വാര്‍ത്തകള്‍

ആണവനിലയത്തിനെതിരെയുള്ള സമരം ശക്തിയാര്‍ജ്ജിക്കുന്നു

രത്നഗിരി ജില്ലയിലുള്ള ജൈതാപൂര്‍ ആണവനിലയത്തിനെതിരെയുള്ള സമരം ശക്തിയാര്‍ജ്ജിക്കുന്നു. തിങ്കളാഴ്ച്ച ഡോക്റ്റര്‍മാരും പരിസ്ഥിതി പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന 300 ഓളം ആളുകള്‍ ദാദറിലെ വനമാലീ ഹാളില്‍ ഒത്തു ചേര്‍ന്നു. അവര്‍ ആണവനിലയത്തിന്റെ പരിസര പ്രദേശങ്ങളിലെ റേഡിയേഷനെക്കുറിച്ച് സംസാരിച്ചു. ഇന്‍ഡ്യയിലെ ഏറ്റവും പഴയ ആണവനിലയമായ താരാപൂര്‍ ആണവനിലയത്തിന്റെ പരിസരത്തുള്ളവര്‍ അവരുടെ അനുഭവവും പങ്കുവെച്ചു. “2004 ലെ European Parliament Report അനുസരിച്ച് ഫോസില്‍ ഇന്ധനങ്ങളേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ ഉദ്‌വമനം യുറേനിയം ചക്രത്തില്‍നിന്ന് ഉണ്ടാവും,” എന്ന Girish Raut എന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ പറഞ്ഞു.

2010 ല്‍ അമേരിക്കന്‍ നിയമജ്ഞരും ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരും 250+ പ്രാവശ്യം യോഗം ചേര്‍ന്നു

ലോബീയിങ്ങ് റിക്കോഡുകള്‍ പുറത്തായതോടെ അമേരിക്കയും മുബാറക്ക് സര്‍ക്കാരും തമ്മിലുള്ള അടുപ്പം കൂടുതല്‍ വ്യക്തമായി. Sunlight Foundation ന്റെ അഭിപ്രായത്തില്‍ 2010 ന്റെ ആദ്യത്തെ ഏഴുമാസത്തില്‍ തന്നെ അമേരിക്കന്‍ നിയമജ്ഞരും ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരും 250+ പ്രാവശ്യം യോഗം ചേര്‍ന്നു. വാഷിങ്ടണ്‍ ആസ്ഥാനമായ ലോബീയിസ്റ്റുകളെ മുബാറക്ക് ഉപയോഗിച്ചിരുന്നു. Toby Moffett (Democratic ), Bob Livingston (Republican ), Tony Podesta (Democrat ), ക്ലിന്റണിന്റെ ഉദ്യോഗസ്ഥ വൃന്ദത്തിലുള്ള Tony Podesta യുടെ സഹോദരന്‍ John തുടങ്ങി അനേകം പേര്‍. മുബാറക്കിന്റെ വൈസ് പ്രസിഡന്റ് ഒമര്‍ സുലൈമാനുമായും അമേരിക്കക്ക് നല്ല അടുപ്പമുണ്ട്. അമേരിക്കയുടെ extraordinary rendition program ല്‍ സുലൈമാനുമാന്‍ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.  അയാള്‍ 1980കളില്‍ John F. Kennedy Special Warfare School ഉം Center at Fort Bragg ഉം പരിശീലനം നേടിയിട്ടുണ്ട്. ഇപ്പോള്‍ പ്രതിപക്ഷവുമായി സംവദിക്കാന്നത് സുലൈമാനാണ്.

യമന്‍ പ്രസിഡന്റ് 2013 ല്‍ സ്ഥാനമൊഴിയും

ഈജിപ്റ്റിലേയും ടുണീഷ്യയിലേയും ജനമുന്നേറ്റം സമീപത്തെ മറ്റുരാജ്യങ്ങളേയും ബാധിക്കുന്നു. അമേരിക്കന്‍ കൂട്ടാളിയായ യമന്‍ പ്രസിഡന്റ് Ali Abdullah Saleh ഈ ടേം കഴിയുമ്പോള്‍ സ്ഥാനമൊഴിയുമെന്ന് പരസ്യമാക്കി. 32 വര്‍മായി Saleh യമന്‍ ഭരിക്കുന്നു. വ്യാഴാഴ്ച യമനിലെ പ്രതി പക്ഷം Day of Rage എന്നൊരു വലിയ റാലി നടത്താന്‍ പരിപാടിയിട്ടിട്ടുണ്ട്. ജോര്‍ദാനില്‍ Abdullah രാജാവ് സര്‍ക്കാരിനെ പിരിച്ച് വിട്ട് പുതിയ പ്രധാനമന്ത്രിയെ നിയമിച്ചു.

ഒരു അഭിപ്രായം ഇടൂ