ഭാവിയിലെ ഊര്‍ജ്ജം എവിടെ നിന്ന് വരും എന്ന് നിങ്ങള്‍ ഏതെങ്കിലും എണ്ണ ഉദ്യോഗസ്ഥനോട് ചോദിച്ച് നോക്കൂ, അയാള്‍ പറയും “the mix”: നമുക്ക് എണ്ണ വേണം, പ്രകൃതിവാതകം വേണം, പുനരുത്പാദിതോര്‍ജ്ജം വേണം, പിന്നെ ചിലപ്പോള്‍ ആണവോര്‍ജ്ജവും.
കാലാവസ്ഥാ മാറ്റത്തിന്റേയും peak oil ന്റേയും കാലമായിട്ടും എണ്ണ വ്യവസായം ഇപ്പോഴും ഊര്‍ജ്ജത്തിന്റെ പ്രധാന സ്രോതസ്സ് ആണെന്ന് വാദിക്കും.
അവരുടെ ആധിപത്യം തുടരാന്‍ വേണ്ടി അവര്‍ എല്ലാം ചെയ്യുന്നുണ്ടെന്ന് നമുക്കറിയാം. പ്രത്യേകിച്ചും കാലാവസ്ഥാ മാറ്റ ചര്‍ച്ചയില്‍. അവിടെ എണ്ണ പണം കൊടുക്കുന്ന think tankകള്‍ കാലാവസ്ഥാ മാറ്റത്തിന്റെ ഭീഷണിയെ പ്രാധാന്യം കുറച്ച് കാണിക്കാനായി പ്രയത്നിക്കുന്നു.
കാലാവസ്ഥാ മാറ്റ ചര്‍ച്ചയെ ആക്രമിക്കുക മാത്രമല്ല പുനരുത്പാദിതോര്‍ജ്ജത്തേയും വിലകുറച്ച് പ്രചരിപ്പിക്കുന്നു.
കോപ്പന്‍ ഹേഗന്‍ കാലാവസ്ഥാ സമ്മേളനത്തിന് മുമ്പ് ഡന്‍മാര്‍ക്കിലെ പവനോര്‍ജ്ജ വ്യവസായത്തെ വളരെ നിശിതമായി വിമര്‍ശിക്കുന്ന ഒരു റിപ്പോര്‍ട്ട് വിതരണം ചെയ്തിരുന്നു. Centre for Political Studies ന്റെ CEPOS എന്ന ഡന്‍മാര്‍ക്കിലെ സംഘം ആണ് അത് പ്രസിദ്ധീകരിച്ചത്.
CEPOS ന്റെ CEO ആയ Martin Ågerup ഒരു പ്രമുഖ കാലാവസ്ഥാ സംശയാലു ആണ്. International Policy Network എന്ന പ്രധാനപ്പെട്ട കാലാവസ്ഥാ സംശയാലു സംഘടനയുടെ അംഗമാണ്. വളരെ വര്‍ഷങ്ങളായി Exxon ആണ് അവര്‍ക്ക് ധനസഹായം നല്‍കുന്നത്.
ബ്രിട്ടണിലെ പ്രധാനപ്പെട്ട കാലാവസ്ഥാ സംശയാലുയായ Julian Morris ആണ് IPN നടത്തുന്നത്. 2003 ല്‍ Ågerup ഉം Morris ഉം ഒന്നിച്ച ഒരു സംരംഭമായ Adapt or Die എന്ന ഒരു സംശയ പുസ്തകം IPN പ്രസിദ്ധപ്പെടുത്തി. ഇപ്പോള്‍ Global Warming Policy Foundation ല്‍ പ്രവര്‍ത്തിക്കുന്ന Penny Peiser ധാരാളം സംശയാലുക്കള്‍ അതില്‍ എഴുതി.
ഹ്യൂസ്റ്റണ്‍ അടിസ്ഥാനമായ Institute for Energy Research (IER) മറ്റൊരു think tank ആണ്. അവര്‍ക്കും Exxon Mobil ല്‍ നിന്ന് ധനസഹായം കിട്ടുന്നുണ്ട്.
അതിന്റെ പ്രസിഡന്റായ Robert Bradley ന് Cato Institute, Competitive Enterprise Institute പോലുള്ള മറ്റ് പ്രധാനപ്പെട്ട കാലാവസ്ഥാ സംശയാലു സംഘങ്ങളുമായും ബന്ധമുണ്ട്.
വേറൊരു കാലാവസ്ഥാ സംശയാലു സംഘമായ Heartland Institute സംഘടിപ്പിച്ച സമ്മേളനങ്ങളില്‍ Bradley പ്രസംഗിക്കാറുണ്ട്.
IER ക്ക് ആര് ധനസഹായം നല്‍കുന്നു എന്നത് തന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്ന് Martin Ågerup പറയുന്നു. കല്‍ക്കരി എണ്ണ താല്‍പ്പര്യമാണ് ധനസഹായം നല്‍കുന്നതെന്നും അത് പ്രത്യേകിച്ച് ആരാണെന്ന് തനിക്കറിയില്ല എന്ന് ഡന്‍മാര്‍ക്കിലെ മാസികയായ Ingeniøren നോട് Martin Ågerup പറഞ്ഞു.
CEPOS എന്തുകൊണ്ട് ഇങ്ങനെ പ്രവര്‍ത്തിച്ചു എന്നറിയാന്‍ ആഗ്രഹമുണ്ട് എന്ന് Danish Wind Industry Association ന്റെ ഡയറക്റ്ററായ Jan Hylleberg പറഞ്ഞു. ഡന്‍മാര്‍ക്കിലെ പവനോര്‍ജ്ജ വ്യവസായത്തിന്റെ പൊതു എതിരാളികളോട് കടപ്പെട്ടിരിക്കുന്നുവോ അതോ അമേരിക്കന്‍ എണ്ണ ലോബിയുടെ ഉച്ചഭാഷിണിയാണോ എന്ന് അവര്‍ വ്യക്തമാക്കണം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
— സ്രോതസ്സ് priceofoil.org