വിക്കിലീക്സ്: ന്യൂസിലാന്‍ഡ് വ്യാപാര കരാറിനെ Pfizer എതിര്‍ത്തു
മരുന്ന് കമ്പനിയായ Pfizer ലേക്ക് കൂടുതല്‍ വെളിച്ചം വിക്കിലീക്സ് പരത്തി. Pfizer ന്റെ ന്യൂസിലാന്‍ഡിലെ ഇടപെടലാണ് ഇപ്പോള്‍ പുറത്തായത്. അമേരിക്കയുമായി ഒരു സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെക്കുന്നതിനെ എതിരെ ലോബിചെയ്തു. ന്യൂസിലാന്‍ഡിന് നിയന്ത്രണങ്ങളുള്ള മരുന്നു വാങ്ങല്‍ നിയമങ്ങളുള്ളതാണ് കാരണം. ന്യൂസിലാന്‍ഡിലെ പഴയ ആരോഗ്യമന്ത്രിയെ ഒഴുവാക്കാനും Pfizer ശ്രമിച്ചതായി വിക്കിലീക്സ് രേഖകള്‍ പറയുന്നു.
Pfizer നൈജീരിയയിലും ഇടപെട്ടിരുന്നു.
ഇസ്രായേലിന്റെ വെസ്റ്റ് ബാങ്കിലെ അധിവാസത്തെ Human Rights Watch വിമര്‍ശിച്ചു
Human Rights Watch ന്റെ പുതിയ റിപ്പോര്‍ട്ട് കീഴടക്കപ്പെട്ട വെസ്റ്റ് ബാങ്കില്‍ പാലസ്തീന്‍കാരോട് കാണിക്കുന്ന വിവേചനത്തെ ശക്തമായി അപലപിച്ചു. “ജൂതന്‍മാരുടെ കുടിയേറ്റത്തിന് വലിയ ധനസഹായം ഒഴുക്കുന്ന അവസരത്തില്‍ വംശത്തിന്റെ പേരില്‍ പാലസ്തീന്‍കാരെ വൈദ്യുതിയും, വെള്ളവും, സ്കൂളുകളും, റോഡുകളും നല്‍കാതെ പീഡിപ്പിക്കുകയാണെന്ന്” അവര്‍ ആരോപിച്ചു. “Separate and Unequal” എന്നാണ് റിപ്പോര്‍ട്ടിന്റെ പേര്.
പഠനം: അമേരിക്കന്‍ സുപ്രീം കോടതി വന്‍ വ്യവസായത്തെ സഹായിക്കുന്നു
ചീഫ് ജസ്റ്റീസ് John Roberts ന്റെ കീഴില്‍ അമേരിക്കന്‍ സുപ്രീം കോടതി കോര്‍പ്പറേറ്റ് അമേരിക്കയുടെ വശത്തേക്ക് ചരിയുന്നതായി പുതിയ പഠനം പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ കോര്‍പ്പറേറ്റുകള്‍ 61% കേസുകളും വിജയിച്ചു. ചീഫ് ജഡ്ജ് William Rehnquist ന്റെ കീഴില്‍ 46% വന്‍ വ്യവസായം വിജയിച്ചു. New York Times നടത്തിയ പഠനത്തില്‍ Chamber of Commerce ഉം അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയില്‍ ശക്തമായി ഇടപെടുന്നു എന്ന് കണ്ടെത്തി. അവര്‍ പ്രത്യക്ഷപ്പെട്ട 16 കേസുകളില്‍ 13 എണ്ണവും വിജയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോര്‍പ്പറേറ്റുകള്‍ക്ക് പരിധിയില്ലാതെ പണം ചിലവാക്കാമെന്ന വിധി വാങ്ങിക്കൊണ്ട് Citizens United കേസ് അവര്‍ വിജയിച്ചു.