കേരള പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി

കഴിഞ്ഞ അഞ്ച് വര്‍ഷം ശക്തമായ പ്രതിരോധം കാഴ്ച്ചവെക്കുന്ന കേരള പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. തെറ്റിധരിക്കേണ്ട മാധ്യമങ്ങളാണ് ഇവിടെ പ്രതിപക്ഷം. UDF ഒരു സൗജന്യയാത്രയാണ് ചെയ്യുന്നത്. സിപിഎം ഏതോ നേതാവിനെ ശാസിച്ചന്നോ ഇല്ലന്നോ ആണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം.

ശരിക്കും ഇതൊരു പൊതു പ്രശ്നം ആണോ? ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിനുള്ള സ്വാതന്ത്ര്യം ഉണ്ട്. ശാസിക്കുകയോ ശാസിക്കാതിരിക്കുകയോ ഒക്കെ അവരുടെ ആഭ്യന്തര കാര്യമാണ്. എന്തിനാണ് 4th estate മണിക്കൂറുകള്‍ അതിനെക്കുറിച്ച് ചര്‍ച്ചയെയ്യുകയും മറ്റ് വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തുന്നത് തടയുകയും ചെയ്യുന്നു. ഇത് മാധ്യമങ്ങളുടെ അഴുമതിയാണ്.

പക്ഷേ  സിപിഎം നേതാക്കള്‍ ഈ ചര്‍ച്ചകള്‍ക്ക് തലവെച്ചുകൊടുക്കുന്നതാണ് വിഢിത്തം. അവര്‍ ഈ മാധ്യമ പരിപാടികളില്‍ പങ്കെടുക്കാതിരിക്കുകയാണ് ശരിക്കും വേണ്ടത്.

ഒരു അഭിപ്രായം ഇടൂ