വികിലീക്സ്: Boeing വിമാനങ്ങള്‍ വില്‍ക്കാന്‍ അമേരിക്കന്‍ നയതന്ത്രജ്ഞര്‍
Boeing വിമാനങ്ങള്‍ വില്‍ക്കാന്‍ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ മറ്റു രാജ്യങ്ങളെ പ്രേരിപ്പിച്ചു എന്ന കേബിളുകള്‍ വികിലീക്സ് പുറത്താക്കി. അമേരിക്കന്‍ നയതന്ത്രജ്ഞര്‍ മാര്‍ക്കറ്റിങ്ങ് ഏജന്റുമാരേ പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് The New York Times പറഞ്ഞു. സൗദിഅറേബ്യ, ബഹ്റിന്‍, ജോര്‍ദാന്‍, ടര്‍കി തുടങ്ങിയ രാജ്യങ്ങളില്‍ അവര്‍ രാജ്യതലവരേയും ഉദ്യോഗസ്ഥരേയും പാട്ടിലാക്കാന്‍ ശ്രമിച്ചു. മിക്കടത്തും അതിന്റെ പ്രതിഫലമായി കൈക്കൂലിയും വാങ്ങി.
ഏറ്റവും കൂടുതല്‍ ജപ്തി അരിസോണയില്‍
മൂന്നു വര്‍ഷം കഴിഞ്ഞിട്ടും അമേരിക്കയിലെ അരിസോണ സംസ്ഥാനം വീടു ജപ്തിയില്‍ മുന്നിലാണ്. 66,000 വീട്ടുകാര്‍ക്കാണ് സ്വന്തം വീട് നഷ്ടപ്പെട്ടത്. 2009 ലെ കണക്കിനേക്കാള്‍ 12% അധികമാണിത്.
യാത്ര
ദക്ഷിണറെയില്‍വേക്കു കീഴിലെ വിവിധ ഡിവിഷനുകളില്‍ ഡബിള്‍ഡക്കര്‍ ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേതീരുമാനം. എ.സി. ട്രെയിനുകളായിരിക്കും ഓടിക്കുക. [നല്ല ശ്രമം. കൂടുതല്‍ ദക്ഷതയുള്ളതാണ് ഡബിള്‍ഡക്കര്‍ ട്രെയിനുകള്‍]