ശുദ്ധീകരണത്തിന് വന്ന ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകര്‍ രോഗികളായി മാറി എന്നതാണ് Exxon Valdez എണ്ണ തുളുമ്പലിന്റെ വലിയ ഒരു ദുരന്തം. എണ്ണയുടേയും dispersant ന്റേയും ബാഷ്പം ശ്വസിച്ച് അവര്‍ രോഗികളാകുകയും മരിക്കുകയും ചെയ്യുന്നു.
ദുരന്തമായ ഈ എണ്ണ തുളുമ്പല്‍ പോലെ ഈ രോഗങ്ങളും മരണങ്ങളും ഒഴുവാക്കാനാകുന്നതാണ്.
21 വര്‍ഷങ്ങള്‍ക്ക് ശേഷം നമുക്കറിയാം Deepwater Horizon എണ്ണതുളുമ്പല്‍ ഒഴുവാക്കാനാവുന്നതാണെന്ന് നമുക്കറിയാം.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ എണ്ണ തുളുമ്പല്‍ പ്രതികരണ സാങ്കേതികവിദ്യകള്‍ ഒട്ടും മെച്ചപ്പെട്ടിട്ടില്ല. Exxon Valdez ല്‍ നിന്ന് എന്തെങ്കിലും നാം പഠിച്ചെങ്കില്‍ അത് ശുദ്ധീകരണ പ്രവര്‍ത്തകര്‍ക്ക് മതിയായ സംരക്ഷണം എന്നതാണ്.
എന്നാല്‍ അത് സംഭവിക്കുന്നില്ല എന്ന് നമുക്ക് കാണാന്‍ കഴിയും. ശുദ്ധീകരണ പ്രവര്‍ത്തകര്‍ വീണ്ടും രോഗികളാകുന്നു.
ഇത് ഒരു “Deja Vu” പോലെ തോന്നുന്നു എന്ന് Exxon Valdez തുളുമ്പല്‍ നടന്നപ്പോള്‍ അവിടെയുണ്ടായിരുന്ന toxicologist ആയിരുന്ന Dr. Riki Ott പറയുന്നത്.
LA Times ന്റെ തലക്കെട്ട് “Oil cleanup workers report illness” എന്നാണ്. ശുദ്ധീകരണത്തെ സഹായിച്ചിരുന്ന മുക്കുവര്‍ക്ക് “severe headaches, dizziness, nausea and difficulty breathing” എന്നിവ അനുഭവിക്കുന്നു എന്നാണ് ആ റിപ്പോര്‍ട്ടില്‍ പറയുന്നു.
Exxon Valdez പോലെ ശുദ്ധീകരണ പ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ നല്‍കുന്നില്ല എന്ന് വ്യക്തം.
“അടുത്ത് നടന്ന ഒരു യോഗത്തില്‍ മുക്കുവര്‍ തങ്ങളുടെ രോഗങ്ങളെക്കുറിച്ച് BP യോട് പരാതി പറഞ്ഞു എന്ന് Barisich ഫറഞ്ഞു. എന്നാല്‍ പ്രതികരണമൊന്നും അവരുടെ ഭാഗത്തുനിന്നുണ്ടായില്ല. ‘BPയുടെ അഭിപ്രായത്തില്‍ അവര്‍ക്ക് രോഗങ്ങളൊന്നുമില്ല,’ അയാള്‍ പറയുന്നു.” എന്ന് LA Times എഴുതി.
ക്രൂഡോയിലും രാസവസ്തുക്കളുമായുള്ള അമിത സമ്പര്‍ക്കത്തില്‍ നിന്ന് ഉണ്ടാകുന്ന അതേ ലക്ഷണങ്ങളാണ് ഈ മീന്‍പിടുത്തക്കാരിലും കാണുന്നത്.
Riki Ott വിശദീകരിക്കുന്നു: “ക്രൂഡോയിലും രാസവസ്തുക്കളുമായുള്ള Material Safety Data Sheets ല്‍ ഈ രോഗ ലക്ഷണങ്ങള്‍ volatile organic carbons (VOCs), hydrogen sulfide, മറ്റ് രാസവസ്തുക്കള്‍ എന്നിവയുടെ അമിത സമ്പര്‍ക്കത്തില്‍ നിന്നുണ്ടാകുന്നതാണെന്ന് കൊടുത്തിട്ടുണ്ട്.”
EPA ഇപ്പോള്‍ വായൂ ഗുണനിലവാര വിവരങ്ങള്‍ അവരുടെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. ഫെഡറല്‍ ഗുണനിലവാര പരിധിയേക്കാള്‍ 100 മുതല്‍ 1,000 മടങ്ങ് അധികമാണ് Volatile Organic Compounds ന്റേയും hydrogen sulphide ന്റേയും അളവ്. തീരത്തെ അളവാണിത്.
AFP റിപ്പോര്‍ട്ട് – “നാല് തൊഴിലാളികള്‍ക്ക് ആരോഗ്യ പ്രശ്നമുണ്ടായതിനെ തുടര്‍ന്ന് Louisiana യുടെ Breton Sound പ്രദേശത്ത് എണ്ണ ശുദ്ധീകരണത്തെ സഹായിച്ച 125 വാണിജ്യ മീന്‍പിടുത്ത ബോട്ടുകള്‍ തിരിച്ച് വിളിച്ചു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു”.
US Coast Guard ന്റെ അഭിപ്രായത്തില്‍ മൂന്ന് വ്യത്യസ്ഥ ബോട്ടിലെ ജോലിക്കാരായ ഇവര്‍ക്ക് “nausea, dizziness, തലവേദന, നെഞ്ച് വേദന” എന്നിവ അനുഭവപ്പെട്ടു.
ക്രൂഡോയില്‍ ബാഷ്പം ശ്വസിച്ചതിന്റെ ഒന്നാം തരം ലക്ഷണങ്ങള് ….
— സ്രോതസ്സ് priceofoil.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.