സമാധാന പ്രവര്‍ത്തകന് ഇസ്രായേലില്‍ 3-മാസത്തെ തടവ് ശിക്ഷ
മൂന്നു വര്‍ഷം മുമ്പ് ഇസ്രായേലിന്റെ ഗാസ അധിനിവേശത്തിനെതിരെ സൈക്കിള്‍ റാലി നടത്തിയതിന്റെ പേരില്‍ ഇസ്രായേലി സമാധാന പ്രവര്‍ത്തകനായ Jonathan Pollak നെ 3-മാസത്തെ തടവ് ശിക്ഷ വിധിച്ചു. Anarchists against the Wall എന്ന പ്രസ്ഥാനത്തിന്റെ തുടക്കകാരനാണ് Pollak. Tel Aviv ലുടെ വലിയ സൈക്കിള്‍ റാലി നടത്തിയതിനാണ് ശിക്ഷ. ഇത് രാഷ്ട്രീയ പ്രേരിതമാണ് എന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ആരോപിച്ചു.
റിപ്പോര്‍ട്ട്: സര്‍ക്കാര്‍ ധനസഹായം ലഭിച്ച 98 ബാങ്കുകള്‍ തകര്‍ച്ചയിലേക്ക്
നികുതി ദായകരുടെ പണം ലഭിച്ച 100 bailed-out അമേരിക്കന്‍ ബാങ്കുകള്‍ തകര്‍ച്ചയുടെ വക്കിലാണ്. $420 കോടി ഡോളര്‍ ലഭിച്ചിട്ടു കൂടി 98 ബാങ്കുകള്‍ തകരുന്നു എന്ന് Wall Street Journal റിപ്പോര്‍ട്ട് ചെയ്തു. $270 കോടി ഡോളര്‍ ലഭിച്ച 7 ബാങ്കുകള്‍ ഇതിനകം തകര്‍ന്നു കഴിഞ്ഞു. ധനസഹായം തിരിച്ചടക്കാത്ത 20 ബാങ്കുകളുടെ ബോര്‍ഡ് മീറ്റിങ്ങ് ശ്രദ്ധിക്കാന്‍ ഒബാമ സര്‍ക്കാര്‍ തുടങ്ങി എന്ന് Washington Post റിപ്പോര്‍ട്ട് ചെയ്തു.
– from democracynow.org