30 വര്‍ഷക്കാലം Sellafield ലെ മരിച്ചു പോകുന്ന ആണവവ്യവസായ തൊഴിലാളികളുടെ അവയവങ്ങളും എല്ലും അവരുടെ സമ്മതം കൂടാതെ നിയമവിരുദ്ധമായി കൊയ്യുന്നു എന്ന് കഴിഞ്ഞ ദിവസത്തെ പരിശോധന കണ്ടെത്തി.
64 ജോലിത്താരുടെ ബന്ധുക്കള്‍ തങ്ങളുടെ പ്രീയപ്പെട്ടവരെ അടക്കുന്നതിന് മുമ്പ് അവരുടെ കരളും നാക്കും, ചിലപ്പോള്‍ കാലും നീക്കം ചെയ്യപ്പെട്ടിരുന്നു എന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം തിരിച്ചറിയുകയാണ്. pathologists, coroners, ശാസ്ത്രജ്ഞര്‍ എന്നിവരുടെ ഒരു “old boys’ club” 1992 ന് മുമ്പ് ഉണ്ടായിരുന്നു എന്നും ആണവവ്യവസായത്തിന്റെ സ്ഥാനം ദുഖിതരായ കുടുംബങ്ങള്‍ക്കും മേലെയാണെന്നും തെളിയിക്കുന്നതാണ് കണ്ടെത്തലുകള്‍.
മൃതദേഹങ്ങളെ “mutilated” ചെയ്യുന്നതായും “ഉത്പന്നങ്ങളായി” കണക്കാക്കിയതായും തോന്നി എന്ന് Alder Hey യുടെ അന്വേഷണത്തെ നിരീക്ഷിച്ച അന്വേഷണ സംഘത്തിന്റെ തലവന്‍ Michael Redfern QC ന് മുമ്പല്‍ തൊഴിലാളികളുടെ പ്രതിനിധികള്‍ പറഞ്ഞു. ക്യാന്‍സറും റേഡിയേഷനും തമ്മില്‍ ബന്ധമില്ലെന്ന് കണ്ടെത്താനായുള്ള പരീക്ഷണങ്ങള്‍ക്ക് വേണ്ടിയാണ് മൃതദേഹങ്ങളുപയോഗിച്ചത്.
കാണാതായ ചില എല്ലുകള്‍ക്ക് പകരം broomsticks വെച്ചു പിടിപ്പിച്ചു. കുടുംബങ്ങള്‍ “wronged” ആയി എന്ന് Mr Redfern പറഞ്ഞു. കുടുംബാങ്ങള്‍ ഏറ്റവും അധികം വിശ്വസിച്ച ആളുകളെ ഉപയോഗിച്ചാണ് അവരെ വഞ്ചിപ്പിച്ചത്.
Commons ല്‍ ഊര്‍ജ്ജ സെക്രട്ടറി Chris Huhne കുടുംബാങ്ങളോട് മാപ്പ് പറഞ്ഞു. ഈ പ്രവര്‍ത്തികള്‍ നിര്‍ത്തലാക്കി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടികളുടേതുള്‍പ്പെടെ 6,500 ശവശരീരങ്ങളില്‍ നിന്ന് അവയവങളും കോശങ്ങളും നീക്കം ചെയ്തത് “അനാവശ്യവും ഔചിത്യമില്ലാത്തതും” എന്ന് മൂന്ന് വര്‍ഷത്തെ അന്വേഷണത്തിന് ശേഷം, ആണവവ്യവസായത്തെക്കുറിച്ച് നടത്തിയ മറ്റ് മൂന്ന് പഠനങ്ങളും വിശകലനം ചെയ്ത 650 താളുകളുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കി.
അന്വേഷണങ്ങള്‍ക്ക് തെളിവുകള്‍ നല്‍കിയ Pathologists നെ വിമര്‍ശനങ്ങളില്‍ നിന്ന് singled out ചെയ്തു. “നിയമങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല” എന്നാണ് പറഞ്ഞത്. എന്ത് കാര്യത്തിനും കോശങ്ങള്‍ നീക്കം ചെയ്യുന്നതില്‍ അവര്‍ തെറ്റ് കണ്ടില്ല. കുടുംബങ്ങളെ ഇരുട്ടില്‍ നിര്‍ത്തി എന്ന തെറ്റും Coroners ചെയ്തതായി ആരോപിക്കുന്നു. മരണത്തില്‍ അവയവയം നീക്കം ചെയ്തതതിന് പങ്കുണ്ടെങ്കിലോ സമ്മതപത്രമുണ്ടാക്കുന്നതിലോ ആണവോര്‍ജ്ജ അധികാരികളെ സഹായിച്ചു.
1961 – 1992 കാലത്ത് ശവശരീരങ്ങളില്‍ നിന്ന് അവയവങ്ങള്‍ നീക്കം ചെയ്തു എന്ന് അറിഞ്ഞപ്പോള്‍ Trade and Industry Secretary ആയ Alistair Darling ആണ് 2007 ല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. 76 ജോലിക്കാരുടെ മരണം – 64 പേര്‍ Sellafield ല്‍ നിന്നും 12 പേര്‍ ബ്രിട്ടണിലെ മറ്റ് ആണവനിലയങ്ങളില്‍ നിന്നും – ആണ് പരിശോധിച്ചത്. എന്നാല്‍ പിന്നിട് അന്വേഷണത്തിന്റെ വ്യാപ്തി വളരേറെ വികസിപ്പിച്ചു.
Sellafield ല്‍ പോസ്റ്റ്-മോര്‍ട്ടം സമയത്ത് അവയവങ്ങള്‍ നീക്കം ചെയ്തതിനെ “മുന്നോട്ട് കൊണ്ടുപോയ ശക്തി” BNFL ന്റെ മെഡിക്കല്‍ ഓഫീസര്‍ തലവനായ Dr Geoffrey Schofield ആണ്. occupational health വിദഗ്ദ്ധനാണദ്ദേഹം. 1985 ല്‍ മരിച്ച അദ്ദേഹത്തിന് ജോലി സമയത്ത് നിയന്ത്രണങ്ങളോ മേല്‍നോട്ടമോ ഉണ്ടായിരുന്നില്ല എന്ന് അന്വേഷണം കണ്ടെത്തി.
Dr Schofield ഉം West Cumberland Hospital ലെ pathologists ഉം ആയി ഒരു “informal arrangement” നിലനിന്നിരുന്നു. അദ്ദേഹത്തിന് എളുപ്പത്തില്‍ അവയങ്ങള്‍ പഠനത്തിനായി ലഭിച്ചു. തണുത്ത പെട്ടിയിലാണ് അവയവങ്ങള്‍ അദ്ദേഹവും അദ്ദേഹത്തിന് ശേഷം വന്നവരും Sellafield ലെ ലാബില്‍ സൂക്ഷിച്ചിരുന്നത്.
പഠനത്തിന് മുമ്പ് അവയങ്ങളുടെ തൂക്കം നോക്കുകയും, ലേബലൊട്ടിച്ച് ഫ്രീസറില്‍ സൂക്ഷിച്ചു. പിന്നീട് താഴ്ന്ന റേഡിയേഷനുള്ള മാലിന്യങ്ങള്‍ സംഭരിക്കുന്ന Drigg ലേക്ക് കൊണ്ടു പോകുമായിരുന്നു. Dr Schofield അവയവങ്ങള്‍ കിട്ടാനായി “സംശയാസ്പദനമായ നടപടികളാണ്” നടത്തിയിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന് എന്തോ പ്രത്യേക താല്‍പ്പര്യം പോലെ. “coronial process ല്‍ കൃത്രിമത്തം” നടത്തി എന്ന ആരോപണവും അദ്ദേഹത്തിനെതിരായുണ്ട്.
Case study: Stan Higgins
Dr Stan Higgins ന്റെ അച്ഛന്‍ മരിക്കുമ്പോള്‍ 49 വയസ് പ്രായമേയുണ്ടായിരുന്നുള്ളു.
Parachute Regiment ലെ മുമ്പത്തെ അംഗമായിരുന്ന അദ്ദേഹം ഒരു നല്ല rugby കളിക്കാരനും ആയിരുന്നു. 1973 ല്‍ head-end plant സംഭവ സമയത്ത് senior shift supervisor ആയിരുന്ന അദ്ദേഹത്തിന് തീവൃമായ ruthenium വികിരണമേറ്റു.
“ഏറ്റവും അധികം വികിരണമേറ്റ ജീവിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. ഏകദേശം 5 വര്‍ഷം കൂടി അദ്ദേഹം ജീവിച്ചിരുന്നു. പക്ഷേ തൈറോയിഡ് നഷ്ടമായി. ബോധക്കേട് ഇടക്കിടക്ക് വരും. ഹൃദയാഘാതത്താല്‍ മരിക്കുകയും ചെയ്തു,” എന്ന് മകന്‍ പറയുന്നു.
മരണത്തിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ശരീരകലകള്‍ നീക്കം ചെയ്തതായി Dr Higgins തിരിച്ചറിഞ്ഞു. എന്നാല്‍ മോഷണത്തിന്റെ ശരിക്കുള്ള വലിപ്പം – vertebrae, mediastinum, വൃക്ക, കരള്‍, ഹൃദയം, spleen, sternum, ശ്വാസകോശങ്ങള്‍, lymph nodes – പിന്നീടാണ് അറിഞ്ഞത്.
“കാലാകാലങ്ങളായി ഇതിലൂടെ കടന്നു പോകുന്ന കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം കൊടുക്കണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,” എന്ന് അദ്ദേഹം പറയുന്നു.
— സ്രോതസ്സ് independent.co.uk
ആണവനിലയങ്ങള്‍ എല്ലാം അടച്ചുപൂട്ടുക. ഈ കൊലയാളി വ്യവസായത്തെ പ്രോത്സാഹിപ്പിക്കരുത്.