സോഡിയം coolant ന്റെ ചോര്‍ച്ചയെ തുടര്‍ന്ന് അടച്ചിട്ട ജപ്പാനിലെ Monju fast reactor (FBR) സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്ന സുരക്ഷാ നടപടി പൂര്‍ത്തിയാക്കി. 15 വര്‍ഷം മുമ്പായിരുന്നു ഈ ചോര്‍ച്ച.
Ministry of Economy, Trade and Industry(METI) യുടെ Nuclear and Industrial Safety Agency (NISA) തുടങ്ങിയവര്‍ Monju തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായി എന്ന് അറിയിച്ചു.
Monju നിലയം പ്രവര്‍ത്തിപ്പിക്കുന്നത് Japan Atomic Energy Agency (JAEA) ആണ്. നിലയം വീണ്ടും പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. നിലയത്തിന്റെ തുടക്കത്തില്‍ മൂന്ന് വര്‍ഷം ഇത് പരീക്ഷണ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും. അതിന് ശേഷം പൂര്‍ണ്ണമായും പ്രവര്‍ത്തിക്കും.
“പ്രാദേശിക സര്‍ക്കാര്‍ ചുമത്തിയ ഒരു വ്യവസ്ഥയാ ഭൂമികുലുക്കത്തെ ചെറുക്കാനുള്ള കഴിവ് NISA യും മറ്റ് ഏജന്‍സികളും ഇതുവരെ പരിശോധിച്ച് പൂര്‍ത്തിയാക്കിയിട്ടില്ല,” എന്ന് Daily Yomiuri പത്രം പറയുന്നു.
fast reactor ഉപയോഗിക്കുന്ന ഇന്ധനത്തെക്കാള്‍ കൂടുതല്‍ ഇന്ധനം ഉത്പാദിപ്പിക്കും. ജപ്പാനില്‍ 30% വൈദ്യുതിയും ഉത്പാദിപ്പിക്കുന്നത് ആണവോര്‍ജ്ജത്തില്‍ നിന്നാണ്. അതിനാല്‍ രാഷ്ട്രീയക്കാര്‍ ഈ നിലയത്തിന്റെ തുടര്‍ പ്രവര്‍ത്തനത്തില്‍ ഉത്സാഹമുള്ളവരാണ്.
1994 ഏപ്രിലാലാണ് 280 MWe വൈദ്യുതി ഉത്പാദിപ്പിക്കുന്ന Monju പ്രവര്‍ത്തിച്ച് തുടങ്ങിയത്. എന്നാല്‍ performance tests സമയത്തെ സോഡിയം ചോര്‍ച്ച കാരണം ഡിസംബര്‍ 1995 ന് നിലയം അടച്ചിട്ടു.
റഷ്യക്ക് മാത്രമാണ് ഗ്രിഡ്ഡുമായി ഘടിപ്പിച്ച fast reactors ഉള്ളത്. 560 MWe ന്റെ Beloyarsk 3 ഉം 12 MWe ന്റെ Dimitrovgrad ഉം. മറ്റ് രാജ്യങ്ങള്‍ fast reactors പരീക്ഷണങ്ങള്‍ നടത്തുന്നു.
— സ്രോതസ്സ് nuclearcounterfeit.com
15 വര്‍ഷത്തെ ചിലവും, 15 വര്‍ഷം മൂലധനം ചത്തതിന്റേയും നഷ്ടം?