വ്യാഴാഴ്ച രാത്രി മുതല്‍ തോരാതെ പെയ്ത മഴയില്‍ മധ്യകേരളം മുങ്ങി. എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് പേമാരി കൂടുതല്‍ നാശം വിതച്ചത്. ചേര്‍ത്തല താലൂക്കും കൊച്ചി നഗരവും കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലെ തൊണ്ണൂറുശതമാനത്തോളം പ്രദേശങ്ങളും വെള്ളക്കെട്ടിലായി. വിവിധ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
ചേര്‍ത്തല താലൂക്കില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആയിരത്തോളം കുടുംബങ്ങളിലെ 30,000-ഓളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ചേര്‍ത്തല താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി 41 ദുരിതാശ്വാസ ക്യാമ്പുകളും അമ്പലപ്പുഴ താലൂക്കില്‍ ഒരു ക്യാമ്പും തുറന്നു. വെള്ളിയാഴ്ച രാത്രിയും മഴയ്ക്ക് ശമനമുണ്ടായിട്ടില്ല. വെള്ളം താഴ്ന്നാല്‍ മാത്രമേ കൃഷിനാശമുള്‍പ്പെടെയുള്ള നഷ്ടത്തിന്റെ കണക്കറിയാനാകൂ. ആലപ്പുഴ 14 സെന്റീമീറ്ററാണ് മഴ രേഖപ്പെടുത്തിയത്.
കൊച്ചി നഗരത്തിലെ പ്രധാന റോഡുകളെല്ലാം വ്യാഴാഴ്ച രാത്രി മുതല്‍ വെള്ളത്തിനടിയിലാണ്. എം.ജി. റോഡില്‍ വുഡ്‌ലാന്‍ഡ്‌സ് ജംഗ്ഷനു സമീപം മരം കടപുഴകി വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡ് ഏതാണ്ട് പൂര്‍ണമായിത്തന്നെ വെള്ളത്തില്‍ മുങ്ങി. വെള്ളിയാഴ്ച രാവിലെ മുതല്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് നഗരത്തില്‍ അനുഭവപ്പെട്ടത്. സ്‌കൂളുകളില്‍ അധ്യയനം മുടങ്ങി. പശ്ചിമ കൊച്ചിയിലാണ് മഴ ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത്. ഇവിടെ മിക്ക പ്രദേശങ്ങളും വെള്ളത്തിലാണ്. ജില്ലയില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആകെ 549 കുടുംബങ്ങളിലെ 2314 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ആറു ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. മഴക്കെടുതിയില്‍ രണ്ടുലക്ഷത്തോളം രൂപയുടെ നാശമുണ്ടായതായാണ് പ്രാഥമിക നിഗമനം. കൊച്ചിയില്‍ 18 സെന്റീമീറ്ററാണ് മഴ രേഖപ്പെടുത്തിയത്.
– പത്ര വാര്‍ത്തകള്‍.
ഇതിനെ തീവൃ കാലാവസ്ഥ (extreme weather) എന്നാണ് വിളിക്കുന്നത്. വെറും തുടക്കം മാത്രം. നിങ്ങളുടെ കുട്ടികള്‍ മദ്ധ്യവയസില്‍ എത്തുമ്പോള്‍ അവര്‍ അനുഭവിക്കേണ്ടി വരുന്ന യാതനകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വെറും നിസാരം. കാറിന്റെ പരസ്യങ്ങള്‍ ഇപ്പോള്‍ വളരെ ശക്തവും പ്രലോഭനം നിറഞ്ഞതുമാണ്. പുകവലിയുടെ കാര്യം പോലെ, പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ കാറിന്റെ വില്‍പ്പന കുറയുന്നതു കാരണം അവര്‍ പുതിയ മേച്ചില്‍ സ്ഥലങ്ങള്‍ തേടുകയാണ്. നമ്മുടെ നാട്ടുകാര്‍ പരാജയപ്പെട്ട പടിഞ്ഞാറന്‍ ജീവതരീതി കുരങ്ങിനെ പോലെ അനുകരിക്കാന്‍ ശ്രമിക്കുന്നു.
കൂടുതല്‍ കാര്‍ വാങ്ങി, പൊങ്ങച്ചം കാണിച്ച്, നമ്മുടെ കുട്ടികള്‍ക്ക് കൂടുതല്‍ കഷ്ടപ്പാട് ഉണ്ടാക്കൂ.
അതു കൊള്ളം, കൊച്ചിയില്‍ വെള്ളപൊക്കം ഉണ്ടായതു നാട്ടുകാര്‍ കാറ് വാങ്ങിയതുകൊണ്ടാണെന്ന് മനസിലാക്കിതന്നതില്‍ സന്തോഷം. ജഗദീശ് ഇത്തരം അര്‍ദ്ധ സത്യങ്ങള്‍ പറയതിരിക്കു. കൊച്ചിയില്‍ വെള്ളപൊക്കം ഉണ്ടായതിന്റെ ഒന്നാമത്തെ കാരണം അശാസ്ത്രിയമായ ടൌണ്‍ പ്ലാന്നിംഗ് ആണ്. മഴ വെള്ളം ഒഴിഞ്ഞു പോകാന്‍ കാന ഇല്ല, ചതുപ്പ് നിലങ്ങള്‍ നികത്തി ഫ്ലാറ്റും വില്ലകളും പണിതു. ഇതൊന്നും പരാമര്‍ശിക്കാതെ വാഹനങ്ങളെ മാത്രം പഴി ചാരുന്നത് എന്തിനാണ്
താങ്കള്‍ പറയുന്നതും ഒരു സത്യമാണ്. പക്ഷേ കൊച്ചിയില്‍ ഇപ്പോള്‍ മഴ പെയ്യേണ്ട കാലമാണോ? തിരുവോണദിവസവും ഇവിടെ മഴ പെയ്തു.
ഡല്‍ഹിയില്‍ വെള്ളപ്പൊക്കം, പാകിസ്ഥാനില്‍ വെള്ളപ്പൊക്കം, യൂറോപ്പില്‍ അതിശൈത്യം, ആസ്ട്രേയിലതില്‍ അതിവരള്‍ച്ച, കാലിഫോര്‍ണിയയില്‍ വരള്‍ച്ച, കൊടുമകാറ്റ്, പേമാരി… തുടങ്ങി വല വാര്‍ത്തകളും നാം കേള്‍ക്കുന്നു. ഇവക്കൊക്കെ എന്തെങ്കിലും പരസ്പര ബന്ധമുണ്ടോ?
കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ (ഹരിതഗൃഹവാതകം) കൂടുന്ന അളവ് ആഗോള താപനം ഉണ്ടാക്കും. അത് കാലാസവ്ഥാ മാറ്റത്തിന് കാരണമാകും. 350 ppm ന് താഴെയാണ് CO2 ന്റെ സുരക്ഷിതമായ നില. ഇപ്പോള്‍ നാം 388 ppm എന്ന നിലയിലെത്തിയിരിക്കുന്നു.
ലോകത്ത് മൊത്തം ഹരിതഗൃഹവാതകം ഉദ്‌വമനം ചെയ്യുന്നതില്‍ 30% വാഹനങ്ങളില്‍ നിന്നാണ്. വാഹനങ്ങള്‍ ഇന്ധനത്തിലുള്ള ഊര്‍ജ്ജത്തിന്റെ വെറും 15% മാത്രമാണ് ഉപകാരപ്രദമായ ഊര്‍ജ്ജമായി വീലുകളില്‍ എത്തിക്കുന്നുള്ളു. ബാക്കി 85% വും വെറുതെ കത്തി പോകുകയാണ്.
എങ്കില്‍ ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ സമ്മാനിക്കുന്ന വിഷവാതകങ്ങള്‍ പുറത്തുവിടുന്ന വാഹനങ്ങളുടെ ഉപയോഗം കുറച്ചുകൂടെ? എങ്ങനെ കുറക്കാനാ, മോഡേണ്‍ ആവാന്‍ ഇതല്ലേ വഴി !
Dont you have a car jagdeesha?Fine you save the world.I would like to know where do you live.
About പേജ് കാണുക.
പൊതു യാത്രാ മാര്‍ഗ്ഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. വൈദ്യുത സ്കൂട്ടര്‍ ഉപയോഗിക്കുക. ടാക്സീകാര്‍ ഉപയോഗിക്കാം. കാറിന്റെ പരി പൂര്‍ണ്ണ ഉപയോഗം ടാക്സി നല്‍കുന്നു. കൂടാതെ ഒരാള്‍ക്ക് തൊഴിലവസരവും. അതൊക്കെയാണ് ഞാന്‍ ചെയ്യുന്നത്.