Rob Dunbar സംസാരിക്കുന്നു:
സമുദ്രത്തില്‍ നാം നേരിടുന്നഒരു പ്രശ്നം നിങ്ങള്‍ക്ക് മനസിലാക്കണമെന്നുണ്ടെങ്കില്‍ ഭൌതിക ശാസ്ത്രത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്ന സമയത്ത് തന്നെ ജീവശാസ്ത്രത്തേയും കൂടി നിങ്ങള്‍ക്ക് ചിന്തിക്കേണ്ടതായിവരും. സമുദ്രത്തെ വിഷായാതീതമായി(interdisciplinary) പഠിക്കാതെ നമുക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല. സമുദ്രത്തില്‍ നടക്കുന്ന ചില കാലാവസ്ഥാ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ട് ഞാന്‍ അത് പ്രകടിപ്പിച്ചു. സമുദ്രജല നിരപ്പ് ഉയരുന്നതിനെ നാം കാണും. സമുദ്രം ചൂടാകുന്നതിനെ നാം കാണും. പിന്നെ അവസാനം സമുദ്രത്തിന്റെ അമ്ലവല്‍ക്കരണവും. എന്താണ് നിങ്ങളെ ഏറ്റവും വിഷമിപ്പിക്കുന്നത്? എന്താണ് നിങ്ങളെ ഭയപ്പെടുത്തുന്നത്? എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. എന്നെ സംബന്ധിച്ചടത്തോളം സമുദ്രത്തിന്റെ അമ്ലവല്‍ക്കരണം ആണത്. അത് അടുത്ത കാലത്താണ് വന്നത്. അതുകൊണ്ട് കുറച്ച് സമയം അവസാനം അതിനെക്കുറിച്ച് പറയും.
ഈ മുറിയിലുള്ള ധാരാളം പേരെ പോലെ ഡിസംബറില്‍ ഞാന്‍ കോപ്പന്‍ഹേഗനിലായിരുന്നു. കണ്ണ് തുറപ്പിക്കുന്നതും വളരെ നിരാശയുണ്ടാക്കുന്ന അനുഭവം നമ്മളെല്ലാം ഒരേപോലെ കണ്ടു. ഇത്രയും വലിയ കൂടിയാലോചന മുറിയില്‍ ഒരു സമയത്ത് “സമുദ്രങ്ങള്‍” എന്ന വാക്ക് ഒരു പ്രവശ്യം പോലും കേള്‍ക്കാതെ മൂന്ന് നാല് മണിക്കൂര്‍ നേരത്തേക്ക് ഞാന്‍ ഇരുന്നു. അത് റഡാര്‍ സ്ക്രീനില്‍ ഇല്ലായിരുന്നു. രാഷ്ട്രത്തലവന്‍മാരുടെ പ്രഭാഷണ സമയത്ത് അത് ഉയര്‍ത്തിക്കൊണ്ടുവന്ന രാജ്യങ്ങള്‍ ചെറിയ ദ്വീപ് രാജ്യങ്ങളുടെ നേതാക്കളായിരുന്നു, താഴ്ന്ന് കിടക്കുന്ന ദ്വീപ് രാഷ്ട്രങ്ങളിലെ. രാജ്യങ്ങളുടെ വിചിത്രമായ അക്ഷരമാലാക്രമം കാരണം Kiribati, Nauru പോലെ താഴ്ന്ന് കിടക്കുന്ന ധാരാളം രാജ്യങ്ങളുടെ കസേര നീളമുള്ള വരിയുടെ ഏറ്റവും പിറകിലായിരുന്നു. കൂടിയാലോചന മുറിയില്‍ അവരെ പാര്‍ശ്വവല്‍ക്കരിച്ചു.
പ്രശ്നങ്ങളില്‍ ഒന്ന് വരുന്നത് ശരിയായ ലക്ഷ്യബിന്ദുവില്‍ നിന്നാണ്. ഏതാണ് ലക്ഷ്യബിന്ദു എന്നത് വ്യക്തമല്ല. ലക്ഷ്യബിന്ദു വ്യക്തമല്ലെങ്കില്‍ പിന്നെ എങ്ങനെ പ്രശ്നം പരിഹരിക്കും.? ഇപ്പോള്‍ നാം കേള്‍ക്കുന്നുണ്ട് “രണ്ട് ഡിഗ്രി”: അതില്‍ താപനിലാ വര്‍ദ്ധനവ് നാം പരിമിതപ്പെടുത്തണം. എന്നാല്‍ ആ സംഖ്യയുടെ പിറകില്‍ വലിയ ശാസ്ത്രമൊന്നുമില്ല. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്ദ്രതയെക്കുറിച്ചാം നാം കേള്‍ക്കുന്നുണ്ട്. അത് 450 ആണോ? അതോ 400? അതിന്റെ പിറകിലും വലിയ ശാസ്ത്രമൊന്നുമില്ല. ഈ സംഖ്യയുടെ, സാദ്ധ്യതയുള്ള ലക്ഷ്യബിന്ദു, പിറകിലെ ശാസ്ത്രത്തില്‍ കൂടുതലും ഭൂമിയില്‍ നിന്നുള്ള നിരീക്ഷണത്തില്‍ നിന്നുള്ളതാണ്. കടലില്‍ പ്രവര്‍ത്തിക്കുന്ന എന്നേ പോലുള്ള, ലക്ഷ്യം എന്താകണമെന്ന് അറിയാവുന്നവര്‍ പറയും അത് തീര്‍ച്ചയായും ഇനിയും വളരെ താഴ്ത്തണമെന്ന്. സമുദ്രത്തിന്റെ വീക്ഷണത്തില്‍ 450 എന്നത് വളരെ വലിയ സംഖ്യയാണ്. അത് 350 ആയിരിക്കണമെന്ന് നിര്‍ബന്ധിക്കുക തെളിവുകള്‍ ഉണ്ട്. നാം ഇന്ന് നമ്മുടെ അന്തരീക്ഷത്തിലെ CO2 390 parts per million എന്ന നിലയിലാണ്. [ഇത് എഴുതിയ 2010 ലെ കണക്കാണ്. ഇന്നത് 410 ന് മേലെയാണ്.] 450 ആകുന്ന സമയത്ത് നമുക്ക് ബ്രേക്ക് പിടിക്കാനാവില്ല. അതുകൊണ്ട് അത് പുറത്ത് പോകും എന്ന കാര്യം നാം അംഗീകരിക്കണം. എത്രമാത്രം പുറത്തുപോകാം എന്നതിനെക്കുറിച്ചും എങ്ങനെ തിരിച്ച് 350 ല്‍ തിരിച്ചെത്താം എന്നതിനെ കേന്ദ്രീകരിച്ചാകണം നാം മുന്നോട്ട് പോകുമ്പോഴുണ്ടാകേണ്ട ചര്‍ച്ച.
എന്തുകൊണ്ടാണ് ഇത് ഇത്ര സങ്കീര്‍ണ്ണമാകുന്നത്? എന്തുകൊണ്ടാണ് കുറച്ച് മെച്ചപ്പെട്ട രീതിയില്‍ നമുക്ക് ഇതില്‍ കുറച്ച് അറിയാനായില്ല. പ്രശ്നം എന്തെന്ന് വെച്ചാല്‍ നമുക്ക് വളരെ സങ്കീര്‍ണ്ണമായ ശക്തികളാണ് കാലാവസ്ഥാ വ്യവസ്ഥയിലുള്ളത്. കാലാവസ്ഥാ മാറ്റത്തിന്റെ എല്ലാത്തരത്തിലേയും പ്രകൃതിദത്ത കാരണങ്ങളും ഉണ്ട്. വായു-കടലും ഇടപെടലുണ്ട്. ഇവിടെ ഗാലപ്പഗോസില്‍ El Ninos ഉം La Nina ഉം നമ്മേ ബാധിക്കുന്നു. എന്നാല്‍ വലിയ El Nino ഉണ്ടാകുമ്പോള്‍ ഭൂമി മുഴുവന്‍ ചൂട് കൂടുകയാണ്. അഗ്നിപര്‍വ്വതങ്ങള്‍ aerosols നെ അന്തരീക്ഷത്തിലേക്ക് തള്ളുന്നു. അത് നമ്മുടെ കാലാവസ്ഥയെ മാറ്റുന്നു. ഭൂമിയിലെ കൈമാറ്റം ചെയ്യാവുന്ന ചൂടിന്റെ ഏറ്റവും വലിയ ഭാഗം സമുദ്രത്തിലാണ്. എങ്ങനെ ഉപരിതല ജലം ആഴത്തിലെ ജലവുമായി കൂടുക്കലരുന്നതിനെ സ്വാധീനിക്കുന്നതെന്തും സമുദ്രത്തെ മാറ്റുന്നു. സൌരോര്‍ജ്ജം എപ്പോഴും സ്ഥിരമായിയിരിക്കുന്നില്ല എന്നകാര്യം നമുക്കറിയാം. പിന്നെ നമുക്ക് മനുഷ്യരുണ്ടാക്കുന്ന കാലാവസ്ഥാ മാറ്റമുണ്ട്. കരയുടെ ഉപരിതല സ്വഭാവം നാം മാറ്റിക്കൊണ്ടിരിക്കുന്നു. അതിന്റെ പ്രതിഫലന സ്വഭാവം. നാം നമ്മുടെ സ്വന്തം aerosols അന്തരീക്ഷത്തിലേക്ക് പരത്തുന്നു. CO2 മാത്രമല്ല നമുക്ക് trace gases ഉണ്ട്. അത് മീഥേന്‍, ഓസോണ്‍, സള്‍ഫറിന്റേയും നൈട്രജന്റേയും ഓക്സൈഡുകള്‍.
ഇതാണ് കാര്യം. അത് ഒരു ലളിതമായ ചോദ്യമായി തോന്നും. മനുഷ്യന്റെ പ്രവര്‍ത്തനത്താലുത്പാദിപ്പിക്കപ്പെടുന്ന CO2 ആണോ ഭൂമിയെ ചൂടാക്കുന്നത്? എന്നാല്‍ ഈ ചോദ്യത്തിനുള്ള ഉത്തരമായി CO2 ന്റെ സംഭാവന വ്യക്തമാക്കാനായി മാറ്റത്തിന്റെ കാരണക്കാരായുള്ള എല്ലാവരേയും കുറിച്ച് കുറച്ച് കാര്യങ്ങള്‍ നിങ്ങള്‍ അറിയേണ്ടതായുണ്ട്. സത്യം എന്തെന്നാല്‍ നമുക്ക് അവയെക്കുറിച്ച് വളരേധികം കാര്യങ്ങള്‍ അറിയാം. എല്ലാ മനുഷ്യ നിര്‍മ്മിത കാരണങ്ങളേയും എല്ലാ പ്രകൃതിദത്ത കാരണങ്ങളേയും കുറിച്ച് ആയിരക്കണക്കിന് ശാസ്ത്രജ്ഞര്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. അത് നമ്മള്‍ കണ്ടെത്തിയിട്ടുണ്ട്. നമുക്ക് പറയാം “ശരിയാണ് CO2 ആണ് ഭൂമിയെ ചൂടാക്കുന്നത്.” പ്രകൃതിദത്ത മാറ്റങ്ങളെക്കുറിച്ച് പഠിക്കാനായി നമുക്ക് ധാരാളം വഴികളുണ്ട്. ചില ഉദാഹരണങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരാം.
കഴിഞ്ഞ മൂന്ന് മാസം അന്റാര്‍ക്ടിക്കില്‍ ഞാന്‍ ചിലവഴിച്ച കപ്പലാണ് ഇത്. അത് ശാസ്ത്രീയ കുഴിക്കല്‍ കപ്പലാണ്. കടല്‍ തട്ടില്‍ കുഴിച്ച് അവശിഷ്ടങ്ങള്‍ എടുക്കാനായി മാസങ്ങളോളം ഞങ്ങള്‍ പോകും. അത് കാലാവസ്ഥാമാറ്റത്തെക്കുറിച്ചുള്ള കഥകള്‍ പറയുന്നു. ഹരിതഗൃഹ ഭാവിയെക്കുറിച്ച് മനസിലാക്കാനുള്ള ഒരു വഴി, ഇന്നത്തേതിലും ഇരട്ടി CO2 ഉണ്ടായിരുന്ന കാലത്തിലേക്ക് സമയത്തിലൂടെ കുഴിച്ച് പോകുകയാണ്. ഈ കപ്പലുമായി ഞങ്ങള്‍ അതാണ് ചെയ്യുന്നത്. അന്റാര്‍ക്ടിക് വൃത്തത്തിന് തെക്കാണ് ഈ സ്ഥലം. It looks downright ഉഷ്ണമേഖലയായിരുന്നു അവിടെ. ഞങ്ങള്‍ക്ക് ശാന്തമായ കടലും സൂര്യനും ഉണ്ടായിരുന്ന ഒരു ദിവസം ഞാന്‍ കപ്പലിലില്‍ നിന്ന് പുറത്തിറങ്ങി. മിക്കപ്പോഴും അവിടം ഇങ്ങനെയായിരിക്കും. 50 അടി പൊക്കത്തിലെ തിരമാലകളും കാറ്റ് ശരാശരി 40 നോട്ടും ആയിരുന്നു. യാത്രയില്‍ മിക്കസമയത്തും കാറ്റ് 70 – 80 നോട്ടായിരുന്നു.
അങ്ങനെ യാത്ര അവസാനിച്ചു. ഇപ്പോള്‍ ആ ഫലങ്ങളെല്ലാം ഇവിടെ എനിക്ക് കാണിക്കാനാകില്ല. എന്നാല്‍ ഞങ്ങള്‍ തിരിച്ച് ഒരു വര്‍ഷത്തേക്ക് മറ്റൊരു കുഴിക്കല്‍ പര്യവേഷണത്തിനായി പിന്നെയും പോയി. Ross Powell ഉം Tim Naish ഉം ആണ് പര്യവേഷണത്തെ നയിച്ചത്. അത് ANDRILL പ്രൊജക്റ്റാണ്. ലോകത്തെ ഏറ്റവും വലിയ പൊങ്ങിക്കിടക്കുന്ന മഞ്ഞ് പാളിയില്‍ ആദ്യത്തെ bore ദ്വാരം ഞങ്ങളുണ്ടാക്കി. അത് ഭ്രാന്തമായ കാര്യമാണ്. എല്ലാവരേയും ചൂടാക്കി നിര്‍ത്താന്‍ ഈ വലിയ കുഴിക്കല്‍ റിഗിന് ചുറ്റും ബ്ലാങ്കറ്റ് ചുറ്റിയിരുന്നു. -40 ഡിഗ്രി താപനിലയിലാണ് കുഴിക്കല്‍ നടന്നത്. Ross Seaയില്‍ ഞങ്ങള്‍ കുഴിച്ചു. അതാണ് Ross Sea Ice Shelf. അലാസ്കയുടെ വലിപ്പമുള്ള ഈ വലിയ പൊങ്ങിക്കിടക്കുന്ന മഞ്ഞ് പാളി പടിഞ്ഞാറെ അന്റാര്‍ക്ടിക്കയില്‍ നിന്നാണ് വരുന്നത്. മഞ്ഞ് സമുദ്ര അടിത്തട്ടില്‍ ഉറച്ചിരിക്കുന്ന ഭൂഖണ്ഡത്തിന്റെ ഭാഗമാണ് പടിഞ്ഞാറെ അന്റാര്‍ക്ടിക്ക. 2,000 മീറ്റര്‍ വരെ ആഴമുണ്ട് അവിടെ. അതുകൊണ്ട് ആ മഞ്ഞ് ഭാഗികമായി വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയാണ്. അത് സമുദ്രവുമായും സമുദ്ര താപവുമായും ബന്ധപ്പെടുന്നു.
അന്റാര്‍ക്ടിക്കയുടെ ഈ ഭാഗത്തക്കുറിച്ചാണ് ഞങ്ങള്‍ക്ക് ദുഖം. അത് ഭാഗികമായി പൊങ്ങിക്കിടക്കുന്നതിനാല്‍ സമുദ്ര നിരപ്പ് അല്‍പ്പം ഉയരും എന്ന് നിങ്ങള്‍ക്ക് ഊഹിക്കാം. മഞ്ഞ് അടിത്തട്ടില്‍ നിന്ന് വിട്ട് മാറി പൊട്ടി, വടക്കോട്ട് പൊങ്ങി വരുന്നു. ആ മഞ്ഞ് ഉരുകുമ്പോള്‍ സമുദ്ര നിരപ്പ് ആറ് മീറ്റര്‍ ഉയരും. അതുകൊണ്ട് ഇത് എപ്പോഴൊക്കെ സംഭവിച്ചു എത്ര വേഗത്തില്‍ മഞ്ഞിന് ഉരുകാനാകും എന്നൊക്കെ കണ്ടെത്താന്‍ നാം സമയത്തില്‍ കുഴിക്കുന്നു. ഇടത് ഭാഗത്ത് ഒരു കാര്‍ട്ടൂണ്‍ ഉണ്ട്. പൊങ്ങിക്കിടക്കുന്ന മഞ്ഞ് പാളിയില്‍ ഞങ്ങള്‍ നൂറ് മീറ്റര്‍ കുഴിച്ചു. പിന്നീട് 900 മീറ്റര്‍ വെള്ളമാണ്. പിന്നെ 1,300 മീറ്റര്‍ സമുദ്ര തട്ട്. ഏറ്റവും ആഴത്തിലുള്ള ഭൌമശാസ്ത്രപരമായ കുഴിക്കലായിരുന്നു അത്.
പ്രൊജക്റ്റ് ഒന്നിപ്പിക്കാന്‍ 10 വര്‍ഷം എടുത്തു. ഇതാണ് ഞങ്ങള്‍ കണ്ടെത്തിയത്. 40 ശാസ്ത്രജ്ഞര്‍ ഈ പ്രൊജക്റ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആളുകള്‍ എല്ലാത്തരത്തിലേയും സങ്കീര്‍ണ്ണമായ ചിലവേറിയ വിശകലനം നടത്തുന്നു. എന്നാല്‍ ഏറ്റവും നല്ല കഥ ഈ ദൃശ്യമായ വിവരണമാണ്. കോര്‍ സാമ്പിളുകളില്‍ നാം അത് കണ്ടു. ഇതുപോലിരിക്കുന്ന അവശിഷ്ടങ്ങളുമായുള്ള വ്യത്യാസം കണ്ടു. അതില്‍ ഗ്രാവലും cobbles കുറച്ച് മണ്ണും ഉണ്ട്. ആഴക്കടലിലുള്ള വസ്തുക്കള്‍ അത്തരത്തിലേതാണ്. അതിന് അവിടെ എത്താനാകുന്നത് മഞ്ഞ് അത് അവിടെ കൊണ്ടുപോകുമ്പോഴാണ്. മുകളില്‍ ഒരു മഞ്ഞ് പാളിയുണ്ടെന്ന് നമുക്കറിയാം. അവശിഷ്ടങ്ങളോടുകൂടിയ ആ ബദലുകള്‍ ഇതുപോലിരിക്കും. അത് തീര്‍ച്ചയായും സുന്ദരമായ കാര്യമാണ്. 100% സൂഷ്മ സസ്യങ്ങളുടെ കവചങ്ങളാല്‍ ഉണ്ടാക്കിയിരിക്കുന്നതാണ് ഈ അവശിഷ്ടങ്ങള്‍. ആ സസ്യങ്ങള്‍ക്ക് സൂര്യപ്രകാശം വേണം. മഞ്ഞ് മുകളിലില്ലാതെയാണ് നാം ആ അവശിഷ്ടങ്ങളെ കണ്ടതെന്ന് നമുക്കറിയാം. ഗ്രാവലിനും ഈ സസ്യ അവശിഷ്ടങ്ങളും ഇടക്ക് തുറന്ന ജലം മുതല്‍ മഞ്ഞ് മൂടിയ ജലം വരെ 35 വ്യത്യസ്ഥതകള്‍ നാം കണ്ടു.
അതായത് റോസ് കടല്‍ പ്രദേശം, ഈ മഞ്ഞ് പാളി, 35 പ്രാവശ്യം ഉരുകുകയും പിന്നീട് രൂപീകൃതമാകുകയും ചെയ്തു എന്നാണ് അത് നമ്മോട് പറയുന്നത്. അത് കഴിഞ്ഞ 40 ലക്ഷം വര്‍ഷങ്ങളിലാണ്. അത് പൂര്‍ണ്ണമായും അപ്രതീക്ഷിതമായിരുന്നു. പടിഞ്ഞാറെ അന്റാര്‍ക്ടിക് മഞ്ഞ് പാളി ഇത്രമാത്രം ചലനാത്മകമായിരുന്നു എന്ന് ആരും ചിന്തിച്ചിരുന്നില്ല. യഥാര്‍ത്ഥത്തില്‍ “മഞ്ഞുണ്ടായത് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അത് പിന്നീടതുപോലെ നിന്നു” എന്നായിരുന്നു ധാരാളം വര്‍ഷത്തെ സിദ്ധാന്തം. നമ്മുടെ അടുത്ത ഭൂതകാലത്തില്‍ അത് ഉരുകുകയും തിരികെ ഘനീഭവിക്കുകയും ചെയ്തു, ഈ സമയത്ത് സമുദ്ര നിരപ്പ് 6 മീറ്റര്‍ ഉയരുകയും താഴുകയും ചെയ്തു എന്ന് ഇപ്പോള്‍ നമുക്കറിയാം.
എന്താണ് അതിന് കാരണം? അന്റാര്‍ക്ടിക്കയിലടിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവ് വെച്ച് അത് വളരെ ചെറിയ മാറ്റമാണ് എന്ന് നമുക്ക് ശരിക്കും ഉറപ്പുണ്ട്. എന്നാല്‍ ഇതാണ് പ്രധാന കാര്യം: നാം കണ്ടെത്തിയ മറ്റൊരു കാര്യം ഭൂമി വേണ്ടത്ര ചൂടായാല്‍ മഞ്ഞ് പാളി ഒരു പരിധി കടക്കുന്നു. 1 – 1.5 C ആണ് ആ സംഖ്യ. ഭൂമി അത്രക്ക് ചൂടായാല്‍ മഞ്ഞ് പാളി വളരെ ചഞ്ചലമാകും. അതിവേഗം ഉരുകുകയും ചെയ്യും. നിങ്ങള്‍ക്കറിയാമോ? കഴിഞ്ഞ നൂറ്റാണ്ടില്‍ നാം താപനില അതിന് വേണ്ടത്ര തന്നെ അളവില്‍ മാറ്റി. ഞങ്ങളില്‍ മിക്കവര്‍ക്കും ഉറപ്പായിരുന്നത് പോലെ പടിഞ്ഞാറെ അന്റാര്‍ക്ടിക്ക മഞ്ഞ് പാളി ഉരുകാന്‍ തുടങ്ങി. ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും സമുദ്ര നിരപ്പ് ഒന്നോ രണ്ടോ മീറ്റര്‍ ഉയരും. അത് ചിലപ്പോള്‍ അതിലും കൂടുതലായേക്കാം. Kiribati പോലുള്ള രാജ്യങ്ങള്‍ക്ക് വലിയ പ്രത്യാഘാതം അതുണ്ടാക്കും. അവിടങ്ങളില്‍ ശരാശരി ഭൂനിരപ്പ് സമുദ്ര നിരപ്പില്‍നിന്ന് ഒരു മീറ്ററും അല്‍പ്പവും കൂടുതലാണ്.
ശരി രണ്ടാമത്തെ കഥ നടക്കുന്നത് ഗലപ്പഗോസിലാണ്. നിറംപോയ പവിഴപ്പുറ്റുകളാണ്. 1982-’83 ലെ എല്‍ നിനോയില്‍ ചത്തുപോയ പവിഴപ്പുറ്റുകള്‍. ഇത് ചാമ്പ്യന്‍ ദ്വീപില്‍ നിന്നാണ്. ഒരു മീറ്റര്‍ പൊക്കമുള്ള Pavona clavus കോളനിയാണ്. ആല്‍ഗകളാല്‍ മൂടപ്പെട്ടതാണ് അത്. ഇതാണ് സംഭവിച്ചത്. അവ ചത്തുപോകുമ്പോള്‍ ജീവികള്‍ വരുകയും ചത്ത അതിന്റെ പുറത്ത് ജീവിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. എല്‍ നിനോ സംഭവത്താല്‍ പവിഴപ്പുറ്റ് കോളനി നശിക്കുമ്പോള്‍ അത് ഈ അടയാളം ഉപേക്ഷിക്കുന്നു. നിങ്ങള്‍ക്ക് പോയി പവിഴപ്പുറ്റിനെക്കുറിച്ച് പഠിക്കാം. എത്ര ആവര്‍ത്തിയില്‍ ഇത് കാണപ്പെടുന്നു എന്ന് കണ്ടുപിടിക്കാം. ഗാലപ്പഗോസില്‍ മൊത്തമുള്ള പവിഴപ്പുറ്റുകളില്‍ പോയി അതിന്റെ തല എടുത്തുകൊണ്ട് വന്ന് ഈ വിനാശകരമായ കാര്യം എത്ര ആവൃത്തിയില്‍ സംഭവിക്കുന്നു എന്ന് കണ്ടെത്താം എന്ന് 80കളില്‍ തോന്നിയ ഒരു കാര്യം. 1982-’83 സമയത്തെ എല്‍ നിനോ ഗോലപ്പഗോസിലെ പവിഴപ്പുറ്റുകളുടെ 95%ത്തേയും കൊന്നു. ’97-’98 കാലത്തും സമാനമായ നാശം ഉണ്ടായി. 200-400 വര്‍ഷം സമയത്തില്‍ പിറകിലേക്ക് പോകാനായി കുഴിച്ചതില്‍ നിന്ന് ഞങ്ങള്‍ കണ്ടത് ഇവ സവിശേഷ സംഭവങ്ങളായിരുന്നു എന്നാണ്. മറ്റൊരു മഹാ നാശ സംഭവങ്ങളും ഞങ്ങള്‍ കണ്ടില്ല. നമ്മുടെ അടുത്ത ഭൂതകാലത്തില്‍ സംഭവിച്ച ഈ സംഭവങ്ങള്‍ സവിശേഷമായിരുന്നു. ഭീകരമായ എല്‍ നിനോകളോ, അല്ലെങ്കില്‍ ആഗോളതപനത്തിന്റെ പശ്ഛാത്തലത്തില്‍ സംഭവിച്ച എല്‍ നിനോകളോ ആയിരിക്കാം അവ. രണ്ടായാലും ഗാലപ്പഗോസ് ദ്വീപിലെ പവിഴപ്പുറ്റുകള്‍ക്ക് അത് മോശം വാര്‍ത്തയാണ്.
ഞങ്ങള്‍ പവിഴപ്പുറ്റുകളുടെ സാമ്പിളെടുക്കുന്നത് ഇങ്ങനെയാണ്. ഇത് Easter Island ആണ്. ആ ഭീകരനെ നോക്കൂ. ഈ പവിഴപ്പുറ്റിന് 8 മീറ്റര്‍ പൊക്കമുണ്ട്. 600 വര്‍ഷങ്ങളായി അത് വളരുകയായിരുന്നു. ഇപ്പോള്‍ Sylvia Earle ഇതേ പവിഴപ്പുറ്റിലേക്ക് എന്റെ ശ്രദ്ധ കൊണ്ടുപൊയി. John Lauret ന്റെ ഒപ്പം മുങ്ങുന്നവരായിരുന്നു അവര്‍. 1994 ല്‍ ആണെന്ന് തോന്നുന്നു. ഒരു ചെറിയ ഭാഗം ശേഖരിക്കുകയും എനിക്ക് അയച്ചുതരുകയും ചെയ്തു. ഞങ്ങള്‍ അത് പരിശോധിക്കാന്‍ തുടങ്ങി. ഇത്തരത്തിലെ പവിഴപ്പുറ്റ് വിശകലനം ചെയ്ത് പ്രാചീന സമുദ്രത്തിന്റെ താപനില അനുമാനിക്കാനുള്ള വഴി ഞങ്ങള്‍ കണ്ടെത്തി. വജ്രത്തിന്റെ ദ്വാരമുണ്ടാക്കുന്ന യന്ത്രം ഞങ്ങള്‍ക്കുണ്ട്. കോളനിയെ കൊല്ലുകയല്ല ഞങ്ങള്‍ ചെയ്യുന്നത്. മുകളില്‍ നിന്ന് ഒരു കാമ്പ് സാമ്പിള്‍ എടുക്കുകയാണ്. കാമ്പില്‍ limestone ന്റെ ഈ cylindrical കുഴലുകള്‍ ഉണ്ട്. ആ പദാര്‍ത്ഥത്തെ ലാബിലേക്ക് ഞങ്ങള്‍ കൊണ്ടുവന്നു വിശകലനം ചെയ്തു. പവിഴപ്പുറ്റിന്റെ ചില കാമ്പുകള്‍ നിങ്ങള്‍ക്ക് കാണാം.
കിഴക്കന്‍ പസഫിക്കില്‍ ഞങ്ങള്‍ അത് വീണ്ടും ചെയ്തു. പടിഞ്ഞാറന്‍ പസഫിക്കില്‍ അത് ചെയ്യാന്‍ ഞങ്ങള്‍ തുടങ്ങുകയും ചെയ്തു. ഗാലപ്പഗോസ് ദ്വീപുകളിലേക്ക് നിങ്ങളെ തിരിച്ച് കൊണ്ടുപോകാം. Urbina Bay യില്‍ അവിടെയുള്ള ഈ ആകര്‍ഷകമായ ഉയര്‍ന്നഭാഗത്ത് ഞങ്ങള്‍ ജോലി ചെയ്യുകയായിരുന്നു. 1954 ലെ ഭൂമി കുലുക്കത്തലകപ്പെട്ട സ്ഥലമായിരുന്നു അത്. സമുദ്ര തട്ട് പെട്ടെന്ന് പൊങ്ങി വന്നു. 6, 7 മീറ്റര്‍ പൊങ്ങി. അതുകൊണ്ട് പവിഴപ്പുറ്റ് താഴ്‌വരയില്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് കാല് നനയാതെ നടന്ന് കാണാം. അവിടെ നിങ്ങള്‍ തറയില്‍ പോയാല്‍ അത് ഇതുപോലിരിക്കും. പവിഴപ്പുറ്റിന്റെ അപ്പുപ്പനാണത്. 11 മീറ്റര്‍ വ്യാസം അതിനുണ്ട്. 1584ാം ആണ്ടിലാണ് അത് വളരാന്‍ തുടങ്ങിയത് എന്ന് നമുക്കറിയാം. അത് ആലോചിച്ച് നോക്കൂ. ആ ആഴം കുറഞ്ഞ വെള്ളത്തില്‍ ഭൂമികുലുക്കം സംഭവിച്ച 1954 വരെ ആ പവിഴപ്പുറ്റ് വളരുകയായിരുന്നു.
പവിഴപ്പുറ്റിന്റെ വളര്‍ച്ചാ വലയങ്ങളില്‍ നിന്നാണ് അത് 1584 ആയിരുന്നു എന്ന് നമുക്ക് അറിയാവുന്നതിന്റെ കാരണം. നിങ്ങള്‍ അവയെ രണ്ടയി പകുത്ത് മുറിച്ച് ആ കാമ്പിന്റെ പാളിയില്‍ x-ray എടുത്താല്‍ വെളുത്തതും ഇരുണ്ടതും ആയ കട്ടിയുള്ള വരകള്‍ കാണാം. അതോരോന്നും ഓരോ വര്‍ഷമാണ്. ഒരു വര്‍ഷം പവിഴപ്പുറ്റ് ഒന്നര സെന്റീമീറ്റര്‍ വളരും എന്ന് നമുക്കറിയാം. നാം ഇപ്പോള്‍ ഏറ്റവും അടി വരെ മുറിച്ചു. അവയുടെ മറ്റൊരു സ്വഭാവം അവക്ക് ഈ മഹത്തായ രസതന്ത്രം ഉണ്ടെന്നതാണ്. പവിഴപ്പുറ്റിനെ നിര്‍മ്മിക്കുന്ന കാര്‍ബണേറ്റിനെ നമുക്ക് വിശകലനം ചെയ്യാം. അത്തരം ഒരുപാട് കാര്യങ്ങള്‍ നമുക്ക് ചെയ്യാം. എന്നാല്‍ ഈ അവസ്ഥയില്‍ നാം അളക്കുന്നത് ഓക്സിജന്റെ വ്യത്യസ്ഥ ഐസോട്ടോപ്പാണ്. അതിന്റെ അനുപാതം ജലത്തിന്റെ താപനിലയെക്കുറിച്ച് നമ്മോട് പറയുന്നു. ഈ ഉദാഹരണത്തിന് ഗാലപ്പഗോസിലെ ഈ താഴ്‌വര താപനില രേഖകളുമായി നാം നിരീക്ഷിച്ചു. പവിഴപ്പുറ്റ് വളരുന്ന ജലത്തിന്റെ താപനില നമുക്കറിയാം. അതിന് ശേഷം നാം ഒരു പവിഴപ്പുറ്റ് കൊയ്തെടുക്കുന്നു. നാം അതിന്റെ അനുപാതം അളക്കുന്നു. അപ്പോള്‍ വളവുകള്‍ കൃത്യമായി ഒത്ത് പോകുന്നത് നമുക്ക് കാണാനാകും.
ഈ case ല്‍ ഈ ദ്വീപുകളില്‍ പവിഴപ്പുറ്റുകള്‍ ജലത്തിലെ മാറ്റങ്ങളുടെ ഉപകരണങ്ങളുടെ ഗുണമേന്മയുള്ള രേഖകളാണ് നല്‍കുന്നത്. നമ്മുടെ താപനിലാ മാപിനികള്‍ നമ്മെ 50 വര്‍ഷം പിറകിലേക്കേ കൊണ്ടുപോകൂ. പവിഴപ്പുറ്റുകള്‍ക്ക് നമ്മെ നൂറുകണക്കിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പിറകിലേക്ക് കൊണ്ടുപോകാനാകും. നാം എന്ത് ചെയ്യും. നാം വ്യത്യസ്ഥമായ ഡാറ്റാ സെറ്റ് കൂട്ടിച്ചേര്‍ത്തു. എന്റെ കൂട്ടം മാത്രമല്ല. ലോകം മൊത്തം ഇത് ചെയ്യുന്ന 30 ഓളം കൂട്ടങ്ങളുണ്ട്. എന്നാല്‍ നമുക്ക് ഉപകരണത്തിന്റെ അത്ര കൃത്യതയുള്ള താപനിലാ മാറ്റത്തിന്റെ ര്ഖകള്‍ കിട്ടുന്നു. നാം അതെല്ലാം ഒന്നിച്ച് കൂട്ടുന്നു. ഇത് ഒരു നിര്‍മ്മിച്ചെടുത്ത ഡയഗ്രമാണ്. ഒരു കൂട്ടം വരകള്‍ അതിലുണ്ട്.
എന്നാല്‍ എന്താണ് സംഭവിക്കുന്നത്: കഴിഞ്ഞ ആയിരക്കണക്കിന് വര്‍ഷത്തെ താപനിലയാണ് നാം നോക്കുന്നത്. അവിടെ 5-6 വ്യത്യസ്ഥ കൂട്ടിച്ചേര്‍ക്കലുകളുണ്ട് അവിടെ. പവിഴപ്പുറ്റുകളില്‍ നിന്നുള്ള നൂറുകണക്കിന് input ന്റെ കൂടിച്ചേരലാണ് അവയിലോരോന്നും. നാം സമാനമായ കാര്യം മഞ്ഞിലെ കുമിളകളിലും ചെയ്യുന്നുണ്ട്. നാം മരത്തിന്റെ വലയങ്ങളിലും പ്രവര്‍ത്തി ചെയ്തു. എന്താണ് പ്രകൃതിദത്തമായതെന്നും കഴിഞ്ഞ നൂറ്റാണ്ടില്‍ എത്ര വ്യത്യാസമുണ്ടായി എന്നും അങ്ങനെയാണ് നാം കണ്ടെത്തിയത്. അത് സങ്കീര്‍ണ്ണവും കൂടിക്കുഴഞ്ഞതും ആയതുകൊണ്ടാണ് ഞാന്‍ ഇത് തെരഞ്ഞെടുത്തത്. അത് കൂടുതല്‍ കൂടിക്കുഴഞ്ഞതാകുന്നു. നിങ്ങള്‍ക്കവിടെ ചില സിഗ്നലുകള്‍ കാണാം. ചില രേഖകള്‍ കാണിക്കുന്നത് മറ്റുള്ളതിനേക്കാള്‍ താഴ്ന്ന താപനിലയാണ്. ചിലത് കൂടിയ വ്യത്യാസങ്ങള്‍ കാണിക്കുന്നു. അവയെല്ലാം പ്രകൃതിദത്തമായ വ്യത്യാസങ്ങളാണ് കാണിക്കുന്നത്. ചിലത് ഉത്തരാര്‍ദ്ധ ഗോളത്തില്‍ നിന്നാണ്. ചിലത് മൊത്തം ഭൂമിയില്‍ നിന്നാണ്.
എന്നാല്‍ ഇതാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്: കഴിഞ്ഞ ആയിരം വര്‍ഷങ്ങളില്‍ പ്രകൃതിദത്തമായ കാര്യം ഭൂമി തണുക്കുക എന്നതായിരുന്നു. ഏകദേശം 1900 വരെ ഭൂമി തണുക്കുകയായിരുന്നു. അതില്‍ സൂര്യന്‍, എല്‍ നിനോകള്‍ തുടങ്ങിയവയുണ്ടാക്കുന്ന പ്രകൃതിദത്തമായ വ്യതിയാനങ്ങള്‍ ഉണ്ടായിരുന്നു. നൂറ്റാണ്ടിന്റെ scale ലില്‍, ദശാബ്ദത്തിന്റെ scale ലില്‍ നമുക്കതിന്റെ അളവ് അറിയാം. ഒരു ഡിഗ്രി സെന്റിഗ്രെയ്ഡിന്റെ പത്തില്‍ രണ്ട് മുതല്‍ പത്തില്‍ നാല് വരെ വരും അത്. എന്നാല്‍ അതിന്റെ അവസാനം നമുക്ക് ഉപകരണ രേഖകള്‍ കറുത്ത നിറത്തിലുണ്ട്. അവിടെ താപനില കൂടുന്നു, അത് 2009. നിങ്ങള്‍ക്കറിയാമോ നാം ഭൂമിയെ ഒരു ഡിഗ്രി സെന്റിഗ്രേഡ് കൂട്ടി. അതില്‍ പ്രകൃതിദത്തമായ ഒരു കാര്യവും ഇല്ലായിരുന്നു. അതാണ് ഞങ്ങളുടെ വാദത്തിന്റെ ശക്തി അതായിരുന്നു. അതായത് നാം ശരിക്കും വ്യത്യസ്ഥമായ ചിലതാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
അതുകൊണ്ട് ഞാന്‍ സമുദ്ര അമ്ലവല്‍ക്കരണത്തെക്കുറിച്ചുള്ള ചെറിയ ചര്‍ച്ചയോടു കൂടി അവസാനിപ്പിക്കാം. സംസാരിക്കേണ്ട ആഗോള മാറ്റത്തിന്റെ ഒരു ഭാഗമായി അതിനെ ഞാന്‍ കാണുന്നു. നിങ്ങള്‍ ഒരു കടുത്ത ആഗോളതപന സംശയാലൂ ആയാലും CO2 സമുദ്രത്തില്‍ അലിഞ്ഞ് ചേരുന്നതിന്റെ ലളിതമായ ഭൌതികശാസ്ത്രം നിങ്ങള്‍ക്ക് വിസമ്മതിക്കാനാവില്ല. ഫോസിലിന്ധനങ്ങളില്‍ നിന്ന്, സിമന്റ് ഉത്പാദനത്തില്‍ നിന്ന് ഒക്കെ നാം ധാരാളം CO2 അന്തരീക്ഷത്തിലേക്ക് തള്ളുകയാണ്. ഇപ്പോള്‍ അതിന്റെ മൂന്നിലൊന്ന് സമുദ്രത്തിലേക്ക് ലയിച്ച് ചേരുന്നു. അത് അങ്ങനെ സംഭവിക്കുന്നതിനുസരിച്ച് സമുദ്രത്തെ അത് കൂടുതല്‍ അമ്ലപരമാക്കുന്നു. അത് നിങ്ങള്‍ക്ക് വാദിക്കാവുന്ന കാര്യമല്ല. അത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അത് ആഗോളതപനത്തെക്കാള്‍ വളരെ വ്യത്യസ്ഥമായ പ്രശ്നമാണ്. അതില പല പ്രത്യാഘാതങ്ങളുണ്ട്.
കാര്‍ബണേറ്റ് ജീവികള്‍ക്ക് പ്രത്യാഘാതമുണ്ട്. കാല്‍സ്യം കാര്‍ബണേറ്റ് ഉപയോഗിച്ച് ആവരണം നിര്‍മ്മിക്കുന്ന ധാരാളം ജീവികളുണ്ട്. സസ്യങ്ങളും ജന്തുക്കളുമുണ്ട്. പവിഴപ്പുറ്റ് താഴ്‌വരയുടെ പ്രധാന ചട്ടക്കൂട് കാല്‍സ്യം കാര്‍ബണേറ്റ് ആണ്. അമ്ലാംശമുള്ള ദ്രാവകത്തില്‍ അത് ലയിച്ച് പോകും. ആവരണങ്ങള്‍ നിലനിര്‍ത്താനായി ജീവികള്‍ കൂടുതല്‍ ഉപാപചയ ഊര്‍ജ്ജം ചിലവാക്കുന്നു എന്നതാണ് ഞങ്ങള്‍ കണ്ട ഒരു കാര്യം. CO2 സമുദ്രത്തില്‍ ലയിക്കുന്നത് തുടര്‍ന്നാല്‍ ഒരു സമയത്ത് ആ പദാര്‍ത്ഥം ശരിക്കും ലയിക്കാന്‍ തുടങ്ങും. പവിഴപ്പുറ്റുകളില്‍ ചില പ്രധാനപ്പെട്ട ചട്ടക്കൂട് ജീവികള്‍ ഇല്ലാതാകും. സമുദ്ര ജൈവവൈവിദ്ധ്യത്തില്‍ വലിയ കുറവ് നാം കാണും. കാര്‍ബണേറ്റ് ഉത്പാദര്‍ മാത്രമല്ല ബാധിക്കപ്പെടുന്നത്. സമുദ്രത്തിലെ അംമ്ലാംശം ധാരാളം physiological പ്രക്രിയകളെ സ്വാധീനിക്കും. enzymes, മാംസ്യങ്ങള്‍ ഉള്‍പ്പെട്ട ധാരാളം പ്രവര്‍ത്തനങ്ങള്‍ സമുദ്രത്തിലെ അംമ്ലാംശവുമായി sensitive ആണ്. അതെല്ലാം — കൂടിയ ഉപാപചയ ആവശ്യം, കുറഞ്ഞ പ്രത്യുല്‍പ്പാദന വിജയം, ശ്വസനത്തിലേയും ഉപാപചയത്തിലേയും മാറ്റങ്ങള്‍ — ആണ് ഈ transience കാരണമുണ്ടാകുന്ന സമ്മര്‍ദ്ദത്തില്‍ നമുക്ക് പ്രതീക്ഷിക്കാവുന്ന physiological കാരണങ്ങള്‍.
അതുകൊണ്ട് അന്തരീക്ഷത്തിലെ CO2 ന്റെ നില പിന്‍തുടരാനുള്ള ചില നല്ല താല്‍പ്പര്യകരമായ വഴികള്‍ നാം കണ്ടെതിതിയിരിക്കുന്നു. സാധാരണ മഞ്ഞ് കാമ്പ് ഉപയോഗിച്ച് നാം അത് ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ നാം 2 കോടി വര്‍ഷങ്ങള്‍ പിറകിലേക്ക് പോകുകയാണ്. അവശിഷ്ടങ്ങളുടെ സാമ്പിള്‍ നമ്മളെടുത്തു. സമുദ്രത്തിലെ CO2 നില, അതുകൊണ്ട് അന്തരീക്ഷത്തിലെ CO2 ന്റെ നിലയും, അത് നമ്മോട് പറയുന്നു. ഇതാണ് കാര്യം 1.5 കോടി വര്‍ഷങ്ങള്‍ മുമ്പായിരുന്നു ഇന്നത്തെ നിലയിലെ CO2 അന്തരീക്ഷത്തിലുണ്ടായിരുന്ന കാലം. 3 കോടി കൊല്ലങ്ങള്‍ക്ക് മുമ്പായിരുന്നു ഇന്നത്തേതിന്റെ ഇരട്ടി CO2 ഉണ്ടായിരുന്ന കാലം. എന്താണ് അതിന്റെ അര്‍ത്ഥം – ഈ chemostatted സമുദ്രത്തില്‍ ഇന്നത്തേതിനേക്കാള്‍ താഴ്ന്ന CO2 നില ഉണ്ടായിരുന്ന കാലത്തായിരുന്നു സമുദ്രത്തിലെ എല്ലാ ജീവികളും പരിണമിച്ചത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അതിവേഗത്തിലെ അമ്ലവല്‍ക്കരണത്തോട് പ്രതികരിക്കാനോ ഒത്ത് ചേര്‍ന്ന് പോകാനോ അവക്ക് കഴിയാതെ പോകുന്നതിന്റെ കാരണം അതാണ്.
അതുകൊണ്ട് Charlie Veron കഴിഞ്ഞ വര്‍ഷം ഈ പ്രസ്ഥാവനയുമായി വന്നു: “മനുഷ്യജന്യമായ CO2 ഉദ്‌വമനത്തിന്റെ എല്ലാ ഫലത്തിലും ഏറ്റവും ഗൌരവകരമാണ് സമുദ്ര അമ്ലവല്‍ക്കരണം.” അത് വളരെ ശരിയാണെന്ന് എനിക്ക് തോന്നുന്നു. ഞാനിവിടെ അവസാനിപ്പിക്കാം. നമുക്ക് സംരക്ഷിത പ്രദേശങ്ങള്‍ തീര്‍ച്ചയായും വേണം. എന്നാല്‍ സമുദ്രത്തിന്റെ രക്ഷക്ക് നമുക്ക് ഏറ്റവും വേഗം CO2 ഉദ്‌വമനം തടയുകയോ കുറക്കുകയോ ചെയ്യണം.
വളരെ നന്ദി.
— സ്രോതസ്സ് ted.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.