Terje Traavik എന്നിവരുടെ അനുഭവങ്ങള്‍.* professional ആയി പ്രവര്‍ത്തിക്കുന്ന ജനിതക ശാസ്ത്രജ്ഞരും, അക്കാദമിക, വ്യവസായ ജീവശാസ്ത്രജ്ഞര്‍ക്കു ചുറ്റുമുള്ള അഗാധമായ ഒരു കൂട്ടം ധാര്‍മ്മിക പ്രശ്നങ്ങള്‍ ആണ് ഈ ഉദാഹരണങ്ങള്‍ സൂചിപ്പിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു.
[*Editor’s Note: ജനിതകമാറ്റം വരുത്തിയ വിളകളുടെ ആരോഗ്യ പരിസ്ഥിതി വ്യാകുലതകളുയര്‍ത്തിയതിന് ജൈവസാങ്കേതികവിദ്യ കമ്പനികളും മറ്റ് ശാസ്ത്രജ്ഞരും വിമര്‍ശിക്കുന്ന പ്രധാന അന്തര്‍ദേശീയ ശാസ്ത്രജ്ഞരാണ് ഇവര്‍.]
ഈ സാങ്കേതികവിദ്യ ചെറുകിട കര്‍ഷകരെ അപകടത്തിലാക്കും എന്ന് താങ്കള്‍ വാദിക്കുന്നു. എന്തുകൊണ്ട്?
സൂഷ്മജീവി ജീന്‍ ഉല്‍പ്പന്നങ്ങളെ പേറ്റന്റ് ചെയ്യുന്നതിനെ അനുകൂലിക്കുന്ന ഒരു വിധി സുപ്രീംകോടതിയില്‍ നിന്ന് വന്നത് ശരിക്കും അഭൂതപൂര്‍വ്വമായതായിരുന്നു. ആ തീരുമാനവുമായി പേറ്റന്റ് ഓഫീസ് ഓടിപ്പോയി. സസ്യങ്ങളേയും ജന്തുക്കളേയും പേറ്റന്റ് ചെയ്യുന്നത് അവര്‍ അനുവദിച്ചു. കാര്‍ഷിക ജൈവവ്യവസ്ഥയിലെ വലിയ കോര്‍പ്പറേറ്റുകള്‍ ബൌദ്ധിക സ്വത്ത് കുത്തക നിര്‍മ്മിക്കുന്നത് ധാര്‍മ്മിക പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നു. അതുപോലെ ചെറുകിട കൃഷിയിടങ്ങളേയും സുസ്ഥിര കൃഷിയേയും അത് ദോഷമായി ബാധിക്കുന്നു. സുസ്ഥിരത എന്നത് ഏക്കാലത്തേക്കുമുള്ള ലാഭം എന്നല്ല അര്‍ത്ഥമാക്കുന്നത്. സുസ്ഥിരതക്ക് നീതി, വിതരണ പരിഗണനകള്‍ പോലുള്ള ഗുണപരമായ മാനങ്ങളും ഉണ്ട്. അല്ലെങ്കില്‍ ഒരു ഏകാധിപത്യ സമൂഹത്തെ സുസ്ഥിരമെന്ന് വിളിക്കേണ്ടിവരും! ചെറുകിട കര്‍ഷകരില്‍ നിന്ന് ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകളിലേക്ക് അറിവ്, അധികാരം, നിയന്ത്രണം എന്നിവയുടെ വമ്പന്‍ നീക്കം നടക്കുകയാണ്.
സ്വര്‍ണ്ണ അരിയുടെ ഉദാഹരണം നോക്കുക: ഇന്‍ഡ്യയിലെ ഒരു ഗ്രാമത്തില്‍ സമീപത്ത് വളരുന്ന സ്ഥിരമായി കഴിക്കുന്ന 350 സസ്യങ്ങള്‍ വിറ്റാമിന്‍ A അതിന്റെ precursors നല്‍കുന്നു എന്ന് വന്ദന ശിവ കണ്ടെത്തി. വ്യാവസായിക കാര്‍ഷിക മാതൃകയില്‍ ഇവയെ “കളകള്‍” എന്നാണ് നിര്‍വ്വചിച്ചിരിക്കുന്നത്. പരുത്തി കൃഷി ചെയ്യാനായി അവയെ ഉഴുതുകളയാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നുമുണ്ട്. തദ്ദേശീയര്‍ക്ക് മുമ്പ് വിറ്റാമിന്‍ A നല്‍കിയിരുന്ന ആഹാരം ലഭ്യമല്ലാതാക്കിയതോടെ അവരിലെ അന്ധതയും വര്‍ദ്ധിച്ചു.
തദ്ദേശീയമായ ആഹാരം ഭക്ഷ്യരീതികളുടെ ലഭ്യത സംരക്ഷിച്ച് അന്ധത കുറക്കുന്ന കാര്‍ഷിക-ജൈവവ്യവസ്ഥാ സമീപനം മനസിലാക്കാതെ ഈ അവസ്ഥ മറികടക്കാനായി “ഹൈ-ടെക് അത്ഭുതം” എന്ന രീതിയില്‍ സ്വര്‍ണ്ണ അരിയുടെ വാഗ്ദാനം നടത്തുന്നു. ഉയര്‍ന്ന സങ്കീര്‍ണ്ണതകളുള്ള കൂടുതല്‍ സാങ്കേതികവിദ്യകള്‍ പ്രയോഗിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഹൈ-ടെക് മനസ്ഥിതി ശ്രമിക്കുന്നു.
പെട്ടെന്ന് നമുക്ക് ഒത്തുചേര്‍ക്കലിന്റെ ഒരു സംവിധാനം ഉണ്ടായി. germplasm സംരക്ഷിക്കാനും ഗ്രാമീണ ആദിവാസി മേഖലയില്‍ ഉപയോഗിക്കാനും ആഘാതമേല്‍ക്കാന്‍ ശേഷിയുള്ള വികേന്ദ്രീകൃതമായ സഹസ്രാബ്ദങ്ങളായി നമുക്ക് ഭക്ഷണം നല്‍കിയിരുന്ന സംവിധാനത്തിന് പകരം അവിടെ ഒറ്റ മാനമുള്ള ബഹുരാഷ്ട്ര കോര്‍പ്പറേഷന്‍, മൊണ്‍സാന്റോ, ലോകത്തെ കാര്‍ഷിക സസ്യ germplasm ന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ വേണ്ടി ശ്രമിക്കുന്നു.
സംഭാവന കൊടുക്കുന്നവര്‍ കാര്‍ഷിക-പാരിസ്ഥിതിക നയത്തിനാണ് പണം കൊടുക്കേണ്ടത്. Gates Foundation ന്റെ സംഭാവന സാധാരണ വളരെ വലിയതാണ്. ഒരു ലക്ഷം ഡോളറിന് മുകളില്‍. അത് ആഫ്രിക്കയിലെ ചെറു ഗ്രാമ സഹകരണസ്ഥാപനങ്ങള്‍ക്ക് വളരെ വലുതാണ്. അവര്‍ക്ക് ഒരു $5,000 ഡോളറോ മറ്റോ സുഗമമായി ഉപയോഗിക്കാനാകും. ടാന്‍സാനിയയിലെ കാര്‍ഷിക സ്കൂളില്‍ പഠിപ്പിക്കുന്നവര്‍ക്കോ കെനിയയിലെ കാര്‍ഷിക സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കോ വേണ്ടത്ര ഫണ്ടിങ് കിട്ടുന്നില്ല. വളരേറെ എണ്ണത്തിലുള്ള പ്രാദേശി സംരംഭങ്ങളെ വലിയ സംഭാവനക്കാര്‍ കുറച്ച് കാണുന്നു. ആഹാര സുരക്ഷിതത്വത്തിനും ജൈവ വൈവിദ്ധ്യം സംരക്ഷിക്കുന്നതിനും അവര്‍ ചെറുകിട പദ്ധതികളെ ഒഴുവാക്കുമ്പോള്‍, അത്തരത്തിലെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായ പ്രത്യാഘാതമാണുണ്ടാകുന്നത്.
ആഗോള ഭക്ഷ്യ സുരക്ഷയേയും വികസ്വര രാജ്യങ്ങളിലെ പൊതുജന ആരോഗ്യത്തേയും എങ്ങനെയാണ് GMO വിളകളെ പ്രചരിപ്പിക്കുന്നത് ബാധിക്കുന്നത്?
ലോക ബാങ്കും UN ഏജന്‍സികളും International Assessment of Agricultural Knowledge, Science and Technology for Development (IAASTD) എന്ന ഒരു പ്രധാന പഠനം നടത്തി. high-tech സമീപനങ്ങള്‍ ഭാവിയിലെ ആഹാര ആവശ്യകതക്കുള്ള ഉത്തരമല്ല എന്ന് റിപ്പോര്‍ട്ട് ഉപസംഹരിക്കുന്നു. പകരം ചിലവ് കുറഞ്ഞ സമീപനങ്ങള്‍ “കാര്‍ഷിക-പാരിസ്ഥിതിക” എന്ന് വിളിക്കുന്ന സമീപനങ്ങള്‍ കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്. കാരണം ലളിതമാണ്: മൂന്നാം ലോക രാജ്യ കര്‍ഷകര്‍ക്ക് വ്യാവസായിക കൃഷി സമീപനം താങ്ങാനാകില്ല. അമേരിക്കയിലെ കുടുംബ കൃഷിയിടങ്ങള്‍ക്ക് അത് താങ്ങാനാകില്ല. അതുകൊണ്ടാണ് ആദ്യത്തെ ഹരിത വിപ്ലവത്തിന് ലോകത്തെ പട്ടിണി മാറ്റാന്‍ കഴിയാഞ്ഞത്. ലോകത്തെ എല്ലാ മനുഷ്യര്‍ക്കും അവശ്യം വേണ്ടതിലധികം ആഹാരം ഇന്ന് ലോകത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. നമുക്ക് ഉത്പാദിപ്പിക്കാകാത്തതിനാലല്ല ആളുകള്‍ പട്ടിണിയിലാകുന്നത്. അവര്‍ക്ക് ആഹാരം താങ്ങാനാകുന്നില്ല എന്നതിനാലാണ്. അത് ഭാവിയിലെ പല ദശാബ്ദങ്ങള്‍ക്കും സത്യമാണ്.
മൊണ്‍സാന്റോയില്‍ Bill and Melinda Gates Foundation ന്റെ നിക്ഷേപത്തെക്കുറിച്ച് Community Alliance for Global Justice ഒരു പ്രസ്ഥാവന അടുത്തകാലത്ത് ഇറക്കി. ഭക്ഷ്യ സുരക്ഷക്കും സുസ്ഥിരതക്കും ഹൈ-ടെക് സമീപനം ശരിയായ വഴിയല്ല. എന്നാല്‍ Gates Foundation പ്രാമുഖ്യം കൊടുക്കുന്നത് അതിനാണ്. ആഫ്രിക്കയില്‍ വളരേറെ ചെറുകിട കര്‍ഷകര്‍ ഉണ്ടെന്ന് ഫൌണ്ടേഷന്‍ സൂചിപ്പിക്കുന്നു. തങ്ങളുടെ നയങ്ങള്‍ കാരണം ധാരാളം കര്‍ഷകര്‍ക്ക് “land mobility” എന്ന് പറയുന്ന രീതിയില്‍ അവരുടെ ഭൂമി ഉപേക്ഷിക്കേണ്ടി വരും എന്നും അവര്‍ക്കറിയാം.
എന്നാല്‍ ആളുകള്‍ ദീര്‍ഘകാലമായി ആഫ്രിക്കയിലും ലോകം മൊത്തവും ഭൂമി ഉപേക്ഷിക്കുന്നുണ്ട്. ഇന്ന് എന്താണ് വ്യത്യാസം?
ആദ്യത്തെ ഹരിതവിപ്ലവത്തില്‍ സംഭവിച്ചത് ഇതാണ്. വലിയ കര്‍ഷകര്‍ക്ക് യന്ത്രവല്‍ക്കരണം താങ്ങാനായി. ചെറുകിട കര്‍ഷകര്‍ തുടച്ചു നീക്കപ്പെട്ടു. വികസ്വര രാജ്യങ്ങളില്‍ നഗരങ്ങള്‍ വന്‍തോതില്‍ വളര്‍ന്നു. നിയന്ത്രിക്കാനാകാത്ത തൊഴിലില്ലായ്മയുടേയും കുറ്റകൃത്യങ്ങളുടേയും തീച്ചൂളകളായി അവ മാറി. ഗ്രാമങ്ങളില്‍ നിന്ന് ജോലി അന്വേഷിച്ച് വരുന്ന ആളുകളെ ഇനി നയ്റോബിക്ക് ആവശ്യമില്ല. അത് പൊതുജനാരോഗ്യത്തിന് ഒരു ഭീഷണിയാണ്, അതേ സമയത്ത് പാടങ്ങളിലെ ഏക കൃഷി ഭക്ഷ്യ സുരക്ഷക്കും ഭീഷണിയാണ്.
ജനിതക മാറ്റം വരുത്തിയ ആഹാര നിയന്ത്രണങ്ങളുടെ അന്താരാഷ്ട്ര കൂടിയാലോചനയില്‍ താങ്കള്‍ അടുത്ത ഇടപെടുന്നുണ്ട്. അത്തരം സംഭാഷണങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കാമോ?
നമുക്ക് Cartagena Biosafety Protocol ഉണ്ട്. 160 രാജ്യങ്ങള്‍ അതിലുണ്ട്. പ്രധാന GMO ഉത്പാദകരായ അമേരിക്ക, ക്യാനഡ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ അതിലില്ല. ഈ സാങ്കേതികവിദ്യയുടെ അന്താരാഷ്ട്ര നിയന്ത്രണങ്ങളെക്കുറിച്ചുള്ള ഭാഷ ഒരു Protocol ആയി മാറ്റുന്നത് അവര്‍ക്കിഷ്ടമല്ല. ഈ ഒക്റ്റോബറില്‍ അംഗരാജ്യങ്ങള്‍ അവരുടെ 5ാം Meeting of the Parties (MOP5) ജപ്പാനിലെ Nagoya ല്‍ വെച്ച് നടത്തുന്നു. വിവിധ രാജ്യങ്ങള്‍ ജൈവ സുരക്ഷ നിയമങ്ങള്‍ പാസാക്കി. ഈ സാങ്കേതികവിദ്യയുടെ മേല്‍നോട്ടവും നിയന്ത്രണവും കൈകാര്യം ചെയ്യുന്നതില്‍ വികസ്വര രാജ്യങ്ങളെ അത് സഹായിച്ചു. എന്നാല്‍ അത് ദുര്‍ബലമായാല്‍ ജനിതകമാറ്റം വരുത്തിയ വിളകളുടെ പ്രവേശനത്തിന് സൌകര്യമാകും.
ഒരു ഉദാഹരണം. Protocol യോഗങ്ങളില്‍ ഒരു സന്നദ്ധസംഘടനയെ പ്രതിനിധീകരിച്ച് കഴിഞ്ഞ 6 വര്‍ഷങ്ങളായി ഞാന്‍ പോകുന്നുണ്ട്. GMO ഉണ്ടാക്കുന്ന നാശങ്ങളുടെ നിയമ ബാധ്യതയുടെ ഒരു അന്തര്‍ദേശീയ സംവിധാനം രൂപീകരിക്കാനായി ശ്രമിക്കുന്നു. ഇതുവരെ നാശമുണ്ടായതിന്റെ നൂറുകണക്കിന് സംഭവങ്ങള്‍ രേഖപ്പെടുത്തി. പൂര്‍ണ്ണമായ ഒരു ബാധ്യത സംവിധാനത്തെക്കുറിച്ച് വരുന്ന Protocol യോഗത്തില്‍ അവതരിപ്പിക്കും.
UN Agency ആയ Codex Alimentarius ലും ഞാന്‍ ഉണ്ട്. UNന്റെ ലോകാരോഗ്യ സംഘടനയുടേയും Food and Agriculture Organization ന്റേയും സഹകരണമാണത്. അന്തര്‍ദേശീയ ആഹാര നിയമങ്ങള്‍, നിയന്ത്രണങ്ങള്‍ എന്നിവ അത് കൈകാര്യം ചെയ്യുന്നു. ജനിതകമാറ്റംവരുത്തിയ ആഹാരത്തിന് മുദ്രഅടിക്കുന്നതിന്റെ അന്തര്‍ദേശീയ guidelines കൊണ്ടുവരാനായി 15-വര്‍ഷത്തെ കഷ്ടപ്പാട് വേണ്ടിവന്നു. അതിനെ അമേരിക്കയും സഖ്യ രാജ്യങ്ങളും ശക്തമായി എതിര്‍ത്തു. നവംബറില്‍ ബ്രസല്‍സില്‍ നടക്കുന്ന യോഗത്തില്‍ ഞാനും പോകുന്നുണ്ട്. ഇപ്പോഴത്തെ രേഖയിലെ ചില പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. മെയില്‍ Quebec City ല്‍ വെച്ച് Codex Labeling Committee ന്റെ വാര്‍ഷിക യോഗമുണ്ട്. മെയില്‍ വലിയ തര്‍ക്കങ്ങളെല്ലാം പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ട്. GE ആഹാര മുദ്രയടിക്കലിന്റെ ചില അന്താരാഷ്ട്ര guidelines ഉണ്ടാകുമെന്നും കരുതുന്നു.
GMOകളുടെ ഏറ്റവും വലിയ ഉത്പാദകര്‍ അമേരിക്കയായതുകൊണ്ട് ഈ തീരുമാനങ്ങള്‍ പ്രാദേശികമായ ഗതിയെ ബാധിക്കുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
ഒറ്റപ്പെട്ട് അമേരിക്കക്ക് എത്ര നാള്‍ നില്‍ക്കാനാകും എന്ന് എനിക്ക് അറിയില്ല. അടുത്തകാലത്ത് അമേരിക്കയിലെ കോടതികളില്‍ വന്ന രണ്ട് മൂന്ന് നിയമ കേസുകള്‍ GE വിളകളുടെ ശരിക്കുള്ള പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന് സര്‍ക്കാരിനോടും വ്യവസായത്തോടും ആവശ്യപ്പെട്ടത് പ്രോല്‍സാഹനം നല്‍കുന്നതാണ്. സാധാരണ വിളകളുടെ പാടത്ത് ജനിതക മലിനീകരണം നടത്തിയതിന് സാമ്പത്തികമായ നഷ്ടപരിഹാരം കൊടുക്കണമെന്ന് ആവശ്യപ്പെടുന്നവയായിരുന്നു മറ്റ് കോടതി തീരുമാനങ്ങള്‍. എന്നാല്‍ അമേരിക്കയില്‍ സ്വതന്ത്ര നിയന്ത്രണ മേല്‍നോട്ടം ഇല്ല. agencies വെറുതെ വ്യവസായത്തിന്റെ തീരുമാനങ്ങള്‍ വെറുതെ അംഗീകരിക്കുകയാണ് പതിവ്. അതില്‍ GE വിളകള്‍ക്ക് ഒരു പ്രശ്നവും ഇല്ല.
GE ആഹാരത്തിന്റെ അപകട സാദ്ധ്യത വിശകലനം നടത്താനുള്ള ഒരു കൂട്ടം നയങ്ങള്‍ അമേരിക്കയിലേയും ക്യാനഡയിലേയും പ്രതിനിധിസംഘങ്ങളുള്‍പ്പടെ Codex Alimentarius ഏകകണ്ഠേനെ സ്വീകരിച്ചു. അവ വെറും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മാത്രമണെന്നതാണ് പ്രശ്നം. ഒരു രാജ്യത്തിനും അത് നടപ്പാക്കണമെന്ന് നിര്‍ബന്ധമില്ല. അതുകൊണ്ട് അതിന് എന്തെങ്കിലും ഫലമുണ്ടായി എന്ന് നമുക്ക് അറിയില്ല. സംഘടനകള്‍ക്ക് അത്തരം നിയമങ്ങളുണ്ടെങ്കിലും രാജ്യങ്ങള്‍ ഒരിക്കലും അങ്ങനെ ചെയ്യാത്തതിനാല്‍ അത് സ്വീകരിച്ചോ എന്ന് Codex സര്‍ക്കാരിനോട് ചോദിക്കുന്നില്ല.
GMOs ന്റെ അപകട സാദ്ധ്യതയെ UN ന്റെ Cartagena Protocol on Biosafety എങ്ങനെ അഭിമുഖീകരിക്കുന്നു?
GMOs ന്റെ ഇറക്കുമതി കിട്ടുന്നതിന് മുമ്പ് “advanced informed agreement (AIA)” ന്റെ requirement ഈ കരാര്‍ രാജ്യങ്ങള്‍ക്ക് ചുമത്തുന്നു. സമ്മതിക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കുന്നതിന് വേണ്ട അപകടസാദ്ധ്യത വിശകലനത്തിന്റെ പൊതു തത്വങ്ങളുടേയും നടപടിക്രമങ്ങളുടേയും രൂപരേഖ അത് നല്‍കുന്നു. ഏത് പരമാധികാര രാജ്യങ്ങള്‍ക്കും അതിന്റെ അതിര്‍ത്തി മുറിച്ച് എന്ത് വരുന്നു എന്നത് നിയന്ത്രിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ നമുക്ക് Protocol വേണം. കാരണം ലോക വ്യാപാര സംഘടനയില്‍ ചേര്‍ന്ന രാജ്യങ്ങള്‍ ഇറക്കുമതി നിയന്ത്രണത്തിനുള്ള അവരുടെ അവകാശം ഉപേക്ഷിച്ചവരാണ്. “വാണിജ്യത്തിന് തടസമാകാതെ” കുറച്ച് നിയന്ത്രണങ്ങള്‍ സര്‍ക്കാരിന് കൊണ്ടുവരാമെന്ന് Protocol പറയുന്നു.
ലോക വ്യാപാര സംഘടന ഐക്യരാഷ്ട്ര സഭയുടെ ഭാഗമല്ല. എങ്ങനെയാണ് WTO നിയമങ്ങളും നിയന്ത്രണങ്ങളും UN ന്റെ Codex ഉം Cartagena Protocol ഉം ഒത്ത് പോകുന്നത് എന്നത് വ്യക്തമല്ല. വാണിജ്യ തര്‍ക്കങ്ങളിലെ reference points ആയി കുറച്ച് അന്തര്‍ദേശീയ ഏജന്‍സികളുടെ നിയമങ്ങളെ പ്രത്യേകിച്ച് പേരെടുത്ത് പറയാന്‍ 1995 ല്‍ WTO തീരുമാനിച്ചതാണ് അവ തമ്മിലുള്ള ഏക ബന്ധം. അവയിലൊന്ന് Codex ആണ്. അതുകൊണ്ട് സൈദ്ധാന്തികമായി, GE ആഹാരത്തിന്റെ അപകടസാദ്ധ്യതയെക്കുറിച്ചുള്ള വിശകലനം, അവയുടെ മുദ്രപതിപ്പിക്കല്‍, എന്നിവയെക്കുറിച്ചുള്ള Codex guidelines രാജ്യങ്ങളെ WTOയുടെ തര്‍ക്ക പരിഹാര സംവിധാനത്തില്‍ “sued” ആകാതെ സംരക്ഷിക്കുന്നു. Codex ആഹാരം മാത്രമേ പരിഗണിക്കുന്നുള്ളു എന്നതാണ് പ്രശ്നം. എന്നാല്‍ പരുത്തി ഉള്‍പ്പടെ ധാരാളം GMOs ആഹാരമല്ല. അതുകൊണ്ടാണ് നിയപരമായി Cartagena Protocol നമുക്ക് വേണമെന്ന് പറയുന്നത്. GMOs യെ അംഗീകരിക്കാനായി മൊണ്‍സാന്റോ, U.S. trade representatives, U.S. ambassadors, പോലുള്ളവരില്‍ നിന്ന് സമ്മര്‍ദ്ദം വരുമ്പോള്‍ ദുര്‍ബല രാജ്യങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാനായി എന്തെങ്കിലും വേണം. സ്വിറ്റ്സര്‍ലാന്റ്, നോര്‍വ്വേ പോലുള്ള സമ്പന്ന വികസിത രാജ്യങ്ങള്‍ക്ക് ഈ നിയമങ്ങള്‍ പ്രാബല്യത്തിലുണ്ട്. അവര്‍ക്ക് Protocol ന്റെ ആവശ്യമൊന്നുമില്ല. എന്നാല്‍ ലോകത്തിലെ മിക്ക രാജ്യങ്ങളും അത്രക്ക് ശക്തിയില്ലാത്തവരാണ്. അവര്‍ക്ക് Protocol നല്‍കുന്ന സംഖ്യകളുടെ ശക്തി ആവശ്യമാണ്.
എത്രമാത്രം ഫലപ്രദമാണ് Protocol ഇതുവരെ?
Cartagena Protocol പുതിയ സാങ്കേതികവിദ്യയില്‍ അഭൂതപൂര്‍വ്വമായ ഒരു കരാറാണ്. അത് ആദ്യത്തെ അന്തര്‍ദേശീയ പരിസ്ഥിതി കരാറാണ്. 1992 ല്‍ Rio de Janeiro ല്‍ നടന്ന ഭൌമ ഉച്ചകോടിയിലെ Convention on Biological Diversity ഒപ്പുവെച്ചതില്‍ നിന്നുണ്ടായതാണ്. മിക്ക രാജ്യങ്ങളിലേയും പരിസ്ഥിതി മന്ത്രാലയത്തിനകത്ത് വരുന്ന ഒരു കരാറാണിത്. GMOs നെ സ്വീകരിക്കാനുള്ള വാണിജ്യ മന്ത്രാലയത്തിന്റെ നിര്‍ബന്ധം സര്‍ക്കാരിന്റെ മറ്റ് മന്ത്രാലയങ്ങള്‍ ചിലപ്പോള്‍ കാണില്ല. അല്ലെങ്കില്‍ കാര്‍ഷിക മന്ത്രി അമേരിക്കയില്‍ പഠിക്കുന്ന സമയത്ത് GE യെ കുറിച്ച് എല്ലാം പഠിച്ചിട്ടുണ്ടാകും. GE മഹത്തായ ആശയമാണെന്ന് അവരോട് പറഞ്ഞതെല്ലാം സമ്മതിച്ചിട്ടുണ്ടാകും. അതുകൊണ്ട് എന്താണ് സംഭവിക്കാന്‍ പോകുക എന്നത് പ്രവചിക്കുക വിഷമകരമാണ്. ധാരാളം രാഷ്ട്രീയമായ കാര്യങ്ങളെ അത് ആശ്രയിച്ചിരിക്കുന്നു. അവക്ക് വിഷയവുമായി ഒരു ബന്ധവും ഇല്ലാത്തതാണ്. ലോകത്തെ പൌരസമൂഹം ഈ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ സംഘടിക്കുന്നുണ്ട്. ജനാധിപത്യപരവും സമത്വപരവുമായ ഒരു ഭാവിക്ക് വേണ്ടിയുള്ള ഏക വഴി അതാണ്.
കൃഷിയിലെ GMOs യുടെ ധാര്‍മ്മിക ഉപയോഗം എങ്ങനെയിരിക്കും?
ആര്‍ക്കും അറിയില്ല. GMOs ഉം ബദലുകളും തമ്മിലുള്ള ശരിക്കുള്ള താരതമ്യ പഠനം IAASTD ആണ്. അത് ലോക ബാങ്ക് ധനസഹായം കൊടുത്ത പല വര്‍ഷങ്ങളായുള്ള പഠനമാണ്. GM ആഹാരത്തിന് എന്തെങ്കിലും പ്രത്യേകിച്ച് ഗുണം ഇല്ലെന്ന് ഒരു കൂട്ടം UN agencies സംഗ്രഹിക്കുന്നു. എന്നാല്‍ ഞാന്‍ അതിനെ എതിര്‍ക്കുന്നു. GE ജന്മസിദ്ധമായി തന്നെ അധാര്‍മ്മികമാണ്. കാരണം അത് ജനാധിപത്യപരമായ സാങ്കേതികവിദ്യയല്ല. അതിന്റെ വികസനം, ഉടമസ്ഥതാവകാശം, തീരുമാനമെടുക്കല്‍ യന്ത്രം, എല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത് ഒരു ചെറിയ കൂട്ടം ടെക്നോ-കോര്‍പ്പറേറ്റ് ഉന്നതരുടെ കൈകളിലാണ്.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിലും കാര്‍ഷിക നയം വികസിപ്പിക്കുന്നതിലും GMOക്ക് നീതീകരിക്കാവുന്ന പങ്കുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
എനിക്ക് സംശയമാണ്. കാരണം ഭക്ഷ്യ സുരക്ഷ നല്‍കാനായി വികസിപ്പിച്ചതല്ല GMOs. ഉദാഹരണത്തിന് Roundup കളനാശിനിയുടെ മേലുള്ള മൊണ്‍സാന്റോയുടെ കുത്തക വ്യാപിപ്പിക്കാനായാണ് Roundup Ready GE വികസിപ്പിച്ചത്. കാരണം അതിന്റെ പേറ്റന്റ് കാലാവധി കഴിയാറായതായിരുന്നു. അത് അവര്‍ക്ക് ഒരുപാട് പണം ഉണ്ടാക്കുന്നതായി മാറി. രണ്ട്, ഭക്ഷ്യ സുരക്ഷ എന്നത് ഉപഭോക്താക്കളേയും അതുപോലെ കര്‍ഷകരേയും ഉത്പാദകരേയും ആഹാരത്തിന്റെ ഉത്പാദനത്തിന്റേ കാര്യത്തിലും നിയന്ത്രിക്കുന്നതിനെക്കുറിച്ചാണ്. എന്നാല്‍ GMOs ആ നിയന്ത്രണം നീക്കം ചെയ്യുന്നു. ഭക്ഷ സുരക്ഷ ഇനിമേല്‍ അളവ് പരമായ ആശയമല്ല. വ്യവസായത്തിന്റെ ധാരാളം വക്താക്കള്‍ ഭക്ഷ്യ സുരക്ഷ എന്ന വാക്കിനെ കൂടുതല്‍ ഉത്പാദിപ്പിക്കുക എന്നതിനെ മാത്രമായി ഉപയോഗിക്കുന്നു.
എന്തായാലും ദീര്‍ഘകാലത്തേക്ക് GMOs കൂടുതല്‍ ഉത്പാദിപ്പിക്കില്ല. ഡാര്‍വിന്റെ പരിണാമം പഠിപ്പിക്കുന്നത് പോലെ കളകളും കീടങ്ങളും പ്രതിരോധം വികസിപ്പിക്കും. ആദ്യത്തെ ഹരിത വിപ്ലവം കൂടുതല്‍ ഉത്പാദനം നടത്തിയില്ല, അത് പട്ടിണി കുറച്ചില്ല. പട്ടിണി ദാരിദ്ര്യത്തിന്റെ പ്രവര്‍ത്തിയാണ്. ചുറ്റുപാടുമുള്ള ആഹാരത്തിന്റെ അളവിന്റെ പ്രശ്നമല്ല. പട്ടിണി കുറക്കാനുള്ള ഏക വഴി ലോകത്തെ ദരിദ്രരുടെ വരുമാനം മെച്ചപ്പെടുത്തുക, ഭക്ഷ്യോത്പാദനത്തിന്റെ നിയന്ത്രണം പ്രാദേശിക സമൂഹത്തേയും കര്‍ഷകരേയും ഏല്‍പ്പിക്കുക എന്നതാണ്. അതാണ് “ഭക്ഷ്യ സ്വയംഭരണം.” Right to Food ന്റെ UN Special Rapporteur ആയ Olivier De Schutter അടുത്തകാലത്ത് ഇതെല്ലാം അടിവരയിട്ടുകൊണ്ടുള്ള ഒരു റിപ്പോര്‍ട്ട് UN General Assembly ല്‍ അവതരിപ്പിച്ചിരുന്നു.
ഭക്ഷ്യ സുരക്ഷയില്‍ GE ക്ക് ന്യായീകരിക്കാവുന്ന ഒരു പങ്ക് ഉണ്ടോ എന്ന ചോദ്യത്തെ വ്യവസായം ഒന്നര ദശാബ്ദങ്ങളായി hype കൊണ്ട് ഉത്തേജിപ്പിക്കുയാണ്. എന്നാല്‍ സത്യത്തില്‍ പക്ഷപാതമില്ലാത്ത വിശകലനം എത്തുന്ന സംഗ്രഹം GMOs ന് വലിയ പങ്കില്ലെന്നാണ്. എന്നാല്‍ അവക്ക് ശരിക്കുള്ള ഭക്ഷ്യ സുരക്ഷയില്‍ വിപരീത ഫലമാണുള്ളത്. കാരണം പര്യാപ്തമായ അപകടസാദ്ധ്യത വിശകലനം നടക്കുന്നില്ല. ഈ ആഹാരം വളര്‍ത്തുകയും കഴിക്കുകയും ചെയ്യുന്നതിന് ദീര്‍ഘകാലത്തേക്ക് എന്ത് പ്രത്യാഘാതമാണ് പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഉണ്ടാകുക എന്നതിനെക്കുറിച്ച് നമുക്ക് ഒരു വിവരവും ഇല്ല. അത് വലിയ ചോദ്യ ചിഹ്നങ്ങളാണ്. വലിയ ചോദ്യ ചിഹ്നങ്ങളുടെ മുമ്പില്‍ നിങ്ങള്‍ക്ക് സുരക്ഷിതരായിരിക്കാനാവില്ല.
അതുകൊണ്ടാണ് Protocol ഉം Codex ഉം “Precautionary Principle” ല്‍ അധിഷ്ടിതമായിരിക്കണം എന്ന് പറയുന്നത്. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് യാഥാസ്ഥിതിക ശക്തികളുടെ വളര്‍ച്ച വരെ അത് അമേരിക്കന്‍ നിയന്ത്രണ നിയമങ്ങളില്‍ സാധാരണമായിരുന്നു. വേറൊരു രീതിയില്‍ പറഞ്ഞാല്‍ വലിയ അസ്ഥിരതകളെ നേരിടുമ്പോള്‍ പുതിയ സാങ്കേതികവിദ്യ നടപ്പാക്കണോ എന്ന തീരുമാനിക്കുന്നതിന് മുമ്പ് ഗവേഷണം നടത്തുകയും പരിശോധിക്കുകയും വേണം. അടുത്ത വര്‍ഷങ്ങളില്‍ എല്ലാത്തരത്തിലേയും ആരോഗ്യ പ്രശ്നങ്ങള്‍ അമേരിക്ക അനുഭവിച്ചു. അതെല്ലാം ആഹാരം കഴിക്കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു. ഉദാഹരണത്തിന് പ്രമേഹം, പൊണ്ണത്തടി, ഭക്ഷ്യ വിഷബാധ, എന്തിന് ഓട്ടിസം പോലും. GMOs ഇതിന് ഉത്തരവാദികളാണോ അല്ലയോ എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. കാരണം ശാസ്ത്രീയ രീതിയില്‍ ഒരു വിശകലനവും ചെയ്തിട്ടില്ല.
— സ്രോതസ്സ് worldwatch.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.