തടവുകാരുത്പാദിപ്പിക്കുന്ന ഊര്‍ജ്ജം

2008 ല്‍ അമേരിക്കയിലെ മൊത്തം തടവുകാരുടെ എണ്ണം 2,424,279 ആയിരുന്നു. ഒരു വ്യക്തിക്ക് സൈക്കിള്‍ ചവുട്ടി 150 വാട്ട് ഉത്പാദിപ്പിക്കാനാവും. തടവുകാരെല്ലാവരും കൂടി ചേര്‍ന്നാല്‍ 363,641.85 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവും. വൈദ്യുതിയുടെ ശരാശരി വില അമേരിക്കയില്‍ യൂണിറ്റിന് 12¢ സെന്റ് ആണ്. എല്ലാ തടവുകാരേയും ദിവസം 2.5 മണിക്കൂര്‍ വ്യായാമം ചെയ്യിച്ചാല്‍ $109,092 ഡോളര്‍ ദിവസവും ലാഭിക്കാം. ഒരു വര്‍ഷമാകുമ്പോള്‍ $4 കോടി ഡോളര്‍!

അരിസോണ ജയിലിലെ തടവുകാരുടെ തടി കൂടുന്നത് Sheriff Joe Arpaio വിഷമിപ്പിക്കുന്നു. അദ്ദേഹം വൈദ്യുതി ഉത്പാദിപ്പിക്കുന്ന വ്യായാമ സൈക്കിളുകള്‍ വാങ്ങി. അത് ടെലിവിഷനുമായി ബന്ധിപ്പിച്ചു. തടവുകാര്‍ക്ക് ഇപ്പോള്‍ വ്യായാമം ചെയ്യുകയും ചെയ്യാം ടെലിവിഷന്‍ കാണുകയും ചെയ്യാം. “Pedal Vision” എന്നാണിതിനെ Arpaio വിളിക്കുന്നത്. ഇത് മൂലം ആളുകളുടെ തടി കുറക്കാനാവും എന്ന് കരുതാം.

— സ്രോതസ്സ് treehugger.com

ലോകത്തിലെ ഏറ്റവും അനീതി നിറഞ്ഞ നിയമവ്യവസ്ഥയാണ് അമേരിക്കയില്‍. ഒരു സൈക്കിള്‍ മോഷ്ടിച്ചാല്‍ പോലും ചിലപ്പോള്‍ ജീവപര്യന്തം കിട്ടിയേക്കാം. ഞാന്‍ പറയുന്നതല്ല, Bryan Stevenson പറഞ്ഞതാണ്.
എന്തായാലും വ്യായാമത്തിനുള്ള സൈക്കിളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന യന്ത്രം നമുക്കും നിര്‍മ്മിക്കുന്നതില്‍ തെറ്റില്ല.

ഒരു അഭിപ്രായം ഇടൂ