ബ്രിട്ടീഷ് കമ്പനികളായ Tullow ഉം Heritage ഉം DRC യില്‍ എണ്ണ ഖനനം ചെയ്യുന്നത് “ആഫ്രിക്കയിലെ ഏറ്റവും അസ്ഥിരമായ രാജ്യത്ത് നടക്കുന്ന സാമ്പത്തിക ചൂഷണവും അവകാശ ധ്വംസനവും” ആണെന്ന് Platform അഭിപ്രായപ്പെട്ടു.
Tullow Oil ഉം Heritage ഉം 2006 ല്‍ ആണ് Lake Albert ന് അടുത്ത് വെച്ച് DRC യുമായി കരാറിലൊപ്പ് വെച്ചത്. രണ്ട് വശവും തമ്മില്‍ വഴക്കിടുന്നു എന്നതാണ് ആ കരാറിന്റെ ഇപ്പോഴത്തെ സ്ഥിതി. 2007 ഒക്റ്റോബറില്‍ Ministry of Energy കരാര്‍ അസാധുവാക്കാന്‍ വന്നു. പ്രധാന ഭാഗത്തെ Divine Inspiration എന്ന തെക്കെ ആഫ്രിക്കന്‍ കമ്പനി നയിക്കുന്ന സംഘത്തിന് 2008 ല്‍ കൈമാറുന്നതിന് മുമ്പായിരുന്നു ഇത്.
Tullow/Heritage ഉം Divine Inspiration ഉം തമ്മിലുള്ള തര്‍ക്കത്തില്‍ ആദ്യമായി കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. മത്സരിക്കുന്ന രണ്ട് കരാറുകളില്‍ നിന്ന് വരവ് Platform ന്റെ വിശകലനം താരതമ്യപ്പെടുത്തുന്നു:
- കോംഗോയിലെ ദരിദ്രരുടെ ചിലവില്‍ Tullow/Heritage & Divine/H Oil ന്റേയും കരാറുകള്‍ രണ്ടും വമ്പന്‍ ലാഭം ഉറപ്പാക്കുന്നു.
- Divine ന്റെ വകുപ്പുകളേക്കാള്‍ Tullowയുടെ കരാറിലെ വകുപ്പുകള്‍ കോംഗോയിക്ക് 15% കുറവ് കിട്ടുന്ന തരത്തിലാണ്.
- Tullow ക്ക് കരാര്‍ കിട്ടിയാല്‍ കോംഗോ സര്‍ക്കാരിന് $1000 കോടി ഡോളറിന്റെ നഷ്ടമുണ്ടാകും. രാജ്യത്തിന്റെ മൊത്തം ദേശീയ കടത്തിന് തുല്യമാണ് ആ സംഖ്യ.
ഇത് കൂടാതെ Tullow യും Kinshasaയിലെ ബ്രിട്ടീഷ് എംബസിയും കരാര്‍ കൂടുതല്‍ കടുത്തതാക്കാന്‍ ശ്രമിക്കുകയാണ്. ആഫ്രിക്കയിലെ ഏറ്റവും ദരിദ്രമായ രാജ്യത്ത് നിന്ന് ബ്രിട്ടണിലേയും അയര്‍ലാന്റിലേയും നിക്ഷേപകരിലേക്ക് സമ്പത്ത് ഒഴുകും എന്നതാണ് ഇതുകൊണ്ട് മനസിലാക്കേണ്ടത്.
”കോംഗോയിലെ ക്രൂഡോയില്‍ ഖനനം ചെയ്യുന്നത് വിഭവങ്ങള്‍ക്കായുള്ള യുദ്ധം വലുതാക്കും, കോംഗോയിലെ ദരിദ്രരില്‍ നിന്ന് സമ്പത്ത് ലണ്ടനിലെ സമ്പന്നരിലേക്കൊഴുകും, പ്രാദേശിക സമൂഹത്തില്‍ പുതിയ രോഗങ്ങള്‍ വര്‍ദ്ധിക്കും, അഴിമതി വര്‍ദ്ധിപ്പിക്കും, ഭൂമിയും വായുവും വെള്ളവും മലിനപ്പെടും…” ഇതാവും സംഭവിക്കാന്‍ പോകുക എന്ന് Platform പ്രവര്‍ത്തകന്‍ Mika Minio പറഞ്ഞു.
ഭൂമിയും വായുവും വെള്ളവും മലിനപ്പെടും – മെക്സിക്കന്‍ ഉള്‍ക്കടലലില്‍ ബീപി ചെയ്യുന്നത് നോക്കൂ.
രണ്ട് വ്യത്യസ്ഥ കഥ: ഒരേ ഫലം.
— സ്രോതസ്സ് priceofoil.org