പാകിസ്ഥാനിലെ WFP കേന്ദ്രത്തില്‍ ബോംബു പൊട്ടി 45 പേര്‍ കൊല്ലപ്പെട്ടു
പാകിസ്ഥാനിലെ WFP കേന്ദ്രത്തില്‍ ബോംബു പൊട്ടി 45 പേര്‍ കൊല്ലപ്പെടുകയും പതിനായിരങ്ങള്‍ ഭക്ഷണമില്ലാതെ വലയുകയും ചെയ്തു. താലിബാനെ ഓടിക്കാന്‍ അമേരിക്കന്‍ സഹായത്തോടെ പാകിസ്ഥാന്‍ നടത്തുന്ന ബോംബാക്രണം മൂലം പാലായനം ചെയ്ത 300,000 ആളുകള്‍ Bajaur ജില്ലയില്‍ തിരിച്ചുവന്നിരുന്നു. അവിടെ World Food Program നടത്തുന്ന കേന്ദ്രത്തിലാണ് മനുഷ്യബോംബ് പൊട്ടിയത്.
പാകിസ്ഥാനില്‍ അമേരിക്ക നടത്തിയ drone വിമാന ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. വടക്കേ Waziristan ലെ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ ആദിവാസി കേന്ദ്രത്തിലാണ് ആക്രമണം നടത്തിയത്. Washington Post പറയുന്നതനുസരിച്ച് ഈ വര്‍ഷം പാകിസ്ഥാനില്‍ CIA 112 drone വിമാന ആക്രമണമ നടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം CIAയുടെ പാകിസ്ഥാനിലെ തലവന്‍ Jonathan Banks നെ അമേരിക്ക തിരികെ വിളിച്ചു. പത്രപ്രവര്‍ത്തകനായ കരീം ഖാന്റെ 18 വയസായ മകനും സഹോദരനും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം Jonathan Banks നെ ചേര്‍ത്ത് CIA ക്കെതിരെ കേസുകൊടുത്തിരിക്കുകയാണ്. [അമേരിക്കയുമായി ഇടപെടുന്ന എല്ലാ രാജ്യങ്ങളുടേയും അവസ്ഥ ഇതുതന്നെയാണ് എന്ന് നാടന്‍ കാപ്പിരി സായിപ്പന്‍മാര്‍ ഓര്‍ക്കുക.]
റിപ്പോര്‍ട്ട്: കിണറിലെ എല്ലാ പ്രതിരോധ സംവിധാനവും തകരാറിലായി
ഏപ്രില്‍ 20 ന് Deepwater Horizon എണ്ണക്കിണറില്‍ ഉണ്ടായ പൊട്ടിത്തറിയെ തടുക്കാനുള്ള എല്ലാ പ്രതിരോധ സംവിധാനവും തകരാറിലായി എന്ന് ഒരു സ്വതന്ത്ര പരിശോധക സംഘം അഭിപ്രായപ്പെട്ടു. പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കാതിരിക്കുകയോ, താമസിച്ച് പ്രവര്‍ത്തിക്കുകയോ, അവ സ്ഥാപിക്കപെടാതിരിക്കുകയോ ചെയ്തിരിക്കാമെന്ന് New York Times റിപ്പോര്‍ട്ട് ചെയ്തു.
വെസ്റ്റ ബാങ്കിലെ മതിലിനെതിരെ ഡസന്‍കണക്കിന് ആളുകളുടെ പ്രതിക്ഷേധം
ഇസ്രായേലിലും അവരുടെ അധിനിവേശ പ്രദേശങ്ങളിലും ഡസന്‍ കണക്കിന് അന്താരാഷ്ട്ര പ്രതിക്ഷേധക്കാര്‍ ഞായറാഴ്ച്ച വെസ്റ്റ ബാങ്കിലെ മതിലിനെതിരെ റാലി നടത്തി. 9 ആളുകളെ അറസ്റ്റ് ചെയ്തു.
ഒരു പ്രതിക്ഷേധക്കാരി: “ഞങ്ങള്‍ ഫ്രാന്‍സില്‍ നിന്നുള്ള 80 പേരാണ്. പാലസ്തീന്‍ ജനങ്ങളനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് എതിരെ പ്രതിക്ഷേധിക്കുന്നു. നിങ്ങള്‍ നോക്കൂ ഈ സമരം എത്രമാത്രം അക്രമാസക്തമായെന്ന്. അവര്‍ മുറുവേറ്റവരേക്കൂടി പൊക്കിക്കൊണ്ടുപോയി.”
Flotilla കപ്പലിന്റെ തിരിച്ചുവരവിനെ ആയിങ്ങള്‍ വരവേറ്റു
ഈ വര്‍ഷം ഇസ്രായേല്‍ ആക്രമിച്ച ഗാസയില്‍ നിന്നുള്ള സഹായ കപ്പല്‍ ടര്‍ക്കി തുറമുഖത്ത് അടുത്തു. ആയിങ്ങള്‍ കപ്പനിലെ വരവേറ്റു. ഇസ്രേലി പട്ടാളം Mavi Marmara യെ അക്രമിക്കുകയും അതിനൊപ്പമുണ്ടായിരുന്ന ചില ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ആ ആക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു. Mavi Marmara കപ്പല്‍ ആഗസ്റ്റില്‍ ഇസ്രായേല്‍ തിരിച്ച് നല്‍കി.
Paveen Yaqub: “ഇനി എത്രമാത്രം മനുഷ്യാവകാശ പ്രവര്‍ത്തകരെ ഇസ്രായേല്‍ കൊല്ലും? ഒരാളെ അവര്‍ കൊല്ലുമ്പോള്‍ ആയിരങ്ങള്‍ ആ സ്ഥാനം ഏറ്റെടുക്കും. അതാണ് ഞങ്ങള്‍ക്ക് ഇസ്രായേലിനോട് ഓര്‍മ്മിപ്പിക്കാനുള്ളത്. ഞങ്ങളുടെ കപ്പലുകള്‍ എടുത്തോളൂ, ഞങ്ങളുടെ സഹോദരങ്ങളെ പിടിച്ചുകൊണ്ടു പൊയ്കോളൂ. എന്നാല്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ ആത്മാവിനെ പിടിക്കാനാവില്ല. ഞങ്ങളുടെ മനുഷ്യാവകാശ ബോധത്തെ പിടിക്കാനാവില്ല.”
സ്വതന്ത്ര പാലസ്തീന്‍ രാജ്യത്തെ ബൊളീവിയ അംഗീകരിച്ചു
ലാറ്റിനമേരിക്കയിലെ രാജ്യമായ ബൊളീവിയ അധിനിവേശ പ്രദേശത്ത് സ്വതന്ത്ര പാലസ്തീന്‍ രാജ്യമുണ്ടാകണമെന്ന ആവശ്യം അംഗീകരിച്ചു. കഴിഞ്ഞ ആഴ്ച്ച അര്‍ജന്റീന, ബ്രസീല്‍, ഉറുഗ്വേ, തുടങ്ങി രാജ്യങ്ങള്‍ക്ക് ശേഷം ബൊളീവിയയും ഈ ആവശ്യത്തെ അംഗീകരിക്കുകയായിരുന്നു.
ബൊളീവിയ പ്രസിഡന്റ് ഇവോ മൊറാലസ്: “മനുഷ്യാവകാശ പ്രശ്നത്തിലും, അതിര്‍ത്തി പ്രശ്നത്തിലും, സ്വയംഭരണാവകാശത്തിലും ബൊളീവിയക്ക് നോക്കിനില്‍ക്കാനാവില്ല. മറ്റുരാജ്യങ്ങളോടൊപ്പം ഒരു സ്വതന്ത്ര പാലസ്തീന്‍ നിലവില്‍ വരണമെന്ന് ബൊളീവിയ ആഗ്രഹിക്കുന്നു.”