വൈദ്യുത വാഹനങ്ങള്‍ക്ക് 20% സബ്സിഡി

വൈദ്യുത വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ പുനരുത്പാദിതോര്‍ജ്ജ മന്ത്രാലയം ( MNRE) അവക്ക് 20% സബ്സിഡി നല്‍കാന്‍ തീരുമാനിച്ചു. പുതിയ സ്കീം അനുസരിച്ച് നിര്‍മ്മാതാക്കള്‍ക്ക് വാഹനത്തിന്റെ ex-factory വിലയുടെ 20% ലഭിക്കും. വേഗത കുറഞ്ഞ ഇരു ചക്ര വാഹനങ്ങള്‍ക്ക് Rs 4,000 രൂപ വരെയും വേഗത കൂടിയ ഇരു ചക്ര വാഹനങ്ങള്‍ക്ക് Rs 5,000 രൂപ വരെയും കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെയുമായിരിക്കും സബ്സിഡി. Mahindra Reva Electric Company നിര്‍മ്മിക്കുന്ന ബാംഗ്ലൂരിലെ റിവ കാറിന് ഇപ്പോള്‍ Rs 3.31 മുതല്‍ Rs 4.28 ലക്ഷം രൂപവരെയുള്ളത് Rs 66,000 മുതല്‍ Rs 85,000 രൂപ വരെ വിലകുറയും.

– from indiatoday.intoday.in

One thought on “വൈദ്യുത വാഹനങ്ങള്‍ക്ക് 20% സബ്സിഡി

Leave a reply to sujith മറുപടി റദ്ദാക്കുക