ഗതാഗതം കുറക്കാന്‍ പുതിയ വഴി
ഗതാഗതം കുറക്കാന്‍ യുറോപ്പ് പുതിയ ഒരു വഴി ഫലപ്രദമായി ഉപയോഗിക്കുന്നു. അത് ആളുകളെ കാര്‍ ഉപേക്ഷിക്കുന്നതിന് സഹായിക്കുന്നുവെന്ന് റിപ്പോര്‍ട്ട. പാര്‍ക്കിങ്ങ് സ്ഥലം കുറക്കുകയാണ് പുതിയ വഴി. കാരണം എല്ലാ വാഹനയാത്രയും അവസാനം ഒരു പാര്‍ക്കിങ്ങ് സ്ഥലത്താണ് അവസാനിക്കുന്നത്. 10 യൂറോപ്യന്‍ നഗരങ്ങളില്‍ കാര്‍ ഉപയോഗം കുറക്കുന്നതിന് ഈ പിപാടി സഹായിച്ചെന്ന് Institute for Transportation and Development Policy (ITDP) പ്രസിദ്ധപ്പെടുത്തിയ “Europe’s Parking U-Turn: from Accommodation to Regulation” റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രകൃതി ദുരന്തത്തിന്റെ വില
കഴിഞ്ഞ വര്‍ഷം പ്രകൃതി ദുരന്തഫലമായി $10900 കോടി ഡോളര്‍ നഷ്ടമാണ് ഉണ്ടായത്. ഇത് 2009 ലെ നഷ്ടത്തേക്കാള്‍ മൂന്നു മടങ്ങാണ്. ചിലിയും ചൈനയുമാണ് നഷ്ടത്തില്‍ മുമ്പില്‍ നില്‍ക്കുന്നത്. UN റിപ്പോര്‍ട്ട്.
ആനകളുടെ നാശം
1980 കളില്‍ തുടങ്ങിയ ആഭ്യന്തര കലാപം മൂലം ലൈബീരിയയില്‍ 19,000 ആനകളെയാണ് കാട്ടുകള്ളന്‍മാര്‍ കൊന്നത്. ഇപ്പോള്‍ വെറും 1,000 ആനകള്‍ മാത്രമാണ് അവശേഷിക്കുന്നത്. അതായത് മൂന്ന് ദശാബ്ദം കൊണ്ട് 95% ആനകളും നശിച്ചു. [ആനക്കൊമ്പുകൊണ്ടുള്ള ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക.]
കാറ്റില്‍ നിന്നുള്ള വൈദ്യുതി, ചൈന അമേരിക്കയെ കടത്തിവെട്ടി
ആദ്യമായി അമേരിക്കയെ കടത്തിവെട്ടിക്കൊണ്ട് ചൈന കാറ്റില്‍ നിന്നുള്ള വൈദ്യുതി രംഗത്ത് മുന്നേറുന്നു. 41,800 മെഗാവാട്ടാണ് ചൈന കാറ്റാടിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്. അമേരിക്ക 40,180 മെഗാവാട്ടും. American Wind Energy Assn ന്റെ അഭിപ്രായത്തില്‍ ഇത് 2010 ന്റെ തുടക്കത്തിലേതിനേക്കാള്‍ 15% അധികമാണ്.
എണ്ണച്ചോര്‍ച്ച: കണ്ടല്‍ക്കാടുകള്‍ നശിച്ചതായി റിപ്പോര്‍ട്ട്
മുംബൈ: കഴിഞ്ഞ ആഗസ്തില്‍ ചരക്കുകപ്പലുകള്‍ കൂട്ടിയിടിച്ചുണ്ടായ എണ്ണച്ചോര്‍ച്ച കാരണം കണ്ടല്‍ക്കാടുകള്‍ നശിച്ചതായി റിപ്പോര്‍ട്ട്. ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍. 1273 ഹെക്ടര്‍ കണ്ടല്‍ക്കാടുകളില്‍ 65 ശതമാനത്തോളം നശിച്ചതായി പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 800 ടണ്‍ എണ്ണയാണ് ചോര്‍ന്നത്. [എണ്ണയുടെ ഉപയോഗം കുറക്കൂ. വൈദ്യുത വാഹനങ്ങളും പൊതു ഗതാഗതവും ഉപയോഗിക്കുക]